ഓട്ടോമാറ്റിക് ഓപ്ഷനുമായി പോളോയുടെ പുതിയ കംഫർട്ട്‌ലൈൻ വേരിയന്റ് വിപണിയിൽ; വില 8.51 ലക്ഷം രൂപ

ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുമായി പോളോയുടെ പുതിയ കംഫർട്ട്‌ലൈൻ വേരിയന്റിനെ പുറത്തിറക്കി ഫോക്‌സ്‌വാഗൺ. 8.51 ലക്ഷം രൂപയുടെ പ്രാരംഭ എക്‌സ്‌ഷോറൂം വിലയ്ക്കാണ് പ്രീമിയം ഹാച്ച്ബാക്കിന്റെ പുത്തൻ വകഭേദത്തെ വിപണിയിൽ പരിചയപ്പെടുത്തിയിരിക്കുന്നത്.

ഓട്ടോമാറ്റിക് ഓപ്ഷനുമായി പോളോയുടെ പുതിയ കംഫർട്ട്‌ലൈൻ വേരിയന്റ് വിപണിയിൽ; വില 8.51 ലക്ഷം രൂപ

പുതിയ കംഫർട്ട്‌ലൈൻ വേരിയന്റിന് 1.0 ലിറ്റർ ത്രീ സിലിണ്ടർ ടി‌എസ്‌ഐ (ടർബോചാർജ്ഡ് സ്ട്രാറ്റഫൈഡ് ഇഞ്ചക്ഷൻ) പെട്രോൾ എഞ്ചിനാണ് തുടിപ്പേകുന്നത്. മോഡലിന്റെ കടന്നുവരവോടെ കൂടുതൽ ഓട്ടോമാറ്റിക് പ്രേമികളെ വാഹനത്തിലേക്ക് ആകർഷിക്കാമെന്ന പ്രതീക്ഷയിലാണ് ജർമൻ ബ്രാൻഡ്.

ഓട്ടോമാറ്റിക് ഓപ്ഷനുമായി പോളോയുടെ പുതിയ കംഫർട്ട്‌ലൈൻ വേരിയന്റ് വിപണിയിൽ; വില 8.51 ലക്ഷം രൂപ

ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സിന്റെ സാന്നിധ്യം ഹൈലൈൻ പ്ലസ്, ജിടി വേരിയന്റുകളിൽ നിന്ന് കംഫർട്ട്‌ലൈനിലേയ്ക്ക് വ്യാപിപ്പിക്കുകയാണ്. നിലവിൽ ആകെ ഏഴ് വകഭേദങ്ങളിലായി കാർ ഇപ്പോൾ തെരഞ്ഞെടുക്കാനാകും.

MOST READ: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നിരത്തൊഴിഞ്ഞ മിടുമിടുക്കൻ കാറുകൾ

ഓട്ടോമാറ്റിക് ഓപ്ഷനുമായി പോളോയുടെ പുതിയ കംഫർട്ട്‌ലൈൻ വേരിയന്റ് വിപണിയിൽ; വില 8.51 ലക്ഷം രൂപ

പുതിയ 2021 ഫോക്‌സ്‌വാഗൺ പോളോ കംഫർട്ട്‌ലൈൻ ഓട്ടോമാറ്റിക് ഉപഭോക്താക്കളുടെ സൗകര്യാർഥം ബ്രാൻഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായോ അല്ലെങ്കിൽ ഡീലർഷിപ്പ് മുഖേനയോ ബുക്ക് ചെയ്യാനാകും.

ഓട്ടോമാറ്റിക് ഓപ്ഷനുമായി പോളോയുടെ പുതിയ കംഫർട്ട്‌ലൈൻ വേരിയന്റ് വിപണിയിൽ; വില 8.51 ലക്ഷം രൂപ

ഓട്ടോമാറ്റിക് എയർ കണ്ടീഷനിംഗ് സിസ്റ്റം, 17.7 സെന്റിമീറ്റർ ബ്ലൂപങ്ക് ഓഡിയോ തുടങ്ങിയ സവിശേഷതകളും ഇതിന് ലഭിക്കും. ഫ്ലാഷ് റെഡ്, സൺസെറ്റ് റെഡ്, കാൻഡി വൈറ്റ്, റിഫ്ലെക്സ് സിൽവർ, കാർബൺ സ്റ്റീൽ എന്നീ വ്യത്യസ്‌ത കളർ ഓപ്ഷനിലും പുതിയ പോളോ കംഫർട്ട്‌ലൈൻ ഓട്ടോമാറ്റിക് വേരിയന്റിനെ തെരഞ്ഞെടുക്കാം.

MOST READ: പ്രൗഢഗംഭീരമായി പുത്തൻ ഭാവത്തിലൊരുങ്ങി ടാറ്റ സുമോ

ഓട്ടോമാറ്റിക് ഓപ്ഷനുമായി പോളോയുടെ പുതിയ കംഫർട്ട്‌ലൈൻ വേരിയന്റ് വിപണിയിൽ; വില 8.51 ലക്ഷം രൂപ

പോളോ പ്രീമിയം ഹാച്ച്ബാക്കിനെ നിലവിൽ ട്രെൻഡ്‌ലൈൻ, കംഫർട്ട്‌ലൈൻ, ഹൈലൈൻ പ്ലസ്, ജിടി മോഡലുകളിലായാണ് ഫോക്‌സ്‌വാഗൺ വിൽക്കുന്നത്. എൻട്രി ലെവൽ ട്രെൻഡ്‌ലൈൻ, കംഫർട്ട്‌ലൈൻ പതിപ്പുകളിൽ 1.0 ലിറ്റർ ത്രീ സിലിണ്ടർ എംപിഐ പെട്രോൾ എഞ്ചിനാണ് വാഗ്‌ദാനം ചെയ്യുന്നത്.

ഓട്ടോമാറ്റിക് ഓപ്ഷനുമായി പോളോയുടെ പുതിയ കംഫർട്ട്‌ലൈൻ വേരിയന്റ് വിപണിയിൽ; വില 8.51 ലക്ഷം രൂപ

ഇത് പരമാവധി 75 bhp കരുത്തിൽ 95 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. ബാക്കി ശ്രേണിയിൽ ടർബോ ടിഎസ്ഐ മോട്ടോറാണ് ഇടംപിടിച്ചിരിക്കുന്നത്. ഈ എഞ്ചിൻ 109 bhp പവറും 175 Nm torque ഉം വികസിപ്പിക്കാനായാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്.

MOST READ: പണം പിന്നീട് മതി, വണ്ടിയെടുത്തോളൂ; വന്‍ ഓഫറുകളുമായി മഹീന്ദ്ര

ഓട്ടോമാറ്റിക് ഓപ്ഷനുമായി പോളോയുടെ പുതിയ കംഫർട്ട്‌ലൈൻ വേരിയന്റ് വിപണിയിൽ; വില 8.51 ലക്ഷം രൂപ

16.47 കിലോമീറ്റർ ഇന്ധനക്ഷമതയാണ് ഹാച്ച്ബാക്കിൽ കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. നിലവിലുള്ള പോളോ PQ25 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ വിപണിയിൽ അരങ്ങുവാഴുന്നുണ്ട്.

ഓട്ടോമാറ്റിക് ഓപ്ഷനുമായി പോളോയുടെ പുതിയ കംഫർട്ട്‌ലൈൻ വേരിയന്റ് വിപണിയിൽ; വില 8.51 ലക്ഷം രൂപ

ഡ്രൈവിംഗ് മികവിനും മികച്ച നിർമാണ നിലവാരത്തിനും പേരെടുത്ത കാറാണ് ഫോക്‌സ്‌വാഗൺ പോളോ. ഇക്കാരങ്ങൾ തന്നെയാണ് ഹാച്ച്ബാക്കിനെ വിപണിയിൽ പിടിച്ചുനിർത്തുന്നതും. ഒരു പുതിയ തലമുറ മോഡലിലേക്ക് ചേക്കാറാനുള്ള സാധ്യതയും ബ്രാൻഡ് തള്ളിക്കളഞ്ഞിട്ടില്ല.

Most Read Articles

Malayalam
English summary
Volkswagen Polo Comfortline Automatic Variant Launched In India Priced At Rs 8.51 Lakh. Read in Malayalam
Story first published: Thursday, June 3, 2021, 13:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X