മൂന്ന് നിര സീറ്റിംഗും മറ്റ് പരിഷ്കരണങ്ങളുമായി ID.6 മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗൺ

ജർമ്മൻ ഓട്ടോമൊബൈൽ ഭീമനായ ഫോക്‌സ്‌വാഗൺ തങ്ങളുടെ ഇലക്ട്രിക് എസ്‌യുവികളായ ID.6 X, ID.6 ക്രോസ് എന്നിവ പുറത്തിറക്കി. ഫോക്‌സ്‌വാഗന്റെ ഇലക്ട്രിക് അധിനിവേഷത്തിന്റെ പ്രധാന ഭാഗമായ പുതിയ ID.6 ഇലക്ട്രിക് എസ്‌യുവിയിൽ മൂന്ന് വരി സീറ്റിംഗ് ക്രമീകരണങ്ങളാണ് നിർമ്മാതാക്കൾ ഒരുക്കിയിരിക്കുന്നത്.

മൂന്ന് നിര സീറ്റിംഗും മറ്റ് പരിഷ്കരണങ്ങളുമായി ID.6 മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗൺ

ഏഴ് യാത്രക്കാർക്കും ഇരട്ട ഇലക്ട്രിക് മോട്ടോറുകളും വഹിക്കാനുള്ള ശേഷി വാഹനം വാഗ്ദാനം ചെയ്യുന്നു. ആറ്, ഏഴ് സീറ്റർ വേരിയന്റുകളിൽ എസ്‌യുവി ലഭ്യമാകും.

മൂന്ന് നിര സീറ്റിംഗും മറ്റ് പരിഷ്കരണങ്ങളുമായി ID.6 മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗൺ

വാഹന നിർമ്മാതാക്കളുടെ സമർപ്പിത ഇവി പോർട്ട്‌ഫോളിയോയിലെ ഏറ്റവും വലിയ വാഹനമായി ഫോക്‌സ്‌വാഗൺ ID.6 ഇലക്ട്രിക് എസ്‌യുവി വരുന്നു. ഫോക്‌സ്‌വാഗൺ ID.6 X, ID.6 ക്രോസ് എന്നിവ ചൈനീസ് വിപണിയൽ മാത്രമായി എത്തും. ID.6 ഇലക്ട്രിക് എസ്‌യുവി ID.4 -ന് മുകളിൽ ഇരിക്കും, ഇത് രണ്ട് വ്യത്യസ്ത വേരിയന്റുകളിലും ലഭ്യമാണ്.

മൂന്ന് നിര സീറ്റിംഗും മറ്റ് പരിഷ്കരണങ്ങളുമായി ID.6 മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗൺ

ചൈനീസ് വിപണിയിൽ, ഫോക്‌സ്‌വാഗണ് പ്രാദേശിക വാഹന നിർമാതാക്കളായ FAW -യുമായി ഒരു സംയുക്ത സംരംഭമുണ്ട്. ഇരു വാഹന നിർമാതാക്കളും സംയുക്തമായി ID.6 ക്രോസ് നിർമ്മിക്കും, ഫോക്‌സ്‌വാഗണും ചൈനീസ് വാഹന കമ്പനിയായ SAIC -ഉം സംയുക്ത സംരംഭത്തിൽ ID.6 X നിർമ്മിക്കും.

മൂന്ന് നിര സീറ്റിംഗും മറ്റ് പരിഷ്കരണങ്ങളുമായി ID.6 മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗൺ

രൂപകൽപ്പനയെക്കുറിച്ച് പറയുമ്പോൾ, രണ്ട് ഇലക്ട്രിക് മോഡലുകൾ സമാന സിലൗട്ടുകൾ വഹിക്കുന്നു. എന്നിരുന്നാലും, എൽഇഡി ഹെഡ്‌ലാമ്പുകൾ, ടെയിൽ‌ലൈറ്റുകൾ, ബമ്പറുകൾ എന്നിവ ഓരോ മോഡലിലും വ്യത്യസ്തമാണ്.

മൂന്ന് നിര സീറ്റിംഗും മറ്റ് പരിഷ്കരണങ്ങളുമായി ID.6 മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗൺ

19, 21 ഇഞ്ച് വീലുകളിൽ ഇത് ലഭ്യമാകും. കാണുന്നതുപോലെ, ഇരു കാറുകളും ID.4 സ്റ്റൈലിംഗ് ഭാഷയെ അടുത്തറിയുകയും കൺസെപ്റ്റ് മോഡലിന് അനുസൃതമായി തുടരുകയും ചെയ്യുന്നു.

മൂന്ന് നിര സീറ്റിംഗും മറ്റ് പരിഷ്കരണങ്ങളുമായി ID.6 മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗൺ ID.6 X ഉം ഫോക്‌സ്‌വാഗൺ ID.6 ക്രോസും വാഹന നിർമാതാക്കളുടെ സമർപ്പിത MEB ആർക്കിടെക്ചറിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് പ്രത്യേകിച്ച് ഇലക്ട്രിക് വാഹനങ്ങൾക്കായി വികസിപ്പിച്ചെടുത്തതാണ്. ഇതേ പ്ലാറ്റ്ഫോം സ്കോഡ എൻ‌യാക് iV, ഔഡി Q4 ഇ-ട്രോൺ, ഔഡി Q4 സ്പോർ‌ട്ട്ബാക്ക് ഇ-ട്രോൺ എന്നിവയ്ക്ക് അടിവരയിടുന്നു.

മൂന്ന് നിര സീറ്റിംഗും മറ്റ് പരിഷ്കരണങ്ങളുമായി ID.6 മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗൺ

ഫോക്‌സ്‌വാഗൺ അവകാശപ്പെടുന്നതുപോലെ, ID.6 -ന്റെ പിൻ ഇലക്ട്രിക് മോട്ടോറിന്റെ അടിസ്ഥാന മോഡലിന് 177 bhp കരുത്ത് പുറപ്പെടുവിക്കാൻ കഴിയും. 9.3 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇത് കാറിനെ പ്രാപ്‌തമാക്കുന്നു.

മൂന്ന് നിര സീറ്റിംഗും മറ്റ് പരിഷ്കരണങ്ങളുമായി ID.6 മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗൺ

ഡ്യുവൽ മോട്ടോർ വേരിയന്റിന് 302 bhp കരുത്തും 310 Nm torque ഉം പുറപ്പെടുവിക്കാനാവും. 6.6 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഇത് പ്രാപ്തമാണ്.

മൂന്ന് നിര സീറ്റിംഗും മറ്റ് പരിഷ്കരണങ്ങളുമായി ID.6 മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗൺ

58 കിലോവാട്ട്സ്, 77 കിലോവാട്ട്സ് എന്നിങ്ങനെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിൽ ഫോക്‌സ്‌വാഗൺ ID.6 ചൈനയിൽ ലഭ്യമാകും. രണ്ട് വേരിയന്റുകളും യഥാക്രമം 436 കിലോമീറ്ററും 588 കിലോമീറ്ററും ശ്രേണി അവകാശപ്പെടുന്നു.

മൂന്ന് നിര സീറ്റിംഗും മറ്റ് പരിഷ്കരണങ്ങളുമായി ID.6 മോഡലുകൾ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗൺ

ജർമ്മൻ ഓട്ടോമൊബൈൽ ഭീമൻ 2023 -ഓടെ കുറഞ്ഞത് എട്ട് ID ബാഡ്ജ് കാറുകൾ ചൈനയിൽ അവതരിപ്പിക്കാൻ പദ്ധതിയിടുന്നു. ചൈനീസ് വിപണിയിൽ മൊത്തം വാർഷിക വിൽപ്പനയുടെ 50 ശതമാനം 2030 -ഓടെ പൂർണമായും ഇലക്ട്രിക് വാഹനങ്ങളാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യൻ വിപണിയിൽ ID.4 മോഡലാവും ബ്രാൻഡ് ആദ്യം എത്തിക്കുന്നത്.

Most Read Articles

Malayalam
English summary
Volkswagen To Reveal New ID6 SUVs With 3 Row Seating And Twin Motor Setup. Read in Malayalam.
Story first published: Monday, April 19, 2021, 18:33 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X