കാർ സബ്സ്ക്രിപ്ഷൻ പ്രോഗ്രാം അവതരിപ്പിച്ച് വോൾവോയും

കാർ സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിലേക്ക് തിരിഞ്ഞ് ആഢംബര വാഹന നിർമാതാക്കളായ വോൾവോ. സബ്സ്ക്രൈബ് ടു സേഫ്റ്റി എന്നറിയപ്പെടുന്ന പദ്ധതിയെ കുറിച്ച് സമൂഹ മാധ്യമങ്ങളിലൂടെയാണ് കമ്പനി പ്രഖ്യാപിച്ചത്.

കാർ സബ്സ്ക്രിപ്ഷൻ പ്രോഗ്രാം അവതരിപ്പിച്ച് വോൾവോയും

ആദ്യ ഘട്ടത്തിൽ ഡൽഹിയിലും ഗുരുഗ്രാമിലും മാത്രമാണ് കാർ സബ്സ്ക്രിപ്ഷൻ പദ്ധതി ലഭ്യമാക്കിയിരിക്കുന്നത്. ഈ പ്രോഗ്രാമിന് കീഴിൽ ഉപഭോക്താക്കൾക്ക് ഒരു പുതിയ മോഡലിനോ അല്ലെങ്കിൽ പ്രീ-ഉടമസ്ഥതയിലുള്ള വോൾവോ കാറിനോ സബ്‌സ്‌ക്രൈബുചെയ്യാൻ കഴിയും.

കാർ സബ്സ്ക്രിപ്ഷൻ പ്രോഗ്രാം അവതരിപ്പിച്ച് വോൾവോയും

ഇത്തരം മോഡലുകൾക്കായുള്ള പ്ലാനുകൾ 12 മാസം മുതലാണ് ആരംഭിക്കുന്നത്. സബ്സ്ക്രിപ്ഷൻ ഫീസ്, ലഭ്യമായ കാലാവധി എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ വോൾവോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കാർ സബ്സ്ക്രിപ്ഷൻ പ്രോഗ്രാം അവതരിപ്പിച്ച് വോൾവോയും

എന്നിരുന്നാലും കാർ ലീസിംഗ് ദാതാവായ ഓറിക്സുമായി സഹകരിച്ചാണ് കമ്പനി പദ്ധതി നടപ്പാക്കുന്നതെന്നാണ് സൂചന. ഈ പുതിയ സബ്സ്ക്രിപ്ഷൻ പ്രോഗ്രാമിന് കീഴിൽ S90 സെഡാൻ ഒഴികെയുള്ള എല്ലാ നിലവിലെ മോഡലുകളും വോൾവോ കാർ ഇന്ത്യ വാഗ്ദാനം ചെയ്യും.

കാർ സബ്സ്ക്രിപ്ഷൻ പ്രോഗ്രാം അവതരിപ്പിച്ച് വോൾവോയും

പുതിയ കാറുകളുടെ കൂട്ടത്തിൽ നിന്ന് ഉപഭോക്താക്കൾക്ക് XC40, XC60, XC90 അല്ലെങ്കിൽ പുതിയ S60 സെഡാൻ തെരഞ്ഞെടുക്കാം.അതേസമയം യൂസ്‌ഡ് കാർ ശ്രേണിയിൽ XC40, XC60, XC90. എന്നിവയാണ് വോൾവോ ഉൾപ്പെടുത്തിയിരിക്കുന്നത്.

കാർ സബ്സ്ക്രിപ്ഷൻ പ്രോഗ്രാം അവതരിപ്പിച്ച് വോൾവോയും

നിലവിൽ രാജ്യത്ത് കാർ സബ്സ്ക്രിപ്ഷൻ പ്രോഗ്രാമുകൾക്ക് വൻ ജനപ്രീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു കാർ പൂർണമായും സ്വന്തമാക്കാതെ പ്രതിമാസ വാടക വ്യവസ്ഥയിൽ കാറുകൾ ലഭ്യമാക്കുന്നതാണ് സബ്സ്ക്രിപ്ഷൻ പദ്ധതി.

കാർ സബ്സ്ക്രിപ്ഷൻ പ്രോഗ്രാം അവതരിപ്പിച്ച് വോൾവോയും

നിലവിലെ കൊവിഡ് മഹാമാരിയിൽ ഉണ്ടായ വില്‍പ്പന ഇടിവിനെ നേരിടാനാണ് വാഹന നിര്‍മാണ കമ്പനികൾ ഇത്തരം പുതുവഴികള്‍ തേടുന്നത്. മിക്ക സബ്സ്ക്രിപ്ഷൻ പ്ലാനുകളെയും പോലെ തന്നെ വോൾവോയുടെ ഈ പ്രോഗ്രാമിന് കീഴിൽ ഉപഭോക്താക്കൾ ഒരു ഡൗൺ പേയ്മെന്റ് നൽകേണ്ടതില്ല.

കാർ സബ്സ്ക്രിപ്ഷൻ പ്രോഗ്രാം അവതരിപ്പിച്ച് വോൾവോയും

കൂടാതെ മെയിന്റനെൻസും പാക്കേജിന്റെ ഭാഗമാണ്. ഇൻഷുറൻസ്, രജിസ്ട്രേഷൻ, റോഡ് ടാക്സ് എന്നിവയും പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ ഫീസിന്റെ ഭാഗമാകും. കൂടാതെ ഉപഭോക്താക്കൾക്ക് 24x7 റോഡ്-സൈഡ് അസിസ്റ്റൻസ് (RSA) സേവനങ്ങളിലേക്കും ആനുകൂല്യം ഉണ്ടായിരിക്കും.

കാർ സബ്സ്ക്രിപ്ഷൻ പ്രോഗ്രാം അവതരിപ്പിച്ച് വോൾവോയും

അതുപോലെ തന്നെ കാലാവധി അവസാനിക്കുമ്പോൾ സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനിൽ നിന്ന് ഒരു പ്രശ്‌നവുമില്ലാതെ പുറത്തുകടക്കാനും കഴിയും എന്നതും ഗുണമാണ്. നിലവിലെ സാമ്പത്തിക വെല്ലുവിളികളും കൊവിഡ് വ്യാപന സ്ഥിതിയും കണക്കിലെടുത്താൽ ഒരു കാർ എന്ന സ്വപ്നം ഇത്തരം ചെലവ് കുറഞ്ഞ പദ്ധതികളിലൂടെ സാധ്യമാക്കാം.

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
Volvo Cars India Launched New Car Subscription Programme In India. Read in Malayalam
Story first published: Wednesday, June 23, 2021, 13:49 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X