ടൈഗൂൺ മിഡ് സൈസ് എസ്‌യുവിയുടെ TVC പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗൺ ഇന്ത്യ തങ്ങളുടെ പുതിയ മിഡ് സൈസ് എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. ഓട്ടോ എക്‌സ്‌പോ 2020 -ൽ ഇത് ആദ്യമായി ടൈഗൂൺ കൺസെപ്റ്റായി കമ്പനി പ്രദർശിപ്പിച്ചിരുന്നു.

ടൈഗൂൺ മിഡ് സൈസ് എസ്‌യുവിയുടെ TVC പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

ടൈഗൂണിന്റെ പുറത്തിറങ്ങാനിരിക്കുന്ന പ്രൊഡക്ഷൻ പതിപ്പ്തിനെ നിർമ്മാതാക്കൾ ഇതിനകം ടീസ് ചെയ്തിട്ടുണ്ട്, മാത്രമല്ല ഇത് ഇന്ത്യൻ റോഡുകളിൽ പലതവണ പരീക്ഷണയോട്ടത്തിനിടെ ക്യാമറയിൽ പെട്ടിട്ടുമുണ്ട്. ഇപ്പോൾ, ഫോക്സ്‍വാഗൺ തങ്ങളുടെ യൂട്യൂബ് ചാനലിൽ ടൈഗൂണിനായി ഒരു പുതിയ TVC പുറത്തിറക്കിയിരിക്കുകയാണ്.

ടൈഗൂൺ മിഡ് സൈസ് എസ്‌യുവിയുടെ TVC പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

30 സെക്കൻഡ് മാത്രം ദൈർഖ്യമുള്ള പരസ്യം വിവിധ കോണുകളിൽ നിന്ന് ടൈഗൂൺ പ്രദർശിപ്പിക്കുന്നു. രണ്ട് ഷോട്ടുകളിൽ, മുന്നിലും പിന്നിലും ഒരു "GT" ബാഡ്ജും കാണാം, ഉയർന്ന വേരിയന്റുകളിലൊന്നിനെ GT എന്ന് വിളിക്കുമെന്ന് ഇത് സൂചിപ്പിക്കുന്നു.

ടൈഗൂൺ മിഡ് സൈസ് എസ്‌യുവിയുടെ TVC പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

മിക്കവാറും ടോപ്പ് എൻഡ് വേരിയന്റിനെ "GT" എന്ന് വിളിക്കുമെന്ന് പ്രതീക്ഷിക്കാം, പോളോ ഹാച്ച്ബാക്കിനൊപ്പം ഫോക്‌സ്‌വാഗൺ ഇതേ രീതിയാണ് പിന്തുടരുന്നത്. ടൈഗൂണിന്റെ പരസ്യത്തിനായി ഫോക്‌സ്‌വാഗൺ #HustleModeOn എന്ന് ഹാഷ്ടാഗ് ഉപയോഗിക്കുന്നു.

ടൈഗൂൺ മിഡ് സൈസ് എസ്‌യുവിയുടെ TVC പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള രണ്ടാമത്തെ വാഹനമാണ് ടൈഗൂൺ. ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ വാഹനം സ്കോഡ കുഷാഖ് ആണ്. ഉൽ‌പാദനച്ചെലവ് കുറയ്ക്കുന്നതിനായി ഇന്ത്യയ്ക്കായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ള പ്ലാറ്റ്ഫോം, ഉൽ‌പ്പന്നത്തെ കൂടുതൽ‌ മത്സരാധിഷ്ഠിതമായി സ്ഥാപിക്കാൻ നിർമ്മാതാക്കളെ സഹായിക്കുന്നു.

ടൈഗൂൺ മിഡ് സൈസ് എസ്‌യുവിയുടെ TVC പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

പ്ലാറ്റ്ഫോം നമ്മുടെ രാജ്യത്തിന്റെ പുതിയ എമിഷൻ ആവശ്യകതകളും നിറവേറ്റുന്നു, മാത്രമല്ല കൂടുതൽ സുരക്ഷിതവുമാണ്. പുതിയ പ്ലാറ്റ്ഫോമിന് 95 ശതമാനം വരെ പ്രാദേശികവൽക്കരണ നിലയുണ്ട്, ഇത് ഉൽ‌പാദന ക്ഷമത വർധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ടൈഗൂൺ മിഡ് സൈസ് എസ്‌യുവിയുടെ TVC പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

സ്ട്രെയിറ്റ് ലൈനുകളും ബുച്ച് നിലപാടുമുള്ള സാധാരണ ഫോക്‌സ്‌വാഗൺ മോഡലാണ് ടൈഗൂണിന്റെ രൂപകൽപ്പന. ടൈഗൂണിന് ശക്തമായ ഒരു റോഡ് സാന്നിധ്യമുണ്ട്. മുൻവശത്ത്, എൽ‌ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ ഫ്രണ്ട് ഗ്രില്ലുമായി ക്രോം സ്ട്രിപ്പുകളാൽ സമന്വയിപ്പിക്കുന്നു.

ടൈഗൂൺ മിഡ് സൈസ് എസ്‌യുവിയുടെ TVC പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

റേഡിയേറ്ററിനായി വലിയ വെന്റുകൾ ഉപയോഗിച്ച് ബമ്പർ അഗ്രസ്സീവായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു, ഹാലജൻ ഫോഗ് ലാമ്പുകൾക്ക് ചുറ്റും C ആകൃതിയിലുള്ള ക്രോം സ്ട്രിപ്പും സ്ഥാപിക്കുന്നു. ബമ്പറിന്റെ താഴത്തെ പകുതിയിൽ ഒരു ഫോക്സ് സ്കിഡ് പ്ലേറ്റും ടൈഗൂണിന്റെ എസ്‌യുവി ലുക്ക് വർധിപ്പിക്കുന്നതിന് എലവേറ്റഡ് ബമ്പറും നിർമ്മാതാക്കൾ നൽകുന്നു.

ടൈഗൂൺ മിഡ് സൈസ് എസ്‌യുവിയുടെ TVC പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

വശങ്ങളിൽ ഫ്രണ്ട് ഫെൻഡറിൽ ആരംഭിച്ച് ഡോർ ഹാൻഡിലുകളിലൂടെ കടന്നുപോകുകയും എൽഇഡി ടെയിൽ ലാമ്പുകളുടെ അഗ്രത്തിൽ അവസാനിക്കുകയും ചെയ്യുന്ന ശക്തമായ ഷോൾഡർ ലൈൻ വാഹനത്തിനുണ്ട്. എസ്‌യുവിക്ക് ചുറ്റും ഫോക്‌സ്‌വാഗൺ പ്ലാസ്റ്റിക് ക്ലാഡിംഗും ഉപയോഗിക്കുന്നു. 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയി വീലുകളുമായാണ് ഇത് വരുന്നത്.

ടൈഗൂൺ മിഡ് സൈസ് എസ്‌യുവിയുടെ TVC പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

പിൻ‌ഭാഗത്ത്, ലൈറ്റ്ബാറുമായി വരുന്ന ആദ്യത്തെ എസ്‌യുവിയാണ് ടൈഗൂൺ, എൽഇഡി ടെയിൽ ലാമ്പുകൾ ഇപ്പോൾ വാഹനങ്ങളിൽ സാധാരണമാണ്. ടൈഗൂൺ ബാഡ്‌ജിംഗ് ടെയിൽ‌ഗേറ്റിന്റെ മധ്യഭാഗത്തായി ഇരിക്കുന്നു, ബമ്പറിന്റെ താഴത്തെ പകുതിയിൽ റിയർ സ്‌കിഡ് പ്ലേറ്റുള്ള ഒരു ക്രോം ഗാർണിഷുമുണ്ട്. ഫ്രണ്ട് ബമ്പറിൽ കാണപ്പെടുന്ന അതേ ഡിസൈൻ ഘടകങ്ങളും ഇതിനുണ്ട്.

ടൈഗൂൺ മിഡ് സൈസ് എസ്‌യുവിയുടെ TVC പങ്കുവെച്ച് ഫോക്‌സ്‌വാഗൺ

ഡ്രൈവർക്കായുള്ള ഡിജിറ്റൽ കോക്ക്പിറ്റ്, ടച്ച് സെൻസിറ്റീവ് ബട്ടണുകളുള്ള ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വയർലെസ് ചാർജിംഗ്, ഇലക്ട്രിക് സൺറൂഫ്, ലെതർ കൊണ്ട് പൊതിഞ്ഞ മൾട്ടി-ഫംഗ്ഷൻ ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, വെന്റിലേറ്റഡ് സീറ്റുകൾ, ലെതർ അപ്ഹോൾസ്റ്ററി, ആംബിയന്റ് ലൈറ്റിംഗ് എന്നിവ നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നു.

സുരക്ഷയ്ക്കായി, ഇലക്ട്രോണിക് സ്റ്റെബിലിറ്റ് കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ക്യാമറയുള്ള റിയർ പാർക്കിംഗ് സെൻസറുകൾ, ഹിൽ ഹോൾഡ് കൺട്രോൾ, ആറ് എയർബാഗുകൾ എന്നിവ ഉണ്ടായിരിക്കും.

Most Read Articles

Malayalam
English summary
Volkswagen Released New Taigun Midsize SUV TVC Ahead Of Launch. Read in Malayalam.
Story first published: Wednesday, April 21, 2021, 16:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X