പുതിയ എസ്‌യുവി തന്ത്രം; ടി-റോക്കിന്റെ പുത്തൻ ബാച്ചും ഇന്ത്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍, വില 21.35 ലക്ഷം

ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‍വാഗൺ തങ്ങളുടെ പ്രീമിയം എസ്‌യുവിയായ ടി-റോക്കിനെ വീണ്ടും ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുകയാണ്. സിബിയു റൂട്ടിലൂടെ രാജ്യത്ത് കൊണ്ടുവരുന്ന മോഡലിന് 21.35 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില.

പുതിയ എസ്‌യുവി തന്ത്രം; ടി-റോക്കിന്റെ പുത്തൻ ബാച്ചും ഇന്ത്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍, വില 21.35 ലക്ഷം രൂപ

ടി-റോക്കിന്റെ 2020 മോഡലിനേക്കാൾ 1.35 ലക്ഷം രൂപ അധികമാണ് പുതിയ 2021 ബാച്ചിനായി മുടക്കേണ്ടത്. എസ്‌യുവിക്കായുള്ള ഔദ്യോഗിക ബുക്കിംഗും കമ്പനി ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്.

പുതിയ എസ്‌യുവി തന്ത്രം; ടി-റോക്കിന്റെ പുത്തൻ ബാച്ചും ഇന്ത്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍, വില 21.35 ലക്ഷം രൂപ

താത്പര്യമുള്ള ഉപഭോക്താക്കൾക്ക് ഓൺലൈനിലോ രാജ്യത്തുടനീളമുള്ള ഡീലർഷിപ്പുകളിലൂടെയോ വാഹനം പ്രീ-ബുക്ക് ചെയ്യാം. എന്നിരുന്നാലും ഡെലിവറികൾ മെയ് മാസത്തിൽ മാത്രമേ ആരംഭിക്കൂവെന്നും ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്.

MOST READ: ടൈഗൂണ്‍ എസ്‌യുവിയെ ഔദ്യോഗികമായി വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

പുതിയ എസ്‌യുവി തന്ത്രം; ടി-റോക്കിന്റെ പുത്തൻ ബാച്ചും ഇന്ത്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍, വില 21.35 ലക്ഷം രൂപ

പരിമിത പതിപ്പിൽ എത്തുന്ന ടി-റോക്ക് ബ്രാൻഡിന്റെ MQB പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങിയിരിക്കുന്നത്. കാഴ്ച്ചയിൽ അതിസുന്ദരനാണ് ഈ പ്രീമിയം എസ്‌യുവി. കറുപ്പിൽ പൂർത്തിയാക്കിയിരിക്കുന്ന ടു-സ്ലാറ്റ് ഫ്രണ്ട് ഗ്രില്ലാണ് മുൻവശത്തെ പ്രധാന ആകർഷണം.

പുതിയ എസ്‌യുവി തന്ത്രം; ടി-റോക്കിന്റെ പുത്തൻ ബാച്ചും ഇന്ത്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍, വില 21.35 ലക്ഷം രൂപ

അതിന് ഇരുവശത്തുമായി എൽഇഡി ഹെഡ്‌ലാമ്പുകളും ഇടംപിടിച്ചിരിക്കുന്നു. സിൽവർ ബാഷ് പ്ലേറ്റ് ഉപയോഗിച്ച് പൂർത്തിയാക്കിയ ഫ്രണ്ട് ബമ്പറിൽ എൽഇഡി ഡിആർഎല്ലും ഫോക്‌സ്‌വാഗണ്‍ അവതരിപ്പിക്കുന്നുണ്ട്.

MOST READ: സ്‌മാർട്ട്ഫോണിൽ നിന്നും ഇലക്‌ട്രിക് കാറിലേക്ക്, പുതിയ ഇവി യൂണിറ്റിനായി 10 ബില്യൺ ഡോളർ നിക്ഷേപിക്കുമെന്ന് ഷവോമി

പുതിയ എസ്‌യുവി തന്ത്രം; ടി-റോക്കിന്റെ പുത്തൻ ബാച്ചും ഇന്ത്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍, വില 21.35 ലക്ഷം രൂപ

വശത്ത് വിൻഡോ ലൈനിന് മുകളിലുള്ള ക്രോം ബോർഡർ ഇതിന് പ്രീമിയം ടച്ച് നൽകുന്നുവെന്ന് പറയാം. 17 ഇഞ്ച് അലോയ് വീലുകളും മസ്ക്കുലർ റിയർ വീൽ ആർച്ചും ടി-റോക്കിന് എസ്‌യുവി-ഇഷ് നിലപാട് നൽകുന്നു. പിൻ‌ഭാഗം വൃത്തിയും വെടിപ്പുമായി പൂർത്തിയാക്കിയിട്ടുണ്ട്.

പുതിയ എസ്‌യുവി തന്ത്രം; ടി-റോക്കിന്റെ പുത്തൻ ബാച്ചും ഇന്ത്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍, വില 21.35 ലക്ഷം രൂപ

അതിൽ സ്പ്ലിറ്റ് എൽ‌ഇഡി ടെയിൽ ലാമ്പുകൾ ഉപയോഗിച്ച് രണ്ട് ക്ലസ്റ്ററുകളിൽ ചേരുന്ന ശക്തമായ ക്രീസ് ലൈനുകളും കാണാം. എസ്‌യുവിയുടെ അകത്തളവും അങ്ങേയറ്റം പ്രീമിയമാണ്. അതോടൊപ്പം വാഹനത്തിന്റെ നിർമാണ നിലവാരവും എടുത്തുപറയേണ്ട ഘടകമാണ്.

MOST READ: വാര്‍ത്തകളില്‍ നിറഞ്ഞ് ഹ്യുണ്ടായി അല്‍കാസര്‍; കളര്‍ ഓപ്ഷനുകള്‍ ഇങ്ങനെ

പുതിയ എസ്‌യുവി തന്ത്രം; ടി-റോക്കിന്റെ പുത്തൻ ബാച്ചും ഇന്ത്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍, വില 21.35 ലക്ഷം രൂപ

10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, പനോരമിക് സൺറൂഫ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, ഓട്ടോ ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവയെല്ലാം ഇന്റീരിയറിലെ പ്രത്യേകതകളാണ്.

പുതിയ എസ്‌യുവി തന്ത്രം; ടി-റോക്കിന്റെ പുത്തൻ ബാച്ചും ഇന്ത്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍, വില 21.35 ലക്ഷം രൂപ

അതോടൊപ്പം ലെതർ അപ്ഹോൾസ്റ്ററി, റിവേഴ്‌സ് പാർക്കിംഗ് ക്യാമറ, കീലെസ് എൻട്രി, ഹീറ്റഡ് ഫ്രണ്ട് സീറ്റുകൾ, ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഹീറ്റഡ് മിററുകൾ എന്നിവയും വാഹനത്തിന്റെ മാറ്റുകൂട്ടുന്നു.

പുതിയ എസ്‌യുവി തന്ത്രം; ടി-റോക്കിന്റെ പുത്തൻ ബാച്ചും ഇന്ത്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍, വില 21.35 ലക്ഷം രൂപ

1.5 ലിറ്റർ ടി‌എസ്‌ഐ പെട്രോൾ എഞ്ചിനാണ് 2021 ഫോക്‌സ്‌വാഗണ്‍ ടി-റോക്കിന് തുടിപ്പേകുന്നത്. ഇത് പരമാവധി 148 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആക്റ്റീവ് സിലിണ്ടർ ടെക്നോളജി (ACT) പുറപ്പെടുവിക്കുന്ന ഏഴ് സ്പീഡ് ഡി‌എസ്‌ജി ഗിയർബോക്‌സുമായാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.

പുതിയ എസ്‌യുവി തന്ത്രം; ടി-റോക്കിന്റെ പുത്തൻ ബാച്ചും ഇന്ത്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍, വില 21.35 ലക്ഷം രൂപ

ഇന്ത്യൻ വിപണിയിൽ ഹ്യുണ്ടായി ട്യൂസോൺ, അടുത്തിടെ പുറത്തിറക്കിയ ജീപ്പ് കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിട്രൺ C5 എയർക്രോസ് എന്നിവയുമായാണ് ടി-റോക്ക് മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Volkswagen Re-Introduced The T-Roc SUV In India. Read in Malayalam
Story first published: Wednesday, March 31, 2021, 12:26 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X