ID.3 അടിസ്ഥിത പുത്തൻ IDX പെർഫോമെൻസ് ഇലക്ട്രിക് കൺസെപ്റ്റ് അവതിരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ആദ്യത്തെ ഇലക്ട്രിക് പെർഫോമൻസ് മോഡലായ ID.4 GTX അവതരിപ്പിച്ച ശേഷം ഫോക്‌സ്‌വാഗണ്‍ സ്‌പോർടി സ്റ്റൈലിംഗും കൂടുതൽ പവറുമുള്ള പുതിയ ഇലക്ട്രിക് പെർഫോമൻസ് ഹാച്ച്ബാക്ക് കൺസെപ്റ്റ് പുറത്തിറക്കി.

ID.3 അടിസ്ഥിത പുത്തൻ IDX പെർഫോമെൻസ് ഇലക്ട്രിക് കൺസെപ്റ്റ് അവതിരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ഫോക്‌സ്‌വാഗണ്‍ പാസഞ്ചർ കാർസിന്റെ സിഇഒ റാൽഫ് ബ്രാൻഡ്‌സ്റ്റാറ്റർ തന്റെ ലിങ്ക്ഡ് ഇൻ പ്രൊഫൈലിലൂടെയാണ് പുതിയ ഹോട്ട് ഹാച്ച് കൺസെപ്റ്റ് വെളിപ്പെടുത്തിയത്.

ID.3 അടിസ്ഥിത പുത്തൻ IDX പെർഫോമെൻസ് ഇലക്ട്രിക് കൺസെപ്റ്റ് അവതിരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ID.3 അടിസ്ഥാനമാക്കിയുള്ളതാണ് ഈ കൺസെപ്റ്റ്. ID.3 -യുടെ യഥാർത്ഥ 62 കിലോവാട്ട് ബാറ്ററിയോടൊപ്പം 82 കിലോവാട്ട് അധിക ബാറ്ററിയും കൂടാതെ ID.4 GTX പെർഫോമെൻസ് മോഡലിന്റെ ചില ഭാഗങ്ങളുമായി വീണ്ടും സംയോജിപ്പിച്ചാണ് ഇത് ഒരുക്കിയിരിക്കുന്നത്.

ID.3 അടിസ്ഥിത പുത്തൻ IDX പെർഫോമെൻസ് ഇലക്ട്രിക് കൺസെപ്റ്റ് അവതിരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

പരീക്ഷണത്തിന്റെ ഫലമായി 245 കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതിനൊപ്പം ഓൾ വീൽ ഡ്രൈവും വാഹനത്തിന് ലഭിക്കുന്നു. ഡോണർ ID.3 വാഹനത്തിന്റെ പവർട്രെയിൻ, ചാസി, ഇൻഫോടെയ്ൻമെന്റ് എന്നിവ പരിഷ്‌ക്കരിച്ച് പുതിയ കൺസെപ്റ്റിന് അകത്തും പുറത്തും സവിശേഷമായ രൂപം നൽകുന്നു.

ID.3 അടിസ്ഥിത പുത്തൻ IDX പെർഫോമെൻസ് ഇലക്ട്രിക് കൺസെപ്റ്റ് അവതിരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ഓൾ വീൽ-ഡ്രൈവ് ലേയൗട്ടിനായി ഒരു ഫ്രണ്ട്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോർ ലഭിക്കുമെങ്കിലും പ്രൊഡക്ഷൻ മോഡലിനെക്കാൾ 200 കിലോഗ്രാം ഭാരം കുറയ്ക്കാൻ IDX ന് കഴിഞ്ഞിച്ചിട്ടുണ്ട്.

ID.3 അടിസ്ഥിത പുത്തൻ IDX പെർഫോമെൻസ് ഇലക്ട്രിക് കൺസെപ്റ്റ് അവതിരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ലോവർഡ് സസ്പെൻഷൻ സജ്ജീകരണം, ലോ പ്രൊഫൈലുള്ള ടയറുകളും അകത്തും പുറത്തും നിയോൺ ആക്സന്റുകളുള്ള വമ്പൻ വീലുകൾ എന്നിവ ഹോട്ട് ഹാച്ചിന് അഗ്രസ്സീവ് രൂപം നൽകുന്നു.

ID.3 അടിസ്ഥിത പുത്തൻ IDX പെർഫോമെൻസ് ഇലക്ട്രിക് കൺസെപ്റ്റ് അവതിരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

തങ്ങളുടെ MEB എത്ര വൈവിധ്യമാർന്നതാണെന്ന് താൻ പലപ്പോഴും സംസാരിക്കാറുണ്ട്. ID.X ഇത് വളരെ വ്യക്തമാക്കുന്നു എന്ന് ID.X പ്രോട്ടോടൈപ്പ് പരീക്ഷിക്കാൻ അവസരം ലഭിച്ച ബ്രാൻഡ്‌സ്റ്റാറ്റർ പറഞ്ഞു.

ID.3 അടിസ്ഥിത പുത്തൻ IDX പെർഫോമെൻസ് ഇലക്ട്രിക് കൺസെപ്റ്റ് അവതിരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ഹോട്ട് ഹാച്ചിന് വെറും 5.3 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 100 ​​കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും, ഇത് സാധാരണ റിയർ-വീൽ ഡ്രൈവ് ID.3 -യേക്കാൾ രണ്ട് സെക്കൻഡ് വേഗത്തിലാണ്. ബ്രാൻഡിന്റെ പുതിയ ഗോൾഫ് R ഹോട്ട് ഹാച്ചിൽ കാണുന്നതുപോലെ, സമർപ്പിത ഡ്രിഫ്റ്റ് മോഡിലാണ് ഈ കൺസെപ്റ്റ് വരുന്നത്.

ID.3 അടിസ്ഥിത പുത്തൻ IDX പെർഫോമെൻസ് ഇലക്ട്രിക് കൺസെപ്റ്റ് അവതിരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ഫോക്‌സ്‌വാഗണ്‍ IDX ഒരു നിർമ്മാണ വാഹനമാക്കി മാറ്റില്ലെങ്കിലും, കമ്പനി അതിൽ നിന്ന് "നിരവധി ആശയങ്ങൾ" ഏറ്റെടുക്കുകയും ഭാവി ഉൽ‌പാദന മോഡലുകളിൽ അവ നടപ്പാക്കുകയും ചെയ്യുമെന്ന് ബ്രാൻഡ്‌സ്റ്റാറ്റർ പറഞ്ഞു.

ID.3 അടിസ്ഥിത പുത്തൻ IDX പെർഫോമെൻസ് ഇലക്ട്രിക് കൺസെപ്റ്റ് അവതിരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍

ID.4 GTX -ൽ പ്രവർത്തിച്ച എഞ്ചിനീയർമാർ "ഉയർന്ന പ്രവർത്തനക്ഷമതയുള്ള ഇലക്ട്രിക് കാറുകൾ വികസിപ്പിക്കുന്നതിന്റെ ഒരു രസം കണ്ടെത്തിയതിനാലാണ് ഈ കൺസെപ്റ്റ് നിർമ്മിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

Most Read Articles

Malayalam
English summary
Volkswagen Unveils IDX Performance EV Concept Based On ID3. Read in Malayalam.
Story first published: Monday, May 24, 2021, 18:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X