പോളോ, വെന്റോ മോഡലുകള്‍ക്ക് ടര്‍ബോ പതിപ്പ് സമ്മാനിച്ച് ഫോക്‌സ്‌വാഗണ്‍

ഫോക്‌സ്‌വാഗണ്‍ ബ്രാന്‍ഡില്‍ നിന്നുള്ള രണ്ട് ജനപ്രീയ മോഡലുകളാണ് വെന്റോയും, പോളോയും. ബ്രാന്‍ഡില്‍ നിന്നും വര്‍ഷങ്ങളായി ഇരുമോഡലുകളും രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്നു.

പോളോ, വെന്റോ മോഡലുകള്‍ക്ക് ടര്‍ബോ പതിപ്പ് സമ്മാനിച്ച് ഫോക്‌സ്‌വാഗണ്‍

പല തവണകളായി മോഡലിന്റെ പല പതിപ്പുകളെ കമ്പനി വിപണിക്ക് പരിചയപ്പെടുത്തി. ഇപ്പോഴിതാ ടര്‍ബോ പതിപ്പെന്ന പേരില്‍ ഇരുമോഡലുകളെയും അവതരിപ്പിച്ചു. പുതിയ ടര്‍ബോ പതിപ്പായ പോളോയുടെ വില 6.99 ലക്ഷം രൂപയാണ്.

പോളോ, വെന്റോ മോഡലുകള്‍ക്ക് ടര്‍ബോ പതിപ്പ് സമ്മാനിച്ച് ഫോക്‌സ്‌വാഗണ്‍

ടര്‍ബോ വെന്റോയുടെ വില 8.69 ലക്ഷം രൂപയാണ്. രണ്ട് വിലകളും എക്‌സ്‌ഷോറൂം വിലകളാണെന്നും കമ്പനി അറിയിച്ചു. പോളോയുടെയും വെന്റോയുടെയും പുതിയ ടര്‍ബോ പതിപ്പിന്റെ ഔദ്യോഗിക ബുക്കിംഗും കമ്പനി ആരംഭിച്ചു.

MOST READ: കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് റെനോ; കൈഗറിനെ അവതരിപ്പിച്ചു, വില വിവരങ്ങള്‍ ഇങ്ങനെ

പോളോ, വെന്റോ മോഡലുകള്‍ക്ക് ടര്‍ബോ പതിപ്പ് സമ്മാനിച്ച് ഫോക്‌സ്‌വാഗണ്‍

ആവശ്യക്കാര്‍ക്ക് ബ്രാന്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെയും കമ്പനി ഡീലര്‍ഷിപ്പുകളിലൂടെയും ബുക്ക് ചെയ്യാം. പോളോയുടെയും വെന്റോയുടെയും പുതിയ ടര്‍ബോ പതിപ്പ് കംഫര്‍ട്ട്ലൈന്‍ വേരിയന്റില്‍ ലഭ്യമാണ്.

പോളോ, വെന്റോ മോഡലുകള്‍ക്ക് ടര്‍ബോ പതിപ്പ് സമ്മാനിച്ച് ഫോക്‌സ്‌വാഗണ്‍

6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്ന ഫോക്‌സ്‌വാഗന്റെ 1.0 ലിറ്റര്‍ TSI എഞ്ചിനാണ് രണ്ട് കാറുകള്‍ക്കും കരുത്ത് നല്‍കുന്നത്. 5000-5500 rpm-ല്‍ 81 bhp കരുത്തും 1750-4000 rpm-ല്‍ 175 Nm torque ഉം ഈ എഞ്ചിന്‍ ഉത്പാദിപ്പിക്കുന്നു.

MOST READ: ടാറ്റ ടിയാഗൊ ലിമിറ്റഡ് പതിപ്പ് ഷോറൂമില്‍ എത്തി; ഫീച്ചറുകള്‍, മാറ്റങ്ങള്‍ പരിചയപ്പെടാം

പോളോ, വെന്റോ മോഡലുകള്‍ക്ക് ടര്‍ബോ പതിപ്പ് സമ്മാനിച്ച് ഫോക്‌സ്‌വാഗണ്‍

''പ്രവേശനക്ഷമത ഫോക്‌സ്‌വാഗന്റെ കാതലാണ്, മാത്രമല്ല ഉപഭോക്താക്കള്‍ക്ക് സുരക്ഷിതവും സൂക്ഷ്മവുമായ ജര്‍മ്മന്‍ എഞ്ചിനീയറിംഗ് ഉത്പ്പന്നങ്ങള്‍ ആസ്വദിക്കാനുള്ള കഴിവ് വാഗ്ദാനം ചെയ്യുന്നതിനുള്ള ഞങ്ങളുടെ നിരന്തരമായ ശ്രമമാണിതെന്ന് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.

പോളോ, വെന്റോ മോഡലുകള്‍ക്ക് ടര്‍ബോ പതിപ്പ് സമ്മാനിച്ച് ഫോക്‌സ്‌വാഗണ്‍

ടര്‍ബോ പതിപ്പിനൊപ്പം, ഞങ്ങളുടെ ജനപ്രിയ ഉത്പ്പന്ന വാഗ്ദാനങ്ങളായ പോളോ, വെന്റോ മോഡലില്‍ തുടര്‍ച്ചയായതും ശ്രദ്ധേയവുമായ മെച്ചപ്പെടുത്തലുകള്‍ നല്‍കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

MOST READ: പ്രീമിയം എസ്‌യുവി നിരയിലെ പുത്തൻ താരോദയം; സിട്രൺ C5 എയർക്രോസിന്റെ ആദ്യ ഡ്രൈവ് റിവ്യൂ വിശേഷങ്ങൾ

പോളോ, വെന്റോ മോഡലുകള്‍ക്ക് ടര്‍ബോ പതിപ്പ് സമ്മാനിച്ച് ഫോക്‌സ്‌വാഗണ്‍

ഗ്ലോസി ബ്ലാക്ക് സ്പോയ്ലര്‍, ഒആര്‍വിഎം ക്യാപ്‌സ്, ഫെന്‍ഡര്‍ ബാഡ്ജ്, സ്പോര്‍ടി സീറ്റ് കവറുകള്‍ എന്നിവ ഉള്‍പ്പെടെ നിരവധി പുതുമകള്‍ ഈ പതിപ്പിന്റെ ഭാഗമായിട്ടുണ്ട്. ടര്‍ബോ പതിപ്പ് എല്ലാ നിറങ്ങളിലും പോളോയിലും വെന്റോയിലും ലഭ്യമാണ്.

പോളോ, വെന്റോ മോഡലുകള്‍ക്ക് ടര്‍ബോ പതിപ്പ് സമ്മാനിച്ച് ഫോക്‌സ്‌വാഗണ്‍

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, നിരവധി മോഡലുകള്‍ ഫോക്‌സ്‌വാഗണില്‍ നിന്നും ഇന്ത്യയില്‍ അരങ്ങേറ്റത്തിനൊരുങ്ങുകയാണ്. ചില മോഡലുകളുടെ അരങ്ങേറ്റം സംബന്ധിച്ച് കമ്പനി ഇതിനോടകം തന്നെ സ്ഥിരീകരണം നല്‍കി കഴിഞ്ഞു.

MOST READ: ഫാസ്ടാഗ് എടുക്കാത്തവര്‍ ശ്രദ്ധിക്കുക; ഇന്നുമുതല്‍ ഇരട്ടിതുക, സമയം നീട്ടി നല്‍കില്ല

പോളോ, വെന്റോ മോഡലുകള്‍ക്ക് ടര്‍ബോ പതിപ്പ് സമ്മാനിച്ച് ഫോക്‌സ്‌വാഗണ്‍

ജര്‍മ്മന്‍ വാഹന നിര്‍മാതാക്കളുടെ വരാനിരിക്കുന്ന കോംപാക്ട് ക്രോസ്ഓവര്‍ ടൈഗണ്‍ ഈ വര്‍ഷാവസാനം ദീപാവലിക്ക് മുമ്പുള്ള ആഘോഷവേളകളില്‍ ഇന്ത്യയിലെ ഷോറൂമുകളില്‍ എത്തും. ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, സ്‌കോഡ കുഷാഖ് എന്നിവരാകും ഈ മോഡലിന് വിപണിയില്‍ എതിരാളികള്‍.

Most Read Articles

Malayalam
English summary
Volkswagen Launched Polo And Vento Turbo Edition, Price, Engine, Features Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X