S90 സെഡാന്‍ ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് വോള്‍വോ

S90 സെഡാന്‍ ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് നിര്‍മ്മാതാക്കളായ വോള്‍വോ. ഇതോടെ അടുത്തിടെ പുറത്തിറക്കിയ S60 മാത്രമാണ് സെഡാന്‍ ശ്രേണിയില്‍ വോള്‍വോ ഇപ്പോള്‍ വില്‍ക്കുന്നത്.

S90 സെഡാന്‍ ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് വോള്‍വോ

ഇന്‍സ്‌ക്രിപ്ഷന്‍ വകഭേദത്തോടെ 2016-ല്‍ S90 പുറത്തിറക്കി, പിന്നീട് മൊമന്റം വേരിയന്റ് 2018-ല്‍ കമ്പനി അവതരിപ്പിച്ചു. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനായിരുന്നു വാഹനത്തിന് കരുത്ത് നല്‍കിയിരുന്നത്.

S90 സെഡാന്‍ ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് വോള്‍വോ

ഇത് 187 bhp കരുത്തും 400 Nm torque ഉം സൃഷ്ടിച്ചിരുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ജോടിയാക്കിയിരുന്നു. ബിഎംഡബ്ല്യു 5 സീരീസ്, ഔഡി A6, മെര്‍സിഡീസ് ബെന്‍സ് E-ക്ലാസ്, ജാഗ്വര്‍ XF എന്നിവര്‍ക്കെതിരെയായിരുന്നു S90 വിപണിയില്‍ മത്സരിച്ചിരുന്നത്.

MOST READ: S-സിഎന്‍ജി കരുത്ത് തെളിയിച്ച് മാരുതി സുസുക്കി; കൈപിടിയിലാക്കിയത് എക്കാലത്തെയും ഉയര്‍ന്ന വില്‍പന

S90 സെഡാന്‍ ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് വോള്‍വോ

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, വോള്‍വോ കാര്‍സ് പുതിയ (2021) S60 സെഡാന്‍ അടുത്തിടെയാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. പുതിയ വോള്‍വോ S60 ഒരൊറ്റ 'ഇന്‍സ്‌ക്രിപ്ഷന്‍' ട്രിം ഉപയോഗിച്ച് മാത്രമാണ് വാഗ്ദാനം ചെയ്യുന്നത്.

S90 സെഡാന്‍ ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് വോള്‍വോ

45.90 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 187 bhp കരുത്തും 300 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് 2021 വോള്‍വോ S60 സെഡാന് കരുത്ത് നല്‍ന്നത്.

MOST READ: ബ്രിട്ടന്റെ ഫിലിപ്പ് രാജകുമാരന്റെ അന്ത്യയാത്ര അദ്ദേഹത്തിന്റെ വ്യക്തി മുദ്ര പതിഞ്ഞ പ്രത്യേക ലാൻഡ് റോവറിൽ

S90 സെഡാന്‍ ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് വോള്‍വോ

എഞ്ചിന്‍ സ്റ്റാന്‍ഡേര്‍ഡായി എട്ട് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ജോടിയാക്കുന്നു. വാഹനത്തില്‍ ഡീസല്‍ എഞ്ചിന്‍ കമ്പനി അവതരിപ്പിക്കുന്നില്ല. S60 ഇപ്പോള്‍ ബ്രാന്‍ഡിന്റെ ഏറ്റവും പുതിയ ഡിസൈന്‍ ഭാഷ അവതരിപ്പിക്കുന്നു.

S90 സെഡാന്‍ ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് വോള്‍വോ

വിശാലമായ ഗ്രില്ലുമായാണ് സെഡാന്‍ വരുന്നത്, ക്രോമിന് ചുറ്റും വോള്‍വോ ലോഗോയും ഇടംപിടിക്കുന്നു. ഗ്രില്ലിന്റെ ഇരുവശത്തും പരന്നുകിടക്കുന്ന എല്‍ഇഡി 'തോര്‍ ഹാമര്‍' ഹെഡ്‌ലാമ്പുകളും വാഹനത്തിന്റെ സവിശേഷതയാണ്. ഫ്രണ്ട് ബമ്പറില്‍ വലിയൊരു എയര്‍ ഇന്‍ഡേക്കും ഇരുവശത്തും ഫോഗ് ലാമ്പുകളും നല്‍കിയിരിക്കുന്നു.

MOST READ: തെരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ സ്ട്രീറ്റ്‌ഫൈറ്റര്‍ V4 പ്രീ-ബുക്കിംഗ് ആരംഭിച്ചു; സ്ഥിരീകരിക്കാതെ ഡ്യുക്കാട്ടി

S90 സെഡാന്‍ ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് വോള്‍വോ

2021 വോള്‍വോ S60-ന്റെ വശവും പിന്‍ഭാഗവും കുറഞ്ഞ ഡിസൈന്‍ ഘടകങ്ങള്‍ ഉപയോഗിച്ച് ഡിസൈന്‍ ചെയ്തിരിക്കുന്നു. വലിയ ഡ്യുവല്‍-ടോണ്‍ അലോയ് വീലുകളാണ് വശത്തെ ഏക പ്രത്യേകത.

S90 സെഡാന്‍ ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് വോള്‍വോ

പിന്നില്‍ C ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ലൈറ്റുകള്‍ ഉണ്ട്. ക്രോമില്‍ പൂര്‍ത്തിയാക്കിയ ഇരട്ട എക്സ്ഹോസ്റ്റ് ടിപ്പുകള്‍ക്കൊപ്പം കറുത്ത ഘടകങ്ങളുമായാണ് പിന്‍ ബമ്പര്‍ വരുന്നത്.

MOST READ: ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ച് BYD e6 ഇലക്ട്രിക് എംപിവി; അരങ്ങേറ്റം ഈ വര്‍ഷം

S90 സെഡാന്‍ ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് വോള്‍വോ

അകത്തേക്ക് നീങ്ങുമ്പോള്‍, പുതിയ വോള്‍വോ S60 എല്ലായിടത്തും സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളുള്ള പ്രീമിയം ക്യാബിന്‍ അവതരിപ്പിക്കുന്നു. ലെതര്‍ പൊതിഞ്ഞ സ്റ്റിയറിംഗ് വീല്‍, സീറ്റുകള്‍, ഡോര്‍ പാനലുകള്‍ എന്നിവയും സെഡാന് ലഭിക്കും. ആപ്പിള്‍ കാര്‍പ്ലേയും ആന്‍ഡ്രോയിഡ് ഓട്ടോയുമുള്ള 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് മറ്റൊരു സവിശേഷത.

S90 സെഡാന്‍ ഇന്ത്യന്‍ വെബ്സൈറ്റില്‍ നിന്ന് നീക്കം ചെയ്ത് വോള്‍വോ

നാല് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ്, പനോരമിക് സണ്‍റൂഫ്, മറ്റ് നിരവധി സവിശേഷതകളും ഉപകരണങ്ങളും ഉള്‍ക്കൊള്ളുന്നതാണ് പുതിയ S60 സെഡാന്‍. ഒരു വോള്‍വോ ആയതിനാല്‍ പുതിയ S60 സുരക്ഷാ ഉപകരണങ്ങളും കൊണ്ട് നിറഞ്ഞിരിക്കുന്നു. ഒന്നിലധികം എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, കാല്‍നട സംരക്ഷണം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു.

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
Volvo S90 Sedan Removed From Indian Website, Find Here All Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X