Volkswagen Polo, Vento മോഡലുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു; കാത്തിരിപ്പ് കാലയളവും ഉയര്‍ന്നു

നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയില്‍ വില്‍ക്കുന്നതില്‍ മികച്ച രണ്ട് ജനപ്രീയ മോഡലുകളാണ് പോളോയും വെന്റോയും. ഈ രണ്ട് മോഡലുകള്‍ക്കും രാജ്യത്ത് ആവശ്യക്കാര്‍ വര്‍ധിച്ചുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Volkswagen Polo, Vento മോഡലുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു; കാത്തിരിപ്പ് കാലയളവും ഉയര്‍ന്നു

ഇതിന്റെ ഭാഗമായി ഇരുമോഡലുകളുടെയും കാത്തിരിപ്പ് കാലയളവി വര്‍ധിച്ചതായും കമ്പനി വ്യക്തമാക്കി. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് പോളോയുടെയും വെന്റോയുടെയും കാത്തിരിക്കുന്ന കാലയളവ് 5 മാസം വരെയാണെന്ന് കമ്പനി അറിയിച്ചു. ആവശ്യക്കാര്‍ വര്‍ധിച്ചതാണ് മോഡലുകളുടെ വില ഉയരാന്‍ കാരണമായതെന്നും കമ്പനി അറിയിച്ചു.

Volkswagen Polo, Vento മോഡലുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു; കാത്തിരിപ്പ് കാലയളവും ഉയര്‍ന്നു

അതേസമയം എല്ലാ വേരിയന്റുകള്‍ക്കും ഇത് ബാധകമല്ലെന്നും കമ്പനി അറിയിച്ചു. തെരഞ്ഞെടുത്ത ചില വേരിയന്റുകള്‍ക്ക് മാത്രമാകും ഈ കാത്തിരിപ്പ് കാലയളവ് ബാധകമാകുകയുള്ളു. വേരിയന്റ് തിരിച്ചുള്ള കാ്ത്തിരിപ്പ് കാലയളവ് എങ്ങനെയെന്ന് പരിശോധിക്കാം.

Volkswagen Polo, Vento മോഡലുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു; കാത്തിരിപ്പ് കാലയളവും ഉയര്‍ന്നു

ഫോക്‌സ്‌വാഗണ്‍ പോളോയ്ക്ക്, ട്രെന്‍ഡ്ലൈന്‍ MPI, കംഫോര്‍ട്ട്ലൈന്‍ TSI മാനുവല്‍, ഹൈലൈന്‍ പ്ലസ് TSI മാനുവല്‍, ഹൈലൈന്‍ പ്ലസ് TSI ഓട്ടോമാറ്റിക്, GT TSI ഓട്ടോമാറ്റിക് കമാന്‍ഡ് മോഡലുകള്‍ക്കാണ് കാത്തിരിപ്പ് കാലയളവ് അഞ്ച് മാസം വരെ.

Volkswagen Polo, Vento മോഡലുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു; കാത്തിരിപ്പ് കാലയളവും ഉയര്‍ന്നു

വെന്റോയെ സംബന്ധിച്ചിടത്തോളം, ഹൈലൈന്‍ TSI മാനുവലിന് മാത്രമേ അഞ്ച് മാസത്തെ കാത്തിരിപ്പ് കാലാവധിയുള്ളൂ. ചില മോഡലുകളുടെയും വേരിയന്റുകളുടെയും ആവശ്യകത ഉല്‍പാദന ശേഷിയേക്കാള്‍ കൂടുതലായതിനാല്‍, ചില മോഡലുകളിലും വേരിയന്റുകളിലും ബുക്കിംഗ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചതായും ഫോക്‌സ്‌വാഗണ്‍ അറിയിച്ചു.

Volkswagen Polo, Vento മോഡലുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു; കാത്തിരിപ്പ് കാലയളവും ഉയര്‍ന്നു

ഫോക്‌സ്‌വാഗണ്‍ പോളോ കംഫര്‍ട്ട്ലൈന്‍ MPI, പോളോ കംഫര്‍ട്ട്ലൈന്‍ TSI ഓട്ടോമാറ്റിക്, വെന്റോ കംഫര്‍ട്ട്ലൈന്‍ TSI ഓട്ടോമാറ്റിക്, വെന്റോ ഹൈലൈന്‍ പ്ലസ് TSI ഓട്ടോമാറ്റിക് എന്നിവയ്ക്കായുള്ള ബുക്കിംഗുകള്‍ ഫോക്‌സ്‌വാഗണ്‍ ഡീലര്‍മാര്‍ നിര്‍ത്തിവച്ചതായി വൃത്തങ്ങള്‍ പറയുന്നു.

Volkswagen Polo, Vento മോഡലുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു; കാത്തിരിപ്പ് കാലയളവും ഉയര്‍ന്നു

എന്നിരുന്നാലും, ഈ ഓര്‍ഡറുകളില്‍ കമ്പനി അതിന്റെ ബാക്ക്ലോഗ് ക്ലിയര്‍ ചെയ്യുന്നതിനാല്‍ ഫോക്‌സ്‌വാഗണ്‍ ഡീലര്‍ഷിപ്പുകള്‍ ഉടന്‍ തന്നെ മേല്‍പ്പറഞ്ഞ മോഡലുകള്‍ക്കും വേരിയന്റുകള്‍ക്കുമുള്ള ബുക്കിംഗ് സ്വീകരിക്കാന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.

Volkswagen Polo, Vento മോഡലുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു; കാത്തിരിപ്പ് കാലയളവും ഉയര്‍ന്നു

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, ഇരുമോഡലുകളുടെയും വില വര്‍ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. സെപ്റ്റംബര്‍ മുതല്‍ മോഡലുകളുടെ വില വര്‍ധിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

Volkswagen Polo, Vento മോഡലുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു; കാത്തിരിപ്പ് കാലയളവും ഉയര്‍ന്നു

വകഭേദത്തെ ആശ്രയിച്ച് പോളോ ഹാച്ച്ബാക്കിനും വെന്റോ സെഡാനും യഥാക്രമം 3 ശതമാനം മുതല്‍ 2 ശതമാനം വരെ വില വര്‍ധിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. അതേസമയം പോളോ GT വേരിയന്റിന് വില വര്‍ധന ബാധകമല്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Volkswagen Polo, Vento മോഡലുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു; കാത്തിരിപ്പ് കാലയളവും ഉയര്‍ന്നു

നിലവില്‍ പോളയുടെ പ്രാരംഭ പതിപ്പിന് 6.27 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഇതിന്റെ ഉയര്‍ന്ന പതിപ്പിന് 9.75 ലക്ഷം രൂപയും എക്സ്ഷോറൂം വിലയായി നല്‍കണം. അതേസമയം, വെന്റോയുടെ വില ആരംഭിക്കുന്നത് 9.99 ലക്ഷം രൂപയിലാണ്. ഉയര്‍ന്ന പതിപ്പിനായി ഉപഭോക്താക്കള്‍ 14.10 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില.

Volkswagen Polo, Vento മോഡലുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു; കാത്തിരിപ്പ് കാലയളവും ഉയര്‍ന്നു

നിലവില്‍, ഫോക്‌സ്‌വാഗണ്‍ പോളോയില്‍ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണുള്ളത്. 1.0 ലിറ്റര്‍ MPI പെട്രോള്‍ എഞ്ചിന്‍ 75 bhp കരുത്തും 95 Nm torque ഉം ഉത്പാദിപ്പിക്കും. 1.0 ലിറ്റര്‍ TSI എഞ്ചിന്‍ 110 bhp കരുത്തും 175 Nm ടോര്‍ക്കും സൃഷ്ടിക്കും.

Volkswagen Polo, Vento മോഡലുകള്‍ക്ക് ആവശ്യക്കാര്‍ വര്‍ധിച്ചു; കാത്തിരിപ്പ് കാലയളവും ഉയര്‍ന്നു

1.0 ലിറ്റര്‍ MPI എഞ്ചിന്‍ 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനില്‍ സ്റ്റാന്‍ഡേര്‍ഡായി ഘടിപ്പിച്ചിരിക്കുന്നു, എന്നിരുന്നാലും, കൂടുതല്‍ ശക്തമായ TSI മോട്ടോര്‍ 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളുമായി തെരഞ്ഞെടുക്കാം.

Most Read Articles

Malayalam
English summary
Volkswagen says polo and vento waiting period reach 5 months find here new details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X