പോളോ കംഫർട്ട്‌ലൈൻ ടർബോ-പെട്രോൾ വേരിയന്റിനെ വിപണിയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

2021 ഫെബ്രുവരിയിൽ ആരംഭിച്ച ഫോക്‌സ്‌വാഗൺ പോളോ ടർബോ പതിപ്പുകൾ ഒരു മാസത്തിനിപ്പുറം രാജ്യത്ത് നിർത്തലാക്കിയത് പലരുടെയും നെറ്റിചുളിച്ച തീരുമാനമായിരുന്നു. എന്നാൽ കംഫർട്ട്‌ലൈൻ ടിഎസ്‌ഐ മിഡിൽ-സ്പെക്ക് വേരിയന്റുമായി ബ്രാൻഡ് എത്തിയിരിക്കുകയാണ്.

പോളോ കംഫർട്ട്‌ലൈൻ ടർബോ-പെട്രോൾ വേരിയന്റിനെ വിപണിയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനൊപ്പം 109 bhp കരുത്തും 175 Nm torque ഉം ആണ് പുതിയ പോളോ ടർബോ പതിപ്പുകൾ വാഗ്‌ദാനം ചെയ്യുന്നത്. എന്നാൽ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സ് ഉപയോഗിച്ച് മാത്രമേ വാഹനം സ്വന്തമാക്കാൻ സാധിക്കുകയുള്ളൂ.

പോളോ കംഫർട്ട്‌ലൈൻ ടർബോ-പെട്രോൾ വേരിയന്റിനെ വിപണിയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

2021 ഫോക്‌സ്‌വാഗൺ പോളോ കംഫർട്ട്‌ലൈൻ ടർബോ നോൺ-മെറ്റാലിക് മോഡലിന് 7.41 ലക്ഷം രൂപയും മെറ്റാലിക് കളർ ഓപ്ഷനിലെത്തുന്ന വേരിയന്റിന് 7.51 ലക്ഷം രൂപയുമാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.

MOST READ: സെല്‍റ്റോസിന് iMT ഗിയര്‍ബോക്‌സ് ഓപ്ഷന്‍ സമ്മാനിക്കാനൊരുങ്ങി കിയ

പോളോ കംഫർട്ട്‌ലൈൻ ടർബോ-പെട്രോൾ വേരിയന്റിനെ വിപണിയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

പോളോയുടെ 1.0 ലിറ്റർ ടി‌എസ്‌ഐ ഇപ്പോൾ കംഫർട്ട്‌ലൈൻ, ഹൈലൈൻ പ്ലസ് പതിപ്പുകളിൽ ലഭ്യമാണ് എന്നതും ശ്രദ്ധേയമാണ്. കംഫർട്ട്‌ലൈൻ ടർബോയിൽ നിന്ന് വ്യത്യസ്തമായി ടോപ്പ് എൻഡ് ഹൈലൈൻ ടർബോ-പെട്രോളിന് മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഉണ്ടായിരിക്കും എന്നതാണ് പ്രധാന പ്രത്യേകത.

പോളോ കംഫർട്ട്‌ലൈൻ ടർബോ-പെട്രോൾ വേരിയന്റിനെ വിപണിയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

ഹൈലൈൻ മാനുവൽ പതിപ്പിന് 849 ലക്ഷം രൂപയും ഓട്ടോമാറ്റിക് മോഡലിന് 9.60 ലക്ഷം രൂപയുമാണ് വില. 2021 ഫോക്‌സ്‌വാഗൺ പോളോ ഹാച്ച്ബാക്ക് മോഡൽ ലൈനപ്പ് നിലവിൽ 6.16 ലക്ഷം രൂപ മുതൽ 9.99 ലക്ഷം രൂപ വരെ ലഭ്യമാണ്. 74 bhp കരുത്ത് നൽകുന്ന 1.0 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും ഹാച്ചിലുണ്ട്.

MOST READ: പുനരുധാരണത്തിലൂടെ പുതുജീവൻ നേടി ടൊയോട്ട ക്വാളിസ്; വീഡിയോ

പോളോ കംഫർട്ട്‌ലൈൻ ടർബോ-പെട്രോൾ വേരിയന്റിനെ വിപണിയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

സവിശേഷതകളുടെ കാര്യത്തിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, മിറർലിങ്ക് കോംപാറ്റിബിളിറ്റി, ബ്ലൂടൂത്ത്, യുഎസ്ബി, ഓക്സ് ഇൻ കണക്റ്റിവിറ്റി, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, ഗിയർ നോബ്, 4 സ്പീക്കറുകൾ ഓഡിയോ, 6.5 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഫോക്‌സ്‌വാഗൺ പോളോ ഹൈലൈൻ പ്ലസ് വേരിയന്റിൽ കമ്പനി വാഗ്ദാനം ചെയ്യുന്നു.

പോളോ കംഫർട്ട്‌ലൈൻ ടർബോ-പെട്രോൾ വേരിയന്റിനെ വിപണിയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

അതോടൊപ്പം തന്നെ റിയർ-വ്യൂ മിററിനുള്ളിൽ ഓട്ടോ-ഡിമ്മിംഗ്, സ്റ്റിയറിംഗ് മൗണ്ടഡ് കൺട്രോളുകൾ, 12V ചാർജിംഗ് പോർട്ട്, ഫ്രണ്ട്, റിയർ ആന്റി-പിഞ്ച് പവർ വിൻഡോകൾ വൺ-ടച്ച് അപ്പ് ഡൗൺ ഫംഗ്ഷൻ, റിയർ എസി വെന്റുകൾ, ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, പവർ വിംഗ് മിററുകൾ എന്നിവയും ഫോക്‌സ്‌വാഗണ്‍ പോളോയുടെ പ്രത്യേകതകളാണ്.

MOST READ: പരിഷ്കരണങ്ങളോടെ പുതിയ 2021 ഹ്യുണ്ടായി ഓറ ഡീലർഷിപ്പുകളിലെത്തി തുടങ്ങി

പോളോ കംഫർട്ട്‌ലൈൻ ടർബോ-പെട്രോൾ വേരിയന്റിനെ വിപണിയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

റിമോട്ട് കീ വഴിയുള്ള പവർ വിൻഡോസ് പ്രവർത്തനം, ഫ്രണ്ട്-സെന്റർ ആംസ്ട്രെസ്റ്റ്, ക്രോം ഇന്റീരിയർ ഹൈലൈറ്റുകൾ, കോർണറിംഗ് ലൈറ്റുകൾ, ഓട്ടോമാറ്റിക് വൈപ്പറുകൾ, 16 ഇഞ്ച് 'പോർട്ടാഗോ' അലോയ് വീലുകൾ തുടങ്ങിയ സവിശേഷതകളും ജർമൻ ബ്രാൻഡ് വാഹനത്തിൽ ഒരുക്കിയിട്ടുണ്ട്.

പോളോ കംഫർട്ട്‌ലൈൻ ടർബോ-പെട്രോൾ വേരിയന്റിനെ വിപണിയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

നിർമാണ നിലവാരത്തിന് പേരുകേട്ട ഫോക്‌സ്‌വാഗണ്‍ സുരക്ഷയുടെ കാര്യത്തിൽ ഡ്യുവൽ-ഫ്രണ്ട് എയർബാഗുകൾ, എബിഎസ്, റിയർ പാർക്കിംഗ് സെൻസർ, ഫ്രണ്ട് സീറ്റ് ബെൽറ്റ് അലേർട്ട്, സ്പീഡ് സെൻസർ എന്നിവ പോലുള്ള സുരക്ഷാ ഉപകരണങ്ങൾ സ്റ്റാൻഡേർഡായി പോളോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

Most Read Articles

Malayalam
English summary
Volkswagen Launched Polo Comfortline Turbo-Petrol Variant In India. Read in Malayalam
Story first published: Thursday, April 15, 2021, 13:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X