പ്രീമിയമായി അകത്തളം, ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ ഇന്റീരിയർ ചിത്രങ്ങളുമായി ഫോക്‌സ്‌വാഗൺ

ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗൺ നിരത്തിലെക്കാൻ ഒരുങ്ങുന്ന പുത്തൻ മോഡലാണ് ടൈഗൂൺ. മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലെ ഒരു പ്രീമിയം മോഡലാകും വരാനിരിക്കുന്ന ടൈഗൂൺ എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്.

പ്രീമിയമായി അകത്തളം, ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ ഇന്റീരിയർ ചിത്രങ്ങളുമായി ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗൺ-സ്കോഡ ഗ്രൂപ്പിന്റെ MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള ബ്രാൻഡിന്റെ ആദ്യ മോഡലാണ് ടൈഗൂണ്‍. ടി-റോക്കില്‍ കാണുന്ന ഫോക്‌സ്‌വാഗന്റെ പുതിയ ഡിസൈന്‍ ഘടകങ്ങള്‍ ടൈഗൂണിലും കൂട്ടിച്ചേർത്താണ് കമ്പനി വാഹനത്തെ വിപണിയിൽ എത്തിക്കുന്നത്.

പ്രീമിയമായി അകത്തളം, ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ ഇന്റീരിയർ ചിത്രങ്ങളുമായി ഫോക്‌സ്‌വാഗൺ

ഇന്ത്യൻ വിപണിയിൽ കിയ സെൽറ്റോസ്, ഹ്യുണ്ടായി ക്രെറ്റ, സ്കോഡ കുഷാഖ് എന്നീ കരുത്തരായ എസ്‌യുവി മോഡലുകൾക്കെതിരെ മാറ്റുരയ്ക്കാൻ ഒരുങ്ങുന്ന ടൈഗൂൺ വരും മാസങ്ങളിൽ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

MOST READ: കുതിപ്പ് തുടര്‍ന്ന് മഹീന്ദ്ര ഥാര്‍; ആറുമാസത്തിനുള്ളില്‍ വാരികൂട്ടിയത് 50,000 ബുക്കിംഗുകള്‍

പ്രീമിയമായി അകത്തളം, ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ ഇന്റീരിയർ ചിത്രങ്ങളുമായി ഫോക്‌സ്‌വാഗൺ

വരാനിരിക്കുന്ന എസ്‌യുവിയുടെ ഇന്റീരിയറിനെ കുറിച്ചുള്ള വിശദാംശങ്ങൾ റെൻഡർ ചിത്രങ്ങളിലൂടെ പരിചയപ്പെടുത്തിയിരിക്കുകയാണ് കമ്പനി. സാധാരണ ഫോക്‌സ്‌വാഗൺ ഫാഷനിൽ തന്നെയാണ് അകത്തളം ഒരുക്കിയിരിക്കുന്നത്.

പ്രീമിയമായി അകത്തളം, ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ ഇന്റീരിയർ ചിത്രങ്ങളുമായി ഫോക്‌സ്‌വാഗൺ

ഇന്റീരിയർ ആധുനികവും കാലികവുമാകുമ്പോൾ ഏതൊരാളുടെയും മനംകവരാൻ ടൈഗൂണിന് സാധിക്കും. കുഷാഖിൽ ഇല്ലാത്ത ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ഫോക്‌സ്‌വാഗൺ മോഡൽ അവതരിപ്പിക്കുന്നുണ്ട് എന്നതാണ് അതിൽ ഏറ്റവും ശ്രദ്ധേയം.

MOST READ: ലൈസൻസും രജിസ്ട്രേഷനുമില്ലാതെ ഓടിക്കാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

പ്രീമിയമായി അകത്തളം, ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ ഇന്റീരിയർ ചിത്രങ്ങളുമായി ഫോക്‌സ്‌വാഗൺ

എന്നിരുന്നാലും സ്കോഡ എസ്‌യുവിയുടെ അതേ വലിപ്പമാണ് മധ്യഭാഗത്തുള്ള 10.1 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന്റേത്. കുഷാഖിൽ നിന്ന് വ്യത്യസ്തമായി ടൈഗൂണിലെ സ്റ്റിയറിംഗ് വീൽ മറ്റ് ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് കാറുകൾക്ക് സമാനമായ ത്രീ-സ്‌പോക്കാണ്. നടുവിലുള്ള ചങ്കി ഓട്ടോമാറ്റിക് ഷിഫ്റ്ററും ക്ലൈമറ്റ് കൺട്രോൾ യൂണിറ്റും കുഷാഖിൽ നിന്ന് കടമെടുത്തതാണ്.

പ്രീമിയമായി അകത്തളം, ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ ഇന്റീരിയർ ചിത്രങ്ങളുമായി ഫോക്‌സ്‌വാഗൺ

ക്ലൈമറ്റ് കൺട്രോൾ ഒരു ഫെതർ-ടച്ച് സ്ലൈഡിംഗ് പാനൽ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാൻ കഴിയും. ചിത്രത്തിൽ നിന്ന് വ്യക്തമാകുന്നതുപോലെ ടൈഗൂണിന്റെ അകത്തളത്തിൽ ഗ്രേ, സിൽവർ, ബ്ലാക്ക് നിറങ്ങൾ കാണാൻ സാധിക്കും. എന്നിരുന്നാലും ഓഫറിൽ കൂടുതൽ കളർ ഓപ്ഷനുകൾ ഉണ്ടാകുമെന്ന് ഫോക്‌സ്‌വാഗണ്‍ സൂചന നൽകുന്നുണ്ട്.

MOST READ: റിയര്‍ വ്യൂ മിററും, ഇന്‍ഡിക്കേറ്ററും ഇല്ലെങ്കില്‍ പിഴ 500 രൂപ; പുതിയ പ്രഖ്യാപനങ്ങള്‍ ഇതാ

പ്രീമിയമായി അകത്തളം, ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ ഇന്റീരിയർ ചിത്രങ്ങളുമായി ഫോക്‌സ്‌വാഗൺ

2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച കൺസെപ്റ്റ് പോലെ ഇവ എസ്‌യുവിയുടെ ബോഡി കളർ ഓപ്ഷനുകളെ അടിസ്ഥാനമാക്കിയുള്ളതാകാമെന്നാണ് അനുമാനം. കണക്റ്റുചെയ്‌ത കാർ സാങ്കേതികവിദ്യ, വെന്റിലേറ്റഡ് സീറ്റുകൾ, സൺറൂഫ്, കുഷാഖിന് സമാനമായ വയർലെസ് ഫോൺ ചാർജർ എന്നിവയുൾപ്പെടെ വിവിധ സവിശേഷതകൾ ഫോക്‌സ്‌വാഗൺ വാഗ്ദാനം ചെയ്യും.

പ്രീമിയമായി അകത്തളം, ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ ഇന്റീരിയർ ചിത്രങ്ങളുമായി ഫോക്‌സ്‌വാഗൺ

ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇഎസ്പി, ട്രാക്ഷൻ കൺട്രോൾ, ചൈൽഡ് സീറ്റുകൾക്കുള്ള ഐസോഫിക്സ് മൗണ്ടുകൾ എന്നിവ എസ്‌യുവിയുടെ സുരക്ഷാ സവിശേഷതകളിൽ ഉൾപ്പെടും.

പ്രീമിയമായി അകത്തളം, ഫോക്‌സ്‌വാഗൺ ടൈഗൂണിന്റെ ഇന്റീരിയർ ചിത്രങ്ങളുമായി ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗൺ ടൈഗൂണിന് 1.0 ലിറ്റർ, 1.5 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനുകൾ നൽകും. രണ്ടും 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സുകളുമായി ജോടിയാക്കാം. ചെറിയ എഞ്ചിൻ 6 സ്പീഡ് ടോർഖ് കൺവെർട്ടറുമായി വാഗ്‌ദാനം ചെയ്യും. അതേസമയം വലിയ യൂണിറ്റിൽ 7 സ്പീഡ് ഡിഎസ്ജി (ഡ്യുവൽ ക്ലച്ച്) ഉപയോഗിക്കും.

Most Read Articles

Malayalam
English summary
Volkswagen Revealed The Taigun SUVs Interior Images And Details. Read in Malayalam
Story first published: Tuesday, April 13, 2021, 10:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X