ഫൈബർഗ്ലാസിൽ നിർമിച്ച എസ്‌യുവി, പരിചയപ്പെടാം വാലിസ് ഐറിസിനെ

വടക്കേ ആഫ്രിക്കയിലെ മാഗ്രെബ് മേഖലയിലെ ഒരു ചെറിയ അറബ് രാജ്യമാണ് ടുണീഷ്യ. 163,610 കിലോമീറ്റർ വിസ്തൃതിയുള്ള ടുണീഷ്യ വടക്കേ ആഫ്രിക്കയിലെ ഏറ്റവും ചെറിയ രാജ്യമാണിത്.

ഫൈബർഗ്ലാസിൽ നിർമിച്ച എസ്‌യുവി, പരിചയപ്പെടാം വാലിസ് ഐറിസിനെ

ടുണീഷ്യ പോലുള്ള രാജ്യങ്ങളിൽ ഒരു കാർ വാങ്ങുന്നത് ഇപ്പോഴും സാധാരണ പൗരന്മാരുടെ സ്വപ്നമാണ്. രാജ്യത്തിന് സ്വന്തമായി ഉത്‌പാദന ശേഷി ഇല്ലാത്തതിനാൽ തന്നെ ടുണീഷ്യൻ റോഡുകളിൽ ഓടുന്ന മിക്കവാറും എല്ലാ വാഹനങ്ങളും നേരിട്ടുള്ള ഇറക്കുമതികളാണ്.

ഫൈബർഗ്ലാസിൽ നിർമിച്ച എസ്‌യുവി, പരിചയപ്പെടാം വാലിസ് ഐറിസിനെ

അതിനാൽ തന്നെ ഇറക്കുമതി ചെയ്യുന്ന എല്ലാ വാഹനങ്ങൾക്കും സർക്കാർ കനത്ത നികുതിയുമാണ് ചുമത്തുന്നത്. അതിനാൽ തന്നെ രാജ്യത്തെ കൂടുതൽ ആളുകളും യൂസ്ഡ് കാർ വിപണിയെയാണ് ആശ്രയിക്കുന്നത്.

MOST READ: ലൈസൻസും രജിസ്ട്രേഷനുമില്ലാതെ ഓടിക്കാവുന്ന ഇലക്‌ട്രിക് സ്‌കൂട്ടറുകൾ

ഫൈബർഗ്ലാസിൽ നിർമിച്ച എസ്‌യുവി, പരിചയപ്പെടാം വാലിസ് ഐറിസിനെ

എന്നാൽ ടുണീഷ്യയിലെ ഒരു ആഭ്യന്തര നിർമാതാക്കളായ വാലിസ് കാർ രാജ്യത്തെ സാധാരണക്കാരിലെ സ്വപ്നത്തെ യാഥാർഥ്യമാക്കാൻ ഒരുങ്ങുകയാണ്. അതിന്റെ ഭാഗമായി കമ്പനി ഐറിസ് എന്ന പേരിൽ ഒരു പുതിയ കോം‌പാക്‌ട് എസ്‌യുവി അവതരിപ്പിച്ചിരിക്കുകയാണ്.

ഫൈബർഗ്ലാസിൽ നിർമിച്ച എസ്‌യുവി, പരിചയപ്പെടാം വാലിസ് ഐറിസിനെ

രാജ്യത്തെ ഏറ്റവും വിലകുറഞ്ഞ കാർ എന്ന ഖ്യാതിയോടെയാണ് വാലിസ് കാർ വിപണിയിൽ എത്തുന്നത്. ഏകദേശം 13,000 ഡോളറാണ് എസ്‌യുവിയുടെ വില. അതായത് ഏകദേശം 9.70 ലക്ഷം രൂപ. ഈ എസ്‌യുവി പൂർണമായും കൈകൊണ്ട് നിർമിച്ചതാണെന്നതും ശ്രദ്ധേയം.

MOST READ: ദീപാവലിക്ക് മുമ്പ് നിരത്തിലെത്താൻ ഒരുങ്ങുന്നത് ടാറ്റയുടെ പുതിയ 7 കാറുകൾ

ഫൈബർഗ്ലാസിൽ നിർമിച്ച എസ്‌യുവി, പരിചയപ്പെടാം വാലിസ് ഐറിസിനെ

കാറിന്റെ മുഴുവൻ ചെലവും ഫ്രാൻസിൽ നിന്നും ഇറക്കുമതി ചെയ്ത അതിന്റെ എഞ്ചിനിലേക്കാണ് മുടക്കിയിരിക്കുന്നത്. കാറിന്റെ ബോഡി വർക്ക് മുഴുവനും ഫൈബർഗ്ലാസിൽ നിന്നാണ് നിർമിച്ചിരിക്കുന്നത്.

പരിമിതമായ ബജറ്റ് വിലയിരുത്തിയാൽ ഗുണനിലവാരം കെട്ടിപ്പടുക്കുന്നത് കാറിൽ സാധ്യമായ ഒന്നല്ലെന്ന് എളുപ്പത്തിൽ അനുമാനിക്കാം. എന്നിരുന്നാലും അധിക വില ചെലവഴിക്കാൻ തയാറുള്ളവർക്ക് മാത്രം നിരവധി സവിശേഷതകൾ ഓപ്ഷണൽ ആക്സസറികളായി വാഗ്ദാനം ചെയ്യുന്നതിലൂടെ വാലിസ് ഐറിസ് മികച്ച തീരുമാനത്തിലെത്തി.

MOST READ: തെരഞ്ഞെടുത്ത മോഡലുകളിൽ കിടിലൻ ഓഫറുകളുമായി ടാറ്റ മോട്ടോർസ്

ഫൈബർഗ്ലാസിൽ നിർമിച്ച എസ്‌യുവി, പരിചയപ്പെടാം വാലിസ് ഐറിസിനെ

എൽഇഡി ഹെഡ്‌ലൈറ്റുകൾ, എൽഇഡി ഫോഗ് ലൈറ്റുകൾ, റിയർ പാർക്കിംഗ് സെൻസറുകൾ, റിയർവ്യൂ ക്യാമറ, 16 ഇഞ്ച് അലോയ് വീലുകൾ എന്നിവ വാഹനത്തിന്റെ പുറംമോടിയിൽ കമ്പനി കൂട്ടിച്ചേർത്തിട്ടുണ്ട്. അവയിൽ മിക്കതും ഓപ്ഷണൽ പാക്കേജിന്റെ ഭാഗമാണ്.

ഫൈബർഗ്ലാസിൽ നിർമിച്ച എസ്‌യുവി, പരിചയപ്പെടാം വാലിസ് ഐറിസിനെ

ചാസി ഗാൽവാനൈസ്ഡ് സ്റ്റീൽ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. മേൽക്കൂര പൂർണമായും ഗ്ലാസിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അതിനാൽ വേനൽക്കാലത്ത് ഇത് വളരെ ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. രണ്ട് സീറ്റ് അല്ലെങ്കിൽ നാല് സീറ്റ് കോൺഫിഗറേഷനിൽ എസ്‌യുവി തെരഞ്ഞെടുക്കാനും സാധിക്കും.

ഫൈബർഗ്ലാസിൽ നിർമിച്ച എസ്‌യുവി, പരിചയപ്പെടാം വാലിസ് ഐറിസിനെ

1.2 സിലിണ്ടർ 3 സിലിണ്ടർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനാണ് വാലിസ് ഐറിസിന് തുടിപ്പേകുന്നത്. 5 സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്ന എഞ്ചിൻ പരമാവധി 82 bhp കരുത്ത് ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്. ഏകദേശം 15.4 കിലോമീറ്റർ ഇന്ധനക്ഷമത നൽകുന്ന കാറിന് 158 കിലോമീറ്റർ വേഗത കൈവരിക്കാനും 13.2 സെക്കൻഡിനുള്ളിൽ 0-60 മൈൽ വേഗത കൈവരിക്കാനും കഴിയും.

Image Courtesy: Business Insider

Most Read Articles

Malayalam
English summary
Wallys Iris SUV That Made In Fibreglass Unveiled. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X