2021 ടി-റോക്കിന് ചെലവേറും; പുതിയ ബാച്ചിന് വില വർധനയുമായി ഫോക്സ്‍വാഗൺ

ഫോക്സ്‍വാഗൺ തങ്ങളുടെ പ്രീമിയം എസ്‌യുവി ക്രോസ്ഓവർ ടി-റോക്ക് കഴിഞ്ഞ വർഷം ഇന്ത്യയിൽ 19.99 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് പൂർണ്ണമായും നിർമ്മിച്ച യൂണിറ്റായി (CBU) അവതരിപ്പിച്ചു.

2021 ടി-റോക്കിന് ചെലവേറും; പുതിയ ബാച്ചിന് വില വർധനയുമായി ഫോക്സ്‍വാഗൺ

ആദ്യ കുറച്ച് ദിവസത്തിനുള്ളിൽ തന്നെ രാജ്യത്ത് 1000 യൂണിറ്റുകളുടെ ആദ്യ ബാച്ച് പൂർണ്ണമായും ബുക്ക് ചെയ്ത് വിറ്റഴിക്കപ്പെട്ടിരുന്നു.

2021 ടി-റോക്കിന് ചെലവേറും; പുതിയ ബാച്ചിന് വില വർധനയുമായി ഫോക്സ്‍വാഗൺ

ജർമ്മൻ വാഹന നിർമാതാക്കൾ ഈ വർഷം ടി-റോക്കിന്റെ അടുത്ത ബാച്ച് ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ്. എന്നാൽ ഇത്തവണ എത്തുന്ന ബാച്ചിന് വിലയിൽ വർധനയും ലഭിക്കും.

Source: Autocar India

MOST READ: ഇന്ത്യൻ വിപണിയിൽ മികച്ച ബൂട്ട് സ്പെയിസ് വാഗ്ദാനം ചെയ്യുന്ന അഞ്ച് ഹാച്ച്ബാക്കുകൾ

2021 ടി-റോക്കിന് ചെലവേറും; പുതിയ ബാച്ചിന് വില വർധനയുമായി ഫോക്സ്‍വാഗൺ

മുമ്പ് എത്തിയ ബാച്ചിനേക്കാൾ 1.36 ലക്ഷം രൂപ അധികമായിരിക്കും വരാനിരിക്കുന്നവയ്ക്ക്, അതായത് ഇവ 21.35 ലക്ഷം രൂപ എക്സ്-ഷോറൂം വിലയ്ക്ക് നൽകുമെന്ന് കമ്പനി വെളിപ്പെടുത്തി.

2021 ടി-റോക്കിന് ചെലവേറും; പുതിയ ബാച്ചിന് വില വർധനയുമായി ഫോക്സ്‍വാഗൺ

ഇത് ഉപഭോക്താക്കളുടെ പോക്കറ്റുകളിൽ ഗണ്യമായ പിഞ്ച് ആണെങ്കിലും, പുതിയ സവിശേഷതകളുമായി വാഹനം വരുമെന്ന് പ്രതീക്ഷിക്കുന്നു. ബ്രാൻഡിന്റെ ഔദ്യോഗിക ഇന്ത്യ വെബ്‌സൈറ്റ് അനുസരിച്ച്, ഇവ ആമുഖ വിലകളായിരിക്കും, ക്രോസ്ഓവറിന് ഭാവിയിലും വില വർധനവ് ഉണ്ടാകും.

MOST READ: ലെവൽ 3 ഓട്ടോണമസ് ടെക്കുമായി ലെജൻഡ് സെൽഫ് ഡ്രൈവിംഗ് കാർ അവതരിപ്പിച്ച് ഹോണ്ട

2021 ടി-റോക്കിന് ചെലവേറും; പുതിയ ബാച്ചിന് വില വർധനയുമായി ഫോക്സ്‍വാഗൺ

തെരഞ്ഞെടുത്ത ഡീലർഷിപ്പുകൾ 50,000 രൂപയുടെ ടോക്കൺ തുകയിൽ ക്രോസ്ഓവറിനായി ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങി. അടുത്ത ബാച്ച് ഇറക്കുമതിയിലും 1000 യൂണിറ്റുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളോ എന്നത് കണ്ടറിയണം.

2021 ടി-റോക്കിന് ചെലവേറും; പുതിയ ബാച്ചിന് വില വർധനയുമായി ഫോക്സ്‍വാഗൺ

പൂർണമായും ഇറക്കുമതി ചെയ്യുന്ന യൂണിറ്റുകൾ‌ക്കായുള്ള പുതിയ ഹോമോലോഗേഷൻ‌ നിയമങ്ങൾ‌ പ്രകാരം, ഒരു കമ്പനിക്ക് ഒരു വർഷത്തിൽ‌ ഒരു CBU കാറിന്റെ 25,000 യൂണിറ്റുകൾ‌ വരെ കൊണ്ടുവരാൻ‌ കഴിയും.

MOST READ: വിപണിയിൽ തിളങ്ങി റെനോ കൈഗർ; 2021 ഫെബ്രുവരി സബ് കോംപാക്ട് എസ്‌യുവി ശ്രേണിയിലെ വിൽപ്പന

2021 ടി-റോക്കിന് ചെലവേറും; പുതിയ ബാച്ചിന് വില വർധനയുമായി ഫോക്സ്‍വാഗൺ

ടി-റോക്ക് ഇന്ത്യൻ ഉപഭോക്താക്കളിൽ‌ നിന്നും മികച്ച സ്വീകാര്യത നേടിയതിനാൽ‌, ആദ്യഘട്ടത്തിൽ‌ UV പ്രാദേശികമായി CKD കിറ്റുകളിലൂടെ പ്രാദേശികമായി അസംബിൾ ചെയ്യും എന്ന ഊഹാ പോഹങ്ങൾ ഉണ്ടായിരുന്നു. ഇത് വാഹനത്തിന്റെ വില കുറയ്ക്കുന്നതിനും സഹായിക്കും.

2021 ടി-റോക്കിന് ചെലവേറും; പുതിയ ബാച്ചിന് വില വർധനയുമായി ഫോക്സ്‍വാഗൺ

സ്റ്റൈലിംഗിനെ സംബന്ധിച്ചിടത്തോളം 2021 ടി-റോക്കിന് അകത്തോ പുറത്തോ എന്തെങ്കിലും മാറ്റങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നില്ല. എന്നിരുന്നാലും, വിലവർധനയെ ന്യായീകരിക്കുന്നതിന് കുറച്ച് സവിശേഷതകൾ കമ്പനി കൂട്ടിച്ചേർക്കാം.

MOST READ: ഉപഭോക്താക്കള്‍ക്കായി സര്‍വീസ്, എക്‌സ്‌ചേഞ്ച് കാര്‍ണിവല്‍ പ്രഖ്യാപിച്ച് ഹീറോ; കൂടെ ഓഫറുകളും

2021 ടി-റോക്കിന് ചെലവേറും; പുതിയ ബാച്ചിന് വില വർധനയുമായി ഫോക്സ്‍വാഗൺ

നിലവിൽ, ടി-റോക്കിൽ ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്കൊപ്പം 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ് വാഗ്ദാനം ചെയ്യുന്നു.

2021 ടി-റോക്കിന് ചെലവേറും; പുതിയ ബാച്ചിന് വില വർധനയുമായി ഫോക്സ്‍വാഗൺ

പനോരമിക് സൺറൂഫ്, ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകൾ, ഓട്ടോമാറ്റിക് വൈപ്പറുകൾ, ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, ആറ്-സ്പീക്കർ സൗണ്ട് സിസ്റ്റം എന്നിവയും അതിലേറെയും ഇതിൽ ലഭിക്കുന്നു.

2021 ടി-റോക്കിന് ചെലവേറും; പുതിയ ബാച്ചിന് വില വർധനയുമായി ഫോക്സ്‍വാഗൺ

ആറ് എയർബാഗുകൾ, ABS+EBD, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവ ഇതിന്റെ സുരക്ഷാ കിറ്റിലുണ്ട്.

2021 ടി-റോക്കിന് ചെലവേറും; പുതിയ ബാച്ചിന് വില വർധനയുമായി ഫോക്സ്‍വാഗൺ

1.5 ലിറ്റർ ഫോർ സിലിണ്ടർ TSI ടർബോ പെട്രോൾ എഞ്ചിനാണ് ക്രോസ്ഓവറിന്റെ ഹൃദയം. ഇത് 148 bhp കരുത്തും 250 Nm torque ഉം പുറപ്പെടുവിക്കുന്നു. ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ വഴി പവർ ഫ്രണ്ട് വീലുകളിലേക്ക് മാത്രമായി അയയ്ക്കുന്നു.

2021 ടി-റോക്കിന് ചെലവേറും; പുതിയ ബാച്ചിന് വില വർധനയുമായി ഫോക്സ്‍വാഗൺ

2021 ടി-റോക്ക് ഈ മാസം അവസാനത്തോടെ അല്ലെങ്കിൽ അടുത്ത മാസം ആദ്യം ഷോറൂമുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസോൺ, ചെക്ക് കസിൻ സ്കോഡ കരോക്ക് എന്നിവർക്കെതിരെയാണ് ഇത് മത്സരിക്കുന്നത്.

Most Read Articles

Malayalam
English summary
Volkswagen To Hike Price For New Batch Of T-Roc Crossover In India. Read in Malayalam.
Story first published: Saturday, March 6, 2021, 15:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X