Just In
- 8 hrs ago
കിയയുടെ പുത്തൻ ഏഴ് സീറ്റർ എംപിവിക്ക് ഇലക്ട്രിക് തേർഡ് റോ ആക്സസ് ലഭിക്കാൻ സാധ്യത
- 8 hrs ago
ഉപഭോക്താക്കള്‍ക്കായി MGA പരിധിയില്‍ ടയറുകളും ബാറ്ററികളും പുറത്തിറക്കി മാരുതി
- 9 hrs ago
വിപണിയിൽ ഇന്നും താരമായി തിളങ്ങി മഹീന്ദ്ര ബൊലേറോ
- 10 hrs ago
ചേതക് ഇലക്ട്രിക്കിന്റെ ബുക്കിംഗ് പുനരാരംഭിക്കാനൊരുങ്ങി ബജാജ്
Don't Miss
- Movies
കൊടുത്താല്‍ കൊല്ലത്തും കിട്ടും; നാളിതുവരെ ഫിറോസ് പറഞ്ഞതെല്ലാം ചോദ്യം ചെയ്ത് മത്സരാര്‍ത്ഥികള്‍, അടിയുടെ പൂരം!
- News
കൊവിഡ്; രാജ്യത്ത് 9.80 കോടിയിലധികം ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രാലയം
- Sports
IPL 2021: പൃഥ്വി പഴയ പൃഥ്വിയല്ല, ഇതു വേര്‍ഷന്‍ 2.0!- ഫോമിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി താരം
- Finance
ഇന്ത്യ- ശ്രീലങ്ക എയർ ബബിൾ സർവീസ് ഉടൻ: കരാർ ഒപ്പുവെച്ചതായി കേന്ദ്രം, സർവീസ് ഉടൻ ആരംഭിക്കും
- Lifestyle
വാള്‍നട്ട് എണ്ണ; കഷണ്ടി മാറി മുടികിളിര്‍ക്കാന്‍ ബെസ്റ്റ്
- Travel
യൂക്കാലി തോട്ടത്തിലെ ടെന്റിലുറങ്ങാം... മൂന്നാറില്‍ ടെന്റ് ടൂറിസവുമായി കെഎസ്ആര്‍ടിസി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ടി-റോക്ക് എസ്യുവിക്കായുള്ള ബുക്കിംഗ് പുനരാരംഭിച്ച് ഫോക്സ്വാഗൺ, ഡെലിവറി ഏപ്രിലിൽ
2020 മാർച്ചിൽ പുറത്തിറക്കിയ ടി-റോക്ക് എസ്യുവിയുടെ ആദ്യ രണ്ട് ബാച്ചും വിറ്റഴിച്ച ഫോക്സ്വാഗൺ പൊതു ആവശ്യത്തെത്തുടർന്ന് വീണ്ടും രാജ്യത്ത് വിൽപ്പനയ്ക്കെത്തിച്ചിരിക്കുകയാണ്.

സിബിയു യൂണിറ്റായി ഇറക്കുമതി ചെയ്യുന്ന ടി-റോക്ക് എസ്യുവിക്കായുള്ള ബുക്കിംഗും ജർമൻ ബ്രാൻഡ് ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ആഭ്യന്തര വിപണിയുടെ എസ്യുവി പ്രേമം മനസിലാക്കിയ ഫോക്സ്വാഗണ് തങ്ങളുടെ പുതിയ ഇന്ത്യ 2.0 തന്ത്രത്തിന്റെ ഭാഗമായാണ് മോഡലിനെ വിൽപ്പനയ്ക്ക് എത്തിച്ചത്.

പൂർണമായും നിർമിച്ച യൂണിറ്റായി വിൽപ്പനയ്ക്ക് എത്തിക്കുന്ന മോഡലിന്റെ ഡെലിവറി ഏപ്രിലോടെ ആരംഭിക്കുമെന്നും സൂചനയുണ്ട്. ഫോക്സ്വാഗണ് ടി-റോക്കിന് 19.99 ലക്ഷം രൂപയായിരുന്നു ഇന്ത്യയിലെ എക്സ്ഷോറൂം വില. 1.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്.

ഈ എഞ്ചിൻ പരമാവധി 147 bhp കരുത്തിൽ 250 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയർബോക്സുമായി ജോടിയാക്കിയ എസ്യുവി 8.4 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കും എന്നതും ശ്രദ്ധേയമാണ്.

അതേസമയം റി-റോക്കിന്റെ പരമാവധി 205 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു. ഫോക്സ്വാഗണ്-സ്കോഡയുടെ പുതിയ MQB പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് എസ്യുവി നിർമിച്ചിരിക്കുന്നത്.

കാഴ്ച്ചയിൽ വളരെ പരിചിതമായതും എന്നാൽ സ്പോർട്ടി ഡിസൈൻ ഭാഷ്യമാണ് ഫോക്സ്വാഗണ് റി-റോക്കിനുള്ളത്. 4,234 mm നീളവും 1,819 mm വീതിയും, 1,573 mm ഉയരവും, 2,590 mm വീല്‍ബേസുമാണ് വാഹനത്തിനുള്ളത് എന്നതും ശ്രദ്ധേയമാണ്.

നിർമാണ നിലവാരത്തിന് പേരുകേട്ട ഫോക്സ്വാഗൺ എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, പ്രൊജക്ടർ ലെൻസ് ഹെഡ്ലാമ്പുകൾ ഡ്യുവൽ-ടോൺ അലോയ് വീലുകൾ എന്നിവയെല്ലാം എസ്യുവിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.
MOST READ: ചെറുതും താങ്ങാനാവുന്നതുമായ എസ്യുവിയുമായി ഹ്യുണ്ടായി; ബയോണിനെ പരിചയപ്പെടാം

പ്രീമിയം എസ്യുവി ആയതിനാൽ തന്നെ ഇന്റീരിയറിൽ പനോരമിക് സൺറൂഫ്, ലെതർ അപ്ഹോൾസ്റ്ററി, ഓട്ടോ ക്ലൈമറ്റ് കൺട്രോൾ, ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വെർച്വൽ കോക്ക്പിറ്റ് എന്നിവയും അതിലേറെയും സംവിധാനങ്ങൾ കമ്പനി ഒരുക്കിയിട്ടുണ്ട്.

സുരക്ഷാ സവിശേഷതകളിൽ ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷന്‍ കണ്ട്രോള്, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, മോട്ടോര്‍ സ്ലിപ്പ് റെഗുലേഷന്, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ വമ്പൻ സന്നാഹങ്ങളും ഫോക്സ്വാഗൺ അണിയിച്ചൊരുക്കിയിട്ടുണ്ട്.