രണ്ടാം വരവിലും മിന്നുംതാരമാകാന്‍ ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്; 2021 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

സമ്പൂര്‍ണ്ണ ബില്‍റ്റ് അപ്പ് റൂട്ട് വഴി രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന മോഡലാണ് ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്. 2021 പതിപ്പിനുള്ള റിസര്‍വേഷന്‍ 2021 മാര്‍ച്ചിലാണ് ആരംഭിച്ചത്.

രണ്ടാം വരവിലും മിന്നുംതാരമാകാന്‍ ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്; 2021 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

ഒരു ബ്രാന്‍ഡിന് പ്രതിവര്‍ഷം 2,500 യൂണിറ്റ് വില്‍ക്കാന്‍ കഴിയുമെന്നതിനാല്‍ ഇത് സര്‍ക്കാര്‍ ഇളവുകള്‍ പ്രയോജനപ്പെടുത്തുന്നു. 2021 ഫോക്‌സ്‌വാഗണ്‍ ടി-റോക്കിന് 21.35 ലക്ഷം രൂപയാണ് പ്രാരംഭ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. ഡെലിവറികള്‍ ഇതിനകം ആരംഭിച്ചു.

രണ്ടാം വരവിലും മിന്നുംതാരമാകാന്‍ ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്; 2021 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

2021 ഏപ്രിലില്‍ ജര്‍മ്മന്‍ നിര്‍മാതാവിന് മൊത്തം 166 യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ സാധിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ മാസം 2,025 യൂണിറ്റുകളുടെ വില്‍പ്പനയുമായി താരതമ്യപ്പെടുത്തിമ്പോള്‍, പ്രതിമാസ വില്‍പ്പന 24.3 ശതമാനമായി ഇടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

MOST READ: ഇനി വൈകില്ല, ഒക്‌ടാവിയയുടെ പുത്തൻ മോഡൽ ജൂണിലെത്തുമെന്ന് സ്കോഡ

രണ്ടാം വരവിലും മിന്നുംതാരമാകാന്‍ ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്; 2021 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

കഴിഞ്ഞ വര്‍ഷമാണ് ഫോക്‌സ്‌വാഗണ്‍ ടി-റോക്ക് അവതരിപ്പിച്ചത്. 19.99 ലക്ഷം രൂപയും, മികച്ച ഡിസൈനും ഫീച്ചറുകളും ചേര്‍ന്നതോടെ അതിന്റെ ഡിമാന്‍ഡ് ചുരുങ്ങിയ സമയത്തിനുള്ളില്‍ കുതിച്ചുയര്‍ന്നു. 1,000 യൂണിറ്റുകള്‍ അടങ്ങിയ ആദ്യ ബാച്ച് വേഗത്തില്‍ വിറ്റുപോയി.

രണ്ടാം വരവിലും മിന്നുംതാരമാകാന്‍ ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്; 2021 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

ഒടുവില്‍ തിരിച്ചുവരവിന് മുമ്പായി കമ്പനി പ്രീമിയം ക്രോസ്ഓവറിനായുള്ള ബുക്കിംഗ് താല്‍ക്കാലികമായി നിര്‍ത്തുകയും ചെയ്തു. വാഹനത്തിന്റെ ഡിസൈനിലേക്ക് വന്നാല്‍, പുറത്ത്, തിരശ്ചീന ഗ്രില്‍ സ്ലേറ്റുകളും, ഷാര്‍പ്പായിട്ടുള്ള ഹെഡ്‌ലാമ്പുകളും ഉപയോഗിച്ച് ടി-റോക്കിന് വൃത്തിയുള്ള ഒരു ഫ്രണ്ട് ഫാസിയ ലഭിക്കുന്നു.

MOST READ: ഹോർനെറ്റ് 2.0 മോഡലിനും ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

രണ്ടാം വരവിലും മിന്നുംതാരമാകാന്‍ ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്; 2021 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

സ്പോര്‍ടി അലോയ് വീലുകള്‍, ക്രോംഡ് വിന്‍ഡോ ലൈന്‍, തിരശ്ചീന എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, ഫ്രണ്ട്, റിയര്‍ സ്‌കിഡ് പ്ലേറ്റുകള്‍, ഇരുവശത്തും മനോഹരമായ ക്യാരക്ടര്‍ ലൈനുകള്‍, ബ്ലാക്ക് വീല്‍ ആര്‍ച്ച് ക്ലാഡിംഗ് തുടങ്ങിയവയാണ് ഹൈലൈറ്റിംഗ് സവിശേഷതകള്‍.

രണ്ടാം വരവിലും മിന്നുംതാരമാകാന്‍ ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്; 2021 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

ടി-റോക്ക് വളരെ സൗകര്യപ്രദമായ MQB ആര്‍ക്കിടെക്ച്ചറിലാണ് ഒരുങ്ങുന്നത്. അത് ടിഗുവാന്‍, കരോക്ക് എന്നിവയ്ക്കും അടിവരയിടുന്നു. 4,234 മില്ലീമീറ്റര്‍ നീളവും 1,819 മില്ലീമീറ്റര്‍ വീതിയും 1,573 മില്ലീമീറ്റര്‍ ഉയരവും വീല്‍ബേസ് നീളം 2,590 മില്ലീമീറ്ററുമാണ്.

MOST READ: കൊവിഡ് പ്രതിസന്ധിയിൽ വലഞ്ഞ് ഫോർഡ് ഫിഗോ; ഏപ്രിൽ മാസത്തിൽ വിറ്റുപോയത് ഒരേയൊരു യൂണിറ്റ്

രണ്ടാം വരവിലും മിന്നുംതാരമാകാന്‍ ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്; 2021 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

1.5 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ TSI ഇവോ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനില്‍ നിന്നാണ് ഇത് പവര്‍ ലഭിക്കുന്നത്, ഇത് വരാനിരിക്കുന്ന ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍, സ്‌കോഡ കുഷാഖ് എന്നീ മോഡലുകള്‍ക്കും കരുത്ത് നല്‍കും.

രണ്ടാം വരവിലും മിന്നുംതാരമാകാന്‍ ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്; 2021 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

പവര്‍ട്രെയിന്‍ പരമാവധി 150 bhp കരുത്തും 250 Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്. കൂടാതെ ഏഴ് സ്പീഡ് DSG ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു.

MOST READ: ഉപഭോക്താക്കൾക്ക് പിന്തുണയുമായി ഹീറോ, വാറണ്ടിയും സൗജന്യ സർവീസ് കാലയളവും നീട്ടി

രണ്ടാം വരവിലും മിന്നുംതാരമാകാന്‍ ഫോക്‌സ്‌വാഗണ്‍ ടി-റോക്ക്; 2021 ഏപ്രില്‍ മാസത്തെ വില്‍പ്പന ഇങ്ങനെ

പനോരമിക് സണ്‍റൂഫ്, സ്റ്റിയറിംഗ് മൗണ്ട് കണ്‍ട്രോളുകള്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, TPMS, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്ടിവിറ്റി സംവിധാനമുള്ള 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും ഇതിലുണ്ട്.

Most Read Articles

Malayalam
English summary
Volkswagen Sold T-Roc 166 Units In April 2021, Find Here All Details. Read in Malayalam.
Story first published: Wednesday, May 19, 2021, 16:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X