27,000 രൂപ വരെ കൂടി, Volkswagen Polo, Vento മോഡലുകളുടെ പുതുക്കിയ വില അറിയാം

സെപ്റ്റംബർ മാസം മുതൽ മോഡൽ നിരയിലാകെ മൂന്ന് ശതമാനം വരെ വില വർധനവ് നടപ്പിലാക്കുമെന്ന് കഴിഞ്ഞ മാസം ഫോക്‌സ്‌വാഗണ്‍ പാസഞ്ചർ കാർസ് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ മോഡൽ തിരിച്ചുള്ള പരിഷ്ക്കരണം എത്രയാണെന്ന കൃത്യമായ വിവരമാണ് കമ്പനി പങ്കുവെച്ചിരിക്കുന്നത്.

27,000 രൂപ വരെ കൂടി, Volkswagen Polo, Vento മോഡലുകളുടെ പുതുക്കിയ വില അറിയാം

2021 ഓഗസ്റ്റ് 31-നും അതിനുമുമ്പുമുള്ള ബുക്കിംഗുകൾ പുതിയ വില പട്ടികയുടെ പരിധിയിൽ വരില്ലെന്നും അത്തരം ഉപഭോക്താക്കൾക്കായി കമ്പനി വില പരിരക്ഷ നൽകിയിട്ടുണ്ടെന്നതും ഏറെ ശ്രദ്ധേയമാണ്. ഫോക്‌സ്‌വാഗണ്‍ പോളോ പ്രീമിയം ഹാച്ച്ബാക്കിനെ നിലവിൽ രണ്ട് ഓപ്ഷനുകളിലാണ് ജർമൻ ബ്രാൻഡ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്.

27,000 രൂപ വരെ കൂടി, Volkswagen Polo, Vento മോഡലുകളുടെ പുതുക്കിയ വില അറിയാം

അതിൽ 1.0 ലിറ്റർ എംപിഐ, 1.0 ലിറ്റർ ടിഎസ്ഐ എന്നിങ്ങനെ രണ്ട് എഞ്ചിനുകളാണ് ഫോക്‌സ്‌വാഗണ്‍ പോളോ തെരഞ്ഞെടുക്കാനാവുക. ട്രെൻഡ്‌ലൈൻ, കംഫർട്ട്‌ലൈൻ എന്നീ രണ്ട് വേരിയന്റുകളിലുടനീളം അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ മാത്രമാണ് ആദ്യത്തേത് വാഗ്ദാനം ചെയ്യുന്നത്.

27,000 രൂപ വരെ കൂടി, Volkswagen Polo, Vento മോഡലുകളുടെ പുതുക്കിയ വില അറിയാം

ഈ വകഭേദങ്ങൾക്ക് ഇപ്പോൾ യഥാക്രമം 10,500, 11,000 രൂപ എന്നിങ്ങനെയാണ് വില ഉയർത്തിയിരിക്കുന്നത്. ടിഎസ്ഐ ശ്രേണിയിലേക്ക് വരുമ്പോൾ, കംഫർട്ട്ലൈൻ ടിഎസ്ഐ മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകൾക്ക് 19,000 രൂപ വില വർധനവ് ലഭിച്ചിട്ടുണ്ട്.

27,000 രൂപ വരെ കൂടി, Volkswagen Polo, Vento മോഡലുകളുടെ പുതുക്കിയ വില അറിയാം

പോളോ ഹാച്ച്ബാക്ക് ടോപ്പ് എൻഡ് ഹൈലൈൻ പ്ലസ് മാനുവൽ മോഡലിനാണ് ഏറ്റവും ഉയർന്ന വില പരിഷ്ക്കാരം ലഭിച്ചിരിക്കുന്നത്. ഇവയ്ക്ക് ഇനി മുതൽ 26,000 രൂപ അധികം മുടക്കേണ്ടി വരുമെന്ന് സാരം. അതേസമയം ഹൈലൈൻ പ്ലസ് ഓട്ടോമാറ്റിക്കിന്റെ വില ഇപ്പോൾ 15,000 രൂപ ഉയർന്നു.

27,000 രൂപ വരെ കൂടി, Volkswagen Polo, Vento മോഡലുകളുടെ പുതുക്കിയ വില അറിയാം

പോളോ ജിടിയുടെ എക്സ്ഷോറൂം വിലകൾ മാറ്റമില്ലാതെ തുടരുന്നു. ഇവ 9.99 ലക്ഷം രൂപയുടെ എക്‌സ്ഷോറൂം വിലയിൽ ലഭ്യമാണ്. വില വർധനവിന് മുമ്പ് പോളയുടെ പ്രാരംഭ പതിപ്പിന് 6.27 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഇതിന്റെ ഉയര്‍ന്ന പതിപ്പിന് 9.75 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി നല്‍കണം.

27,000 രൂപ വരെ കൂടി, Volkswagen Polo, Vento മോഡലുകളുടെ പുതുക്കിയ വില അറിയാം

മറുവശത്ത് വെന്റോ സെഡാന്റെ വിലയിൽ ഗണ്യമായ വർധനവാണ് ജർമൻ ബ്രാൻഡ് നടപ്പിലാക്കിയിരിക്കുന്നത്. ഹൈലൈൻ ഓട്ടോമാറ്റിക് ഇപ്പോൾ 21,000 രൂപയുടെ ഉയർച്ചക്കാണ് സാക്ഷ്യംവഹിച്ചിരിക്കുന്നത്. അതേസമയം പ്രീമിയം സെഡാന്റെ ഉയർന്ന ഹൈലൈൻ പ്ലസ് മാനുവൽ, ഓട്ടോമാറ്റിക് എന്നിവയ്ക്ക് യഥാക്രമം 23,000 രൂപയും 27,000 രൂപയും വിലകൂടും. നിരയിലെ മറ്റ് വേരിയന്റുകളുടെ വില മാറ്റമില്ലാതെ തുടരുന്നു.

27,000 രൂപ വരെ കൂടി, Volkswagen Polo, Vento മോഡലുകളുടെ പുതുക്കിയ വില അറിയാം

പുതിയ വില പരിഷ്ക്കാരത്തിനു മുമ്പ് വെന്റോയുടെ വില ആരംഭിക്കുന്നത് 9.99 ലക്ഷം രൂപയിലായിരുന്നു. അതേസമയം സെഗ്മെന്റ്ന്റെ ഉയര്‍ന്ന പതിപ്പിനായി 14.10 ലക്ഷം രൂപ വരെ എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരും. ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ വില്‍ക്കുന്നതില്‍ മികച്ച രണ്ട് ജനപ്രിയ മോഡലുകളാണ് പോളോയും വെന്റോയും.

27,000 രൂപ വരെ കൂടി, Volkswagen Polo, Vento മോഡലുകളുടെ പുതുക്കിയ വില അറിയാം

പോളോയില 1.0 ലിറ്റര്‍ എംപിഐ പെട്രോള്‍ എഞ്ചിന്‍ 75 bhp കരുത്തിൽ 95 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. മറുവശത്ത് 1.0 ലിറ്റര്‍ ടിഎസ്ഐ യൂണിറ്റ് 110 bhp പവറിൽ 175 Nm torque വികസിപ്പിക്കാനും പ്രാപ്‌തമാണ്. 5 സ്പീഡ് മാനുവല്‍ അല്ലെങ്കിൽ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഹാച്ച്ബാക്കിലെ ഗിയർബോക്‌സ് ഓപ്ഷനുകൾ.

27,000 രൂപ വരെ കൂടി, Volkswagen Polo, Vento മോഡലുകളുടെ പുതുക്കിയ വില അറിയാം

വെന്റോ സെഡാന് 1.0 ലിറ്റര്‍ ടിഎസ്ഐ എഞ്ചിനാണ് തുടിപ്പേകുന്നത്. ഇത് 110 bhp കരുത്തും 175 Nm torque ഉം സൃഷ്‌ടിക്കാനാണ് പ്രാപ്‌തമാണ്. 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനോടെ പ്രീമിയം സി-സെഗ്മെന്റ് സെഡാൻ സ്വന്തമാക്കാനാകും

27,000 രൂപ വരെ കൂടി, Volkswagen Polo, Vento മോഡലുകളുടെ പുതുക്കിയ വില അറിയാം

പോളോ, വെന്റോ എന്നീ രണ്ട് മോഡലുകള്‍ക്കും രാജ്യത്ത് ആവശ്യക്കാര്‍ വര്‍ധിച്ചുവെന്നാണ് ഫോക്‌സ്‌വാഗണിന്റെ അഭിപ്രായം. ആധുനിക ഫീച്ചറുകളാൽ സമ്പന്നമല്ലെങ്കിലും നിർമാണ നിലവാരത്തിലും സുരക്ഷാ സന്നാഹങ്ങളിലും ജർമൻ കാറുകൾ നൽകുന്ന സവിശേഷത മറ്റൊരു കാറിനും അവകാശപ്പെടാനാകില്ലെന്നതാണ് യാഥാർഥ്യം.

27,000 രൂപ വരെ കൂടി, Volkswagen Polo, Vento മോഡലുകളുടെ പുതുക്കിയ വില അറിയാം

ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പോളോയുടെയും വെന്റോയുടെയും കാത്തിരിക്കുന്ന കാലയളവ് അഞ്ച് മാസം വരെയാണെന്ന് ഫോക്‌സ്‌വാഗൺ അവകാശപ്പെടുന്നു. എന്നാൽ മോഡലുകളുടെ എല്ലാ വേരിയന്റുകള്‍ക്കും ഇത് ബാധകമല്ലെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.

27,000 രൂപ വരെ കൂടി, Volkswagen Polo, Vento മോഡലുകളുടെ പുതുക്കിയ വില അറിയാം

നിലവിൽ ഈ മോഡലുകളാണ് ഇന്ത്യൻ വിപണിയിലെ ബ്രാൻഡിന്റെ തുറുപ്പുചീട്ടുകളെങ്കിലും പുതിയ ടൈഗൂൺ എസ്‌യുവി അടുത്ത ദിവസം വിപണിയിൽ എത്തുന്നതോടെ കഥയാകെ മാറും. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് തുടങ്ങിയ വമ്പൻമാർ അരങ്ങുവാഴുന്ന മിഡ്-സൈസ് വിഭാഗത്തിലേക്കാണ് പുത്തൻ മോഡൽ എത്തുന്നത്.

27,000 രൂപ വരെ കൂടി, Volkswagen Polo, Vento മോഡലുകളുടെ പുതുക്കിയ വില അറിയാം

ഫോക്‌സ്‌വാഗൺ-സ്കോഡ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പദ്ധതിയുടെ ഭാഗമായി ഒരുങ്ങുന്ന ടൈഗൂൺ കനത്ത പ്രാദേശികവത്ക്കരണത്തോടെയാണ് നിർമിക്കുന്നത്. സ്കോഡ കുഷാഖ് അണിഞ്ഞൊരുങ്ങിയ അതേ MQB A0 IN പ്ലാറ്റ്ഫോമിലാണ് ഫോക്‌സ്‌വാഗൺ ടൈഗൂണും ഉത്പാദിപ്പിക്കുന്നത്.

Most Read Articles

Malayalam
English summary
Volkswagen polo and vento model wise updated price details
Story first published: Monday, September 20, 2021, 14:13 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X