Taigun എസ്‌യുവിയെ അടുത്തറിയാം; പുതിയ പരസ്യ വീഡിയോയുമായി Volkswagen

നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഈയിടെ തങ്ങളുടെ ഏറ്റവും പുതിയ കോംപാക്ട് എസ്‌യുവിയായ ടൈഗൂണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ബ്രാന്‍ഡില്‍ നിന്നുള്ള ഏറ്റവും വില കുറഞ്ഞ എസ്‌യുവിയാണ് ടൈഗൂണ്‍ എന്നതും മറ്റൊരു സവിശേഷതയാണ്.

Taigun എസ്‌യുവിയെ അടുത്തറിയാം; പുതിയ പരസ്യ വീഡിയോയുമായി Volkswagen

ബ്രാന്‍ഡിന്റെ ഇന്ത്യ 2.0 സ്ട്രാറ്റജിക്ക് കീഴില്‍ പുറത്തിറക്കുന്ന ആദ്യ ഉല്‍പ്പന്നമായതിനാല്‍ ടൈഗൂണ്‍ ഇന്ത്യന്‍ വിപണിയിലെ ഒരു പ്രധാന ഉല്‍പ്പന്നമാണെന്ന് വേണം പറയാന്‍. ശ്രേണിയില്‍ ഹ്യൂണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, നിസാന്‍ കിക്‌സ്, സ്‌കോഡ കുഷാഖ് തുടങ്ങിയ മോഡലുകള്‍ക്കെതിരെയാണ് ടൈഗൂണ്‍ മത്സരിക്കുന്നത്.

Taigun എസ്‌യുവിയെ അടുത്തറിയാം; പുതിയ പരസ്യ വീഡിയോയുമായി Volkswagen

10.49 ലക്ഷം രൂപ മുതലാണ് വാഹനത്തിന് വിപണിയില്‍ എക്‌സ്‌ഷോറൂം വില. ഫോക്‌സ്‌വാഗണ്‍ ഇപ്പോള്‍ മോഡലിനെ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഏറ്റവും പുതിയ ഒരു പുതിയ പരസ്യ വീഡിയോയും പുറത്തിറക്കി. ബ്രാന്‍ഡിന്റെ യൂട്യൂബ് ചാനലിലും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

Taigun എസ്‌യുവിയെ അടുത്തറിയാം; പുതിയ പരസ്യ വീഡിയോയുമായി Volkswagen

കഴിഞ്ഞ വര്‍ഷം നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് ടൈഗൂണ്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. ടൈഗൂണിന്റെ നിര്‍മ്മാണ പതിപ്പ്, കമ്പനി എക്‌സ്‌പോയില്‍ കാണിച്ചിരിക്കുന്നതിന് സമാനമാണെന്ന് വേണം പറയാന്‍.

Taigun എസ്‌യുവിയെ അടുത്തറിയാം; പുതിയ പരസ്യ വീഡിയോയുമായി Volkswagen

വാഹനം ബ്രാന്‍ഡിന്റെ MQB A0-IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഹെഡ്‌ലാമ്പുകള്‍ വരെ നീളുന്ന ഫോക്‌സ്‌വാഗണ്‍ ഗ്രില്ലാണ് എസ്‌യുവിക്ക് ലഭിക്കുന്നത്. ടോപ്പ് എന്‍ഡ് പതിപ്പിന് എല്‍ഇഡി ഹെഡ്‌ലാമ്പുകളും എല്‍ഇഡി ഡിആര്‍എല്ലും ലഭിക്കുന്നു.

Taigun എസ്‌യുവിയെ അടുത്തറിയാം; പുതിയ പരസ്യ വീഡിയോയുമായി Volkswagen

താഴേക്ക് വരുമ്പോള്‍, ബമ്പറിന് ഒരു മസ്‌കുലര്‍ രൂപകല്‍പ്പന ലഭിക്കുന്നു, ഒരു ക്രോം സ്ട്രിപ്പ് ഒരു അറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്ക് നീളുന്നതായും കാണാന്‍ സാധിക്കും. സൈഡ് പ്രൊഫൈലിലേക്ക് വന്നാല്‍, എസ്‌യുവിക്ക് ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍ ലഭിക്കുന്നത് കാണാം.

Taigun എസ്‌യുവിയെ അടുത്തറിയാം; പുതിയ പരസ്യ വീഡിയോയുമായി Volkswagen

വീല്‍ ആര്‍ച്ചുകള്‍ക്ക് ചുറ്റും ബ്ലാക്ക് ക്ലാഡിംഗ് ഉണ്ട്. മുന്‍വശത്തെ ഫെന്‍ഡറില്‍ നിന്ന് ആരംഭിച്ച് പിന്നില്‍ ടെയില്‍ ലാമ്പുമായി കൂടിച്ചേരുന്ന ഷാര്‍പ്പായിട്ടുള്ള പ്രതീക രേഖകള്‍ ടൈഗൂണിന് ലഭിക്കുന്നു. ഫംഗ്ഷണല്‍ റൂഫ് റെയിലുകള്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന, റൂഫ് മൗണ്ടഡ് സ്പോയിലര്‍ എന്നിവയും വാഹനത്തില്‍ എടുത്ത് പറയേണ്ട മറ്റ് സവിശേഷതകളാണ്.

Taigun എസ്‌യുവിയെ അടുത്തറിയാം; പുതിയ പരസ്യ വീഡിയോയുമായി Volkswagen

പിന്‍ഭാഗത്ത്, പ്രധാന ഹൈലൈറ്റ് ടെയില്‍ ലാമ്പുകളാണ്. ലൈറ്റുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു റിഫ്‌ലക്ടര്‍ എല്‍ഇഡി ലാമ്പിനൊപ്പം ഒരു എല്‍ഇഡി ടെയില്‍ ലാമ്പ് ലാറ്റസ് എസ്‌യുവിക്ക് ലഭിക്കുന്നു. റിയര്‍ ബമ്പറിന് മുന്‍വശത്തെ പോലെ തന്നെ താഴത്തെ ഭാഗത്ത് ഒരു ക്രോം ഗാര്‍ണിഷ് ലഭിച്ചിരിക്കുന്നതും കാണാന്‍ സാധിക്കും.

അകത്തേയ്ക്ക് വന്നാല്‍, ടോപ്പ് എന്‍ഡ് GT പ്ലസ് ലൈന്‍ പതിപ്പിന് ഡാഷ്ബോര്‍ഡില്‍ കാര്‍ബണ്‍ ഫൈബര്‍ ഫിനിഷ്ഡ് ഇന്‍സെര്‍ട്ടുകള്‍, പൂര്‍ണ്ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടി-ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ക്രൂയിസ് കണ്‍ട്രോള്‍, ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ തുടങ്ങിയവയും ലഭിക്കുന്നു.

Taigun എസ്‌യുവിയെ അടുത്തറിയാം; പുതിയ പരസ്യ വീഡിയോയുമായി Volkswagen

ടൈഗൂണ്‍ രണ്ട് ഗ്രൂപ്പുകളായി വാഗ്ദാനം ചെയ്യുന്നു. ഒന്ന് ഡൈനാമിക് മറ്റൊന്ന് പെര്‍ഫോമെന്‍സും. കംഫര്‍ട്ട്‌ലൈന്‍, ഹൈലൈന്‍, ടോപ്പ്‌ലൈന്‍ എന്നീ വേരിയന്റുകളാണ് ഡൈനാമിക് പതിപ്പിന് ലഭിക്കുന്നത്.

പെര്‍ഫോമന്‍സ് ലൈനില്‍ GT, GT പ്ലസ് ട്രിമ്മുകള്‍ ഉണ്ട്. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് ടൈഗൂണ്‍ എത്തുന്നത്. ഡൈനാമിക് ട്രിമിന് കീഴിലുള്ള വകഭേദങ്ങള്‍ക്ക് 1.0 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ ലഭിക്കുമ്പോള്‍, പെര്‍ഫോമെന്‍സ് പതിപ്പിന് 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് ലഭിക്കുന്നത്.

Taigun എസ്‌യുവിയെ അടുത്തറിയാം; പുതിയ പരസ്യ വീഡിയോയുമായി Volkswagen

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ പരമാവധി 115 bhp കരുത്തും 178 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കുന്നു. 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ 150 bhp കരുത്തും 250 Nm പരമാവധി ടോര്‍ക്കും സൃഷ്ടിക്കുന്നു.

Taigun എസ്‌യുവിയെ അടുത്തറിയാം; പുതിയ പരസ്യ വീഡിയോയുമായി Volkswagen

1.0 ലിറ്റര്‍ എഞ്ചിന്‍ 6 സ്പീഡ് മാനുവലും 6 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ലഭ്യമാണ്. 1.5 ലിറ്റര്‍ എഞ്ചിന്‍ 6 സ്പീഡ് മാനുവലും ഡിഎസ്ജി ഗിയര്‍ബോക്‌സ് ഓപ്ഷനുമായാണ് വിപണിയില്‍ എത്തുന്നത്.

Taigun എസ്‌യുവിയെ അടുത്തറിയാം; പുതിയ പരസ്യ വീഡിയോയുമായി Volkswagen

മോഡലുകളുടെ വില പരിശോധിക്കുകയാണെങ്കില്‍ ബേസ് കംഫര്‍ട്ട് ലൈനിന് 10.49 ലക്ഷം രൂപയും ഹൈലൈനിന് 12.80 ലക്ഷം രൂപയും (മാനുവല്‍) 14.10 ലക്ഷം രൂപയും (ഓട്ടോമാറ്റിക്) ടോപ്ലൈന്‍ 14.57 ലക്ഷം രൂപയും (മാനുവല്‍) 15.91 ലക്ഷം രൂപയും (ഓട്ടോമാറ്റിക്) GT പ്ലസ് 17.50 ലക്ഷം രൂപയുമാണ് വില. ഇവിടെ പറഞ്ഞിരിക്കുന്ന എല്ലാ വിലകളും എക്‌സ്‌ഷോറൂം വിലകളാണ്. വാഹനത്തിനായുള്ള ഡെലിവറി ഇതിനോടകം തന്നെ കമ്പനി ആരംഭിച്ചിട്ടുണ്ട്.

Most Read Articles

Malayalam
English summary
Volkswagen released new tvc for taigun suv find here all details
Story first published: Friday, October 15, 2021, 15:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X