ഇനി പ്രീമിയം നിരയിലേക്ക്; 5 സീറ്റർ Tiguan ഫെയ്‌സ്‌ലിഫ്റ്റ് നവംബറിൽ എത്തുമെന്ന് Volkswagen

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, സ്കോഡ കുഷാഖ് എന്നീ വമ്പൻമാരെ വെല്ലുവിളിക്കാൻ മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് ഫോക്‌സ്‌വാഗണ്‍ ഇന്ത്യ അടുത്തിടെ ടൈഗൂണുമായാണ് കളത്തിലെത്തിയത്. എന്നാൽ ജർമൻ ബ്രാൻഡിന്റെ പദ്ധതികളൊന്നും ഇവിടംകൊണ്ട് അവസാനിക്കുന്ന ഒന്നല്ല.

ഇനി പ്രീമിയം നിരയിലേക്ക്; 5 സീറ്റർ Tiguan ഫെയ്‌സ്‌ലിഫ്റ്റ് നവംബറിൽ എത്തുമെന്ന് Volkswagen

ടിഗുവാൻ ഓൾസ്പേസിന് വഴിമാറി കൊടുത്ത അഞ്ച് സീറ്റർ ടിഗുവാനെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനാണ് കമ്പനി ഇപ്പോൾ ഒരുങ്ങുന്നത്. പുതിയ 2021 ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റ് നവംബർ മാസത്തിൽ വിപണിയിൽ എത്തിച്ച് ഇന്ത്യയിൽ കൂടുതൽ ശക്തിയാർജിക്കുകയാണ് ഫോക്‌സ്‌വാഗണിന്റെ ലക്ഷ്യം.

ഇനി പ്രീമിയം നിരയിലേക്ക്; 5 സീറ്റർ Tiguan ഫെയ്‌സ്‌ലിഫ്റ്റ് നവംബറിൽ എത്തുമെന്ന് Volkswagen

രാജ്യത്തെ ഉപഭോക്താക്കൾക്ക് എസ്‌യുവി മോഡലുകളോളുള്ള അഭിനിവേശം മനസിലാക്കിയാണ് കമ്പനി ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയിരിക്കുന്നത്. 2020 ഏപ്രിലിൽ രാജ്യത്ത് ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നടപ്പിലാക്കിയതോടെ പടിയിറങ്ങിയ അഞ്ച് സീറ്റർ എസ്‌യുവിയായിരുന്നു ഇത്.

ഇനി പ്രീമിയം നിരയിലേക്ക്; 5 സീറ്റർ Tiguan ഫെയ്‌സ്‌ലിഫ്റ്റ് നവംബറിൽ എത്തുമെന്ന് Volkswagen

ടിഗുവാന് ചെറിയ ഡിസൈൻ മാറ്റങ്ങളും ഫീച്ചർ നവീകരണങ്ങളും സമ്മാനിച്ച് ആധുനികവത്ക്കരിക്കാനാണ് കമ്പനിയുടെ ശ്രമം. ഇതോടൊപ്പം നിലവിലുണ്ടായിരുന്ന ഡീസൽ എഞ്ചിൻ ഉപേക്ഷിച്ച് പകരം പെട്രോൾ എഞ്ചിനിലേക്കും വാഹനം ചേക്കേറും. ഡിസൈനിലെ മാറ്റങ്ങളാകും ഉപഭോക്താക്കളെ ആദ്യം ആകർഷിക്കുക.

ഇനി പ്രീമിയം നിരയിലേക്ക്; 5 സീറ്റർ Tiguan ഫെയ്‌സ്‌ലിഫ്റ്റ് നവംബറിൽ എത്തുമെന്ന് Volkswagen

മുമ്പത്തെ അഞ്ച് സീറ്റർ ടിഗുവാനെപ്പോലെ തന്നെ രണ്ടാംവരവിലും വാഹനം പ്രാദേശികമായി ഒത്തുചേരും. 2020 ജൂലൈയിൽ അന്താരാഷ്ട്ര വിപണിയിൽ പരിചയപ്പെടുത്തിയ ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റിനെ അടിസ്ഥാനമാക്കി തന്നെയായിരിക്കും ഇന്ത്യക്കായുള്ള മോഡലിനെയും കമ്പനി അണിയിച്ചൊരുക്കുക.

ഇനി പ്രീമിയം നിരയിലേക്ക്; 5 സീറ്റർ Tiguan ഫെയ്‌സ്‌ലിഫ്റ്റ് നവംബറിൽ എത്തുമെന്ന് Volkswagen

മുൻവശത്താണ് പ്രധാന ഡിസൈൻ പരിഷ്ക്കാരങ്ങൾ നടപ്പിലാക്കുക. പുതിയ 2021 ഫോക്‌സ്‌വാഗൺ ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റിൽ പുതുതായി രൂപകൽപ്പന ചെയ്ത എൽഇഡി മാട്രിക്സ് ഹെഡ്‌ലാമ്പുകൾ, പുതുക്കിയ ബമ്പർ, ഗ്രിൽ എന്നിവയെല്ലാം ഇടംപിടിക്കും. അതോടൊപ്പം വശക്കാഴ്ച്ചയിൽ പുതുമ നൽകുന്നതിനായി പുതിയ 18 ഇഞ്ച് അലോയ് വീലുകളും എസ്‌യുവിക്ക് സമ്മാനിക്കും.

ഇനി പ്രീമിയം നിരയിലേക്ക്; 5 സീറ്റർ Tiguan ഫെയ്‌സ്‌ലിഫ്റ്റ് നവംബറിൽ എത്തുമെന്ന് Volkswagen

എന്നിരുന്നാലും സൈഡ് പ്രൊഫൈൽ നിലവിലുള്ള മോഡലിന് സമാനമായിരിക്കും. എന്നാൽ എസ്‌യുവിയുടെ പിൻഭാഗത്തെ വ്യത്യസ്തമാക്കുന്നതിനായി ട്വീക്ക്ഡ് ബമ്പർ, പുതിയ എൽഇഡി ഘടകങ്ങളുള്ള ടെയിൽലാമ്പുകൾ, ചെറുതായി മാറ്റിസ്ഥാപിച്ച സിഗ്നേച്ചർ ബാഡ്ജ് എന്നിവയെല്ലാം ജർമൻ ബ്രാൻഡ് അവതരിപ്പിച്ചേക്കും.

ഇനി പ്രീമിയം നിരയിലേക്ക്; 5 സീറ്റർ Tiguan ഫെയ്‌സ്‌ലിഫ്റ്റ് നവംബറിൽ എത്തുമെന്ന് Volkswagen

ഇനി അകത്തളത്തിലേക്ക് നോക്കിയാൽ പുതിയ ടിഗുവാന്റെ ഇന്റീരിയർ ലേഔട്ടും സവിശേഷതകളും അതിന്റെ ഏഴ് സീറ്റർ മോഡലായ ടിഗുവാൻ ഓൾസ്പേസിന് സമാനമായിരിക്കും. എന്നിരുന്നാലും ഫോക്‌സ്‌വാഗണിന്റെ പരമ്പരാഗത ക്ലൈമറ്റ് കൺട്രോൾ ബട്ടണുകളും നോബുകളും ഒരു ടച്ച്‌സ്‌ക്രീൻ യൂണിറ്റ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കാനും കമ്പനി തയാറായിട്ടുണ്ട്.

ഇനി പ്രീമിയം നിരയിലേക്ക്; 5 സീറ്റർ Tiguan ഫെയ്‌സ്‌ലിഫ്റ്റ് നവംബറിൽ എത്തുമെന്ന് Volkswagen

ഫീച്ചർ സവിശേഷതകളിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, പനോരമിക് സൺറൂഫ്, കണക്റ്റഡ് കാർ ടെക്, ആംബിയന്റ് ലൈറ്റിംഗ്, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, ലെതർ സീറ്റുകൾ, ആറ് എയർബാഗുകൾ എന്നിവയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് ഫെയ്‌സ്‌ലിഫ്റ്റഡ് മോഡൽ വാഗ്ദാനം ചെയ്യുന്നത്.

ഇനി പ്രീമിയം നിരയിലേക്ക്; 5 സീറ്റർ Tiguan ഫെയ്‌സ്‌ലിഫ്റ്റ് നവംബറിൽ എത്തുമെന്ന് Volkswagen

പുതിയ ഫോക്‌സ്‌വാഗൺ ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റ് 5 സീറ്റർ ഓൾസ്പേസ് മോഡലിലെ അതേ 2.0 ലിറ്റർ, 4 സിലിണ്ടർ ടിഎസ്ഐ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ തന്നെ ഉപയോഗിക്കും. 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി ജോടിയാക്കിയിരിക്കുന്ന ഈ എഞ്ചിൻ 190 bhp കരുത്തിൽ 320 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും.

ഇനി പ്രീമിയം നിരയിലേക്ക്; 5 സീറ്റർ Tiguan ഫെയ്‌സ്‌ലിഫ്റ്റ് നവംബറിൽ എത്തുമെന്ന് Volkswagen

എസ്‌യുവിയുടെ എല്ലാ വകഭേദങ്ങളിലും ഫോക്‌സ്‌വാഗന്റെ 4MOTION AWD (ഓൾ-വീൽ ഡ്രൈവ്) സംവിധാനമുണ്ട്. മുകളിൽ സൂചിപ്പിച്ച പോലെ പുതിയ ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റ് സികെഡി യൂണിറ്റായി പ്രാദേശികമായി കൂട്ടിച്ചേർക്കും. പൂർണ ഇറക്കുമതി അല്ലാത്തതിനാൽ ഇതിന് 26 മുതൽ 29 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.

ഇനി പ്രീമിയം നിരയിലേക്ക്; 5 സീറ്റർ Tiguan ഫെയ്‌സ്‌ലിഫ്റ്റ് നവംബറിൽ എത്തുമെന്ന് Volkswagen

അഞ്ച് സീറ്റുകളുള്ള പുതിയ ടിഗുവാൻ ഫെയ്‌സ്‌ലിഫ്റ്റ് മറ്റ് പ്രീമിയം മോണോകോക്ക് എസ്‌യുവികളായ ഹ്യുണ്ടായി ട്യൂസോൺ, ജീപ്പ് കോമ്പസ് എന്നിവയുമായാകും ഇന്ത്യയിൽ മത്സരിക്കുക. നേരത്തെ അഞ്ച് സീറ്റർ പ്രീമിയം എസ്‌യുവി ശ്രേണിയിലേക്ക് ഫോക്‌സ്‌വാഗൺ ടിഗുവാനുമായി 2017 മെയ് മാസത്തിലാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്.

ഇനി പ്രീമിയം നിരയിലേക്ക്; 5 സീറ്റർ Tiguan ഫെയ്‌സ്‌ലിഫ്റ്റ് നവംബറിൽ എത്തുമെന്ന് Volkswagen

അന്ന് 2.0 ലിറ്റർ ടിഡിഐ ഡീസൽ എഞ്ചിനാണ് വാഹനത്തിന് തുടിപ്പേകിയിരുന്നത്. എസ്‌യുവികളുടെ ജനപ്രീതി കണക്കിലെടുത്ത് പുതിയ ഉപഭോക്താക്കളെ ബ്രാൻഡിലേക്ക് ആകർഷിക്കുന്നതിൽ പുതിയ സ്പോർട്‌സ് യൂട്ടിലിറ്റി വാഹനങ്ങളുടെ കടന്നുവരവ് ഏരെ ഗുണകരമാകുമെന്നാണ് കമ്പനി വിശ്വസിക്കുന്നത്.

ഇനി പ്രീമിയം നിരയിലേക്ക്; 5 സീറ്റർ Tiguan ഫെയ്‌സ്‌ലിഫ്റ്റ് നവംബറിൽ എത്തുമെന്ന് Volkswagen

കൂടാതെ ഇന്ത്യയിൽ പൂർണമായും പെട്രോൾ എഞ്ചിനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന കമ്പനിക്ക് നിലവിൽ മികച്ച സ്വീകാര്യതയും ലഭിക്കുന്നുണ്ട്. 10.50 മുതൽ 34 ലക്ഷം രൂപ വരെയുള്ള വില പരിധിയിൽ മിഡ്-സൈസ് മുതൽ പ്രീമിയം എസ്‌യുവി പോലുള്ള വ്യത്യസ്‌ത മോഡലുകളെ അണിനിരക്കാനും കമ്പനിക്ക് സാധിക്കുന്നുണ്ട്.

ഇനി പ്രീമിയം നിരയിലേക്ക്; 5 സീറ്റർ Tiguan ഫെയ്‌സ്‌ലിഫ്റ്റ് നവംബറിൽ എത്തുമെന്ന് Volkswagen

ഭാവിയിൽ വലിയ മത്സരാധിഷ്ഠിത സബ്-4 മീറ്റർ എസ്‌യുവി വിഭാഗത്തെ നേരിടുന്നതിനെക്കുറിച്ചും ജർമൻ വാഹന നിർമാതാക്കൾ ആലോചിക്കുന്നുണ്ട്. കൂടാതെ നിലവിലുള്ള വെന്റോയുടെ പകരക്കാരനായി പുതിയൊരു പ്രീമിയം സെഡാനും കൂടി അടുത്ത വർഷം ഫോക്‌സ്‌വാഗണ്‍ നിരയിലേക്ക് ചേരും.

Most Read Articles

Malayalam
English summary
Volkswagen ready to introduce new 2021 tiguan facelift suv in november
Story first published: Saturday, September 25, 2021, 11:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X