Just In
- 1 hr ago
വൈറലായത് കെണിയായി; ഡ്യൂക്ക് റൈഡർക്ക് പാർസലായി മുട്ടൻ പണി നൽകി MVD
- 1 hr ago
മൂന്ന് ഇലക്ട്രിക് മോഡലുകളെ കൂടി അവതരിപ്പിച്ച് ഡാവോ
- 2 hrs ago
സൂപ്പർ ബൈക്കുകളിലെ രാജാവ്, 2021 സുസുക്കി ഹയാബൂസ ഏപ്രിൽ 26-ന് ഇന്ത്യയിലെത്തും
- 3 hrs ago
ശുബ്മാന് ഗില്ലിനും ഥാര്‍ സമ്മാനിച്ച് ആനന്ദ മഹീന്ദ്ര; നന്ദി പറഞ്ഞ് ഗില്‍
Don't Miss
- Movies
വിഷ്ണു വിശാലും ജ്വാല ഗുട്ടയും വിവാഹിതരായി, താരദമ്പതികളുടെ ആദ്യ ചിത്രം പുറത്ത്
- News
കൊവിഡ് രോഗിയുടെ മൃതദേഹം ഏറ്റെടുത്ത് യൂത്ത് കോണ്‍ഗ്രസ്; പ്രശംസിച്ച് ഷാഫി പറമ്പില്‍
- Finance
വീട്ടില്‍ സ്വര്‍ണമുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ സൂക്ഷിച്ചില്ലെങ്കില്‍ പണി പാളും !
- Lifestyle
കടല കുതിര്‍ത്ത് കഴിക്കൂ; കൊളസ്ട്രോള്‍ പിടിച്ച് കെട്ടിയ പോലെ നില്ക്കും
- Sports
IPL 2021: അന്ന് ആരാധകരോട് മാപ്പ് ചോദിച്ചു, ഇന്ന് അഭിമാനത്തോടെ ഷാരൂഖ് പറയുന്നു; നമ്മള് തിരികെ വരും!
- Travel
അത്ഭുതങ്ങളുടെ നെറ്റിപ്പട്ടം ചൂടിയ തൃശൂര്‍ പൂരം! 200 ല്‍ അധികം വര്‍ഷത്തെ പഴക്കം,പൂരത്തിന്റെ ചരിത്രത്തിലൂടെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നാല് പതിറ്റാണ്ടുകൾക്കുമേൽ വിപണിയിൽ തിളങ്ങിയ ഗോൾഫ് ഹാച്ച്ബാക്ക് നിർത്തലാക്കി ഫോക്സ്വാഗൺ
1974 ഡിസംബറിൽ യുഎസ് വിപണിയിൽ ആദ്യമായി അവതരിപ്പിച്ച, ദീർഘകാലമായി വിപണിയിലെ നിറ സാനിധ്യമായിരുന്ന ഗോൾഫ് ഹാച്ച്ബാക്കിന്റെ ഉത്പാദനം ഫോക്സ്വാഗൺ ഔദ്യോഗികമായി അവസാനിപ്പിച്ചു.

മെക്സിക്കോയിലെ പ്യൂബ്ലയിൽ നിർമ്മിച്ച 2021 ഗോൾഫ് മോഡലുകൾ ഈ വർഷം മുഴുവൻ വിൽപ്പന നിലനിർത്തുമെന്ന് പ്രതീക്ഷിക്കുന്നു.

1974 മുതൽ യുഎസിൽ ഏകദേശം 25 ദശലക്ഷം ഗോൾഫ് ഫാമിലി മോഡലുകൾ വിറ്റഴിക്കപ്പെട്ടു, കൂടാതെ പതിറ്റാണ്ടുകളായി വിവിധ ടോപ്പ് 10 ലിസ്റ്റുകളിലും ഹാച്ച്ബാക്ക് ഇടം നേടിയിട്ടുണ്ട്.
MOST READ: ജനുവരി 22-ന് പുതിയ മൂന്ന് മോഡലുകൾ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങി ഡ്യുക്കാട്ടി

സ്റ്റാൻഡേർഡ് ഗോൾഫ് യുഎസിൽ നിന്ന് പിൻവലിച്ചെങ്കിലും, 2022 MK8 ഗോൾഫ് GTI, ഗോൾഫ് R എന്നിവയുടെ വരവോടെ ഫാമിലി നെയിംപ്ലേറ്റ് അവസാനത്തേതായിരിക്കില്ല.

ഏഴാം തലമുറ ഗോൾഫ് ബേസ് ഹാച്ചുകളിൽ അവസാനത്തേതായിരിക്കും GTI -യും ഗോൾഫ് R ഉം അതിന്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകുമെന്ന് അമേരിക്കയിലെ ഫോക്സ്വാഗൺ പ്രൊഡക്റ്റ് മാർക്കറ്റിംഗ് ആൻഡ് സ്ട്രാറ്റജി സീനിയർ വൈസ് പ്രസിഡന്റ് ഹെയ്ൻ ഷാഫർ പറഞ്ഞു.
MOST READ: ഇന്ത്യൻ വിപണിയിലേക്കുള്ള ചുവടുവെപ്പിനായി അരങ്ങൊരുക്കി സിട്രൺ; ആദ്യ ഷോറൂം അഹമ്മദാബാദിൽ

2022 ഗോൾഫ് GTI 2.0 ലിറ്റർ ടർബോചാർജ്ഡ് നാല് സിലിണ്ടർ എഞ്ചിനുമായി വരുന്നു. ഇത് 245 bhp കരുത്തും 273 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

എഞ്ചിൻ യൂണിറ്റ് സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്സും ഓപ്ഷണലായി ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക്ക് ട്രാൻസ്മിഷനും വാഗ്ദാനം ചെയ്യുന്നു.
MOST READ: 27 കിലോമീറ്റർ മൈലേജ്; ഹോണ്ട സിറ്റിയുടെ ഹൈബ്രിഡ് പതിപ്പ് ഈ വർഷം പകുതിയോടെ വിപണിയിലേക്ക്

അതേസമയം, 2022 ഗോൾഫ് R -ന് കൂടുതൽ കരുത്തുറ്റ 2.0 ലിറ്റർ എഞ്ചിൻ ഉണ്ടാകും, 315 bhp കരുത്തും 310 Nm torque ഉം ഇത് പുറപ്പെടുവിക്കുന്നു. സ്റ്റാൻഡേർഡായി, ടോർക്ക് വെക്റ്ററിംഗിനൊപ്പം ഫോർ മോഷൻ ഓൾ-വീൽ ഡ്രൈവും പ്രത്യേക ഡ്രിഫ്റ്റ് മോഡും ലഭിക്കും.

യൂറോപ്പിന് ലഭിക്കുന്ന ഒന്നിലധികം കോൺഫിഗറേഷനുകളിൽ നിന്ന് വ്യത്യസ്തമായി 2021 സ്റ്റാൻഡേർഡ് ഗോൾഫ് യുഎസിൽ ഒരു ട്രിമ്മിൽ മാത്രമേ വിൽപ്പനയ്ക്കെത്തൂ.

1.7 ലിറ്റർ ടർബോചാർജ്ഡ് എഞ്ചിൻ 147 bhp കരുത്തും 184 Nm torque ഉം വികസിപ്പിക്കുന്നു. ഇത് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷൻ അല്ലെങ്കിൽ ടിപ്ട്രോണിക് ഉപയോഗിച്ച് എട്ട് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയുമായി ഇണങ്ങും.

സ്റ്റാൻഡേർഡ് ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷന് 23,195 ഡോളറും എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷന് 23,995 ഡോളറുമാണ് വില.