2021 Tiguan ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉത്പാദനം ആരംഭിച്ച് Volkswagen; അവതരണം ഉടന്‍

രാജ്യത്ത് വരാനിരിക്കുന്ന ടിഗുവാന്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോക്കല്‍ അസംബ്ലി ആരംഭിക്കുന്നതായി ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രഖ്യാപിച്ചു. പുതുക്കിയ 5-സീറ്റര്‍ എസ്‌യുവി CKD (കംപ്ലീറ്റ്‌ലി നോക്ഡ്-ഡൗണ്‍) വഴിയാണ് ഇന്ത്യയിലെത്തുന്നത്.

2021 Tiguan ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉത്പാദനം ആരംഭിച്ച് Volkswagen; അവതരണം ഉടന്‍

കമ്പനിയുടെ ഔറംഗബാദ് സൗകര്യത്തില്‍ വാഹനം അസംബിള്‍ ചെയ്യപ്പെടും. അടുത്തിടെ പുറത്തിറക്കിയ ഔഡി Q5 അസംബിള്‍ ചെയ്ത അതേ പ്ലാന്റ്ാണിത്. ഈ വര്‍ഷം കമ്പനി ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്ന നാല് എസ്‌യുവികളില്‍ ഒന്നാണ് 2021 ടിഗുവാന്‍ ഫെയ്‌സ്‌ലിഫ്റ്റ്.

2021 Tiguan ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉത്പാദനം ആരംഭിച്ച് Volkswagen; അവതരണം ഉടന്‍

പുതിയ ടൈഗൂണ്‍ സബ്-കോംപാക്ട് എസ്‌യുവി, 2021 ടി-റോക്ക്, അതിന്റെ മുന്‍നിര ടിഗുവാന്‍ ഓള്‍സ്പേസ് 7-സീറ്റര്‍ എസ്‌യുവി എന്നിവയാണ് മറ്റ് മൂന്ന് മോഡലുകള്‍. 2021 അവസാനത്തോടെ പുതിയ ടിഗുവാന്‍ വില്‍പ്പനയ്ക്കെത്തും എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

2021 Tiguan ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉത്പാദനം ആരംഭിച്ച് Volkswagen; അവതരണം ഉടന്‍

മോഡല്‍ നേരത്തെ വില്‍പ്പനയ്ക്ക് എത്തിയിരുന്നെങ്കലും ടിഗുവാന്‍ ഓള്‍സ്പേസ് 7-സീറ്റര്‍ എത്തിയതോടെയാണ്, 5-സീറ്റര്‍ മോഡലിനെ കമ്പനി പിന്‍വലിക്കുന്നത്. എന്നാല്‍ ഈ വിഭാഗത്തില്‍ വാഹനത്തിന് കൂടുതല്‍ മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍ തിരിച്ചുവരവിന് തിരി തെളിഞ്ഞിരിക്കുന്നത്.

2021 Tiguan ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉത്പാദനം ആരംഭിച്ച് Volkswagen; അവതരണം ഉടന്‍

''ഇന്ത്യന്‍ വിപണിയില്‍ 5 സീറ്റുള്ള ടിഗുവാനെ തിരികെ കൊണ്ടുവരുന്നതില്‍ തങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ടെന്നും, ഈ ഉല്‍പ്പന്നം ഷാര്‍പ്പായിട്ടുള്ളതും മനോഹരവുമായ ആവശ്യകത നിറവേറ്റുമെന്നും സെഗ്മെന്റില്‍ കരുത്തുറ്റ എസ്‌യുവി ആയിരിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും പ്രഖ്യാപനത്തെക്കുറിച്ച് സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഗുര്‍പ്രതാപ് ബൊപ്പാരായ് പറഞ്ഞു.

2021 Tiguan ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉത്പാദനം ആരംഭിച്ച് Volkswagen; അവതരണം ഉടന്‍

തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പില്‍ നിന്നുള്ള ഏറ്റവും മികച്ച സാങ്കേതികവിദ്യയും ആവേശകരമായ ഉല്‍പ്പന്നങ്ങളും തുടര്‍ച്ചയായി നല്‍കുന്നതിന് തങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, പുതിയ ടിഗുവാന്‍ അവതരിപ്പിക്കുന്നത് അതിന്റെ തെളിവാണ്. വാഹനം ബ്രാന്‍ഡിന്റെ ഒരു ആഗോള ബെസ്റ്റ് സെല്ലറും ബ്രാന്‍ഡ് ഫോക്‌സ്‌വാഗന്റെ മുന്‍നിര മോഡലുമാണെന്നും ബൊപ്പാരായ് അഭിപ്രായപ്പെട്ടു.

2021 Tiguan ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉത്പാദനം ആരംഭിച്ച് Volkswagen; അവതരണം ഉടന്‍

'ആഗോളതലത്തില്‍, ടിഗുവാന്‍ കരുത്തുറ്റതും കഴിവുള്ളതുമായ കാര്‍ ലൈന്‍ എന്ന നിലയില്‍ അതിന്റെ കഴിവ് തെളിയിച്ചു, ആഗോള ബെസ്റ്റ് സെല്ലര്‍ എന്ന റാങ്കിലേക്ക് അതിവേഗം ഉയരുകയാണെന്ന് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.

2021 Tiguan ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉത്പാദനം ആരംഭിച്ച് Volkswagen; അവതരണം ഉടന്‍

ടിഗുവാന്‍ ഒരു മികച്ച എസ്‌യുവി ആണ്. ശരിയായ അളവിലുള്ള ശക്തിയും പ്രകടനവും ചാരുതയും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു. 2021 ഡിസംബറിന്റെ തുടക്കത്തില്‍ പുതിയ 5-സീറ്റര്‍ ടിഗുവാന്റെ ലോഞ്ച് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും ആശിഷ് ഗുപ്ത വ്യക്തമാക്കി.

2021 Tiguan ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉത്പാദനം ആരംഭിച്ച് Volkswagen; അവതരണം ഉടന്‍

വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും അടുത്തുള്ള ഡീലര്‍ഷിപ്പുകളിലോ, ഫോക്‌സ്‌വാഗണ്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ പുതിയ ടിഗുവാനില്‍ താല്‍പ്പര്യം രജിസ്റ്റര്‍ ചെയ്യാം. നവീകരിച്ച പതിപ്പ് ഡിസംബര്‍ 7 ന് പുറത്തിറങ്ങുമെന്നാണ് സൂചന.

2021 Tiguan ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉത്പാദനം ആരംഭിച്ച് Volkswagen; അവതരണം ഉടന്‍

ഇത് ബ്രാന്‍ഡിന്റെ ആഭ്യന്തര നിരയില്‍ ടൈഗൂണ്‍ മിഡ്സൈസ് എസ്‌യുവി, ടിഗുവാന്‍ ഓള്‍സ്പേസ് 7 സീറ്റര്‍ എന്നിവയ്‌ക്കൊപ്പം ചേരും. അപ്ഡേറ്റ് ചെയ്ത ടിഗുവാന്‍ 5-സീറ്ററില്‍ എക്സ്റ്റീരിയറിനും ഇന്റീരിയറിനും നിരവധി അപ്ഡേറ്റുകള്‍ ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നു.

2021 Tiguan ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉത്പാദനം ആരംഭിച്ച് Volkswagen; അവതരണം ഉടന്‍

ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ MQB പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ച 5-സീറ്റര്‍ ടിഗുവാന്‍ എസ്‌യുവി ബ്രാന്‍ഡിന്റെ നിലവിലെ ഡിസൈന്‍ ഭാഷയ്ക്ക് അനുസൃതമായി പരിഷ്‌കരിച്ച സ്‌റ്റൈലിംഗുമായിട്ടാണ് വരുന്നത്. എല്‍ഇഡി മാട്രിക്സ് ഹെഡ്‌ലൈറ്റുകളും എല്‍ഇഡി ഡിആര്‍എല്ലുകളുമുള്ള ചെറുതായി ട്വീക്ക് ചെയ്ത ഗ്രില്ലും മുന്‍കൂട്ടി ആകര്‍ഷകമായ രൂപം നല്‍കുന്നു.

2021 Tiguan ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉത്പാദനം ആരംഭിച്ച് Volkswagen; അവതരണം ഉടന്‍

മാത്രമല്ല, ഫ്രണ്ട് ബമ്പര്‍ നവീകരിച്ചു, ത്രികോണാകൃതിയിലുള്ള ഫോഗ് ലാമ്പ് വാഹനത്തില്‍ കാണാന്‍ സാധിക്കും. എസ്‌യുവിയുടെ മൊത്തത്തിലുള്ള ആകര്‍ഷണം വര്‍ധിപ്പിക്കുന്നതിന് പിന്‍ഭാഗത്തിന് മെലിഞ്ഞ ടെയില്‍ലൈറ്റുകളാണ് ലഭിക്കുന്നത്. പുതുക്കിയ ഡിസൈനിലുള്ള 18 ഇഞ്ച് അലോയി വീലുകളാണ് വശങ്ങളെ മനോഹരമാക്കുന്നത്.

2021 Tiguan ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉത്പാദനം ആരംഭിച്ച് Volkswagen; അവതരണം ഉടന്‍

വിര്‍ച്ച്വല്‍ കോക്ക്പിറ്റ്, വിയന്ന ലെതര്‍ സീറ്റുകള്‍, 30 ഷേഡുകള്‍ ആംബിയന്റ് ലൈറ്റിംഗ്, ഇലുമിനേറ്റഡ് സ്‌കഫ് പ്ലേറ്റുകള്‍, വിപുലമായ പനോരമിക് സണ്‍റൂഫ്, ഇല്യൂമിനേറ്റഡ് ഗിയര്‍ നോബ്, ടച്ച്സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് ഓട്ടോ, ഫ്‌ലാറ്റ് ഇന്‍ഫോടെയ്ന്‍മെന്റ് എന്നിവ ഉള്‍ക്കൊള്ളുന്ന പുതുതായി രൂപകല്‍പന ചെയ്ത ക്യാബിനും അകത്ത് ഫോക്‌സ്‌വാഗന്‍ ടിഗുവാന് ലഭിക്കുന്നു.

2021 Tiguan ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉത്പാദനം ആരംഭിച്ച് Volkswagen; അവതരണം ഉടന്‍

മള്‍ട്ടി-ഫംഗ്ഷനുകളുള്ള ചുവടെയുള്ള സ്റ്റിയറിംഗ് വീല്‍, മെമ്മറി ഫംഗ്ഷനോടുകൂടിയ ഡ്രൈവര്‍ സൈഡ് ഇലക്ട്രിക് സീറ്റ്, മൂന്ന്-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും അകത്തളത്തിലെ സവിശേഷതകളാണ്.

2021 Tiguan ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉത്പാദനം ആരംഭിച്ച് Volkswagen; അവതരണം ഉടന്‍

ആറ് എയര്‍ബാഗുകള്‍, ആന്റി-ലോക്ക് ബ്രേക്കുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, ഹില്‍ സ്റ്റാര്‍ട്ട് ആന്‍ഡ് ഡിസന്റ് അസിസ്റ്റ്, TPMS, ഡ്രൈവര്‍ അലേര്‍ട്ട് സിസ്റ്റം, ISOFIX ചൈല്‍ഡ് സീറ്റ് ആങ്കറേജുകള്‍ തുടങ്ങിയവയാണ് വാഹനത്തിലെ സുരക്ഷ ഫീച്ചറുകള്‍.

2021 Tiguan ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉത്പാദനം ആരംഭിച്ച് Volkswagen; അവതരണം ഉടന്‍

എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍ ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ഫെയ്‌സ്‌ലിഫ്റ്റിന് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് എഞ്ചിനാണ് കരുത്ത് പകരുന്നത്. ഈ യൂണിറ്റ് 187 bhp കരുത്തും 320 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കും.

2021 Tiguan ഫെയ്‌സ്‌ലിഫ്റ്റിന്റെ ഉത്പാദനം ആരംഭിച്ച് Volkswagen; അവതരണം ഉടന്‍

സ്റ്റാന്‍ഡേര്‍ഡായി ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ജോടിയാക്കുകയും ചെയ്യും. കൂടാതെ 4 മോഷന്‍ ഓള്‍-വീല്‍ ഡ്രൈവ് (AWD) സിസ്റ്റവുമായി ബന്ധിപ്പിക്കും. ലോഞ്ച് ചെയ്യുമ്പോള്‍, ഇത് ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോണ്‍, സിട്രണ്‍ C5 എയര്‍ക്രോസ് എന്നിവയുമായിട്ടാകും മത്സരിക്കുക.

Most Read Articles

Malayalam
English summary
Volkswagen started 2021 tiguan production in india ahead of launch
Story first published: Thursday, November 25, 2021, 17:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X