2021 Tiguan-നെ അവതരിപ്പിച്ച് Volkswagen; വില 31.99 ലക്ഷം രൂപ

ടിഗുവാന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിച്ച് നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍. എലഗന്‍സ് എന്ന ഒറ്റ വേരിയന്റില്‍ എത്തുന്ന മോഡലിന് 31.99 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

2021 Tiguan-നെ അവതരിപ്പിച്ച് Volkswagen; വില 31.99 ലക്ഷം രൂപ

അഞ്ച് സീറ്റുള്ള പ്രീമിയം എസ്‌യുവി അതിന്റെ ബിഎസ് VI അവതാറില്‍ ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് തിരിച്ചുവരുന്നത്. മുന്‍ മോഡലില്‍ നിന്ന് വ്യത്യസ്തമായി, മഹാരാഷ്ട്രയിലെ ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഔറംഗബാദ് പ്ലാന്റിലാണ് പുതിയ ടിഗുവാന്‍ പ്രാദേശികമായി അസംബിള്‍ ചെയ്തിരിക്കുന്നത്.

2021 Tiguan-നെ അവതരിപ്പിച്ച് Volkswagen; വില 31.99 ലക്ഷം രൂപ

ഇന്ത്യയില്‍ പ്രാദേശികമായി അസംബിള്‍ ചെയ്യുന്ന മോഡല്‍, പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തുന്നത്. ടിഗുവാന്റെ അപ്ഡേറ്റ് പതിപ്പ് ഇതിനകം തന്നെ അന്താരാഷ്ട്ര വിപണികളില്‍ വില്‍പ്പനയ്ക്കെത്തിയിരുന്നു, കമ്പനിയുടെ എസ്‌യുവി ശ്രേണി ശക്തിപ്പെടുത്തുന്നതിനായി ഇത് ഒടുവില്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിരിക്കുകയാണ്.

2021 Tiguan-നെ അവതരിപ്പിച്ച് Volkswagen; വില 31.99 ലക്ഷം രൂപ

ക്യാബിന്‍ അപ്ഹോള്‍സ്റ്ററിയും, സൂക്ഷ്മമായ സ്‌റ്റൈലിംഗ് അപ്ഡേറ്റുകളും വാഹനത്തിന് ലഭിക്കുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ വാഹനം ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോണ്‍, സിട്രണ്‍ C5 എയര്‍ക്രോസ് എന്നിവയ്ക്ക് എതിരെയാകും മത്സരിക്കുക. ടിഗുവാന്റെ അഞ്ച് സീറ്റ് പതിപ്പ് തിരിച്ച് എത്തിയതോടെ നിര്‍മാതാക്കള്‍ അടുത്തിടെ ടിഗുവാന്‍ ഓള്‍സ്‌പേസിനെ വിപണിയില്‍ നിന്നും പിന്‍വലിച്ചിരുന്നു.

2021 Tiguan-നെ അവതരിപ്പിച്ച് Volkswagen; വില 31.99 ലക്ഷം രൂപ

കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, ജര്‍മ്മന്‍ നിര്‍മാതാവ് ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴില്‍ കനത്ത പ്രാദേശിക ഉള്ളടക്കമുള്ള ടൈഗൂണ്‍ മിഡ്സൈസ് എസ്‌യുവിയെയും രാജ്യത്ത് അവതരിപ്പിച്ചിരുന്നു. ടിഗുവാന്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ വരവ് വില്‍പ്പനയില്‍ കാര്യമായ സംഭാവന നല്‍കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

2021 Tiguan-നെ അവതരിപ്പിച്ച് Volkswagen; വില 31.99 ലക്ഷം രൂപ

നിര്‍മാതാക്കള്‍ വാഗ്ദാനം ചെയ്യുന്ന നിരവധി മോഡലുകള്‍ക്ക് സമാനമായ ഫോക്‌സ്‌വാഗന്റെ MQB പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് പുതിയ പ്രീമിയം എസ്‌യുവി. ഈ പുതിയ മോഡല്‍ പെട്രോള്‍ വേരിയന്റില്‍ മാത്രമേ ലഭ്യമാകുകയുള്ളൂ.

2021 Tiguan-നെ അവതരിപ്പിച്ച് Volkswagen; വില 31.99 ലക്ഷം രൂപ

2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ഇത് 190 bhp കരുത്തും 320 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കും. 7-സ്പീഡ് ഡ്യുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി കമ്പനി ജോടിയാക്കിയിട്ടുണ്ട്. ഫോക്‌സ്‌വാഗന്റെ 4MOTION ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം ഈ എസ്‌യുവിയില്‍ സ്റ്റാന്‍ഡേര്‍ഡായി കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

2021 Tiguan-നെ അവതരിപ്പിച്ച് Volkswagen; വില 31.99 ലക്ഷം രൂപ

പുതുക്കിയ ഫ്രണ്ട് ഗ്രില്‍, പുതുക്കിയ ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍, ത്രികോണാകൃതിയിലുള്ള ഫോഗ് ലാമ്പ് ഹൗസിംഗുകള്‍, വിശാലമായ സെന്‍ട്രല്‍ എയര്‍ ഇന്‍ലെറ്റ്, അഡാപ്റ്റീവ് ഫംഗ്ഷനോടുകൂടിയ ഷാര്‍പ്പായ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഒരു കൂട്ടം പുതിയ 18 ഇഞ്ച് അലോയ് വീലുകള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ബൂട്ട്‌ലിഡിനെ ടിഗുവാന്‍ എഴുത്ത് എന്നിവ എക്സ്റ്റീരിയറിലെ സവിശേഷതകളാണ്.

2021 Tiguan-നെ അവതരിപ്പിച്ച് Volkswagen; വില 31.99 ലക്ഷം രൂപ

ഡിജിറ്റല്‍ വെര്‍ച്വല്‍ കോക്ക്പിറ്റ് ഡ്രൈവര്‍ ഡിസ്പ്ലേയ്ക്കൊപ്പം ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും പുതിയ ടിഗുവാന്റെ ഇന്റീരിയര്‍ സവിശേഷതകളാണ്. ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയുമാണ് ഇന്‍ഫോടെയ്ന്‍മെന്റില്‍ സജ്ജീകരിച്ചിരിക്കുന്നത്.

2021 Tiguan-നെ അവതരിപ്പിച്ച് Volkswagen; വില 31.99 ലക്ഷം രൂപ

30-കളര്‍ ആംബിയന്റ് ലൈറ്റ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, പനോരമിക് സണ്‍റൂഫ് എന്നിവയും എസ്‌യുവി വാഗ്ദാനം ചെയ്യുന്നു. സുരക്ഷയുടെ കാര്യത്തില്‍, കാറിന് ആറ് എയര്‍ബാഗുകള്‍ ലഭിക്കുന്നു. കൂടാതെ ക്രൂയിസ് കണ്‍ട്രോള്‍, എബിഎസ്, ഇഎസ്പി, ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, റിയര്‍ വ്യൂ ക്യാമറ, ഡ്രൈവര്‍ അലേര്‍ട്ട് സിസ്റ്റം തുടങ്ങിയ ഡ്രൈവ്, സുരക്ഷാ സവിശേഷതകളും ഉണ്ട്.

2021 Tiguan-നെ അവതരിപ്പിച്ച് Volkswagen; വില 31.99 ലക്ഷം രൂപ

നൈറ്റ്‌ഷെയ്ഡ് ബ്ലൂ, പ്യുവര്‍ വൈറ്റ്, ഓനിക്‌സ് വൈറ്റ്, ഡീപ് ബ്ലാക്ക്, ഡോള്‍ഫിന്‍ ഗ്രേ, റിഫ്‌ലെക്‌സ് സില്‍വര്‍, കിംഗ്‌സ് റെഡ് എന്നിവയുള്‍പ്പെടെ ഏഴ് നിറങ്ങളില്‍ വാഗ്ദാനം ചെയ്യുന്ന എലഗന്‍സ് എന്നറിയപ്പെടുന്ന ഒറ്റ, പൂര്‍ണ്ണമായി ലോഡുചെയ്ത വേരിയന്റില്‍ മാത്രമാണ് മോഡല്‍ ലഭ്യമാകുന്നത്. 2022 ജനുവരി പകുതിയോടെ ഡെലിവറികള്‍ ആരംഭിക്കുമെന്നും വാഹനത്തിനായുള്ള, ബുക്കിംഗ് തുറന്നിട്ടുണ്ടെന്നും ഫോക്‌സ്‌വാഗണ്‍ അറിയിച്ചു.

2021 Tiguan-നെ അവതരിപ്പിച്ച് Volkswagen; വില 31.99 ലക്ഷം രൂപ

615 ലിറ്ററിന്റെ വലിയ ബൂട്ട് സ്പേസും വാഹനം വാഗ്ദാനം ചെയ്യുന്നു. ശക്തമായ 2.0-ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനും ഓള്‍-വീല്‍-ഡ്രൈവ് സിസ്റ്റവും ഉണ്ടായിരുന്നിട്ടും, ARAI -സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത കണക്കില്‍ ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ 12.65 kpl ഇന്ധനക്ഷമതയാണ് വാഗ്ദാനം ചെയ്യുന്നത്.

2021 Tiguan-നെ അവതരിപ്പിച്ച് Volkswagen; വില 31.99 ലക്ഷം രൂപ

അതോടൊപ്പം തന്നെ ഫോക്‌സ്‌വാഗന്റെ 4EVER കെയര്‍ പ്രോഗ്രാമിനൊപ്പം, വാഹനത്തിനായി 4 വര്‍ഷത്തെ സ്റ്റാന്‍ഡേര്‍ഡ് വാറന്റിയും 4 വര്‍ഷത്തെ റോഡ്സൈഡ് അസിസ്റ്റന്‍സും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഉപഭോക്താക്കള്‍ക്ക് 63,558 രൂപയ്ക്ക് 4 വര്‍ഷത്തെ സേവന പായ്ക്ക് ചേര്‍ക്കാനും കഴിയും.

2021 Tiguan-നെ അവതരിപ്പിച്ച് Volkswagen; വില 31.99 ലക്ഷം രൂപ

രണ്ടാം തലമുറ ടിഗുവാന്‍ ആഗോളതലത്തില്‍ ഫോക്‌സ്‌വാഗന്റെ ഏറ്റവും വിജയകരമായ മോഡലുകളിലൊന്നാണ്, ഇത് 2017 ല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. പുതിയ ഫെയ്‌സ്‌ലിഫ്റ്റ് മോഡല്‍ പ്രീമിയം അഞ്ച് സീറ്റര്‍ എസ്‌യുവിയുടെ പ്രധാന ശക്തിയെ കൂടുതല്‍ മികച്ചതാക്കുന്നു. എന്നിരുന്നാലും, എസ്‌യുവിയെ കൂടുതല്‍ താങ്ങാനാവുന്നതാക്കാന്‍ ഫോക്‌സ്‌വാഗണിന് രണ്ട് വേരിയന്റുകള്‍ കൂടി വാഗ്ദാനം ചെയ്യാമായിരുന്നുവെന്ന് വേണം പറയാന്‍.

Most Read Articles

Malayalam
English summary
Volkswagen launched 2021 tiguan in india find here price and changes
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X