Just In
- 8 hrs ago കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- 10 hrs ago ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- 11 hrs ago റിസ്ത മാത്രമല്ല, ഫാമിലികള്‍ക്ക് പറ്റിയ മറ്റൊരു ഇവി കൂടി വരുന്നുണ്ട്! അരങ്ങേറ്റത്തിന് ഇനി ദിവസങ്ങള്‍ മാത്രം
- 11 hrs ago 69,999 രൂപയുടെ ഇലക്ട്രിക് സ്കൂട്ടർ ബുക്ക് ചെയ്തവരുണ്ടോ? വണ്ടി അടുത്തമാസം തരാമെന്ന് കമ്പനി
Don't Miss
- News ആന്ധപ്രദേശ് മുഖ്യമന്ത്രിയുടെ സമ്പത്തില്‍ വന്‍ വര്‍ധന; ജഗന് മോഹന്‍ റെഡ്ഡിയുടെ ആസ്തി എത്രയെന്നറിയുമോ?
- Movies റിലേഷൻഷിപ്പിനോ വിവാഹത്തിനോ പറ്റില്ല; ജാസ്മിനോട് ഗബ്രി; എനിക്ക് വേണ്ട ഉത്തരം കിട്ടിയെന്ന് ജാസ്മിൻ!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
പൂർണ്ണ ഇലക്ട്രിക് XC 40 റീചാർജിനെ വോൾവോ ഇന്ത്യയിൽ അവതരിപ്പിച്ചു
വോൾവോ കാർ ഇന്ത്യ പുതിയ XC 40 റീചാർജ് ഇലക്ട്രിക് എസ്യുവി ഔദ്യോഗികമായി പുറത്തിറക്കി. കഴിഞ്ഞ വർഷം ആഗോള വിപണിയിൽ വിൽപ്പനയ്ക്കെത്തിയ ഇലക്ട്രിക് എസ്യുവി ചൈനീസ് ഉടമസ്ഥതയിലുള്ള സ്വീഡിഷ് കാർ നിർമാതാക്കളിൽ നിന്നുള്ള ആദ്യത്തെ പൂർണ്ണ ഇലക്ട്രിക് മോഡലാണ്.
ഇതിനകം തന്നെ മെർസിഡീസ് ബെൻസ് EQC, ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ജാഗ്വർ I-പേസ് എന്നിവയടങ്ങുന്ന ഇന്ത്യയിലെ ആഢംബര ഇവി വിഭാഗത്തിൽ XC 40 റീചാർജ് ഏറ്റവും പുതിയ കൂട്ടിച്ചേർക്കലായിരിക്കും.
പുതിയ വോൾവോ XC 40 റീചാർജ് ഇലക്ട്രിക് എസ്യുവിയുടെ പ്രീ-ബുക്കിംഗ് ജൂൺ മുതൽ തുടങ്ങും, ഡെലിവറികൾ 2021 ഒക്ടോബറിൽ ആരംഭിക്കും.
ബെൽജിയത്തിലെ ഗെന്റിലുള്ള കമ്പനിയുടെ പ്ലാന്റിലാവും പുതിയ വോൾവോ XC 40 റീചാർജ് നിർമ്മിക്കുക, ഇത് കംപ്ലീറ്റ്ലി ബിൽറ്റ് ഇൻ യൂണിറ്റ് (CBU) മോഡലായി ഇന്ത്യയിലെത്തും.
ഓരോ ആക്സിലിലും 150 കിലോവാട്ട് ഇലക്ട്രിക് മോട്ടോറുകളുള്ള ഡ്യുവൽ മോട്ടോർ പവർട്രെയിനുമായാണ് ഇലക്ട്രിക് എസ്യുവി വരുന്നത്.
MOST READ: ടാറ്റ സഫാരിക്കായും കാത്തിരിക്കണം; ബുക്കിംഗ് കാലയളവ് രണ്ടര മാസം വരെയെന്ന് റിപ്പോർട്ട്
78 കിലോവാട്ട്സ് ബാറ്ററി പായ്ക്കാണ് ഇലക്ട്രിക് മോട്ടോറുകൾക്ക് കരുത്ത് പകരുന്നത്, ഇത് ഏകദേശം 418 കിലോമീറ്റർ ശ്രേണി വാഗ്ദാനം ചെയ്യുന്നു. 4.9 സെക്കൻഡിനുള്ളിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വാഹനത്തിന് കഴിയും.
സാധാരണ XC 40 പോലെ, കമ്പനിയുടെ കോംപാക്ട് മോഡുലാർ ആർക്കിടെക്ചർ (CMA) പ്ലാറ്റ്ഫോമിലാണ് XC 40 റീചാർജ് നിർമ്മിച്ചിരിക്കുന്നത്.
വാഹനത്തിന്റെ ഇലക്ട്രിക് സ്വഭാവത്തെ സൂചിപ്പിക്കുന്ന ചില വിഷ്വൽ അടയാളങ്ങൾ ഒഴികെ, ബാക്കി ഘടകങ്ങൾ XC 40 -ക്ക് സമാനമാണ്.
മുൻവശത്ത്, വോൾവോ ബാഡ്ജ് ഉൾക്കൊള്ളുന്ന ഗ്രില്ലിന് പകരം വൈറ്റ്-ഫിനിഷ്ഡ് പാനൽ ലഭിക്കുന്നു, പുതിയ അലോയി വീലുകളും മോഡലിന് ലഭിക്കുന്നു. ടെസ്ല കാറുകളെപ്പോലെ തന്നെ XC 40 റീചാർജും മുൻവശത്ത് 31 ലിറ്റർ ചെറിയ സ്റ്റോറേജ് സ്പെയിസ് വാഗ്ദാനം ചെയ്യുന്നു.
2021 മുതൽ എല്ലാ വർഷവും ഒരു ഇലക്ട്രിക് വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് വോൾവോ അറിയിച്ചു. പുതിയ C40 ഇലക്ട്രിക് ക്രോസ്ഓവറും ഇന്ത്യയിലേക്ക് വരുമെന്ന് കമ്പനി സ്ഥിരീകരിച്ചു.