ഹിറ്റടിച്ച് Taigun എസ്‌യുവിയും, ഇതുവരെ നേടിയെടുത്തത് 16,000 ബുക്കിംഗുകളെന്ന് Volkswagen

ഇന്ത്യയിലെ മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ കരുത്തന്‍ സാന്നിധ്യമായി ഫോക്‌സ്‌വാഗണ്‍ ടൈഗൂണും. ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് പോലുള്ള വമ്പൻമാർ അരങ്ങുവാഴുന്ന സെഗ്മെന്റിൽ മികച്ച വിജയമാണ് ജർമൻ വാഹന നിർമാതാക്കളുടെ ഏറ്റവും പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.

ഹിറ്റടിച്ച് Taigun എസ്‌യുവിയും, ഇതുവരെ നേടിയെടുത്തത് 16,000 ബുക്കിംഗുകളെന്ന് Volkswagen

സെപ്റ്റംബർ അവസാന വാരത്തിൽ ഇന്ത്യയിലെത്തിയ മെയ്‌ഡ് ഇൻ ഇന്ത്യ എസ്‌യുവി 16,000 യൂണിറ്റ് ബുക്കിംഗുകളാണ് വിപണിയിൽ നിന്നും സ്വന്തമാക്കായിരിക്കുന്നത്. ഫോക്‌സ്‌വാഗണിന്റെ സ്വന്തം ലക്ഷ്യങ്ങൾ പരിഗണിച്ച് ടൈഗൂൺ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.

ഹിറ്റടിച്ച് Taigun എസ്‌യുവിയും, ഇതുവരെ നേടിയെടുത്തത് 16,000 ബുക്കിംഗുകളെന്ന് Volkswagen

ഹ്യുണ്ടായി ക്രെറ്റ അല്ലെങ്കിൽ കിയ സെൽറ്റോസ് പോലുള്ളവയുമായി താരതമ്യം ചെയ്യുമ്പോൾ രണ്ട് ദിവസങ്ങൾകൊണ്ട് 50,000-ലധികം ബുക്കിംഗുകളുമായി മഹീന്ദ്ര XUV700 ഇന്ത്യൻ വിപണിയെ അമ്പരപ്പിച്ചിട്ടുണ്ട് എന്ന കാര്യം മറക്കരുത്. എന്നാൽ ഇന്ത്യയിലെ ഫോക്‌സ്‌വാഗണിന്റെ നിർമാണ ശേഷിയും കൂടി പരിഗണിക്കേണ്ടതിനാൽ ഈ താരതമ്യം അൽപം കടന്നകൈ ആയേക്കാം.

ഹിറ്റടിച്ച് Taigun എസ്‌യുവിയും, ഇതുവരെ നേടിയെടുത്തത് 16,000 ബുക്കിംഗുകളെന്ന് Volkswagen

കനത്ത പ്രാദേശികവത്ക്കരണത്തോടെ ഒരുങ്ങുന്നതിനാൽ തന്നെയാണ് ഇത്രയും ബുക്കിംഗുകൾ ചുരുങ്ങിയ ദിവസത്തിനുള്ളിൽ ടൈഗൂണിന് നേടിയെടുക്കാനായത്. ഉത്പാദനം പൂർണ തോതിൽ എത്തിയാൽ ഇന്ത്യയിൽ പ്രതിമാസം ഏകദേശം 5,000 മുതൽ 6,000 യൂണിറ്റ് ടൈഗൂൺ എസ്‌യുവി വിൽക്കാനാണ് ഫോക്‌സ്‌വാഗൺ തയാറെടുക്കുന്നതും.

ഹിറ്റടിച്ച് Taigun എസ്‌യുവിയും, ഇതുവരെ നേടിയെടുത്തത് 16,000 ബുക്കിംഗുകളെന്ന് Volkswagen

കനത്ത പ്രാദേശികവത്ക്കരണത്തോടെ ഒരുങ്ങിയതിനാൽ വില ആക്രമണാത്മകമായി പിടിച്ചുനിർത്താനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. 10.50 ലക്ഷം രൂപ മുതല്‍ 17.50 ലക്ഷം രൂപ വരെയാണ് ടൈഗൂൺ എസ്‌യുവിയുടെ ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. ഡൈനാമിക് ലൈന്‍, പെര്‍ഫോമെന്‍സ് ലൈന്‍ എന്നീ രണ്ട് വിഭാഗങ്ങളിലായി അഞ്ച് വേരിയന്റുകളിലാണ് വാഹനം നിരത്തിലെത്തുന്നത്.

ഹിറ്റടിച്ച് Taigun എസ്‌യുവിയും, ഇതുവരെ നേടിയെടുത്തത് 16,000 ബുക്കിംഗുകളെന്ന് Volkswagen

ഡൈനാമിക്കില്‍ കംഫര്‍ട്ട്‌ലൈന്‍, ഹൈലൈന്‍, ടോപ്പ്‌ലൈന്‍ എന്നിവയും പെര്‍ഫോമെന്‍സ് ലൈനില്‍ ജിടി, ജിടി പ്ലസ് എന്നിവയുമാണ് വേരിയന്റുകള്‍. ജർമൻ വാഹന നിർമാതാക്കളുടെ ഇന്ത്യ 2.0 തന്ത്രത്തിന് കീഴിൽ പുതിയ MQB-A0-IN പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ആദ്യ മോഡലാണ് ഈ മിഡ്-സൈസ് എസ്‌യുവി.

ഹിറ്റടിച്ച് Taigun എസ്‌യുവിയും, ഇതുവരെ നേടിയെടുത്തത് 16,000 ബുക്കിംഗുകളെന്ന് Volkswagen

1.0 ലിറ്റര്‍ ടിഎസ്ഐ, 1.5 ലിറ്റര്‍ ടിഎസ്ഐ എന്നിങ്ങനെ രണ്ട് ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകളാണ് ടൈഗൂണിന് തുടിപ്പേകുന്നത്. ആദ്യത്തെ 1.0 ലിറ്റർ പതിപ്പ് 113 bhp കരുത്തിൽ 175 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമാണ്. 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ ഓപ്ഷണൽ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനാകും ഇതിൽ തെരഞ്ഞെടുക്കാനാവുക.

ഹിറ്റടിച്ച് Taigun എസ്‌യുവിയും, ഇതുവരെ നേടിയെടുത്തത് 16,000 ബുക്കിംഗുകളെന്ന് Volkswagen

1.5 ലിറ്റർ യൂണിറ്റ് പരമാവധി 148 bhp പവറിൽ 250 Nm torque ആണ് വികസിപ്പിക്കുന്നത്. ഇതിന്റെ ഗിയർബോക്‌സ് ഓപ്ഷനുകളിൽ 6 സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് സ്വന്തമാക്കാം.

ഹിറ്റടിച്ച് Taigun എസ്‌യുവിയും, ഇതുവരെ നേടിയെടുത്തത് 16,000 ബുക്കിംഗുകളെന്ന് Volkswagen

എസ്‌യുവിയുടെ സുരക്ഷാ സവിശേഷതകളിൽ ടയര്‍ പ്രഷര്‍ ഡിഫ്‌ലേഷന്‍ വാര്‍ണിംഗ്, പാര്‍ക്ക് ഡിസ്റ്റന്‍സ് കണ്‍ട്രോള്‍, 3 പോയിന്റ് സീറ്റ് ബെൽറ്റുകൾ, ISOFIX മൗണ്ടുകൾ, റിയർ പാർക്കിംഗ് ക്യാമറ, എബിഎസ്, 6 എയർബാഗുകൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ എന്നിവയെല്ലാമാണ് ഫോക്‌സ്‌വാഗണ്‍ ഒരുക്കിയിരിക്കുന്നത്.

ഹിറ്റടിച്ച് Taigun എസ്‌യുവിയും, ഇതുവരെ നേടിയെടുത്തത് 16,000 ബുക്കിംഗുകളെന്ന് Volkswagen

ഇനി രൂപകൽപ്പനയിലേക്ക് നോക്കിയാൽ യൂറോപ്യൻ അഴകുമായാണ് ടൈഗൂൺ വേറിട്ടുനിൽക്കുന്നത്. ടു സ്ലാറ്റ് ക്രോം ഗ്രിൽ, ക്രോം ഇൻസെർട്ടുകളുള്ള ബമ്പർ, സ്ക്വയർ-ഇഷ് എൽഇഡി ഹെഡ്‌ലാമ്പുകളും ഇന്റഗ്രേറ്റഡ് എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ 17 ഇഞ്ച് ഡ്യുവൽ-ടോൺ, ഡയമണ്ട് കട്ട് അലോയ് വീൽ എന്നിവയാണ് അതിൽ പ്രധാനം.

ഹിറ്റടിച്ച് Taigun എസ്‌യുവിയും, ഇതുവരെ നേടിയെടുത്തത് 16,000 ബുക്കിംഗുകളെന്ന് Volkswagen

ഇതുകൂടാതെ ടെയിൽഗേറ്റിന്റെ വീതിയിൽ നൽകിയിരിക്കുന്ന ടെയിൽലാമ്പ് ക്ലസ്റ്റർ, ക്രോം അലങ്കാരമുള്ള പിൻ ബമ്പർ എന്നിവയാണ് ഡിസൈൻ വിശദാംശങ്ങൾ. നിർമാണ നിലവാരത്തിൽ ഒരുവിട്ടുവീഴ്ച്ചക്കും തയാറാവാത്ത ജർമൻ ബ്രാൻഡിന്റെ എല്ലാ മേൻമകളും എസ്‌യുവിയിൽ കാണാനുമാകും. ഫോക്‌സ്‌വാഗണ്‍ ടൈഗൂണിന്റെ ഇന്റീരിയറും വളരെ പ്രീമിയമാണെന്ന് ആദ്യ കാഴ്ച്ചയിൽ തന്നെ മനസിലാകും.

ഹിറ്റടിച്ച് Taigun എസ്‌യുവിയും, ഇതുവരെ നേടിയെടുത്തത് 16,000 ബുക്കിംഗുകളെന്ന് Volkswagen

8.0 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റർ, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റി, മൈ ഫോക്‌സ്‌വാഗണ്‍ കണക്റ്റ് ആപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, ഫ്ലാറ്റ്ബോട്ടം സ്റ്റിയറിംഗ് വീൽ, സ്റ്റിയറിംഗ്-മൗണ്ടഡ് കണ്‍ട്രോളുകൾ, 10.1 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്‍ എസി വെന്റുകള്‍, റെഡ് ആംബിയന്റ് ലൈറ്റിംഗ് എന്നിവയെല്ലാം കമ്പനി ഒരുക്കിയിട്ടുണ്ട്.

ഹിറ്റടിച്ച് Taigun എസ്‌യുവിയും, ഇതുവരെ നേടിയെടുത്തത് 16,000 ബുക്കിംഗുകളെന്ന് Volkswagen

കുര്‍ക്കുമ യെല്ലോ, വൈല്‍ഡ് ചെറി റെഡ്, കാന്‍ഡി വൈറ്റ്, റിഫ്‌ലെക്‌സ് സില്‍വര്‍, കാര്‍ബണ്‍ സ്റ്റീല്‍ ഗ്രേ എന്നീ അഞ്ച് കളർ ഓപ്ഷനുകളിലാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ വിപണിയിൽ എത്തുന്നത്. കൂടുതൽ ഉപഭോക്താക്കളെ കണ്ടെത്തുന്നതിനായി എസ്‌യുവിയിൽ സര്‍വീസ് വാല്യൂ പാക്കേജും കമ്പനി അടുത്തിടെ അവതരിപ്പിച്ചത്.

ഹിറ്റടിച്ച് Taigun എസ്‌യുവിയും, ഇതുവരെ നേടിയെടുത്തത് 16,000 ബുക്കിംഗുകളെന്ന് Volkswagen

ഈ സര്‍വീസിന് നാല് വര്‍ഷത്തേക്ക് 21,999 രൂപയാണ് കമ്പനി ഈടാക്കുന്നത്. ഇതിനുപുറമെ കമ്പനിയുടെ 4 EVER കെയര്‍ പാക്കേജും ടൈഗൂണിൽ ലഭ്യമാകും. അതില്‍ സ്റ്റാന്‍ഡേര്‍ഡായി നാലു വര്‍ഷത്തെ അല്ലെങ്കിൽ 100,000 കിലോമീറ്റര്‍ വാറണ്ടിയാണ് ഉള്‍പ്പെടുന്നത്. ഇത് 11,999 രൂപയ്ക്ക് ഏഴു വര്‍ഷം വരെ നീട്ടാനും സാധിക്കും.

Most Read Articles

Malayalam
English summary
Volkswagen taigun mid size suv got 16000 bookings in india
Story first published: Monday, October 11, 2021, 16:15 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X