പെട്രോള്‍ പോര്‍ട്ട്ഫോളിയോയിലേക്കുള്ള മാറ്റം പൂര്‍ണ്ണം; XC90 മൈല്‍ഡ്‌-ഹൈബ്രിഡ് മോഡല്‍ അവതരിപ്പിച്ച് Volvo

മുന്‍നിര ലക്ഷ്വറി എസ്‌യുവിയായ XC90 -യുടെ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ് എഞ്ചിന്‍ പതിപ്പ് പുറത്തിറക്കിയതായി പ്രഖ്യാപിച്ച് വോള്‍വോ കാര്‍ ഇന്ത്യ. അകത്തും പുറത്തുമായി ഒരുപിടി നവീകരണങ്ങളോടെയാണ് മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

പെട്രോള്‍ പോര്‍ട്ട്ഫോളിയോയിലേക്കുള്ള മാറ്റം പൂര്‍ണ്ണം; XC90 മൈല്‍ഡ്‌ഹൈബ്രിഡ് മോഡല്‍ അവതരിപ്പിച്ച് Volvo

ഒക്ടോബറില്‍ വോള്‍വോ S90, വോള്‍വോ XC 60 എന്നീ വേരിയന്റുകളുടെ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ് എഞ്ചിന്‍ പുറത്തിറക്കിയതിനു തൊട്ടുപിന്നാലെയുള്ള ഈ ലോഞ്ചോട് കൂടി ഡീസലില്‍ നിന്ന് പെട്രോള്‍ കാറുകളിലേക്കുള്ള ബ്രാന്‍ഡിന്റെ മാറ്റം പൂര്‍ണ്ണമാവുകയും, ആഗോളതലത്തില്‍ കാര്‍ബണ്‍ പ്രസരണം കുറയ്ക്കുന്നതിനായുള്ള കമ്പനിയുടെ പ്രതിബദ്ധത ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു.

പെട്രോള്‍ പോര്‍ട്ട്ഫോളിയോയിലേക്കുള്ള മാറ്റം പൂര്‍ണ്ണം; XC90 മൈല്‍ഡ്‌ഹൈബ്രിഡ് മോഡല്‍ അവതരിപ്പിച്ച് Volvo

89,90,000 രൂപയാണ് പുതിയ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ് വോള്‍വോ XC90 യുടെ എക്‌സ്‌ഷോറൂം വില. 90, 60 സീരീസിലെ എല്ലാ വോള്‍വോ കാറുകളിലും വോള്‍വോയുടെ അത്യാധുനിക മോഡുലര്‍ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന സ്‌കേലബിള്‍ പ്രോഡക്ട് ആര്‍ക്കിടെക്ചറില്‍ (SPA) പുറത്തിറക്കിയ ആദ്യത്തെ കാറാണിതെന്നും കമ്പനി അറിയിച്ചു.

പെട്രോള്‍ പോര്‍ട്ട്ഫോളിയോയിലേക്കുള്ള മാറ്റം പൂര്‍ണ്ണം; XC90 മൈല്‍ഡ്‌ഹൈബ്രിഡ് മോഡല്‍ അവതരിപ്പിച്ച് Volvo

ഏഴ് സീറ്റുകളുമായാണ് പുതിയ XC90 എത്തിയിരിക്കുന്നത്. XC90-ലെ നൂതന സാങ്കേതിക വിദ്യകള്‍ ഡ്രൈവര്‍ക്ക് കൂടുതല്‍ വ്യക്തിഗത സൗകര്യവും മൊബിലിറ്റി സംവിധാനവും സാധ്യമാക്കുന്നു.

പെട്രോള്‍ പോര്‍ട്ട്ഫോളിയോയിലേക്കുള്ള മാറ്റം പൂര്‍ണ്ണം; XC90 മൈല്‍ഡ്‌ഹൈബ്രിഡ് മോഡല്‍ അവതരിപ്പിച്ച് Volvo

റോഡിലുള്ള ശ്രദ്ധ നഷ്ടപ്പെടാതെ തന്നെ ഹെഡ്-അപ്പ് ഡിസ്പ്ലേയിലൂടെ നിങ്ങളുടെ വേഗത കാണുവാനും ടേണ്‍-ബൈ-ടേണ്‍ നാവിഗേഷന്‍ പിന്തുടരുവാനും ഫോണ്‍ കോളുകള്‍ക്ക് മറുപടി നല്‍കുവാനും മറ്റും നിങ്ങള്‍ക്ക് സാധിക്കുന്നു.

പെട്രോള്‍ പോര്‍ട്ട്ഫോളിയോയിലേക്കുള്ള മാറ്റം പൂര്‍ണ്ണം; XC90 മൈല്‍ഡ്‌ഹൈബ്രിഡ് മോഡല്‍ അവതരിപ്പിച്ച് Volvo

കാര്‍ ഫംഗ്ഷനുകള്‍, നാവിഗേഷന്‍, കണക്ടഡ് സേവനങ്ങള്‍, ഇന്‍-കാര്‍ എന്റര്‍ടെയ്ന്‍മെന്റ് ആപ്ലിക്കേഷനുകള്‍ എന്നിവ സംയോജിപ്പിച്ചു കൊണ്ടുള്ള മികച്ച ടച്ച് സ്‌ക്രീന്‍ ഇന്റര്‍ഫേസാണ് XC90-നുള്ളത്.

പെട്രോള്‍ പോര്‍ട്ട്ഫോളിയോയിലേക്കുള്ള മാറ്റം പൂര്‍ണ്ണം; XC90 മൈല്‍ഡ്‌ഹൈബ്രിഡ് മോഡല്‍ അവതരിപ്പിച്ച് Volvo

ബോറോണ്‍ സ്റ്റീലിന്റെ വ്യാപകമായ ഉപയോഗവും കാറിനുള്ളിലും പുറത്തുമായി ആളുകളെ സംരക്ഷിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന നിരവധി സുരക്ഷാ സംവിധാനങ്ങളുമെല്ലാം, ഇന്നുവരെകണ്ടതില്‍ വെച്ച് ഏറ്റവും ശക്തമായ വോള്‍വോ കാറുകള്‍ നിലനിര്‍ത്തുന്നതില്‍ SPA പ്ലാറ്റ്‌ഫോമിന് വഴിയൊരുക്കി.

പെട്രോള്‍ പോര്‍ട്ട്ഫോളിയോയിലേക്കുള്ള മാറ്റം പൂര്‍ണ്ണം; XC90 മൈല്‍ഡ്‌ഹൈബ്രിഡ് മോഡല്‍ അവതരിപ്പിച്ച് Volvo

ക്യാബിനിനുള്ളില്‍ PM 2.5 ലെവലുകള്‍ അളക്കുന്നതിന് സെന്‍സറുള്ള ഏറ്റവും പുതിയ അഡ്വാന്‍സ്ഡ് എയര്‍ ക്ലീനര്‍ സാങ്കേതികവിദ്യയാണ് പുതിയ XC90 യിലുള്ളത്. ഇത് കാറിനുള്ളിലെ വായുവിന്റെ ഗുണനിലവാരം ഉറപ്പുവരുത്തുകയും ചെയ്യുന്നു.

പെട്രോള്‍ പോര്‍ട്ട്ഫോളിയോയിലേക്കുള്ള മാറ്റം പൂര്‍ണ്ണം; XC90 മൈല്‍ഡ്‌ഹൈബ്രിഡ് മോഡല്‍ അവതരിപ്പിച്ച് Volvo

വായു മലിനീകരണത്തിലൂടെയുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കി കാറില്‍ മികച്ച അന്തരീക്ഷം ഉറപ്പാക്കുന്നു. ഈ ഘടകങ്ങളെല്ലാം ഡ്രൈവറുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുകന്ന തരത്തിലുള്ളതാണ് സജ്ജീകരിച്ചിരിക്കുന്നതെന്നും കമ്പനി അറിയിച്ചു.

പെട്രോള്‍ പോര്‍ട്ട്ഫോളിയോയിലേക്കുള്ള മാറ്റം പൂര്‍ണ്ണം; XC90 മൈല്‍ഡ്‌ഹൈബ്രിഡ് മോഡല്‍ അവതരിപ്പിച്ച് Volvo

അത്യാധുനിക സ്‌കാന്‍ഡിനേവിയന്‍ ഡിസൈനില്‍ വുഡ്, ക്രിസ്റ്റല്‍, ലോഹം തുടങ്ങിയ ഹൈ-എന്‍ഡ് മെറ്റീരിയലുകളുടെ സംയോജനത്തോടെ നിര്‍മ്മിച്ചിരിക്കുന്ന XC90-യുടെ ക്യാബിന്‍, കാറിന് ലക്ഷ്വറി മൊബിലിറ്റി അന്തരീക്ഷം പ്രദാനം ചെയ്യുന്നു.

പെട്രോള്‍ പോര്‍ട്ട്ഫോളിയോയിലേക്കുള്ള മാറ്റം പൂര്‍ണ്ണം; XC90 മൈല്‍ഡ്‌ഹൈബ്രിഡ് മോഡല്‍ അവതരിപ്പിച്ച് Volvo

പ്രാരംഭകാല ഓഫറായി S90, XC60 മൈല്‍ഡ് ഹൈബ്രിഡുകളില്‍ നല്‍കിയിരിക്കുന്നത് പോലെ, 75,000 രൂപയും അതിനു ബാധകമായ നികുതിയുമടച്ചാല്‍ ലഭിക്കുന്ന 3 വര്‍ഷത്തെ റെഗുലര്‍ മെയ്ന്റനന്‍സ്, വെയര്‍ ആന്‍ഡ് ടിയര്‍ കോസ്റ്റ് ഉള്‍പ്പെടുന്ന വോള്‍വോ സേവന പാക്കേജും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

പെട്രോള്‍ പോര്‍ട്ട്ഫോളിയോയിലേക്കുള്ള മാറ്റം പൂര്‍ണ്ണം; XC90 മൈല്‍ഡ്‌ഹൈബ്രിഡ് മോഡല്‍ അവതരിപ്പിച്ച് Volvo

R ഡിസൈന്‍ റൂഫ് റെയിലുകള്‍, വിന്‍ഡോ ഫ്രെയിമുകള്‍, ORVM കേസിംഗുകള്‍ മുതലായവയ്ക്ക് തിളങ്ങുന്ന ബ്ലാക്ക് ട്രിം കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പിന്‍ ബമ്പറിന്റെ വീതി മറയ്ക്കുന്ന ഒരു പുതിയ ക്രോം സ്ട്രിപ്പ് ഇന്‍സ്‌ക്രിപ്ഷന്‍ ഗ്രേഡില്‍ വാഗ്ദാനം ചെയ്യുന്നു. ക്രിസ്റ്റല്‍ വൈറ്റ് പേള്‍, ഓനിക്‌സ് ബ്ലാക്ക്, ഡെനിം ബ്ലൂ, പൈന്‍ ഗ്രേ എന്നിവയാണ് 2021 വോള്‍വോ XC90-ല്‍ നിലവിലുള്ള കളര്‍ സ്‌കീമുകള്‍.

പെട്രോള്‍ പോര്‍ട്ട്ഫോളിയോയിലേക്കുള്ള മാറ്റം പൂര്‍ണ്ണം; XC90 മൈല്‍ഡ്‌ഹൈബ്രിഡ് മോഡല്‍ അവതരിപ്പിച്ച് Volvo

2021 വോള്‍വോ XC90-യുടെ പ്രകടനത്തെ സംബന്ധിച്ചിടത്തോളം, 2.0-ലിറ്റര്‍ മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് കരുത്ത് നല്‍കുന്നത്. ഈ യൂണിറ്റ് പരമാവധി 300 bhp കരുത്തും 420 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

പെട്രോള്‍ പോര്‍ട്ട്ഫോളിയോയിലേക്കുള്ള മാറ്റം പൂര്‍ണ്ണം; XC90 മൈല്‍ഡ്‌ഹൈബ്രിഡ് മോഡല്‍ അവതരിപ്പിച്ച് Volvo

എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ബന്ധിപ്പിച്ചിരിക്കുന്നത്. ഇത് എല്ലാ ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്നു. 48 V ബാറ്ററി, അതുല്യമായ കൈനറ്റിക് എനര്‍ജി റിക്കവറി സിസ്റ്റം, 15 ശതമാനം വരെ ഇന്ധനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിന് സംയോജിത സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ എന്നിവയ്ക്കൊപ്പം ഇത് പ്രവര്‍ത്തിക്കുന്നുവെന്നും വോള്‍വോ വ്യക്തമാക്കി.

പെട്രോള്‍ പോര്‍ട്ട്ഫോളിയോയിലേക്കുള്ള മാറ്റം പൂര്‍ണ്ണം; XC90 മൈല്‍ഡ്‌ഹൈബ്രിഡ് മോഡല്‍ അവതരിപ്പിച്ച് Volvo

ഡ്യുവല്‍ എക്സ്ഹോസ്റ്റ് ടിപ്പുകള്‍, വലിയ ഗ്രീന്‍ഹൗസ്, ഉയരമുള്ള പില്ലറുകള്‍ എന്നിവയാണ് മറ്റ് ദൃശ്യപരമായ ഹൈലൈറ്റുകള്‍. സ്വീഡിഷ് ആഡംബര കാര്‍ നിര്‍മ്മാതാവ് ഉപഭോക്താക്കള്‍ക്ക് ഒരു പുതിയ സ്ലേറ്റ് അപ്‌ഹോള്‍സ്റ്ററി തെരഞ്ഞെടുക്കാനുള്ള ഓപ്ഷന്‍ നല്‍കുന്നു, അതേസമയം ചാര്‍ക്കോള്‍ തീം R-ഡിസൈന്‍ പതിപ്പിലും ലഭ്യമാണെന്ന് ലോഞ്ച് ചടങ്ങില്‍ സംസാരിച്ച വോള്‍വോ കാര്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ജ്യോതി മല്‍ഹോത്ര പറഞ്ഞു.

പെട്രോള്‍ പോര്‍ട്ട്ഫോളിയോയിലേക്കുള്ള മാറ്റം പൂര്‍ണ്ണം; XC90 മൈല്‍ഡ്‌ഹൈബ്രിഡ് മോഡല്‍ അവതരിപ്പിച്ച് Volvo

പുതിയ XC90 പുറത്തിറക്കിയതോടെ, ഈ പാദത്തില്‍ തങ്ങള്‍ മൂന്ന് പുതിയ പെട്രോള്‍ മൈല്‍ഡ്-ഹൈബ്രിഡ് മോഡലുകള്‍ പുറത്തിറക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പെട്രോള്‍ പോര്‍ട്ട്ഫോളിയോയിലേക്കുള്ള മാറ്റം പൂര്‍ണ്ണം; XC90 മൈല്‍ഡ്‌ഹൈബ്രിഡ് മോഡല്‍ അവതരിപ്പിച്ച് Volvo

തങ്ങളുടെ ബ്രാന്‍ഡിലുള്ള ഉപഭോക്താവിന്റെ ആത്മവിശ്വാസം, സാങ്കേതിക വിദ്യകള്‍ നിറഞ്ഞ പുതിയ മോഡലുകള്‍ വാഗ്ദാനം ചെയ്യാനുള്ള ബോധ്യം തങ്ങള്‍ക്ക് നല്‍കി. ഈ ലോഞ്ച്, ഡീസലില്‍ നിന്ന് പെട്രോളിലേക്ക് കടക്കാനുള്ള തങ്ങളുടെ പ്രതിബദ്ധത പൂര്‍ത്തീകരിക്കുകയും ഇന്ത്യന്‍ വിപണി വളര്‍ത്തുന്നതിനുള്ള തങ്ങളുടെ അനിയന്ത്രിതമായ തന്ത്രത്തിന് അടിവരയിടുകയും ചെയ്യുന്നുവെന്നും ജ്യോതി മല്‍ഹോത്ര വ്യക്തമാക്കി.

Most Read Articles

Malayalam
കൂടുതല്‍... #വോൾവോ #volvo
English summary
Volvo launched the new petrol mild hybrid xc90 in india find here all other details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X