വിപുലമായ പരിഷ്കരണങ്ങളോടെ 2022 ടിഗുവാൻ ഓൾസ്‌പേസ് വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ടിഗുവാന്റെ റെഗുലർ വീൽബേസ് പതിപ്പിന് കഴിഞ്ഞ വർഷം യൂറോപ്പിൽ ഒരു ഫെയ്‌സ്‌ലിഫ്റ്റ് ലഭിച്ചിരുന്നു, ഇവിടെ ഓൾസ്‌പേസ് എന്ന് വിളിക്കപ്പെടുന്ന LWD പതിപ്പിന് ഇപ്പോൾ നിർമ്മാതാക്കൾ ഒരു അപ്‌ഡേറ്റ് നൽകിയിരിക്കുകയാണ്.

വിപുലമായ പരിഷ്കരണങ്ങളോടെ 2022 ടിഗുവാൻ ഓൾസ്‌പേസ് വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

വടക്കേ അമേരിക്കയിൽ ഓൾസ്‌പേസ് സ്റ്റാൻഡേർഡ് ടിഗുവാനായാണ് അറിയപ്പെടുന്നത്, വാഹനത്തിന് പുതിയ സവിശേഷതകളും സാങ്കേതികവിദ്യകളും ചേർത്ത് പുതുക്കിയ എക്സ്റ്റീരിയറും ഇന്റീരിയറും ലഭിക്കുന്നു.

വിപുലമായ പരിഷ്കരണങ്ങളോടെ 2022 ടിഗുവാൻ ഓൾസ്‌പേസ് വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

യൂറോ-സ്‌പെക്ക് ഫെയ്‌സ്‌ലിഫ്റ്റിന് സമാനമായ രീതിയിൽ, ഫോക്‌സ്‌വാഗൺ ടിഗുവാൻ പുതിയ എൽഇഡി ഹെഡ്‌ലാമ്പുകൾ, എട്ടാം തലമുറ ഗോൾഫ് ഫെയ്‌സ്‌ലിഫ്റ്റഡ് പോളോ എന്നിവയിലെന്നപോലെ ഗ്രില്ലിലുടനീളം പ്രവർത്തിക്കുന്ന ലൈറ്റിംഗ് ബാർ, ഓപ്ഷണൽ IQ എന്നിവയുമായി വരുന്നു.

വിപുലമായ പരിഷ്കരണങ്ങളോടെ 2022 ടിഗുവാൻ ഓൾസ്‌പേസ് വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

മാട്രിക്സ് എൽഇഡി ടെക്കുള്ള ലൈറ്റുകൾ, പുനർരൂപകൽപ്പന എൽഇഡി ടെയിൽ ലാമ്പുകൾ, പുതിയ 4 മോഷൻ ബാഡ്ജ്, സ്ഥാനം മാറ്റിയ ടിഗുവാൻ ബാഡ്ജ് തുടങ്ങിയവയും വാഹനത്തിന് ലഭിക്കുന്നു.

വിപുലമായ പരിഷ്കരണങ്ങളോടെ 2022 ടിഗുവാൻ ഓൾസ്‌പേസ് വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

കൂടാതെ, ഹൈ-എൻഡ് R-ലൈൻ ട്രിമിന് മുന്നിലും പിന്നിലും പുതിയ ബമ്പറുകൾ, പിയാനോ ബ്ലാക്ക് ഇൻസേർട്ടുകൾ, ചുറ്റുമുള്ള ക്രോം ആക്‌സന്റുകൾ എന്നിവ ഉപയോഗിച്ച് ഒരു സ്‌പോർട്ടിയർ മേക്ക് ഓവർ ബ്രാൻഡ് നൽകുന്നു.

വിപുലമായ പരിഷ്കരണങ്ങളോടെ 2022 ടിഗുവാൻ ഓൾസ്‌പേസ് വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

മൊത്തം എട്ട് കളർ സ്കീമുകളിൽ വാഹനം വാഗ്ദാനം ചെയ്യും, വീലുകളുടെ സൈസ് 17 മുതൽ 20 ഇഞ്ച് വരെ ആയിരിക്കും. അളവുകളെ സംബന്ധിച്ചിടത്തോളം, അപ്‌ഡേറ്റുചെയ്‌ത ടിഗുവാന് ഔട്ട്‌ഗോയിംഗ് മോഡലിനേക്കാൾ 20 mm കൂടുതൽ നീളമുണ്ട്, പക്ഷേ ഇന്റീരിയർ സ്പെയ്സ് മാറ്റമില്ലാതെ തുടരുന്നു.

വിപുലമായ പരിഷ്കരണങ്ങളോടെ 2022 ടിഗുവാൻ ഓൾസ്‌പേസ് വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ബൂട്ട്‌സ്‌പെയ്‌സ് ശേഷി 1,920 ലിറ്ററാണ്, ഇത് അമേരിക്കയിൽ FWD ലേയൗട്ടിൽ മാത്രമേ ലഭ്യമാകൂ. സ്റ്റാൻഡേർഡ് 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഓപ്‌ഷണൽ 10.25 ഇഞ്ച് പൂർണ്ണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഹപ്‌റ്റിക് ബട്ടണുകളുടെ ഉപയോഗം, ഹീറ്റഡ് & വെന്റിലേറ്റഡ് ലെതർ സീറ്റുകൾ, ഡോറിൽ ഓപ്ഷണൽ ലൈറ്റ്ബാർ തുടങ്ങിയവയാണ് ക്യാബിനിലുള്ളത്.

വിപുലമായ പരിഷ്കരണങ്ങളോടെ 2022 ടിഗുവാൻ ഓൾസ്‌പേസ് വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

അമേരിക്കൻ ഐക്യനാടുകളിൽ 2022 ഫോക്‌സ്‌വാഗൺ ടിഗുവാൻ 2.0 ലിറ്റർ ഇൻലൈൻ ഫോർ സിലിണ്ടർ ടർബോചാർജ്ഡ് എഞ്ചിനുമായിട്ടാണ് വരുന്നത്. ഇത് 184 bhp പരമാവധി കരുത്ത് ഉത്പാദിപ്പിക്കുന്നു.

വിപുലമായ പരിഷ്കരണങ്ങളോടെ 2022 ടിഗുവാൻ ഓൾസ്‌പേസ് വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി എഞ്ചിൻ ജോടിയാക്കുന്നു. മറ്റൊരു കോൺഫിഗറേഷനിൽ ഇതേ പവർട്രെയിനൊപ്പം, 147 bhp നിർമ്മിക്കുന്ന 1.5 ലിറ്റർ പെട്രോൾ മോട്ടോറും യൂറോപ്പിൽ ലഭ്യമാണ്.

വിപുലമായ പരിഷ്കരണങ്ങളോടെ 2022 ടിഗുവാൻ ഓൾസ്‌പേസ് വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

2.0 ലിറ്റർ ഡീസൽ എഞ്ചിൻ 147 bhp അല്ലെങ്കിൽ 197 bhp പുറപ്പെടുവിക്കുന്നു, എന്നാൽ 315 bhp ടിഗുവാൻ R അമേരിക്കയ്ക്ക് ലഭ്യമല്ല. അസിസ്റ്റീവ്, സേഫ്റ്റി ടെക്കിനെ സംബന്ധിച്ചിടത്തോളം, വാഹനം അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ഓട്ടോണമസ് എമർജൻസി ബ്രേക്കിംഗ്, ഓട്ടോണമസ് ബ്രേക്കിംഗുള്ള ഫോർവേർഡ് കൊളീഷൻ വാർണിംഗ്, സൈഡ് അസിസ്റ്റ് എന്നിവ നേടുന്നു.

വിപുലമായ പരിഷ്കരണങ്ങളോടെ 2022 ടിഗുവാൻ ഓൾസ്‌പേസ് വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ഇന്ത്യയിൽ, ടിഗുവാൻ ഓൾസ്പേസ് ഒരൊറ്റ പെട്രോൾ എഞ്ചിൻ ഉപയോഗിച്ചാണ് വിൽക്കുന്നത്, സമീപഭാവിയിൽ സമാനമായ അപ്‌ഡേറ്റുകൾ ഇതിന് നേടാൻ കഴിയു. റെഗുലർ ടിഗുവാൻ അഞ്ച് സീറ്ററിന്റെ ഫെയ്‌സ്‌ലിഫ്റ്റ് രാജ്യത്ത് ഇതിനോടകം ഫോക്‌സ്‌വാഗൺ പുറത്തിറക്കിയിട്ടുണ്ട്.

Most Read Articles

Malayalam
English summary
Volkswagen Unveiled Updated 2022 Tiguan Allspace SUV. Read in Malayalam.
Story first published: Wednesday, May 12, 2021, 20:08 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X