ID.4 GTX -ന്റെ പിന്നാലെ ID.5 കൂപ്പെ എസ്‌യുവിയുടെ ടീസർ പങ്കിട്ട് ഫോക്‌സ്‌വാഗണ്‍

ID.4 ഇലക്ട്രിക് എസ്‌യുവിയുടെ ഉയർന്ന പെർഫോമെൻസ് ശ്രേണിയുടെ ടോപ്പ് GTX വേരിയന്റ് പുറത്തിറക്കിയ ശേഷം, ജർമ്മൻ കാർ നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ ID കുടുംബത്തിലെ പുതിയ അംഗത്തെ ടീസ് ചെയ്തിരിക്കുകയാണ്.

ID.4 GTX -ന്റെ പിന്നാലെ ID.5 കൂപ്പെ എസ്‌യുവിയുടെ ടീസർ പങ്കിട്ട് ഫോക്‌സ്‌വാഗണ്‍

ID.4 GTX -ന്റെ ആഗോള അരങ്ങേറ്റത്തിന്റെ അവസാനത്തിൽ, ജർമ്മൻ ബ്രാൻഡ് ID.5 -ന്റെ ചിത്രങ്ങൾ ഹ്രസ്വമായി പ്രദർശിപ്പിച്ചു, ഇത് എസ്‌യുവിയുടെ കൂപ്പെ പതിപ്പാണ്.

ID.4 GTX -ന്റെ പിന്നാലെ ID.5 കൂപ്പെ എസ്‌യുവിയുടെ ടീസർ പങ്കിട്ട് ഫോക്‌സ്‌വാഗണ്‍

ID.5 മോഡൽ ID ക്രോസിനെ അടിസ്ഥാനമാക്കിയുള്ളതോ അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായോ തോന്നുന്നു. ID കുടുംബത്തിലെ നാലാമത്തെ അംഗമാണിത്, ഇതിനകം കോം‌പാക്ട് ID.3, ഗ്ലോബൽ എസ്‌യുവി ID.4, ചൈനീസ് എസ്‌യുവി ID.6 എന്നിവ ശ്രേണിയിൽ ഉൾപ്പെടുന്നു.

ID.4 GTX -ന്റെ പിന്നാലെ ID.5 കൂപ്പെ എസ്‌യുവിയുടെ ടീസർ പങ്കിട്ട് ഫോക്‌സ്‌വാഗണ്‍

GTX പതിപ്പിലും ഈ മോഡൽ വാഗ്ദാനം ചെയ്യുമെന്ന് ഫോക്‌സ്‌വാഗൺ പങ്കിട്ട ടീസർ സ്ഥിരീകരിച്ചു. തങ്ങളുടെ അടുത്ത കൂപ്പെ മോഡൽ ഒഴുകുന്ന ലൈനുകളുടെ ചാരുതയെക്കുറിച്ചാണെന്നും സ്വാഭാവികമായും ID.5 -ന് GTX പതിപ്പും ഉണ്ടായിരിക്കുമെന്നും ഫോക്‌സ്‌വാഗൺ സിഇഒ റാൽഫ് ബ്രാൻഡ്‌സ്റ്റാറ്റർ പറഞ്ഞു.

ID.4 GTX -ന്റെ പിന്നാലെ ID.5 കൂപ്പെ എസ്‌യുവിയുടെ ടീസർ പങ്കിട്ട് ഫോക്‌സ്‌വാഗണ്‍

ഇലക്ട്രിക് വാഹനങ്ങൾക്കായി സമർപ്പിച്ചിരിക്കുന്ന ജർമ്മൻ ഓട്ടോ ഭീമന്റെ MEB പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഫോക്‌സ്‌വാഗൺ ID.5 ഇലക്ട്രിക് കൂപ്പെ ഒരുങ്ങുന്നത്.

ID.4 GTX -ന്റെ പിന്നാലെ ID.5 കൂപ്പെ എസ്‌യുവിയുടെ ടീസർ പങ്കിട്ട് ഫോക്‌സ്‌വാഗണ്‍

ID.4 -ന്റെ എല്ലാ പവർട്രെയിനുകളും ID.5 നിലനിർത്താൻ സാധ്യതയുണ്ട്. 299 bhp ഇരട്ട ഇലക്ട്രിക് മോട്ടോർ, 460 Nm torque എന്നിവ ഉൾക്കൊള്ളുന്ന പെർഫോമൻസ് വേരിയന്റും ID.5 -ന് ഉണ്ടായിരിക്കുമെന്നാണ് ഇതിനർത്ഥം.

ID.4 GTX -ന്റെ പിന്നാലെ ID.5 കൂപ്പെ എസ്‌യുവിയുടെ ടീസർ പങ്കിട്ട് ഫോക്‌സ്‌വാഗണ്‍

സിംഗിൾ ചാർജിൽ ഏകദേശം 480 കിലോമീറ്റർ ദൂരം വാഹനത്തിന് സഞ്ചരിക്കാനാവുമെന്ന് പ്രതീക്ഷിക്കുന്നു. വർഷാവസാനത്തോടെ കൂപ്പെ എസ്‌യുവി ലോഞ്ച് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ID.4 GTX -ന്റെ പിന്നാലെ ID.5 കൂപ്പെ എസ്‌യുവിയുടെ ടീസർ പങ്കിട്ട് ഫോക്‌സ്‌വാഗണ്‍

ID.5 ന്റെ രൂപത്തെ സംബന്ധിച്ചിടത്തോളം, ID.4 നെ അപേക്ഷിച്ച് ഏറ്റവും വലിയ വ്യത്യാസങ്ങൾ, ഒരു കൂപ്പെ ശൈലിയാണ് എന്നതാണ്. പിന്നിൽ മറ്റൊരു റൂഫ് ലൈനും കാണാൻ കഴിയും. ഇന്റീരിയർ ടീസറിൽ കാണിച്ചിട്ടില്ലെങ്കിലും ID.4 -ൽ നിന്ന് വ്യത്യസ്തമാകാൻ സാധ്യതയില്ല. സ്വിക്കാവോ പ്ലാന്റിലാണ് പുതിയ മോഡൽ നിർമ്മിക്കുക.

ID.4 GTX -ന്റെ പിന്നാലെ ID.5 കൂപ്പെ എസ്‌യുവിയുടെ ടീസർ പങ്കിട്ട് ഫോക്‌സ്‌വാഗണ്‍

ID 5 ഇലക്ട്രിക് കൂപ്പെയിലും ID.4 -ന്റെ അതേ പവർട്രെയിൻ ഉപയോഗിക്കാൻ സാധ്യതയുണ്ട്, അതായത് ID.5 -ൽ 203 bhp കരുത്തും ID.5 GTX -ൽ 299 bhp ബാക്ക് എഞ്ചിനും ലഭിക്കും.

ID.4 GTX -ന്റെ പിന്നാലെ ID.5 കൂപ്പെ എസ്‌യുവിയുടെ ടീസർ പങ്കിട്ട് ഫോക്‌സ്‌വാഗണ്‍

ആദ്യം ID.5 യൂറോപ്യൻ വിപണിയിൽ മാത്രമേ വാഗ്ദാനം ചെയ്യൂ എന്ന് തോന്നുന്നു. ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഈ പുതിയ ഇലക്ട്രിക് കാറിന്റെ ആഗോള അരങ്ങേറ്റം അടുക്കുമ്പോൾ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരും എന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
English summary
Volkswagen Revealed ID5 Teaser Along With ID4 GTX Unveil. Read in Malayalam.
Story first published: Thursday, April 29, 2021, 19:05 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X