ഗോൾഫ് വിപണിയിലെത്തിയിട്ട് 45 വർഷം; ഓർമ പുതുക്കാൻ ജിടിഐ ക്ലബ്സ്‌പോർട്ട് 45 സ്പെഷ്യൽ എഡിഷനുമായി ഫോക്‌സ്‌വാഗൺ

ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗന്റെ ആരാധനാർഹമായ ഹോട്ട് ഹാച്ചാണ് ഗോൾഫ്. വിപണിയിലെത്തി 45 വർഷം പൂർത്തിയാക്കുന്ന മോഡലിന്റെ ഒരു സ്പെഷ്യൽ എഡിഷനുമായി എത്തിയിരിക്കുകയാണ് കമ്പനിയിപ്പോൾ.

ഗോൾഫ് വിപണിയിലെത്തിയിട്ട് 45 വർഷം; ഓർമ പുതുക്കാൻ ജിടിഐ ക്ലബ്സ്‌പോർട്ട് 45 എഡിഷനുമായി ഫോക്‌സ്‌വാഗൺ

ഗോൾഫ് ജിടിഐ ക്ലബ്സ്‌പോർട്ട് 45 എന്നറിയപ്പെടുന്ന പുതിയ മോഡൽ ആദ്യ കാഴ്ച്ചയിൽ തന്നെ ഏവരുടെയും മനംകവരുമെന്ന് ഉറപ്പാണ്. ശരിക്കും ജിടിഐയുടെ ആറാമത്തെ വാർഷിക മോഡലാണിത്. 1996-ൽ വിൽപ്പനയ്ക്ക് എത്തിയതിനു ശേഷം ഒരോ അഞ്ച് വർഷത്തിലും ഗോൾഫിന്റെ ഒരു ലിമിറ്റഡ് എഡിഷൻ മോഡൽ കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

ഗോൾഫ് വിപണിയിലെത്തിയിട്ട് 45 വർഷം; ഓർമ പുതുക്കാൻ ജിടിഐ ക്ലബ്സ്‌പോർട്ട് 45 എഡിഷനുമായി ഫോക്‌സ്‌വാഗൺ

ഏപ്രിലിൽ യുകെയിൽ വിൽപ്പനയ്‌ക്കെത്താൻ ഒരുങ്ങുന്ന ഗോൾഫ് ജിടിഐ ക്ലബ്സ്‌പോർട്ട് 45 പതിപ്പിന് 40,000 യൂറോയാണ് മുടക്കേണ്ട വില. സ്റ്റാൻഡേർഡ് മോഡലുമായി താരതമ്യം ചെയ്യുമ്പോൾ വാഹനത്തെ വ്യത്യ‌സ്‌തമാക്കാൻ '45' ബ്രാൻഡിംഗ്, കോൺട്രോസ്റ്റിംഗ് ബ്ലാക്ക് റൂഫ്, ഇതിനോട് പൊരുത്തപ്പെടുന്ന റിയർ വിംഗ് എന്നിവ ഫോക്‌സ്‌വാഗൺ ഉപയോഗിച്ചിരിക്കുന്നു.

MOST READ: 2021 ടി-റോക്കിന് ചെലവേറും; പുതിയ ബാച്ചിന് വില വർധനയുമായി ഫോക്സ്‍വാഗൺ

ഗോൾഫ് വിപണിയിലെത്തിയിട്ട് 45 വർഷം; ഓർമ പുതുക്കാൻ ജിടിഐ ക്ലബ്സ്‌പോർട്ട് 45 എഡിഷനുമായി ഫോക്‌സ്‌വാഗൺ

പുതിയ 19 ഇഞ്ച് 'സ്‌കോട്ട്‌സ്‌ഡെയ്‌ൽ' അലോയ് വീലുകൾ കറുപ്പിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ചരിത്രപരമായ ജിടിഐ മോഡലുകളെ പോലെ തന്നെ കൂടുതൽ സ്പോർട്ടിയർ രൂപം നൽകാനായി ചുവന്ന പിൻസ്ട്രൈപ്പുകളും വീലിന് ചുറ്റും നൽകിയിയിട്ടുമുണ്ട്.

ഗോൾഫ് വിപണിയിലെത്തിയിട്ട് 45 വർഷം; ഓർമ പുതുക്കാൻ ജിടിഐ ക്ലബ്സ്‌പോർട്ട് 45 എഡിഷനുമായി ഫോക്‌സ്‌വാഗൺ

ഇത് മുൻഗ്രില്ലിന് സമാനമായ ശൈലിയാണെന്നത് ശ്രദ്ധേയം. ഇനി അകത്തളത്തിലേക്ക് നോക്കിയാൽ പുറംമോടിയിലെ നിറം ഇന്റീരിയറിലേക്കും കൊണ്ടുപോകുന്നു. അവിടെ മുൻ സീറ്റ് ബാക്ക്‌റെസ്റ്റുകളിൽ ജിടിഐ മോട്ടിഫ് തുന്നിച്ചേർക്കുകയും സ്റ്റിയറിംഗ് വീലിന്റെ അടിയിൽ 45 ബാഡ്ജ് പ്രയോഗിക്കുകയും ചെയ്യുന്നു.

MOST READ: എതിരാളികള്‍ക്ക് തൊടാനാകാതെ ബലേനോ; പ്രീമിയം ഹാച്ച്ബാക്ക് വിഭാഗത്തിലെ വില്‍പ്പനകണക്കുകൾ

ഗോൾഫ് വിപണിയിലെത്തിയിട്ട് 45 വർഷം; ഓർമ പുതുക്കാൻ ജിടിഐ ക്ലബ്സ്‌പോർട്ട് 45 എഡിഷനുമായി ഫോക്‌സ്‌വാഗൺ

ഒരു ക്ലബ്സ്‌പോർട്ട് പതിപ്പ് ആയതിനാൽ ഗോൾഫിന്റെ സ്പെഷ്യൽ എഡിഷൻ 2.0 ലിറ്റർ, നാല് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിനിൽ നിന്ന് 300 bhp കരുത്തിൽ 400 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ഗോൾഫ് വിപണിയിലെത്തിയിട്ട് 45 വർഷം; ഓർമ പുതുക്കാൻ ജിടിഐ ക്ലബ്സ്‌പോർട്ട് 45 എഡിഷനുമായി ഫോക്‌സ്‌വാഗൺ

വെറും 5.6 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഹോട്ട് ഹാച്ചിന് സാധിക്കും. ഈ എഞ്ചിൻ എക്‌സ്‌ക്ലൂസീവ് റേസ് പാക്കേജിനൊപ്പം സ്റ്റാൻഡേർഡായി സജ്ജീകരിച്ചിരിക്കുന്നു. ഇത് മറ്റ് ജിടിഐ മോഡലുകളിൽ ലഭ്യമല്ല.

MOST READ: ഗംഭീര ഓഫറുകളുമായി വീണ്ടും ടാറ്റ; മാർച്ച് മാസത്തിലെ ആനുകൂല്യങ്ങൾ ഇങ്ങനെ

ഗോൾഫ് വിപണിയിലെത്തിയിട്ട് 45 വർഷം; ഓർമ പുതുക്കാൻ ജിടിഐ ക്ലബ്സ്‌പോർട്ട് 45 എഡിഷനുമായി ഫോക്‌സ്‌വാഗൺ

അക്രപോവിക് സ്‌പോർട്‌സ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റത്തിനൊപ്പം പരമാവധി വേഗത 250 കിലോമീറ്ററിൽ നിന്ന് ഉർത്തുകയും ചെയ്‌തിട്ടുണ്ട് ഫോക്‌സ്‌വാഗണ്‍. ഗോൾഫ് ജിടിഐ ക്ലബ്സ്‌പോർട്ട് 45-ൽ ടോപ്പ് റംഗ് എൽഇഡി മാട്രിക്സ് ഹെഡ്‌ലൈറ്റുകൾ ചേർക്കുകയും ചെയ്യുന്നു.

ഗോൾഫ് വിപണിയിലെത്തിയിട്ട് 45 വർഷം; ഓർമ പുതുക്കാൻ ജിടിഐ ക്ലബ്സ്‌പോർട്ട് 45 എഡിഷനുമായി ഫോക്‌സ്‌വാഗൺ

ഫോക്സ്‍വാഗൺ ഗോൾഫിനെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബ്രാൻഡ് അവരുടെ ഇന്ത്യ 2.0 പദ്ധതി പ്രകാരം 2021-ൽ നിരവധി പുതിയ ബഹുരാഷ്ട്ര മാർക്കറ്റ് മോഡലുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നുണ്ട്. അതിനാൽ തന്നെ സമീപഭാവിയിൽ ഫോക്‌സ്‌വാഗൺ ഗോൾഫ് ഇന്ത്യയിൽ എത്താനുള്ള സാധ്യതകൾ തള്ളിക്കളയാനാവില്ല.

Most Read Articles

Malayalam
English summary
Volkswagen Launched The New Golf GTI Clubsport 45 Special Edition Model. Read in Malayalam
Story first published: Saturday, March 6, 2021, 16:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X