ഇലക്‌‌ട്രിക് എസ്‌യുവി നിരയിലേക്ക് ഫോക്സ്‍വാഗൺ ID.6 പതിപ്പും

ഇലക്‌ട്രിക് വാഹന ശ്രേണിയിൽ കൂടുതൽ മോഡലുകളെ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‍വാഗൺ. ഇതിനകം തന്നെ ID.3 ഇലക്‌‌ട്രിക് എസ്‌യുവിയുടെ നിർമാണം ആരംഭിച്ച കമ്പനി ഉടൻ തന്നെ ID.4 മോഡലും പുറത്തിറക്കും.

ഇലക്‌‌ട്രിക് എസ്‌യുവി നിരയിലേക്ക് ഫോക്സ്‍വാഗൺ ID.6 പതിപ്പും

എന്നാൽ ഈ സീരീസ് കൂടുതൽ വിപുലീകരിക്കാനാണ് ഫോക്സ്‍വാഗന്റെ തീരുമാനം അതിന്റെ ഭാഗമായി ID.6 എന്നൊരു പതിപ്പിനെ കൂടി ആഗോളതലത്തിൽ ഒരുക്കാനാണ് ബ്രാൻഡിന്റെ തീരുമാനം.

ഇലക്‌‌ട്രിക് എസ്‌യുവി നിരയിലേക്ക് ഫോക്സ്‍വാഗൺ ID.6 പതിപ്പും

ചൈനീസ് സർക്കാരിന്റെ റെഗുലേറ്ററി അംഗീകാരത്തിനായി പോയ ID.6 എസ്‌യുവിയുടെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ഇക്കാര്യം വെളിപ്പെട്ടത്. ഈ വാഹനം പുതിയ MEB പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

MOST READ: സർപ്രൈസുമായി മാരുതി; പുതിയ കാറിന്റെ ടീസർ പുറത്ത്, ആകാംക്ഷയോടെ വിപണി

ഇലക്‌‌ട്രിക് എസ്‌യുവി നിരയിലേക്ക് ഫോക്സ്‍വാഗൺ ID.6 പതിപ്പും

ഇത് 2019-ൽ ഫോക്‌സ്‌വാഗൺ പുറത്തിറക്കിയ ID.ROOMZZ ആശയം പോലെയാകാം. ID.6 കൺസെപ്റ്റ് ശരിക്കും ID.4 എസ്‌യുവിയേക്കാൾ വലിയ വാഹനമായിരുന്നു. അതായത് ഒരു ഫുൾ-സൈസ് ഇലക്‌ട്രിക് എസ്‌യുവിയാകാമെന്ന് സാരം.

ഇലക്‌‌ട്രിക് എസ്‌യുവി നിരയിലേക്ക് ഫോക്സ്‍വാഗൺ ID.6 പതിപ്പും

82 കിലോവാട്ട്സ് ബാറ്ററിയും 450 കിലോമീറ്റർ ശ്രേണിയും പുതിയ ഫോക്സ്‍വാഗൺ ID.6 വാഗ്ദാനം ചെയ്യും. കൂടാതെ 30 മിനിറ്റിനുള്ളിൽ 80 ശതമാനം ചാർജ് ചെയ്യാനും 150 കിലോവാട്ട് ചാറ്റിംഗിനെ ഇത് പിന്തുണയ്ക്കുന്നു.

MOST READ: വിപണി പിടിക്കാൻ മോഡൽ നിരയിലാകെ ഓഫറുമായി ടാറ്റ മോട്ടോർസ്

ഇലക്‌‌ട്രിക് എസ്‌യുവി നിരയിലേക്ക് ഫോക്സ്‍വാഗൺ ID.6 പതിപ്പും

ഇത് 302 bhp കരുത്തോളം വികസിപ്പിക്കാൻ പ്രാപ്‌തമായിരിക്കും. രൂപകൽപ്പനയുടെ കാര്യത്തിൽ ID.ROOMZZ കൺസെപ്റ്റ് പതിപ്പിൽ നിന്ന് ടൺ കണക്കിന് സമാനതകൾ മുമ്പോട്ടു കൊണ്ടുപോകും.

ഇലക്‌‌ട്രിക് എസ്‌യുവി നിരയിലേക്ക് ഫോക്സ്‍വാഗൺ ID.6 പതിപ്പും

എന്നിരുന്നാലും ID.6 പ്രൊഡക്ഷൻ പതിപ്പിന് മൂന്നാമത്തെ വരിയിൽ ധാരാളം ഇടമുണ്ടെന്ന് ചിത്രങ്ങൾ തോന്നിപ്പിക്കുന്നു. ഒരു വലിയ ഇലക്‌ട്രിക് എസ്‌യുവിയോ മിനിവാനുകളോ ഇല്ലാത്ത വിഭാഗത്തിലേക്കാകും ഫോക്സ്‍വാഗണിന്റെ ഈ മോഡൽ ചുവടുവെക്കുക.

MOST READ: കളം മാറ്റാനൊരുങ്ങി മാരുതി; സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍

ഇലക്‌‌ട്രിക് എസ്‌യുവി നിരയിലേക്ക് ഫോക്സ്‍വാഗൺ ID.6 പതിപ്പും

2025 ഓടെ 500,000 ID.4 ഇലക്ട്രിക് വാഹനങ്ങൾ വിൽക്കുകയെന്ന ലക്ഷ്യമാണ് ജർമൻ ബ്രാൻഡിനുള്ളത്. 500 കിലോമീറ്ററാണ് ID.4 ഇലക്ട്രിക് എസ്‌യുവിയുടെ ശ്രേണിയായി കമ്പനി അവകാശപ്പെടുന്നത്.

ഇലക്‌‌ട്രിക് എസ്‌യുവി നിരയിലേക്ക് ഫോക്സ്‍വാഗൺ ID.6 പതിപ്പും

ഉടനൊന്നും ഇന്ത്യയിൽ പുതിയ ID ഇലക്ട്രിക് ശ്രേണി പുറത്തിറക്കാൻ ഫോക്സ്‍വാഗണിന് പദ്ധതിയൊന്നുമില്ല. നിലവിൽ പെട്രോൾ എസ്‌യുവി മോഡലുകളുമായി കളംനിറയാനാണ് കമ്പനി ശ്രമിക്കുന്നത്.

Source: Reddit

Most Read Articles

Malayalam
English summary
Volkswagen Planning TO Launch ID.6 Electric SUV Soon Images Leaked. Read in Malayalam
Story first published: Friday, February 5, 2021, 12:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X