ടൊയോട്ട യാരിസിന്റെ ഉത്പാദനം നിര്‍ത്തുന്നു: പകരക്കാരനായി മാരുതി സുസുക്കി സിയാസ് അടിസ്ഥാനമാക്കി ബെല്‍റ്റ

വാഹന നിരയില്‍ വലിയ മാറ്റമുണ്ടാകുമെന്ന് അറിയിച്ച് ജാപ്പനീസ് നിര്‍മാതാക്കളായ ടൊയോട്ട. ഇതിന്റെ ആദ്യപടിയായി യാരിസ് സെഡാന്‍ ഉടന്‍ രാജ്യത്ത് നിര്‍ത്തലാക്കും.

ടൊയോട്ട യാരിസിന്റെ ഉത്പാദനം നിര്‍ത്തുന്നു: പകരക്കാരനായി മാരുതി സുസുക്കി സിയാസ് അടിസ്ഥാനമാക്കി ബെല്‍റ്റ

പകരം മാരുതി സുസുക്കി സിയാസ് അടിസ്ഥാനമാക്കിയുള്ള ടൊയോട്ട ബെല്‍റ്റ എന്ന സെഡാനെ അവതരിപ്പിക്കാനൊണ് കമ്പനിയുടെ പദ്ധതി. റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് യാരിസ് സെഡാന്‍ ഉത്പാദനം നിര്‍ത്തിയതായി ടൊയോട്ട അറിയിച്ചു.

ടൊയോട്ട യാരിസിന്റെ ഉത്പാദനം നിര്‍ത്തുന്നു: പകരക്കാരനായി മാരുതി സുസുക്കി സിയാസ് അടിസ്ഥാനമാക്കി ബെല്‍റ്റ

മാരുതി സുസുക്കി സിയാസിന്റെ അതേ സെഗ്മെന്റിലാണ് യാരിസ് സെഡാനും സ്ഥാനം പിടിച്ചിരിക്കുന്നത്. എന്നാല്‍ ടൊയോട്ടയ്ക്ക് പ്രതിമാസ വില്‍പ്പന കുറവായതിനാല്‍ രാജ്യത്ത് നിന്ന് യാരിസ് സെഡാന്‍ ഒഴിവാക്കാനാകും.

MOST READ: ഭീതി പരത്തും വാംപയർ ഗെയിം റൂമായി മാറിയ 1982 എയർസ്ട്രീം ഫ്യൂണറൽ കോച്ച്

ടൊയോട്ട യാരിസിന്റെ ഉത്പാദനം നിര്‍ത്തുന്നു: പകരക്കാരനായി മാരുതി സുസുക്കി സിയാസ് അടിസ്ഥാനമാക്കി ബെല്‍റ്റ

എന്നിരുന്നാലും, മാരുതി സുസുക്കി സിയാസ്, ബ്രാന്‍ഡിനായി മാന്യമായ വില്‍പ്പന രജിസ്റ്റര്‍ ചെയ്യുകയും, വിഭാഗത്തില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുകയും ചെയ്യുന്ന മോഡലാണ്.

ടൊയോട്ട യാരിസിന്റെ ഉത്പാദനം നിര്‍ത്തുന്നു: പകരക്കാരനായി മാരുതി സുസുക്കി സിയാസ് അടിസ്ഥാനമാക്കി ബെല്‍റ്റ

തല്‍ഫലമായി, ജാപ്പനീസ് വാഹന നിര്‍മാതാവ് ഇന്ത്യയില്‍ ഒരു പുതിയ സെഡാന്‍ അവതരിപ്പിക്കും, ഇത് മാരുതി സുസുക്കിയുടെ മറ്റൊരു പുനര്‍നിര്‍മ്മാണ മോഡലാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

MOST READ: 70 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം; സ്‌കെല്ലിംഗ് പ്രോ ഇലക്ട്രിക് സൈക്കിള്‍ അവതരിപ്പിച്ച് ഗോസീറോ

ടൊയോട്ട യാരിസിന്റെ ഉത്പാദനം നിര്‍ത്തുന്നു: പകരക്കാരനായി മാരുതി സുസുക്കി സിയാസ് അടിസ്ഥാനമാക്കി ബെല്‍റ്റ

ടൊയോട്ട ബെല്‍റ്റ എന്ന് വിളിക്കപ്പെടുന്ന ഇത് മാരുതി സുസുക്കി സിയാസിനെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇത് ബ്രാന്‍ഡില്‍ നിന്ന് പുനര്‍നിര്‍മ്മിച്ച മൂന്നാമത്തെ ഉല്‍പ്പന്നമാണ്. ടൊയോട്ട ബെല്‍റ്റ ഒരു സെഡാന്‍ മോഡലാണ്, അത് ഇതിനകം ബ്രാന്‍ഡിന്റെ ആഗോള നിരയില്‍ ഉണ്ട്.

ടൊയോട്ട യാരിസിന്റെ ഉത്പാദനം നിര്‍ത്തുന്നു: പകരക്കാരനായി മാരുതി സുസുക്കി സിയാസ് അടിസ്ഥാനമാക്കി ബെല്‍റ്റ

സെഡാന്‍ ലഭിക്കുന്നതിനുപകരം, പേര് എടുത്ത് ഇന്ത്യന്‍ വാഹന നിരയിലേക്ക് ചേര്‍ക്കാന്‍ കമ്പനി തീരുമാനിച്ചു. അര്‍ബന്‍ ക്രൂയിസര്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചതിന് പിന്നിലെ പ്രക്രിയയ്ക്ക് സമാനമാണ് ഇതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

MOST READ: മികച്ച സ്റ്റൈലും സ്‌പോര്‍ട്ടി ഭാവവും; പരീക്ഷണയോട്ടം നടത്തി ഫോക്‌സ്‌വാഗണ്‍ ടൈഗൂണ്‍

ടൊയോട്ട യാരിസിന്റെ ഉത്പാദനം നിര്‍ത്തുന്നു: പകരക്കാരനായി മാരുതി സുസുക്കി സിയാസ് അടിസ്ഥാനമാക്കി ബെല്‍റ്റ

ടൊയോട്ട യാരിസ് 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്‍ ലഭ്യമാണ്, ഇത് 106 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ഏഴ് സ്പീഡ് സൂപ്പര്‍ CVT ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ജോടിയാക്കുകയും ചെയ്യുന്നു.

ടൊയോട്ട യാരിസിന്റെ ഉത്പാദനം നിര്‍ത്തുന്നു: പകരക്കാരനായി മാരുതി സുസുക്കി സിയാസ് അടിസ്ഥാനമാക്കി ബെല്‍റ്റ

എന്നിരുന്നാലും, പുതിയ ടൊയോട്ട ബെല്‍റ്റ എല്ലാ സവിശേഷതകളും പവര്‍ട്രെയിന്‍ ഓപ്ഷനുകളും മാരുതി സുസുക്കി സിയാസില്‍ നിന്ന് കടമെടുക്കും. സിയാസിന്റെ ടൊയോട്ട പതിപ്പിന് 1.5 ലിറ്റര്‍ K-സീരീസ് എഞ്ചിന്‍ നല്‍കും.

MOST READ: സബ്-4 മീറ്റര്‍ ശ്രേണിയില്‍ തരംഗമാകാന്‍ സിട്രണ്‍ C3; സ്‌കെയില്‍ മോഡല്‍ ചിത്രങ്ങള്‍ പുറത്ത്

ടൊയോട്ട യാരിസിന്റെ ഉത്പാദനം നിര്‍ത്തുന്നു: പകരക്കാരനായി മാരുതി സുസുക്കി സിയാസ് അടിസ്ഥാനമാക്കി ബെല്‍റ്റ

സുസുക്കി മെല്‍ഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ നിന്നുള്ള ബ്രാന്‍ഡിന്റെ (SVHS) സ്മാര്‍ട്ട് ഹൈബ്രിഡ് വെഹിക്കിള്‍ സാങ്കേതികവിദ്യയും ഇതില്‍ പ്രതീക്ഷിക്കാം. ഇത് 104 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ നാല് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി എഞ്ചിന്‍ ജോടിയാക്കുന്നു.

ടൊയോട്ട യാരിസിന്റെ ഉത്പാദനം നിര്‍ത്തുന്നു: പകരക്കാരനായി മാരുതി സുസുക്കി സിയാസ് അടിസ്ഥാനമാക്കി ബെല്‍റ്റ

പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, അലോയ് വീലുകള്‍, ഒരു ക്രോം-ഫിനിഷ്ഡ് വിന്‍ഡോ ലൈന്‍ എന്നിവയും അതിലേറെയും ബാഹ്യ സവിശേഷതകളും സെഡാന്‍ പതിപ്പിലും ടൊയോട്ട നിലനിര്‍ത്തും.

ടൊയോട്ട യാരിസിന്റെ ഉത്പാദനം നിര്‍ത്തുന്നു: പകരക്കാരനായി മാരുതി സുസുക്കി സിയാസ് അടിസ്ഥാനമാക്കി ബെല്‍റ്റ

ബെല്‍റ്റ അതിന്റെ ഇന്റീരിയര്‍ സവിശേഷതകളും സിയാസില്‍ നിന്ന് കടമെടുക്കും. വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയെ പിന്തുണയ്ക്കുന്ന ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, സെമി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മൗണ്ട് ചെയ്ത നിയന്ത്രണങ്ങളുള്ള ഒരു മള്‍ട്ടിഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, ക്രൂയിസ് കണ്‍ട്രോള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍, ഒന്നിലധികം എയര്‍ബാഗുകള്‍ എന്നിവയും സവിശേഷതകളില്‍ ഉള്‍പ്പെടും.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
Yaris Production Stopped In India, Toyota Will Replace Maruti Suzuki Ciaz Based Belta Model. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X