ലോകത്തിലെ ആദ്യത്തെ സൂപ്പർ കാറിന് 50 വയസ്; ലംബോർഗിനി മിയൂറ SV

ലോകപ്രശസ്ത ഇറ്റാലിയൻ ആഢംബര സ്പോർട്സ്കാർ നിർമ്മാതാക്കളാണ് ഓട്ടോമൊബൈലി ലംബോർഗിനി. നിരവധി ഐതിഹാസിക കാറുകൾക്ക് രൂപംകൊടുത്ത ഈ ഇറ്റാലിയൻ ബ്രാൻഡ് തങ്ങളുടെ ലോക പ്രശസ്‌തമായ മിയൂറ SV മോഡലിന്റെ 50-ാം വാർഷികം ആഘോഷിക്കുകയാണ്.

ലോകത്തിലെ ആദ്യത്തെ സൂപ്പർ കാറിന് 50 വയസ്; ലംബോർഗിനി മിയൂറ SV

P400 പ്രോജക്റ്റിന്റെ അവസാന പരിണാമമായ ലംബോർഗിനി മിയൂറ SV 1971 മാർച്ചിൽ നടന്ന ജനീവ മോട്ടോർ ഷോയിലാണ് ഔദ്യോഗികമായി അവതരിപ്പിച്ചത്. ലംബോർഗിനി എന്നതിന്റെ പര്യായമാണ് ‘മിയൂറ' എന്നുവേണമെങ്കിലും പറയാം.

ലോകത്തിലെ ആദ്യത്തെ സൂപ്പർ കാറിന് 50 വയസ്; ലംബോർഗിനി മിയൂറ SV

ലോകത്തിലെ ആദ്യത്തെ സൂപ്പർകാർ എന്ന വിശേഷണവും ലംബോർഗിനി മിയൂറ SV മോഡലിന് അവകാശപ്പെട്ടതാണ്. മനോഹരമായ ഡിസൈനുംം അതിനൊത്ത ഗംഭീര പെർഫോമൻസിനും പേരുകേട്ട ഈ കാർ വിപണിയിൽ അതിഗംഭീര വിജയമാണ് സ്വന്തമാക്കിയതും.

MOST READ: പ്രതീക്ഷയോടെ വാഹന പ്രേമികള്‍; സുസുക്കി ജിംനി 5-ഡോര്‍ സവിശേഷതകള്‍ പുറത്ത്

ലോകത്തിലെ ആദ്യത്തെ സൂപ്പർ കാറിന് 50 വയസ്; ലംബോർഗിനി മിയൂറ SV

ഇപ്പോൾ ലംബോർഗിനി നിർമിക്കുന്നതിൽവെച്ച് ഏറ്റവും കൂടുതൽ ഡിമാന്റുള്ള പ്രൊഡക്ഷൻ കാറായ മിയൂറ SV അക്കാലത്തെ ‘സൂപ്പർകാർ' സങ്കൽപ്പത്തിന്റെ ഏറ്റവും ഉയർന്ന പെർഫോമൻസ് മോഡലായാണ് കണക്കാക്കപ്പെടുന്നത്.

ലോകത്തിലെ ആദ്യത്തെ സൂപ്പർ കാറിന് 50 വയസ്; ലംബോർഗിനി മിയൂറ SV

SV പദത്തിലെ S എന്നത് വെലോസ് (സൂപ്പർഫാസ്റ്റ്) സൂചിപ്പിക്കുന്നു. തിരശ്ചീനമായി ഘടിപ്പിച്ച 4.0 ലിറ്റർ V12 എഞ്ചിനായിരുന്നു ലംബോർഗിനി മിയൂറ SV-യുടെ ഹൃദയം. ഇത് പരമാവധി 385 bhp കരുത്തിൽ 400 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്‌തമായിരുന്നു.

MOST READ: ലിഡാർ സാങ്കേതികവിദ്യയുള്ള ലോകത്തിലെ ആദ്യത്തെ പ്രൊഡക്ഷൻ കാർ; എക്സ്പെംഗ് P5 ഇല‌ക്‌ട്രിക്

ലോകത്തിലെ ആദ്യത്തെ സൂപ്പർ കാറിന് 50 വയസ്; ലംബോർഗിനി മിയൂറ SV

എഞ്ചിനും ഗിയർ‌ബോക്‌സിനും ഇടയിൽ പ്രത്യേക ലൂബ്രിക്കേഷൻ സംവിധാനവും ലംബോർഗിനി മിയൂറ SV മോഡലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് പരമാവധി 290 കിലോമീറ്റർ വേഗതയായിരുന്നു അക്കാലത്ത് ഉണ്ടായിരുന്നത്.

ലോകത്തിലെ ആദ്യത്തെ സൂപ്പർ കാറിന് 50 വയസ്; ലംബോർഗിനി മിയൂറ SV

ഒരു കിലോമീറ്റർ കൈവരിക്കാൻ വെറും 4 സെക്കൻഡ് മാത്രമാണ് മിയൂറ SV-ക്ക് വേണ്ടിയിരുന്നത്. കടുപ്പമുള്ള ചാസിയായിരുന്നു ലംബോർഗിനി മിയൂറയുടെ മറ്റൊരു പ്രത്യേകത. വ്യത്യസ്ത ആങ്കർ പോയിന്റുകളും ആർമുകളും ട്വീക്ക്ഡ് റിയർ സസ്‌പെൻഷൻ സിസ്റ്റവും 130 മില്ലീമീറ്റർ വീതിയുള്ള ട്രാക്കും സൂപ്പർ കാറിനുണ്ടായിരുന്നു.

MOST READ: എട്ട് ലക്ഷം രൂപയ്ക്കുള്ളിൽ ഇന്ത്യൻ വിപണിയിലേക്ക് വരാനിരിക്കുന്ന ചെറു എസ്‌യുവികൾ

ലോകത്തിലെ ആദ്യത്തെ സൂപ്പർ കാറിന് 50 വയസ്; ലംബോർഗിനി മിയൂറ SV

ഈ സാങ്കേതിക മാറ്റങ്ങളെല്ലാം മിയൂറ SV പതിപ്പിനെ അതിന്റെ സ്റ്റാൻഡേർഡ് മോഡലിൽ നിന്നും വ്യത്യസ്‌തമാക്കി. റേഡിയേറ്ററിനായി പുതിയ എയർ ഇൻടേക്ക് സംയോജിപ്പിക്കുന്നതിന് അനുയോജ്യമായ വിശാലമായ റിയർ ഫെൻഡറുകൾ, റസ്റ്റൈൽഡ് ടെയിൽ ‌ലൈറ്റുകൾ, ഫ്രണ്ട് ബോണറ്റ് എന്നിവ ഇതിന് ലഭിച്ചു.

ലോകത്തിലെ ആദ്യത്തെ സൂപ്പർ കാറിന് 50 വയസ്; ലംബോർഗിനി മിയൂറ SV

മിയൂറ SV മോഡലിന് അകത്ത് അൽപ്പം കൂടുതൽ പ്രീമിയം ടച്ചും ലംബോർഗിനി ഒരുക്കിയിരുന്നു. അപ്‌ഹോൾസ്റ്ററി, ക്രോം ആക്‌സന്റുകൾ എന്നിവയ്‌ക്കായി കൂടുതൽ ലെതർ കമ്പനി ഉപയോഗിച്ചു.

ലോകത്തിലെ ആദ്യത്തെ സൂപ്പർ കാറിന് 50 വയസ്; ലംബോർഗിനി മിയൂറ SV

സ്റ്റാൻഡേർഡ് മോഡൽ പോലുള്ള ഹെഡ്‌‍ലൈറ്റുകൾക്ക് ചുറ്റുമുള്ള അറിയപ്പെടുന്ന ‘ഐലാഷസ്' മിയൂറ SV അവതരിപ്പിച്ചിട്ടില്ല. മിയൂറയുടെ ഉത്‌പാദന സമയം കുറയ്ക്കുക എന്നതായിരുന്നു ഇതിന് പിന്നിലെ കാരണം. എന്നാൽ ഐലാഷസ് ലഭിച്ച ഒരു മിയൂറ SV-യും ഉണ്ടായിരുന്നു. അത് ഫെറുസിയോ ലംബോർഗിനിയുടേതാണ്.

ലോകത്തിലെ ആദ്യത്തെ സൂപ്പർ കാറിന് 50 വയസ്; ലംബോർഗിനി മിയൂറ SV

1973-ന്റെ തുടക്കത്തിൽ 150 യൂണിറ്റുകൾ നിർമിച്ചതിനുശേഷം മിയൂറ SV മോഡലിന്റെ ഉത്പാദനം ലംബോർഗിനി അവസാനിപ്പിക്കുകയായിരുന്നു. എന്നിരുന്നാലും രണ്ട് വർഷത്തിന് ശേഷം 1975-ൽ, വാൾട്ടർ വുൾഫിനായി ഒരു അന്തിമ മാതൃക നിർമിക്കാനും കമ്പനി തയാറായിരുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ലംബോർഗിനി #lamborghini
English summary
World's First Supercar Lamborghini Miura SV Turns 50 Years. Read in Malayalam
Story first published: Saturday, April 17, 2021, 15:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X