മൈല്‍ഡ്-ഹൈബ്രിഡ് സംവിധനവുമായി പുതുതലമുറ XC60; ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് Volvo

XC60 എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് വെളിപ്പെടുത്തി നിര്‍മാതാക്കളായ വോള്‍വോ. ഇതിന്റെ ഭാഗമായി സ്വീഡിഷ് കാര്‍ നിര്‍മാതാക്കള്‍ പുതിയ XC60-യുടെ ഒരു ടീസര്‍ ചിത്രവും പങ്കുവെച്ചു.

മൈല്‍ഡ്-ഹൈബ്രിഡ് സംവിധനവുമായി പുതുതലമുറ XC60; ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് Volvo

മുന്‍ഗാമിയുടെ മികച്ച പതിപ്പെന്നാണ് ഇതിനെ കമ്പനി വിശേഷിപ്പിക്കുന്നത്. വോള്‍വോ പങ്കുവെച്ച പുതിയ ടീസര്‍ ചിത്രത്തില്‍ പുതുതലമുറ XC60, പഴയ മോഡലിനെക്കാള്‍ വലുപ്പത്തില്‍ വലുതായിരിക്കുമെന്നും മെച്ചപ്പെട്ട ഇന്ധനക്ഷമതയോടും കൂടുതല്‍ ആധുനിക സാങ്കേതികവിദ്യയും ഉള്‍പ്പെടുത്തി സുഗമമായ ഡ്രൈവിംഗ് അനുഭവം നല്‍കുമെന്നും കമ്പനി പറഞ്ഞു.

മൈല്‍ഡ്-ഹൈബ്രിഡ് സംവിധനവുമായി പുതുതലമുറ XC60; ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് Volvo

വോള്‍വോ അടുത്തിടെ കൊറിയയില്‍ XC60 ന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ചിരുന്നു. ഒരു പുതിയ സ്മാര്‍ട്ട് കാര്‍ സംവിധാനത്തോടെയാണ് ഇത് വരുന്നതെന്ന് വേണം പറയാന്‍. ബില്‍റ്റ്-ഇന്‍ ഗൂഗിള്‍ ആപ്പുകളും സേവനങ്ങളും ഉപയോഗിച്ച് ആന്‍ഡ്രോയ്ഡ് പവര്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം സംയോജിപ്പിച്ച് ഗൂഗിളുമായി സഹകരിച്ച ആദ്യത്തെ കാര്‍ നിര്‍മാതാവായിരുന്നു വോള്‍വോ.

മൈല്‍ഡ്-ഹൈബ്രിഡ് സംവിധനവുമായി പുതുതലമുറ XC60; ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് Volvo

പുതുതലമുറ വോള്‍വോ XC60 ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭിക്കാന്‍ സാധ്യതയുണ്ട്, ഇത് ഉപഭോക്താക്കള്‍ക്ക് നാവിഗേഷന്‍, മ്യൂസിക് സ്ട്രീമിംഗ്, മറ്റ് സവിശേഷതകള്‍ എന്നിവയ്ക്കായി വിവിധ മൊബൈല്‍ ആപ്പുകളുമായി തങ്ങളുടെ വാഹനങ്ങള്‍ ബന്ധിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യും.

മൈല്‍ഡ്-ഹൈബ്രിഡ് സംവിധനവുമായി പുതുതലമുറ XC60; ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് Volvo

വോള്‍വോയുടെ അഭിപ്രായത്തില്‍, സിസ്റ്റത്തിന് ക്ലൈമറ്റ് കണ്‍ട്രോള്‍ നിയന്ത്രിക്കാനും ടെക്സ്റ്റ് സന്ദേശങ്ങള്‍ അയയ്ക്കാനും ദിശകള്‍ നാവിഗേറ്റ് ചെയ്യാനും വോയ്സ് കമാന്‍ഡുകള്‍ വഴി സംഗീത നിര്‍ദ്ദേശങ്ങള്‍ നല്‍കാനും കഴിയും. അടുത്ത വര്‍ഷത്തോടെ ബ്രാന്‍ഡ് നിരയിലെ മറ്റ് മോഡലുകളിലും ഈ സംവിധാനം സംയോജിപ്പിക്കുമെന്നും വോള്‍വോ പറയുന്നു.

മൈല്‍ഡ്-ഹൈബ്രിഡ് സംവിധനവുമായി പുതുതലമുറ XC60; ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് Volvo

വോള്‍വോ പുതിയ XC60 മോഡലിനെ ADAS സിസ്റ്റം (അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റംസ്) കൊണ്ട് സജ്ജമാക്കാനും സാധ്യതയുണ്ട്. വാഹനം കണ്ടെത്തല്‍, ഓട്ടോമാറ്റിക് ബ്രേക്കിംഗ്, പൈലറ്റ് അസിസ്റ്റ് പോലുള്ള ഡ്രൈവിംഗ് സപ്പോര്‍ട്ട് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

മൈല്‍ഡ്-ഹൈബ്രിഡ് സംവിധനവുമായി പുതുതലമുറ XC60; ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് Volvo

കഴിഞ്ഞ നാല് വര്‍ഷത്തിനിടെ XC60 മോഡലിന്റെ ആദ്യ ഫെയ്‌സ്‌ലിഫ്റ്റ് നവീകരണമാണിത്. അതിന്റെ പുതിയ തലമുറയില്‍, വോള്‍വോ XC60 ന് ഒരു പുതിയ ഫ്രണ്ട് ഗ്രില്‍, പുതിയ ബമ്പര്‍ ഡിസൈന്‍, ഒരു 3D അടയാളം, എല്‍ഇഡി ടെയില്‍ ലാമ്പ്, നൂതന ഡ്രൈവര്‍-സഹായ സംവിധാനം എന്നിവ ലഭിക്കാന്‍ സാധ്യതയുണ്ട്.

മൈല്‍ഡ്-ഹൈബ്രിഡ് സംവിധനവുമായി പുതുതലമുറ XC60; ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് Volvo

അലോയികള്‍ക്ക് പുതിയ ഡിസൈനുകള്‍ ലഭിക്കാനും സാധ്യതയുണ്ട്. കാര്‍ നിര്‍മാതാവ് പങ്കുവച്ച ചിത്രങ്ങള്‍ അനുസരിച്ച്, പുതിയ എസ്‌യുവിയുടെ അവതരണത്തില്‍ കോസ്‌മെറ്റിക് മാറ്റങ്ങള്‍ വളരെ കുറവായിരിക്കും.

മൈല്‍ഡ്-ഹൈബ്രിഡ് സംവിധനവുമായി പുതുതലമുറ XC60; ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് Volvo

വിപണിയില്‍ എത്താന്‍ പോകുന്ന വോള്‍വോ XC60 എസ്‌യുവിയും നിലവിലുള്ളതും തമ്മിലുള്ള വ്യത്യാസങ്ങള്‍ തമ്മില്‍ വേര്‍തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണെങ്കിലും, നിലവിലെ തിരശ്ചീന മോഡലുകള്‍ക്ക് പകരം പുതിയ മോഡലുമായി ലംബമായി ക്രമീകരിച്ചിരിക്കുന്ന ഫെയ്ക്ക് ഫ്രണ്ട് എയര്‍ ഇന്‍ടേക്കുകള്‍ ഉണ്ടാകും.

മൈല്‍ഡ്-ഹൈബ്രിഡ് സംവിധനവുമായി പുതുതലമുറ XC60; ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് Volvo

ആ സ്ഥലത്തെ മോള്‍ഡിംഗുകളും പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുണ്ട്, മാറ്റങ്ങള്‍ വളരെ സൂക്ഷ്മമാണെങ്കിലും, മുന്‍ഭാഗം കൂടുതല്‍ ആധുനികമായി കാണപ്പെടുന്നു. പിന്‍ഭാഗത്തെ പ്രധാന മാറ്റം ബമ്പറിന്റെ താഴത്തെ ഭാഗം മാത്രമേ ഒരു പുതിയ രൂപകല്‍പ്പനയുള്ളൂ.

മൈല്‍ഡ്-ഹൈബ്രിഡ് സംവിധനവുമായി പുതുതലമുറ XC60; ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് Volvo

എക്സ്ഹോസ്റ്റ് ഔട്ട്ലെറ്റുകള്‍ മറയ്ക്കുകയും നേര്‍ത്ത മോള്‍ഡിംഗ് വാഹനത്തിന്റെ മുഴുവന്‍ പിന്‍ഭാഗവും മറികടക്കുകയും ചെയ്യുന്നു, ഇത് ഇതുവരെ ആധിപത്യം പുലര്‍ത്തിയിരുന്ന വലിയ കഷണം ഒഴിവാക്കുന്നു. കൂടാതെ, ലൈറ്റ് ക്ലസ്റ്ററുകള്‍ ചെറുതായി ഡാര്‍ക്ക് ആക്കുകയും ചെയ്തിട്ടുണ്ട്.

മൈല്‍ഡ്-ഹൈബ്രിഡ് സംവിധനവുമായി പുതുതലമുറ XC60; ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് Volvo

അകത്ത്, മാറ്റങ്ങള്‍ പ്രധാനമായും വോള്‍വോ നേരത്തെ പ്രഖ്യാപിച്ചതുപോലെ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിലുമാകും മാറ്റങ്ങള്‍ കൊണ്ടുവരിക. നാവിഗേഷനില്‍, ഗൂഗിള്‍ മാപ്പ് സംയോജിപ്പിക്കുകയും മൊബൈല്‍ ഫോണുകളുമായുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും ചെയ്യും.

മൈല്‍ഡ്-ഹൈബ്രിഡ് സംവിധനവുമായി പുതുതലമുറ XC60; ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് Volvo

ഫെയ്‌സ്‌ലിഫ്റ്റ് XC60-യുടെ സാങ്കേതിക വിശദാംശങ്ങള്‍ ഇതുവരെ വോള്‍വോ സ്ഥിരീകരിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് അനുസരിച്ച്, പുതിയ വോള്‍വോ XC60 അഞ്ച് ട്രിം ഓപ്ഷനുകളില്‍ വാഗ്ദാനം ചെയ്യപ്പെടും. രണ്ട് മൈല്‍ഡ് ഹൈബ്രിഡും ഒരു പ്ലഗ്-ഇന്‍ ഹൈബ്രിഡ് വേരിയന്റും ഉള്‍പ്പെടുന്ന മൂന്ന് പവര്‍ട്രെയിനുകളുടെ സംയോജനമാണ് ഇവയ്ക്ക് ലഭിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൈല്‍ഡ്-ഹൈബ്രിഡ് സംവിധനവുമായി പുതുതലമുറ XC60; ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് Volvo

അതേസമയം ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിക്കുകയാണെങ്കില്‍, തങ്ങളുടെ ആദ്യത്തെ പൂര്‍ണ ഇലക്ട്രിക് മോഡലായ XC40 റീചാര്‍ജ് വില്‍പ്പനയ്ക്ക് എത്തുന്നത് വൈകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 2021 മാര്‍ച്ച് മാസത്തില്‍ മോഡലിനെ അവതരിപ്പിച്ചെങ്കിലും 2022 ഓടെ മാത്രമേ വാഹനം വില്‍പ്പനയ്ക്ക് എത്തുകയുള്ളുവെന്ന് കമ്പനി അറിയിച്ചു.

മൈല്‍ഡ്-ഹൈബ്രിഡ് സംവിധനവുമായി പുതുതലമുറ XC60; ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കുമെന്ന് Volvo

സെമി കണ്ടക്ടറുകളുടെ കുറവാണ് ഇതിന് കാരണമെന്നും കമ്പനി വ്യക്തമാക്കി. മറ്റ് നിര്‍മാതാക്കളെപ്പോലെ തങ്ങളും ഇതേ പ്രതിസന്ധി നേരിടുന്നുവെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇവിയുടെ ബുക്കിംഗുകളും പിന്നീടുള്ള തീയതികളിലേക്ക് മാറ്റിയതായി കമ്പനി അറിയിച്ചു.

Most Read Articles

Malayalam
കൂടുതല്‍... #വോൾവോ #volvo
English summary
Volvo says new xc60 will launch soon in india with mild hybrid tech details
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X