Polo Track ടീസര്‍ വീഡിയോ പങ്കുവെച്ച് Volkswagen; കാത്തിരിപ്പോടെ ഇന്ത്യന്‍ വിപണിയും

വരാനിരിക്കുന്ന കോംപാക്ട് മോഡലായ ട്രാക്കിന്റെ ടീസര്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍. മോഡലിനെ ആദ്യം ദക്ഷിണ അമേരിക്കയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Polo Track ടീസര്‍ വീഡിയോ പങ്കുവെച്ച് Volkswagen; കാത്തിരിപ്പോടെ ഇന്ത്യന്‍ വിപണിയും

ഈ പുതിയ മോഡല്‍ വാഹന നിര്‍മ്മാതാക്കളുടെ വിപണിയിലെ ആദ്യത്തെ കോംപാക്ട് ഫാമിലി കാറായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഇതോടൊപ്പം ദക്ഷിണ അമേരിക്കയില്‍ ഏകദേശം 100 കോടി യൂറോ നിക്ഷേപിക്കുമെന്നും ഫോക്‌സ്‌വാഗണ്‍ പ്രഖ്യാപിച്ചു.

Polo Track ടീസര്‍ വീഡിയോ പങ്കുവെച്ച് Volkswagen; കാത്തിരിപ്പോടെ ഇന്ത്യന്‍ വിപണിയും

2013-ലെ സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്ന് ഈ നിക്ഷേപം ലാറ്റിനമേരിക്കന്‍ വിപണിയിലെ ശ്രദ്ധേയമായ തിരിച്ചുവരവിനെ സൂചിപ്പിക്കുന്നുവെന്ന് കമ്പനി വ്യക്തമാക്കി. 2021 സാമ്പത്തിക വര്‍ഷത്തില്‍ വാഹന നിര്‍മ്മാതാവ് ലാഭമാണ് പ്രതീക്ഷിക്കുന്നത്.

Polo Track ടീസര്‍ വീഡിയോ പങ്കുവെച്ച് Volkswagen; കാത്തിരിപ്പോടെ ഇന്ത്യന്‍ വിപണിയും

ഫോക്‌സ്‌വാഗന്റെ പോളോ ട്രാക്ക്, ബ്രാന്‍ഡിന്റെ ഒന്നിലധികം മോഡലുകള്‍ക്ക് അടിസ്ഥാനമാകുന്ന MQB പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വരാനിരിക്കുന്ന കാറിന്റെ വിശദാംശങ്ങള്‍ കമ്പനി കാര്യമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും 2023-ല്‍ ലാറ്റിനമേരിക്കന്‍ വിപണിയില്‍ മോഡലിനെ അവതരിപ്പിക്കുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

Polo Track ടീസര്‍ വീഡിയോ പങ്കുവെച്ച് Volkswagen; കാത്തിരിപ്പോടെ ഇന്ത്യന്‍ വിപണിയും

ബ്രസീലിലെ ടൗബേറ്റ് ഫാക്ടറിയില്‍ ഫോക്‌സ്‌വാഗണ്‍ പുതിയ പോളോ ട്രാക്ക് നിര്‍മ്മിക്കും. ഈ കോംപാക്ട് ഫാമിലി കാര്‍ ഇന്ത്യയില്‍ എത്തുമോ എന്ന കാര്യത്തില്‍ ഇതുവരെ ഒരു വിവരവുമില്ല.

Polo Track ടീസര്‍ വീഡിയോ പങ്കുവെച്ച് Volkswagen; കാത്തിരിപ്പോടെ ഇന്ത്യന്‍ വിപണിയും

എന്നിരുന്നാലും, കമ്പനി ഇത് ഇവിടെ കൊണ്ടുവരാന്‍ തീരുമാനിക്കുകയാണെങ്കില്‍, അത് ഒരു കുടുംബത്തെ ഉള്‍ക്കൊള്ളുന്നതിനുള്ള ആവശ്യകതകള്‍ക്ക് അനുയോജ്യമാണെന്ന് വേണം പറയാന്‍.

Polo Track ടീസര്‍ വീഡിയോ പങ്കുവെച്ച് Volkswagen; കാത്തിരിപ്പോടെ ഇന്ത്യന്‍ വിപണിയും

ഈ മേഖലയിലെ ഉയര്‍ന്ന തലത്തിലുള്ള ഭാവി നിക്ഷേപം ഫോക്‌സ്‌വാഗന്റെ ലാറ്റിന്‍ അമേരിക്കന്‍ വിപണിയുടെ വലിയ പ്രാധാന്യത്തെ പ്രകടമാക്കുന്നുവെന്ന് ഫോക്‌സ്‌വാഗണ്‍ ലാറ്റിന്‍ അമേരിക്കയുടെ പ്രസിഡന്റും സിഇഒയുമായ പാബ്ലോ ഡി സി എടുത്തുപറഞ്ഞു.

Polo Track ടീസര്‍ വീഡിയോ പങ്കുവെച്ച് Volkswagen; കാത്തിരിപ്പോടെ ഇന്ത്യന്‍ വിപണിയും

'യൂണിയനുകളുമായുള്ള സമവായത്തിലൂടെ നേടിയ ഞങ്ങളുടെ പ്ലാന്റുകളുടെ മികച്ച ഉല്‍പ്പാദനക്ഷമത, മുഴുവന്‍ ടീമിന്റെയും മികച്ച പ്രകടനം, ലാറ്റിന്‍ അമേരിക്കന്‍ ഉപഭോക്താക്കളുടെ ആഗ്രഹങ്ങളില്‍ ഞങ്ങളുടെ ശക്തമായ ശ്രദ്ധ ഇത് മൂന്ന് പ്രധാന വിജയ ഘടകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് തങ്ങളുടെ ഈ മേഖലയിലെ ഉയര്‍ന്ന തലത്തിലുള്ള ഭാവി നിക്ഷേപമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Polo Track ടീസര്‍ വീഡിയോ പങ്കുവെച്ച് Volkswagen; കാത്തിരിപ്പോടെ ഇന്ത്യന്‍ വിപണിയും

ഇതിനുപുറമെ, ഈ പുതിയ ആസൂത്രിത നിക്ഷേപങ്ങളിലൂടെ സുസ്ഥിര മൊബിലിറ്റിയുടെ സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ദാതാവായി മാറാനും ഫോക്‌സ്‌വാഗണ്‍ ലക്ഷ്യമിടുന്നു. ഇന്ത്യന്‍ വിപണിയിലും മോഡലുകളുടെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന് പുതുവഴികള്‍ തേടുകയാണ് നിര്‍മാതാക്കള്‍.

Polo Track ടീസര്‍ വീഡിയോ പങ്കുവെച്ച് Volkswagen; കാത്തിരിപ്പോടെ ഇന്ത്യന്‍ വിപണിയും

ഇതിന്റെ ഭാഗമായി ബ്രാന്‍ഡിലെ ജനപ്രീയ മോഡലുകളായ വെന്റോ, പോളോ മോഡലുകള്‍ക്ക് ഒന്നുകില്‍ പുതുതലമുറ, അല്ലെങ്കില്‍ പകരം പുതിയ മോഡലുകള്‍ എത്തിയേക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും നിര്‍മാതാക്കള്‍ ഔദ്യോഗികമായ ഒരു സ്ഥിരീകരണം ഇതുവരെയും നല്‍കിയിട്ടില്ല.

Polo Track ടീസര്‍ വീഡിയോ പങ്കുവെച്ച് Volkswagen; കാത്തിരിപ്പോടെ ഇന്ത്യന്‍ വിപണിയും

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ അതിന്റെ ആറാം തലമുറ പോളോയെ അന്താരാഷ്ട്ര വിപണികള്‍ക്കായി ജര്‍മ്മന്‍ ബ്രാന്‍ഡ് അവതരിപ്പിച്ചിരുന്നു. പോളോയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ അകത്തും പുറത്തും നിരവധി മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. ഫോക്‌സ്‌വാഗന്റെ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നാണിത്, അതുകൊണ്ട് തന്നെ മുഖം മിനുക്കല്‍ ഏറ്റവും അനിവാര്യമെന്ന് വേണം പറയാന്‍.

Polo Track ടീസര്‍ വീഡിയോ പങ്കുവെച്ച് Volkswagen; കാത്തിരിപ്പോടെ ഇന്ത്യന്‍ വിപണിയും

ടൈഗൂണ്‍ എന്നൊരു മോഡലിനെ അവതരിപ്പിച്ച് വില്‍പ്പനയില്‍ പുതുജീവന്‍ വെച്ചിരിക്കുകയാണ് നിര്‍മാതാക്കള്‍. ഇത്തരത്തില്‍ പുതിയ മോഡലുകളെ എത്തിച്ച് വിപണിയില്‍ ശക്തരാകാനൊരുങ്ങുകയാണ് ഫോക്‌സ്‌വാഗണ്‍.

Polo Track ടീസര്‍ വീഡിയോ പങ്കുവെച്ച് Volkswagen; കാത്തിരിപ്പോടെ ഇന്ത്യന്‍ വിപണിയും

ഇതിന്റെ ഭാഗമായിട്ടുകൂടിയാണ് വിപണിയില്‍ പഴക്കം ചെന്ന മോഡലുകളായ പോളോ, വെന്റോ മോഡലുകളുടെ പകരക്കാര്‍. 2022 ഏപ്രിലില്‍ മാസത്തോടെ വെന്റോയ്ക്ക് പകരമായി വിര്‍ട്ടസ് എന്നൊരു മോഡലിനെ പുറത്തിറക്കുമെന്ന് ഫോക്‌സ്‌വാഗണ്‍ സ്ഥിരീകരിച്ചു. വെന്റോയ്ക്ക് പകരമായി വരുന്ന മോഡലിനെ വിര്‍ട്ടസ് എന്ന് വിളിക്കുമെന്നും, ഇത് കുറച്ച് കാലമായി രാജ്യത്ത് ചില പരീക്ഷണങ്ങള്‍ നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

Polo Track ടീസര്‍ വീഡിയോ പങ്കുവെച്ച് Volkswagen; കാത്തിരിപ്പോടെ ഇന്ത്യന്‍ വിപണിയും

സ്രോതസ്സുകള്‍ അനുസരിച്ച്, വെന്റോയ്ക്ക് പകരമായി ഈ വര്‍ഷം വാഹനം ലോഞ്ച് ചെയ്യപ്പെടേണ്ടതായിരുന്നു, എന്നിരുന്നാലും, നിലവിലുള്ള കൊവിഡ് പ്രതിസന്ധി കാരണം, വാഹനത്തിന്റെ അരങ്ങേറ്റം കമ്പനി മാറ്റിവെച്ചതായിട്ടാണ് റിപ്പോര്‍ട്ട്.

Polo Track ടീസര്‍ വീഡിയോ പങ്കുവെച്ച് Volkswagen; കാത്തിരിപ്പോടെ ഇന്ത്യന്‍ വിപണിയും

4,482 mm നീളവും 1,751 mm വീതിയും 1,472 mm ഉയരവുമുള്ള ഫോക്‌സ്‌വാഗണ്‍ വെന്റോയെക്കാള്‍ 92 mm നീളവും 52 mm വീതിയും 5 mm ഉയരവുമാണ് വരാനിരിക്കുന്ന വിര്‍ട്ടസിനുള്ളതെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. MQB A0 IN പ്ലാറ്റ്ഫോമിലാകും വാഹനം ഒരുങ്ങുക. ഇത് പുതുതായി പുറത്തിറക്കിയ ഫോക്‌സ്‌വാഗന്റെ ടൈഗൂണ്‍ എസ്‌യുവിക്ക് അടിവരയിടുന്നു.

Polo Track ടീസര്‍ വീഡിയോ പങ്കുവെച്ച് Volkswagen; കാത്തിരിപ്പോടെ ഇന്ത്യന്‍ വിപണിയും

ഡിസൈനിന്റെ കാര്യത്തില്‍, വരാനിരിക്കുന്ന ഫോക്‌സ്‌വാഗണ്‍ വിര്‍ട്ടസ് ഷാര്‍പ്പായിട്ടുള്ളതും നേര്‍രേഖകളുള്ളതുമായ ഒരു അടിവരയിടാത്ത ഡിസൈന്‍ ഭാഷയില്‍ എത്തുമെന്നാണ് സൂചന. വെന്റോയില്‍ നിന്ന് ഒരു പരിണാമപരമായ ഡിസൈന്‍ പ്രതീക്ഷിക്കാമെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്.

Most Read Articles

Malayalam
English summary
Volkswagen revealed polo track teaser image find here all details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X