ഒരുങ്ങുന്നത് പുതിയ തന്ത്രങ്ങൾ; XC40, S60 മോഡലുകളുടെ പ്രാദേശിക അസംബ്ലി ആരംഭിക്കാൻ വേൾവോ

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങൾ നിർമിക്കുന്ന സ്വീഡിഷ് ബ്രാൻഡ് വോൾവോ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുകയാണ്. അതിന്റെ ഭാഗമായി XC40 ക്രോസ്ഓവറിന്റെയും S60 സെഡാന്റെയും പ്രാദേശിക അസംബ്ലി ആരംഭിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഒരുങ്ങുന്നത് പുതിയ തന്ത്രങ്ങൾ; XC40, S60 മോഡലുകളുടെ പ്രാദേശിക അസംബ്ലി ആരംഭിക്കാൻ വേൾവോ

ബെംഗളൂരുവിനടുത്തുള്ള വോൾവോയുടെ ഹോസ്‌കോട്ട് പ്ലാന്റിലാണ് XC40, S60 എന്നിവ നിർമിക്കുക. തുടർന്ന് XC60, XC90, S90 തുടങ്ങിയ മോഡലുകളും ഈ സൗകര്യത്തിൽ ഒത്തുകൂടുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഒരുങ്ങുന്നത് പുതിയ തന്ത്രങ്ങൾ; XC40, S60 മോഡലുകളുടെ പ്രാദേശിക അസംബ്ലി ആരംഭിക്കാൻ വേൾവോ

ഉടൻ തന്നെ ഇന്ത്യയിൽ വിൽക്കുന്ന എല്ലാ വോൾവോ കാറുകളും പ്രാദേശികമായി ഒത്തുചേരും. കൂടാതെ തങ്ങളുടെ കാറുകളുടെ പെട്രോൾ വേരിയന്റുകൾ അവതരിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നതായി വോൾവോ കാർ ഇന്ത്യയുടെ എംഡി ചാൾസ് ഫ്രമ്പ് അറിയിച്ചു.

MOST READ: ഹോണ്ട സിറ്റിയുടെ പുതിയ എതിരാളി; വിർചസ് സെഡാന്റെ പരീക്ഷണയോട്ടവുമായി ഫോക്‌സ്‌വാഗൺ

ഒരുങ്ങുന്നത് പുതിയ തന്ത്രങ്ങൾ; XC40, S60 മോഡലുകളുടെ പ്രാദേശിക അസംബ്ലി ആരംഭിക്കാൻ വേൾവോ

ആഢംബര വാഹനങ്ങൾ വാങ്ങുന്നവർക്ക് വിലക്കയറ്റത്തെക്കുറിച്ച് ആശങ്കയില്ലെന്നും മലിനീകരണം കുറവുള്ള വാഹനങ്ങൾ ഉപയോഗിക്കാൻ അവർ ഉത്സാഹമുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഒരുങ്ങുന്നത് പുതിയ തന്ത്രങ്ങൾ; XC40, S60 മോഡലുകളുടെ പ്രാദേശിക അസംബ്ലി ആരംഭിക്കാൻ വേൾവോ

മൂന്നാം തലമുറ S60 ഈ വർഷം തുടക്കത്തോടെ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. കമ്പനിയുടെ തന്ത്രത്തിന് അനുസൃതമായി, 2.0 ലിറ്റർ പെട്രോൾ എഞ്ചിൻ മാത്രമാണ് കാറിൽ വോൾവോ വാഗ്ദാനം ചെയ്യുന്നത്.

MOST READ: 525 bhp കരുത്തുമായി ഡിഫെൻഡർ V8 പതിപ്പ് അവതരിപ്പിച്ച് ലാൻഡ് റോവർ

ഒരുങ്ങുന്നത് പുതിയ തന്ത്രങ്ങൾ; XC40, S60 മോഡലുകളുടെ പ്രാദേശിക അസംബ്ലി ആരംഭിക്കാൻ വേൾവോ

അതേസമയം വോൾവോ തങ്ങളുടെ ആദ്യത്തെ ഓൾ-ഇലക്ട്രിക് മോഡലായ XC40 എസ്‌യുവിടെ ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. മോഡലിന്റെ അവതരണം ഈ വർഷാവസാനത്തോടെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചന.

ഒരുങ്ങുന്നത് പുതിയ തന്ത്രങ്ങൾ; XC40, S60 മോഡലുകളുടെ പ്രാദേശിക അസംബ്ലി ആരംഭിക്കാൻ വേൾവോ

ഫ്രണ്ട്, റിയർ ആക്‌സിലുകളിൽ ഘടിപ്പിച്ചിരിക്കുന്ന രണ്ട് 150 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുകളാണ് XC40 ക്രോസ്ഓവർ എസ്‌യുവി ഉപയോഗിക്കുന്നത്. ഇവ രണ്ടിന്റെയും സംയോജിത പവർ ഔട്ട്പുട്ട് 402 bhp, 659 Nm torque എന്നിവയാണ്.

MOST READ: പൂര്‍ണ ചാര്‍ജില്‍ 200 കിലോമീറ്റര്‍ ശ്രേണി; സ്‌ട്രോം R3 ഇലക്ട്രിക് അവതരണത്തിനൊരുങ്ങുന്നു

ഒരുങ്ങുന്നത് പുതിയ തന്ത്രങ്ങൾ; XC40, S60 മോഡലുകളുടെ പ്രാദേശിക അസംബ്ലി ആരംഭിക്കാൻ വേൾവോ

78 കിലോവാട്ട്സ് ബാറ്ററിയാണ് ഇലക്ട്രിക് മോട്ടോറുകൾക്ക് കരുത്ത് പകരുന്നത്. ഇത് പരമാവധി 400 കിലോമീറ്ററിൽ കൂടുതൽ ശ്രേണിയാണ് വാഗ്ദാനം ചെയ്യുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഇലക്ട്രിക് കാറുകളോട് പ്രിയമേറി വരുന്ന സാഹചര്യത്തിൽ മോഡലിന്റെ അവതരണം വോൾവോയ്ക്ക് ഏറെ സഹായകരമാകും.

ഒരുങ്ങുന്നത് പുതിയ തന്ത്രങ്ങൾ; XC40, S60 മോഡലുകളുടെ പ്രാദേശിക അസംബ്ലി ആരംഭിക്കാൻ വേൾവോ

ഇന്ത്യയിൽ തങ്ങളുടെ ശൃംഖല വിപുലീകരിക്കുന്നതിന്റെ ഭാഗമായി വോൾവോ കാർ ഇന്ത്യ ചെന്നൈയിൽ ഒരു പുതിയ ഡീലർഷിപ്പ് ആരംഭിച്ചിട്ടുണ്ട്. പ്രാകർ ഓട്ടോമോട്ടീവ് ഉടമസ്ഥതയിലുള്ള വോൾവോ തമിഴ്‌നാട് മേഖലയിലെ സെയിൽസ്, സർവീസ് പ്രവർത്തനങ്ങളാണ് ഏകോപിപ്പിക്കുന്നത്.

ഒരുങ്ങുന്നത് പുതിയ തന്ത്രങ്ങൾ; XC40, S60 മോഡലുകളുടെ പ്രാദേശിക അസംബ്ലി ആരംഭിക്കാൻ വേൾവോ

ബ്രാൻഡിന്റെ സ്കാൻഡിനേവിയൻ പൈതൃകം പ്രദർശിപ്പിക്കുന്ന വോൾവോ റീട്ടെയിൽ അനുഭവ സങ്കൽപ്പത്തിലാണ് സെയിൽസ്, സർവീസ് സൗകര്യങ്ങളും രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
Volvo Plans To Start Local Assembly Of The XC40 And The S60 Sedan. Read in Malayalam
Story first published: Friday, February 26, 2021, 12:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X