രാജ്യത്ത് 2021 ടി-റോക്ക് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച് ഫോക്‌സ്‌വാഗൺ

2021 ഫോക്‌സ്‌വാഗൺ ടി-റോക്കിനായുള്ള ഡെലിവറികൾ മെയ് 21 -ന് ആരംഭിക്കും. അത് കൂടാതെ ടി-റോക്കിനുള്ള ബുക്കിംഗ് ഇതിനകം ആരംഭിച്ചതായും ഫോക്‌സ്‌വാഗൺ ഇന്ത്യ അറിയിച്ചു. പുതിയ ഫോക്‌സ്‌വാഗൺ ടി-റോക്ക് 2021 മാർച്ചിൽ 21.35 ലക്ഷം രൂപ വിലയുമായി സമാരംഭിച്ചു.

രാജ്യത്ത് 2021 ടി-റോക്ക് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച് ഫോക്‌സ്‌വാഗൺ

ഇന്ത്യൻ വിപണിയിൽ അഗ്രസ്സീവ് പ്രീമിയം എസ്‌യുവി അധിഷ്ഠിത തന്ത്രമാണ് ഫോക്‌സ്‌വാഗൺ നടപ്പാക്കുന്നത്. ഈ തന്ത്രത്തിന്റെ ഭാഗമായി ജർമ്മൻ നിർമ്മാതാക്കൾ നാല് എസ്‌യുവികൾ ഇന്ത്യയിൽ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയ്ക്കായി ആസൂത്രണം ചെയ്ത നാല് എസ്‌യുവികളിൽ ഒന്നാണ് ഫോക്‌സ്‌വാഗൺ ടി-റോക്ക്, ഇത് 2021 മാർച്ചിൽ ലോഞ്ച് ചെയ്തു.

രാജ്യത്ത് 2021 ടി-റോക്ക് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച് ഫോക്‌സ്‌വാഗൺ

പൂർണ്ണമായും നിർമ്മിച്ച യൂണിറ്റായി (CBU) ഇത് ഇറക്കുമതി ചെയ്യുന്നു. 21.35 ലക്ഷം രൂപ ആമുഖ എക്സ്-ഷോറൂം വിലയിുമായി വന്നിരുന്ന 2021 ഫോക്‌സ്‌വാഗൺ ടി-റോക്കിന് പഴയ മോഡലിനേക്കാൾ 1.36 ലക്ഷം രൂപ കൂടുതലാണ്. ഫോക്‌സ്‌വാഗൺ ഇന്ത്യ എസ്‌യുവിയുടെ ഒരു വകഭേദം മാത്രമാണ് ഇന്ത്യയിൽ നിർമ്മാതാക്കൾ അവതരിപ്പിച്ചത്.

MOST READ: തിരിച്ചുവരവ് ഗംഭീരമാക്കാൻ D-മാക്സ് V-ക്രോസ്; ബിഎസ്-VI പതിപ്പ് മെയ് എട്ടിന് വിപണിയിൽ അവതരിപ്പിച്ചേക്കും

രാജ്യത്ത് 2021 ടി-റോക്ക് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച് ഫോക്‌സ്‌വാഗൺ

എൽഇഡി ഡിആർഎൽ, എൽഇഡി കോർണറിംഗ് ലൈറ്റുകൾ, ഫോഗ് ലാമ്പുകൾ എന്നിവയുള്ള എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ എന്നിവ വാഹനത്തിന് ലഭിക്കും. എസ്‌യുവി 17 ഇഞ്ച് വീലുകളിലാണ് സഞ്ചരിക്കുന്നത്. റൂഫിൽ ഘടിപ്പിച്ച സ്‌പോയ്‌ലർ, ഫോക്‌സ് സ്‌കിഡ് പ്ലേറ്റുകൾ തുടങ്ങിയവയാണ് മറ്റ് ബാഹ്യ സവിശേഷതകൾ.

രാജ്യത്ത് 2021 ടി-റോക്ക് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച് ഫോക്‌സ്‌വാഗൺ

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഉപയോഗിച്ച് 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം വാഹനത്തിൽ വരുന്നു. ഇൻസ്ട്രുമെന്റേഷനായി ഫോക്‌സ്‌വാഗൺ ടി-റോക്കിന് 10.25 ഇഞ്ച് സ്‌ക്രീൻ വെർച്വൽ കോക്ക്പിറ്റും ലഭിക്കുന്നു.

MOST READ: പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ വൻ ഡിമാന്റുമായി ആഗോള വിപണിയിൽ തിളങ്ങി കിയ EV6

രാജ്യത്ത് 2021 ടി-റോക്ക് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച് ഫോക്‌സ്‌വാഗൺ

പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ആംബിയന്റ് ലൈറ്റിംഗ്, എഞ്ചിൻ സ്റ്റാർട്ട് / സ്റ്റോപ്പ് ബട്ടൺ, ABS+EBD, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയവയാണ് മറ്റ് സവിശേഷതകൾ. സുരക്ഷയെ പരിപാലിക്കുന്ന ഒന്നിലധികം എയർബാഗുകളും ഇതിന് ലഭിക്കും.

രാജ്യത്ത് 2021 ടി-റോക്ക് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച് ഫോക്‌സ്‌വാഗൺ

2021 ഫോക്‌സ്‌വാഗൺ ടി-റോക്ക് ഒരു എഞ്ചിൻ, ഗിയർബോക്‌സ് ഓപ്ഷനിൽ ലഭ്യമാണ്. 1.5 ലിറ്റർ TSI ടർബോ-പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ പ്രവർത്തിക്കുന്നത്.

MOST READ: വാഹനത്തിൽ നിന്നിറങ്ങാതെ തന്നെ വാക്സിനെടുക്കാം; ഡ്രൈവ് ഇൻ വാക്സിൻ സെന്റുമായി മുംബൈ ഭരണകൂടം

രാജ്യത്ത് 2021 ടി-റോക്ക് എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ച് ഫോക്‌സ്‌വാഗൺ

ഇത് പരമാവധി 148 bhp കരുത്തും 248 Nm torque ഉം പുറപ്പെടുവിക്കുന്നു. സ്റ്റാൻഡേർഡായി എഞ്ചിൻ ഏഴ്-സ്പീഡ് DSG ഗിയർബോക്സുമായി ഇണചേരുന്നു. വാഹനത്തിന് 8.4 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാനാകും, മണിക്കൂറിൽ 205 കിലോമീറ്ററാണ് ടി-റോക്കിന്റെ പരമാവധി വേഗത.

Most Read Articles

Malayalam
English summary
Volkswagen Starts Bookings For 2021 T-Roc SUV In India. Read in Malayalam.
Story first published: Friday, May 7, 2021, 10:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X