ഓണ്‍ലൈന്‍ കച്ചവടം ഉഷാറാക്കി ഫോക്‌സ്‌വാഗണ്‍; ലേക്ക്ഡൗണ്‍ നാളില്‍ 75 ശതമാനം വര്‍ധനവ്

കൊവിഡ് കാലവും, ലോക്ക്ഡൗണ്‍ നാളുകളും വാഹന വിപണിയെ അപ്പാടെ തകിടം മറിച്ച വര്‍ഷമായിരുന്നു 2020. പൂര്‍ണമായും അതില്‍ നിന്ന് മുക്തരായിട്ടില്ലെങ്കിലും തിരിച്ചുവരവ് നടത്താന്‍ നിര്‍മ്മാതാക്കള്‍ക്ക് സാധിച്ചു.

ഓണ്‍ലൈന്‍ കച്ചവടം ഉഷാറാക്കി ഫോക്‌സ്‌വാഗണ്‍; ലേക്ക്ഡൗണ്‍ നാളില്‍ 75 ശതമാനം വര്‍ധനവ്

തിരിച്ചുവരവിന്റെ പാതയിലാണ് വാഹന വിപണി. ഈ നാളുകളില്‍, പ്രത്യേകിച്ച് ലോക്ക്ഡൗണ്‍ സമയത്ത് വില്‍പ്പന മുന്നോട്ട് കൊണ്ടുപോകുന്നതിനായി പല വഴികളും നിര്‍മ്മാതാക്കള്‍ പരീക്ഷിച്ചു. ഇതില്‍ ഒന്നായിരുന്നു ഓണ്‍ലൈന്‍ കച്ചവടം.

ഓണ്‍ലൈന്‍ കച്ചവടം ഉഷാറാക്കി ഫോക്‌സ്‌വാഗണ്‍; ലേക്ക്ഡൗണ്‍ നാളില്‍ 75 ശതമാനം വര്‍ധനവ്

പകര്‍ച്ചവ്യാധിക്ക് മുമ്പ് ഡിജിറ്റല്‍ മീഡിയ അതിവേഗം വളരുകയായിരുന്നുവെങ്കിലും, ലോക്ക്ഡൗണ്‍ സമയത്ത് അത് ചെയ്ത രീതിയില്‍ വിപ്ലവം സൃഷ്ടിച്ചുവെന്ന് പറയുന്നതാകും ശരി. മീറ്റിംഗുകളില്‍ പങ്കെടുക്കുക, ജന്മദിനങ്ങള്‍ ആഘോഷിക്കുക, പാചകം, വിനോദം അല്ലെങ്കില്‍ കാറുകള്‍ വില്‍ക്കുക എന്നിവ വരെ ഈ നാളുകളില്‍ ഡിജിറ്റല്‍ മീഡിയയിലേക്ക് വഴി മാറി.

MOST READ: വില്‍പ്പനയില്‍ വളര്‍ച്ച കൈവരിച്ച് XUV300; ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നല്‍കുമെന്ന് മഹീന്ദ്ര

ഓണ്‍ലൈന്‍ കച്ചവടം ഉഷാറാക്കി ഫോക്‌സ്‌വാഗണ്‍; ലേക്ക്ഡൗണ്‍ നാളില്‍ 75 ശതമാനം വര്‍ധനവ്

രണ്ട് മാസത്തേക്ക് ഷോറൂമുകള്‍ അടച്ചിരുന്നുവെങ്കിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ വാഹന നിര്‍മ്മാതാക്കള്‍ക്ക് ആവശ്യകത വര്‍ധിപ്പിക്കാന്‍ കഴിഞ്ഞു. വാസ്തവത്തില്‍, പകര്‍ച്ചവ്യാധി സമയത്ത് ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ 95 ശതമാനം വര്‍ധനയുണ്ടായി എന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഓണ്‍ലൈന്‍ കച്ചവടം ഉഷാറാക്കി ഫോക്‌സ്‌വാഗണ്‍; ലേക്ക്ഡൗണ്‍ നാളില്‍ 75 ശതമാനം വര്‍ധനവ്

''ഓണ്‍ലൈന്‍ വില്‍പ്പന കൊവിഡ് കാലത്ത് ഉപഭോക്താക്കള്‍ക്ക് വളരെ പ്രധാനമായിത്തീര്‍ന്നിരിക്കുന്നുവെന്നും ഇത് 2021-ല്‍ തുടരുമെന്നും കരുതുന്നുവെന്ന് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പാസഞ്ചര്‍ കാര്‍ ബ്രാന്‍ഡ് ഹെഡ് ആശിഷ് ഗുപ്ത പറഞ്ഞു.

MOST READ: ടൊയോട്ട ഫോര്‍ച്യൂണര്‍ ഫെയ്‌സ്‌ലിഫ്റ്റ് ഡീലര്‍ഷിപ്പുകളില്‍ എത്തി

ഓണ്‍ലൈന്‍ കച്ചവടം ഉഷാറാക്കി ഫോക്‌സ്‌വാഗണ്‍; ലേക്ക്ഡൗണ്‍ നാളില്‍ 75 ശതമാനം വര്‍ധനവ്

ലോക്ക്ഡൗണ്‍ ചെയ്ത് 15 ദിവസത്തിനുള്ളില്‍ ഞങ്ങള്‍ ഉപഭോക്താവിന് ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം ആരംഭിച്ചു, അങ്ങനെ ഇന്ത്യയിലേക്കും ഉപഭോക്താക്കളിലേക്കും കൊണ്ടുവന്ന പരിമിതമായ കാറുകളെങ്കിലും ആവശ്യപ്പെടുന്നു. ഇത് ഒരു ഡിജിറ്റല്‍ ലീഡ് ജനറേഷനാണെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഓണ്‍ലൈന്‍ കച്ചവടം ഉഷാറാക്കി ഫോക്‌സ്‌വാഗണ്‍; ലേക്ക്ഡൗണ്‍ നാളില്‍ 75 ശതമാനം വര്‍ധനവ്

ഈ നാളുകളില്‍ മറ്റ് ഓപ്ഷനുകള്‍ ഒന്നും തന്നെ അവശേഷിക്കാത്തതിനാല്‍ ഈ പാത ഉപഭോക്താക്കള്‍ക്കായി തുറന്നു നല്‍കി. ഇന്ന് അത് 95 ശതമാനമായി ഉയര്‍ത്താനും ഫോക്‌സ്‌വാഗണിന് സാധിച്ചു.

MOST READ: ടർബോ പെട്രോൾ കരുത്ത് വെളിപ്പെടുത്തി ടാറ്റ ആൾട്രോസ് ഐടർബോ TVC

ഓണ്‍ലൈന്‍ കച്ചവടം ഉഷാറാക്കി ഫോക്‌സ്‌വാഗണ്‍; ലേക്ക്ഡൗണ്‍ നാളില്‍ 75 ശതമാനം വര്‍ധനവ്

ഈ നാളുകളില്‍ ടിഗുവാന്‍ ഓള്‍-സ്പെയ്സും ഇന്ത്യയില്‍ വില്‍പ്പനയ്ക്കെത്തിയ ടി-റോക്കും വിറ്റുപോയി, രണ്ട് മോഡലുകള്‍ക്കും പരമാവധി ബുക്കിംഗ് ഓണ്‍ലൈനില്‍ ലഭിച്ചു.

ഓണ്‍ലൈന്‍ കച്ചവടം ഉഷാറാക്കി ഫോക്‌സ്‌വാഗണ്‍; ലേക്ക്ഡൗണ്‍ നാളില്‍ 75 ശതമാനം വര്‍ധനവ്

ടി-റോക്ക് മാത്രം കഴിഞ്ഞ വര്‍ഷം രണ്ടായിരത്തോളം ബുക്കിംഗുകള്‍ ഫോക്‌സ്‌വാഗണിന് സമ്മാനിച്ചു. എന്നാല്‍ 965 യൂണിറ്റുകള്‍ മാത്രമാണ് വിതരണം ചെയ്തത്.

MOST READ: പ്ലാന്റ് അടച്ചിടുന്നത് തുടരുമെന്ന് ഫോര്‍ഡ്; തിരിച്ചടി ഇക്കോസ്‌പോര്‍ട്ടിന്റെ വില്‍പ്പനയില്‍

ഓണ്‍ലൈന്‍ കച്ചവടം ഉഷാറാക്കി ഫോക്‌സ്‌വാഗണ്‍; ലേക്ക്ഡൗണ്‍ നാളില്‍ 75 ശതമാനം വര്‍ധനവ്

പൂര്‍ണമായും നിര്‍മിച്ച യൂണിറ്റായി ഇറക്കുമതി ചെയ്യുന്ന ടി-റോക്കിന് 19.99 ലക്ഷം രൂപയായിരുന്നു ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. 1.5 ലിറ്റര്‍, നാല് സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. നിരവധി മോഡലുകള്‍ ഈ വര്‍ഷം ബ്രാന്‍ഡില്‍ നിന്ന് വില്‍പ്പനയ്ക്ക് എത്തുകയും ചെയ്യും.

Most Read Articles

Malayalam
English summary
Volkswagen Online Sales Went Up To 75 Percentage. Read in Malayalam.
Story first published: Tuesday, January 19, 2021, 12:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X