ഷോറൂമുകളില്‍ പുതിയ ലോഗോ, ബ്രാന്‍ഡ് ഡിസൈന്‍ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

തങ്ങളുടെ പുതിയ ബ്രാന്‍ഡ് ഡിസൈനും ലോഗോയും രാജ്യത്തെ 150 ഡീലര്‍ഷിപ്പുകളിലുടനീളം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച് നിര്‍മാതാക്കളായ ഫോക്‌സ്‌വാഗണ്‍. ഘട്ടം തിരിച്ചുള്ള സമീപനത്തെത്തുടര്‍ന്ന്, ഫോക്‌സ്‌വാഗണ്‍ ഇതിനകം തന്നെ ഒന്നാം ഘട്ടത്തില്‍ 30 ടച്ച് പോയിന്റുകളില്‍ നടപ്പിലാക്കിയിട്ടുണ്ട്.

ഷോറൂമുകളില്‍ പുതിയ ലോഗോ, ബ്രാന്‍ഡ് ഡിസൈന്‍ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

ശേഷിക്കുന്ന ടച്ച് പോയിന്റുകള്‍ ഘട്ടം ഘട്ടമായി 2021-ല്‍ പൂര്‍ത്തിയാക്കാന്‍ പദ്ധതിയിടുന്നുവെന്നും കമ്പനി അറിയിച്ചു. കൂടാതെ, ഈ തന്ത്രത്തിന്റെ ഭാഗമായി, ബ്രാന്‍ഡ് അതിന്റെ മുഴുവന്‍ ജീവനക്കാര്‍ക്കും സെയില്‍സ്മാന്‍, സേവന ഉപദേഷ്ടാക്കള്‍ തുടങ്ങിയ മുന്‍നിര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള പെരുമാറ്റ പരിശീലനം നല്‍കുകയും അവരെ കൂടുതല്‍ ഉപഭോക്തൃ ലക്ഷ്യമുള്ളവരാക്കുകയും ചെയ്യുമെന്നും വ്യക്തമാക്കി.

ഷോറൂമുകളില്‍ പുതിയ ലോഗോ, ബ്രാന്‍ഡ് ഡിസൈന്‍ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

വ്യത്യസ്ത പ്രായത്തിലുള്ള ഉപഭോക്താക്കള്‍ക്കും നിലവിലുള്ള ഉപഭോക്താക്കള്‍ക്കും, പുതിയ ആളുകള്‍ക്കും ബ്രാന്‍ഡ് നിരയിലെ കാറുകളുടെ സവിശേഷതകളെക്കുറിച്ചുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ ആക്‌സസ് ചെയ്യാനും, വില നിര്‍ണ്ണയം, ധനസഹായം, സേവന ആവശ്യങ്ങള്‍, ഓഫ്ലൈന്‍, ഓണ്‍ലൈന്‍ എന്നിവ പോലുള്ള സേവനങ്ങള്‍ എളുപ്പത്തില്‍ മനസ്സിലാക്കുന്നതിനും സഹായിക്കുന്ന പദ്ധതികളും ഇതിനൊപ്പം കമ്പനി ഒരുക്കും.

ഷോറൂമുകളില്‍ പുതിയ ലോഗോ, ബ്രാന്‍ഡ് ഡിസൈന്‍ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

ഡിജിറ്റലൈസേഷനില്‍ മുന്‍പന്തിയില്‍, ഫോക്‌സ്‌വാഗണ്‍ ''സര്‍വോട്ടം 2.0'' പ്രോഗ്രാമും അവതരിപ്പിച്ചു, ഇത് ഡിജിറ്റലായി പ്രവര്‍ത്തനക്ഷമമാക്കിയതും കണക്റ്റുചെയ്തതും ഉപഭോക്താവിന്റെ ആവശ്യകതകള്‍ക്ക് പരിഹാരങ്ങള്‍ നല്‍കുന്നതുമായ തടസ്സമില്ലാത്ത ഉപഭോക്തൃ അനുഭവം നല്‍കാനുള്ള ഉദ്ദേശ്യത്തോടെയാണെന്നും കമ്പനി അറിയിച്ചു.

ഷോറൂമുകളില്‍ പുതിയ ലോഗോ, ബ്രാന്‍ഡ് ഡിസൈന്‍ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

തങ്ങളുടെ ഡീലര്‍ഷിപ്പുകളിലുടനീളം പുതിയ ബ്രാന്‍ഡ് ഡിസൈന്‍ നടപ്പിലാക്കുന്നത് ഇന്ത്യയിലെ ഫോക്‌സ്‌വാഗന് ഒരു പുതിയ കാലഘട്ടത്തെ അടയാളപ്പെടുത്തുന്നു. പുതിയ ബ്രാന്‍ഡ് രൂപകല്‍പ്പനയും ലോഗോയും നടപ്പിലാക്കുന്നതിലൂടെ, 360 ഡിഗ്രി ഉപഭോക്തൃ അനുഭവം സൃഷ്ടിക്കാന്‍ തങ്ങള്‍ ലക്ഷ്യമിടുന്നുവെന്ന് ഫോക്‌സ്‌വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത പറഞ്ഞു.

ഷോറൂമുകളില്‍ പുതിയ ലോഗോ, ബ്രാന്‍ഡ് ഡിസൈന്‍ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

അത് എല്ലാ ചാനലുകളിലും കൗതുകകരവും സമകാലികവുമാണ്, ഇതുവഴി തങ്ങളുടെ ഉപഭോക്താക്കളെ ആകര്‍ഷിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജര്‍മ്മന്‍ നിര്‍മാതാവ് പുതിയ ടൈഗൂണ്‍ കോംപാക്ട് എസ്‌യുവി ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

ഷോറൂമുകളില്‍ പുതിയ ലോഗോ, ബ്രാന്‍ഡ് ഡിസൈന്‍ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

2020 ഓട്ടോ എക്സ്പോയില്‍ കണ്‍സെപ്റ്റ് അവതരിപ്പിച്ചതിന് ശേഷം ഈ വര്‍ഷം മാര്‍ച്ചിലാണ് ഇത് അനാവരണം ചെയ്തത്. ബ്രാന്‍ഡിന്റെ ഉല്‍പ്പന്ന നിരയിലെ ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത മോഡലാണ് ടൈഗൂണ്‍.

ഷോറൂമുകളില്‍ പുതിയ ലോഗോ, ബ്രാന്‍ഡ് ഡിസൈന്‍ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

മാത്രമല്ല ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴില്‍ ബ്രാന്‍ഡ് ലോഞ്ചില്‍ നിന്നുള്ള ആദ്യ മോഡല്‍ കൂടിയാണിത്. ഈ വര്‍ഷം ഓഗസ്റ്റില്‍ വാഹനം വിപണിയില്‍ എത്തിയേക്കുമെന്നാണ് നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ഷോറൂമുകളില്‍ പുതിയ ലോഗോ, ബ്രാന്‍ഡ് ഡിസൈന്‍ അവതരിപ്പിക്കാനൊരുങ്ങി ഫോക്‌സ്‌വാഗണ്‍

രണ്ട് വേരിയന്റുകള്‍, ഒന്നിലധികം എഞ്ചിനുകള്‍, ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍ എന്നിവയില്‍ ടൈഗൂണ്‍ വാഗ്ദാനം ചെയ്യും. വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ലെങ്കിലും ഏകദേശം 10 ലക്ഷം രൂപ മുതല്‍ എക്‌സ്‌ഷോറൂം വില ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
Volkswagen Will Rolls Out New Logo And Brand Design At Showrooms, Find Here All Details. Read in Malayalam.
Story first published: Tuesday, July 20, 2021, 19:14 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X