മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി XC90; അവതരണം ഉടനെന്ന് Volvo

ഈ ആഴ്ച ആദ്യമാണ് സ്വീഡിഷ് നിര്‍മാതാക്കളായ വോള്‍വോ, XC60, S90 എന്നീ മോഡലുകളുടെ പുതിയ പെട്രോള്‍ ഹൈബ്രിഡ് മോഡലുകളെ അവതരിപ്പിക്കുന്നത്. എഞ്ചിന്‍ നവീകരണത്തിനൊപ്പം ചെറിയ കോസ്‌മെറ്റിക് നവീകരണങ്ങളും പുതിയ ഫീച്ചര്‍ അപ്‌ഡേറ്റും നല്‍കിയാണ് മോഡലുകളെ രാജ്യത്ത് അവതരിപ്പിച്ചിരിക്കുന്നത്.

മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി XC90; അവതരണം ഉടനെന്ന് Volvo

ഇപ്പോഴിതാ, ഡീസല്‍ പരിവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, സ്വീഡിഷ് കാര്‍ നിര്‍മ്മാതാവ് അതിന്റെ മുന്‍നിര എസ്‌യുവിയായ XC90 ഒരു മൈല്‍ഡ്-ഹൈബ്രിഡ് പതിപ്പിനെ ഉടന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്.

മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി XC90; അവതരണം ഉടനെന്ന് Volvo

XC90- ന് അതിന്റെ സഹോദര പതിപ്പുകള്‍ക്ക് ലഭിച്ച സമാനമായ അപ്‌ഡേറ്റുകള്‍ തന്നെയാകും ലഭിക്കുക. എക്സ്റ്റീരിയറിലെ മാറ്റങ്ങളില്‍ ട്വീക്ക്ഡ് ബമ്പറുകള്‍, അലോയ് വീലുകള്‍ക്കുള്ള പുതിയ ഡിസൈന്‍, ക്രോം അലങ്കാരങ്ങള്‍, പുതിയ ബാഹ്യ ഷേഡുകള്‍ എന്നിവ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്.

മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി XC90; അവതരണം ഉടനെന്ന് Volvo

XC90- ന്റെ 2021 ആവര്‍ത്തനത്തിന് കാര്‍-നിര്‍മ്മാതാവിന്റെ വൈദ്യുതീകരണ തന്ത്രത്തിലേക്കുള്ള നീക്കത്തെ പ്രതിനിധീകരിക്കുന്ന റീ-ബാഡ്ജ് ചെയ്ത 'B' നാമകരണവും ലഭിക്കും. ക്യാബിന്‍ അകത്ത്, XC90 നാല് സീറ്റ് മുതല്‍ ഏഴ് സീറ്റ് ലേ ഔട്ടുകള്‍ വരെ നിരവധി കസ്റ്റമൈസ്ഡ് സീറ്റിംഗ് ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി XC90; അവതരണം ഉടനെന്ന് Volvo

അതോടൊപ്പം ഗൂഗിളുമായുള്ള കമ്പനിയുടെ സമീപകാല സഹകരണത്തിന്റെ ഭാഗമായി, ലംബമായി അടുക്കിയിരിക്കുന്ന ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തില്‍ ഗൂഗിള്‍ അധിഷ്ഠിത സേവനങ്ങളായ ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ അസിസ്റ്റന്റ് എന്നിവയും അതിലേറെയും സജ്ജീകരിച്ചിരിക്കുന്നു.

മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി XC90; അവതരണം ഉടനെന്ന് Volvo

ഇതുകൂടാതെ, ക്രോസ്-ട്രാഫിക് അലേര്‍ട്ടിനൊപ്പം ബ്ലൈന്‍ഡ്-സ്പോട്ട് ഡിറ്റക്ഷന്‍, വരാനിരിക്കുന്ന ലെയ്ന്‍ മിറ്റിഗേഷന്‍ സിസ്റ്റം എന്നിവ പോലുള്ള സുരക്ഷാ സവിശേഷതകളും XC90-യുടെ ഫീച്ചര്‍ ലിസ്റ്റല്‍ ഉള്‍പ്പെടും.

മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി XC90; അവതരണം ഉടനെന്ന് Volvo

തുടക്കത്തില്‍ പറഞ്ഞതുപോലെ ഡീസല്‍ വാഹനങ്ങള്‍ നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായി, നിലവിലെ XC90-യില്‍ കാണുന്ന 2.0-ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ കമ്പനി ഉപേക്ഷിക്കും. പകരം കൂടാതെ ലക്ഷ്വറി എസ്‌യുവി 10.4 kWh ബാറ്ററി പാക്കിനൊപ്പം പ്രവര്‍ത്തിക്കുന്ന 2.0-ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഉപയോഗിച്ച് മാത്രമാകും ഇനി കമ്പനി വാഗ്ദാനം ചെയ്യുക.

മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി XC90; അവതരണം ഉടനെന്ന് Volvo

അതേസമയം ഈ എഞ്ചിന്റെ സാങ്കേതിക സവിശേഷതകള്‍ ഇപ്പോഴും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. വരും ആഴ്ചകളില്‍ ഇത് കമ്പനി പങ്കുവെയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി XC90; അവതരണം ഉടനെന്ന് Volvo

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, ആഗോളതലത്തില്‍ സെമികണ്ടക്ടര്‍ ചിപ്പുകളുടെ കുറവ് കാരണം XC40 റീചാര്‍ജ് വിപണിയില്‍ എത്തുന്നത് വൈകുമെന്ന് വോള്‍വോ വ്യക്തമാക്കിയിട്ടുണ്ട്. പ്രീമിയം ഇലക്ട്രിക് എസ്‌യുവി ഇപ്പോള്‍ 2022 -ന്റെ തുടക്കത്തില്‍ വിപണിയില്‍ എത്തുമെന്നും കമ്പനി അറിയിച്ചു. ഇവിയുടെ ബുക്കിംഗുകളും പിന്നീടുള്ള തീയതിയിലേക്ക് മാറ്റിയതായി കമ്പനി വ്യക്തമാക്കിയിരുന്നു.

മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി XC90; അവതരണം ഉടനെന്ന് Volvo

ഈ വര്‍ഷം അവസാനത്തോടെ വാഹനം വിപണിയില്‍ അവതരിപ്പിക്കാനായിരുന്നു കമ്പനി പദ്ധതിയിട്ടിരുന്നത്. എന്നല്‍ സെമികണ്ടക്ടര്‍ ചിപ്പുകളുടെ പ്രതിസന്ധി രൂക്ഷമായതാണ് വാഹനത്തിന്റെ അരങ്ങേറ്റം നീട്ടിവെയ്ക്കാന്‍ കാരണമായതെന്നും കമ്പനി അറിയിച്ചു.

മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി XC90; അവതരണം ഉടനെന്ന് Volvo

അന്താരാഷ്ട്ര വിപണികളില്‍ വന്‍ വിജയകരമായി ഓടുന്ന മോഡലാണ് ഓള്‍-ഇലക്ട്രിക് XC40 റീചാര്‍ജ്. വാഹനങ്ങളുടെ വൈദ്യുതീകരണത്തിന് പദ്ധതിയിടാന്‍ ഇത് കമ്പനിയെ പ്രോത്സാഹിപ്പിച്ചുവെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്.

മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി XC90; അവതരണം ഉടനെന്ന് Volvo

2018 ല്‍, അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 4 പുതിയ വൈദ്യുതീകരിച്ച വാഹനങ്ങള്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, നിലവിലുള്ള കൊവിഡ് -19 മഹാമാരി അതിന്റെ വിക്ഷേപണ പദ്ധതികള്‍ വൈകിപ്പിക്കാന്‍ വാഹന നിര്‍മ്മാതാക്കളെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്.

മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി XC90; അവതരണം ഉടനെന്ന് Volvo

പരിസ്ഥിതിയെ മെച്ചപ്പെടുത്തുന്നതിനും വൈദ്യുതീകരിച്ച ഭാവിയെ പിന്തുണയ്ക്കുന്നതിനും വോള്‍വോ പ്രതിജ്ഞാബദ്ധമാണ്, അതിന്റെ മുഴുവന്‍ വാഹനങ്ങളും ഏതെങ്കിലും തരത്തിലുള്ള വൈദ്യുതീകരണത്തിലേക്ക് മാറ്റുമെന്നും കമ്പനി വെളിപ്പെടുത്തിയിരുന്നു. ആഗോളതലത്തില്‍ പുറത്തിറക്കുന്ന എല്ലാ വാഹനങ്ങളും ഏതെങ്കിലും തരത്തിലുള്ള വൈദ്യുതീകരണം അവതരിപ്പിക്കുമെന്ന് 2019-ലാണ് കമ്പനി പ്രഖ്യാപിച്ചത്.

മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി XC90; അവതരണം ഉടനെന്ന് Volvo

XC40 റീചാര്‍ജ് സംബന്ധിച്ച് പറയുകയാണെങ്കില്‍, ICE മോഡലിന് അടിവരയിടുന്ന പുതിയ കോംപാക്ട് മോഡുലാര്‍ ആര്‍ക്കിടെക്ചര്‍ (CMA) പ്ലാറ്റ്ഫോമിലാണ് ഇലക്ട്രിക് എസ്‌യുവി നിര്‍മ്മിച്ചിരിക്കുന്നത്. ഇലക്ട്രിക് എസ്‌യുവിയില്‍ സൂക്ഷ്മമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും ഇലക്ട്രിക് പതിപ്പ് സ്റ്റാന്‍ഡേര്‍ഡ് XC40 ന് സമാനമാണ്.

മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി XC90; അവതരണം ഉടനെന്ന് Volvo

വാഹനത്തിന് 78 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. ഇത് വാഹനത്തെ പൂര്‍ണ ചാര്‍ജില്‍ 400 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാന്‍ പ്രാപ്തമാക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇലക്ട്രിക് എസ്‌യുവി 4.7 സെക്കന്‍ഡിനുള്ളില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും, പരമാവധി വേഗത 180 കിലോമീറ്ററാണെന്നും വോള്‍വേ വ്യക്തമാക്കി.

മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി XC90; അവതരണം ഉടനെന്ന് Volvo

സുരക്ഷയുടെ കാര്യത്തില്‍ എപ്പോഴും ഒരുപിടി മുന്നിലാണ് വോള്‍വോ കാറുകള്‍. ഇലക്ട്രിക് കാറാണെങ്കിലും XC40 റീചാര്‍ജും വ്യത്യസ്തമല്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 8 എയര്‍ബാഗുകള്‍ വാഹനത്തില്‍ വാഗ്ദാനം ചെയ്യും. ഇലക്ട്രിക് എസ്‌യുവിയില്‍ മുന്നിലും പിന്നിലും പാര്‍ക്കിംഗ് സെന്‍സറുകളും ഉണ്ട്.

മൈല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി XC90; അവതരണം ഉടനെന്ന് Volvo

റണ്‍-ഓഫ് റോഡ് ലഘൂകരണം, റണ്‍-ഓഫ് റോഡ് സംരക്ഷണം, ലെയ്ന്‍ കീപ്പിംഗ് എയ്ഡ്, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷന്‍ സിസ്റ്റം, വിപ്ലാഷ് സംരക്ഷണ സംവിധാനം, ISOFIX അറ്റാച്ച്‌മെന്റ്, സ്റ്റിയര്‍ അസിസ്റ്റുള്ള ബ്ലൈന്‍ഡ് സ്‌പോട്ട് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നിങ്ങനെയാകും മറ്റ് സുരക്ഷ ഫീച്ചറുകള്‍.

Most Read Articles

Malayalam
കൂടുതല്‍... #വോൾവോ #volvo
English summary
Volvo planning to launch xc90 with petrol mild hybrid engine
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X