കുഷാഖിന്റെ ഇരട്ട സഹോദരൻ വിപണിയിലേക്ക്; ടൈഗൂണിനായുള്ള ബുക്കിംഗ് ഓഗസ്റ്റ് പകുതിയോടെ

സ്കോഡ കുഷാഖിന് ശേഷം ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 തന്ത്രത്തിന് കീഴിലുള്ള അടുത്ത മോഡലായിരിക്കും ടൈഗൂൺ എസ്‌യുവി. സെപ്റ്റംബറിൽ വിപണിയിൽ എത്തുമെന്ന് പ്രഖ്യാപിച്ച മോഡലിനായുള്ള ബുക്കിംഗും കമ്പനി വരുംമാസം ആരംഭിക്കും.

കുഷാഖിന്റെ ഇരട്ട സഹോദരൻ വിപണിയിലേക്ക്; ടൈഗൂണിനായുള്ള ബുക്കിംഗ് ഓഗസ്റ്റ് പകുതിയോടെ

ഫോക്സ്‍വാഗൺ 2021 ഓഗസ്റ്റ് പകുതിയോടെ ടൈഗൂണിനായി ബുക്കിംഗ് ആരംഭിക്കുമെന്നാണ് വാർത്തകൾ. സെപ്റ്റംബറിൽ അരങ്ങേറ്റം കുറിക്കുന്നതിനോടൊപ്പം തന്നെ വാഹനത്തിനായുള്ള ഡെലിവറികളും ആരംഭിക്കുമെന്ന് കമ്പനി വൃത്തങ്ങൾ സൂചന നൽകിയിട്ടുണ്ട്.

കുഷാഖിന്റെ ഇരട്ട സഹോദരൻ വിപണിയിലേക്ക്; ടൈഗൂണിനായുള്ള ബുക്കിംഗ് ഓഗസ്റ്റ് പകുതിയോടെ

ഫോക്‌സ്‌വാഗൺ ടൈൂഗൺ, സ്കോഡ കുഷാഖ് എന്നിവ ഒരേ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതിനാൽ ഡോറുകൾ, മേൽക്കൂര, ഗ്ലാസ്ഹൗസ് തുടങ്ങിയ നിരവധി ബോഡി ഘടകങ്ങൾ രണ്ട് എസ്‌യുവികളിലും സമാനമായിരിക്കും. എന്നിരുന്നാലും ടൈഗൂണിന് സവിശേഷമായ വ്യക്തിത്വം ഉണ്ടായിരിക്കും.

കുഷാഖിന്റെ ഇരട്ട സഹോദരൻ വിപണിയിലേക്ക്; ടൈഗൂണിനായുള്ള ബുക്കിംഗ് ഓഗസ്റ്റ് പകുതിയോടെ

മിഡ്-സൈസ് എസ്‌യുവിയുടെ മുൻവശത്ത് സിംഗിൾ പീസ് ഹെഡ്‌ലൈറ്റുകൾ, ടു സ്ലാറ്റ് ക്രോം ഗ്രിൽ, ബമ്പറിന്റെ താഴത്തെ ഭാഗത്ത് ക്രോം ഉൾപ്പെടുത്തൽ എന്നിവ ഉപയോഗിച്ച് വ്യത്യസ്‌തനാകും. പിൻഭാഗത്ത് ടെയിൽഗേറ്റിന് കുറുകെ ടെയിൽ ലൈറ്റ് ക്ലസ്റ്റർ പ്രവർത്തിക്കും.

കുഷാഖിന്റെ ഇരട്ട സഹോദരൻ വിപണിയിലേക്ക്; ടൈഗൂണിനായുള്ള ബുക്കിംഗ് ഓഗസ്റ്റ് പകുതിയോടെ

കൂടാതെ താഴെയുള്ള ബമ്പറിൽ കൂടുതൽ ക്രോം അലങ്കാരങ്ങളും സമ്മാനിക്കും. അകത്ത് രണ്ട് എസ്‌യുവികളിലും സ്വിച്ച് ഗിയർ സമാനമായിരിക്കാമെങ്കിലും ടൈഗൂണിന് ഡാഷ്‌ബോർഡിൽ സംയോജിപ്പിച്ച ഇൻഫോടെയ്ൻമെന്റ് സ്‌ക്രീനും എസി വെന്റുകൾക്കായി വ്യത്യസ്തമായ രൂപകൽപ്പനയും ഉള്ള ഇന്റീരിയർ തീമും ഉണ്ടാകും.

കുഷാഖിന്റെ ഇരട്ട സഹോദരൻ വിപണിയിലേക്ക്; ടൈഗൂണിനായുള്ള ബുക്കിംഗ് ഓഗസ്റ്റ് പകുതിയോടെ

അതോടൊപ്പം ഡാർഷ്ബോഡിൽ മറ്റ് മാറ്റങ്ങളും ഉണ്ടാകും. സവിശേഷതകളുടെ കാര്യത്തിൽ എസ്‌യുവിയുടെ ഉയർന്ന വേരിയന്റുകൾക്ക് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, മൈ ഫോക്‌സ്‌വാഗൺ കണക്റ്റ് ആപ്പ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, യുഎസ്ബി ടൈപ്പ്-സി പോർട്ടുകൾ, വയർലെസ് ചാർജിംഗ് പാഡ് എന്നിവയും അതിലേറെയും ഉള്ള 10 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കും.

കുഷാഖിന്റെ ഇരട്ട സഹോദരൻ വിപണിയിലേക്ക്; ടൈഗൂണിനായുള്ള ബുക്കിംഗ് ഓഗസ്റ്റ് പകുതിയോടെ

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററാണ് സ്കോഡ കുഷാഖ് ഇരട്ടയിൽ നിന്നും ടൈഗൂണിന് അൽപം പ്രീമിയം നിലപാട് നൽകും. സുരക്ഷാ സവിശേഷതകളിൽ ആറ് എയർബാഗുകൾ, ഇഎസ്‌സി, ടയർ പ്രഷർ ഡിഫ്ലേഷൻ വാർണിംഗ്, ഐസോഫിക്സ് ചൈൽഡ് സീറ്റ് മൗണ്ട് എന്നിവയെല്ലാം ടൈഗൂൺ വാഗ്ദാനം ചെയ്യും.

കുഷാഖിന്റെ ഇരട്ട സഹോദരൻ വിപണിയിലേക്ക്; ടൈഗൂണിനായുള്ള ബുക്കിംഗ് ഓഗസ്റ്റ് പകുതിയോടെ

1.0 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ, 1.5 ലിറ്റർ 4 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് പുതിയ ഫോക്‌സ്‌വാഗണ്‍ എസ്‌യുവിക്ക് തുടിപ്പേകുക. ഗിയർബോക്‌സ് ഓപ്ഷനിൽ 6 സ്പീഡ് മാനുവൽ, 6 സ്പീഡ് ഓട്ടോമാറ്റിക്, 1 7 സ്പീഡ് ഡിഎസ്ജി എന്നിവ തെരഞ്ഞെടുക്കാനാകും.

കുഷാഖിന്റെ ഇരട്ട സഹോദരൻ വിപണിയിലേക്ക്; ടൈഗൂണിനായുള്ള ബുക്കിംഗ് ഓഗസ്റ്റ് പകുതിയോടെ

ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ്, നിസാൻ കിക്‌സ് സ്കോഡ കുഷാഖ് എന്നിവർ അരങ്ങുവാഴുന്ന മിഡ്-സൈസ് എസ്‌യുവി ശ്രേണിയിലേക്കാണ് ഫോക്‌സ്‌വാഗണ്‍ ടൈഗൂൺ ചുവടുവെക്കുന്നത്.

കുഷാഖിന്റെ ഇരട്ട സഹോദരൻ വിപണിയിലേക്ക്; ടൈഗൂണിനായുള്ള ബുക്കിംഗ് ഓഗസ്റ്റ് പകുതിയോടെ

ക്രെറ്റയേക്കാളും സെൽറ്റോസിനേക്കാളും ചെറുതായിരിക്കുമെങ്കിലും ഈ വിഭാഗത്തിലെ ഏറ്റവും ദൈർഘ്യമേറിയ വീൽബേസ് ടൈഗൂണിന് ഉണ്ടായിരിക്കുമെന്നത് എടുത്തുപറയേണ്ടതാണ്. വിപണിയിൽ എത്തുമ്പോൾ 10.50 ലക്ഷം മുതൽ 17 ലക്ഷം രൂപ വരെയാകും ടൈഗൂണിന് നിശ്ചയിക്കുന്ന വിലയെന്നാണ് സൂചന.

Most Read Articles

Malayalam
English summary
Volkswagen Will Open Bookings For The Taigun SUV In India By Mid-August 2021. Read in Malayalam
Story first published: Friday, July 30, 2021, 10:44 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X