Just In
- 1 hr ago
കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരം സ്വദേശി
- 2 hrs ago
400 കിലോമീറ്റര്‍ റേഞ്ച് ഉറപ്പ്; Jeeto Plus സിഎന്‍ജി ചാര്‍സൗ വിപണിയില്‍ അവതരിപ്പിച്ച് Mahindra
- 4 hrs ago
RE Hunter 350 മോഡലിന്റെ റെട്രോ, മെട്രോ വേരിയന്റുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം
- 5 hrs ago
യാത്രകള്‍ ആഢംബരമാക്കി യുവരാജ് സിംഗ്; BMW X7 സ്വന്തമാക്കി, ചിത്രങ്ങള്‍ കാണാം
Don't Miss
- Movies
കത്രീന കൈഫ് ഗര്‍ഭിണി! വയര്‍ മറച്ച് പിടിക്കാന്‍ ശ്രമിച്ച് താരം; വീഡിയോ വൈറല്‍, ഇനി ഗര്‍ഭകാലം!
- News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന് നായര്‍ അന്തരിച്ചു
- Lifestyle
സ്ത്രീകളില്‍ പ്രമേഹം വരുത്തും അപകടം നിസ്സാരമല്ല
- Sports
CWG 2022: ടേബിള്‍ ടെന്നീസിലും ബാഡ്മിന്റണിലും സ്വര്‍ണം, സത്യനു വെങ്കലം
- Finance
അതീവ സുരക്ഷിതം, മികച്ച വരുമാനം; ഇനി നിക്ഷേപം ട്രഷറി ബില്ലുകളില്‍; ഇടപാട് ആർബിഐയുമായി നേരിട്ട്
- Technology
വോഡാഫോൺ ഐഡിയ വെറും 400 രൂപയിൽ താഴെ വിലയിൽ നൽകുന്നത് കിടിലൻ ആനുകൂല്യങ്ങൾ
- Travel
കശ്മീർ ഗ്രേറ്റ് ലേക്സ് ട്രെക്ക് മുതല്‍ കാടുകയറിയുള്ള അന്ധർബൻ ട്രെക്ക് വരെ..ഓഗസ്റ്റ് യാത്രയിലെ ട്രക്കിങ്ങുകള്‍
5 ട്രിമ്മുകളും 36 വേരിയന്റുകളും; വരാനിരിക്കുന്ന Mahindra Scorpio N -ന്റെ പെട്രോൽ ഡീസൽ വകഭേദങ്ങൾ ഇങ്ങനെ
2022 ജൂൺ 27 -ന് മഹീന്ദ്ര പുതിയ തലമുറ സ്‌കോർപിയോ N രാജ്യത്ത് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഔട്ട്‌ഗോയിംഗ് മോഡലിന്റെ ചെറുതായി നവീകരിച്ച പതിപ്പായ പുതിയ സ്‌കോർപിയോ ക്ലാസിക്കും കമ്പനി ഇതിനൊപ്പം അവതരിപ്പിക്കും.

പുതിയ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം കാര്യമായ ഡിസൈൻ മാറ്റങ്ങളും പുതിയ ഇന്റീരിയറും 2022 മഹീന്ദ്ര സ്കോർപിയോയിൽ വരും.

2022 മഹീന്ദ്ര സ്കോർപിയോ N Z2, Z4, Z6, Z8, Z8L എന്നിങ്ങനെ അഞ്ച് ട്രിമ്മുകളോടെയാണ് വരുന്നത്, കൂടാതെ ആകെ 36 വേരിയന്റുകളുമുണ്ട്. ഡീസൽ പതിപ്പ് 23 വേരിയന്റുകളിലും പെട്രോൾ പതിപ്പ് 13 വേരിയന്റുകളിലും ലഭിക്കും. പുതിയ മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിന്റെ S3+, S11 എന്നീ രണ്ട് വകഭേദങ്ങൾ ഏഴ്, ഒമ്പത് സീറ്റ് ഓപ്ഷനുകളിൽ ലഭിക്കും.

2022 മഹീന്ദ്ര സ്കോർപിയോയുടെ പെട്രോൾ വേരിയന്റുകളിൽ ഏഴ് മാനുവൽ ഓപ്ഷനുകളും ആറ് ഓട്ടോമാറ്റിക്ക് ഓപ്ഷനുകളും ഉൾപ്പെടുന്നു. 2.0 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ മാനുവൽ ട്രാസ്മിഷനൊപ്പം 202 bhp കരുത്തും 370 Nm torque ഉം പുറപ്പെടുവിക്കുന്നു.

ഓട്ടോമാറ്റിക് ഗിയർബോക്സിനൊപ്പം 380 Nm torque ഉത്പാദിപ്പിക്കും. ആറ് സീറ്റ്, ഏഴ് സീറ്റ് ലേയൗട്ടിൽ എസ്‌യുവി വാഗ്ദാനം ചെയ്യും. പെട്രോൾ പതിപ്പ് റിയർ വീൽ ഡ്രൈവ് സിസ്റ്റത്തിലായിരിക്കും വരുന്നത്.

അനുപാതങ്ങൾ അനുസരിച്ച്, പുതിയ സ്കോർപിയോയ്ക്ക് 4,662 mm നീളവും 1,917 mm വീതിയും 2,780 mm വീൽബേസുമുണ്ട്. 1849 mm ഉയരമുള്ള 17 ഇഞ്ച്, 1857 mm ഉയരമുള്ള 18 ഇഞ്ച് എന്നിങ്ങനെ രണ്ട് വീൽ സൈസുകളോടെയാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. പെട്രോൾ പതിപ്പിന് 2,510 കിലോഗ്രാം ഭാരമുണ്ട്.

പുതിയ തലമുറ സ്കോർപിയോ ഡീസൽ 13 മാനുവൽ, 10 ഓട്ടോമാറ്റിക് ഓപ്ഷനുകൾ ഉൾപ്പെടെ 23 വേരിയന്റുകളിൽ വരും. അടിസ്ഥാന വേരിയന്റിന് 130 bhp കരുത്ത് പുറപ്പെടുവിക്കുന്ന 2.2 ലിറ്റർ എംഹോക്ക് ഡീസൽ എഞ്ചിൻ കരുത്തേകും.

ടോപ്പ്-സ്പെക്ക് മോഡൽ Zip, Zap, Zoom എന്നിങ്ങനെ ഡ്രൈവ് മോഡുകളിൽ വരും. Zip മോഡിലുള്ള 2.2 ലിറ്റർ ഡീസൽ എഞ്ചിൻ 138 bhp പവർ പുറപ്പെടുവിക്കും. Zap, Zoom മോഡിൽ ഇതേ യൂണിറ്റ് 175 bhp പവർ ഉത്പാദിപ്പിക്കും.

പെട്രോൾ മോഡൽ 2WD ഡ്രൈവ്ട്രെയിനിൽ വരുമ്പോൾ, സ്കോർപിയോ N ഡീസൽ 2WD, 4WD ഓപ്ഷനുകളിൽ ലഭ്യമാകും. 2022 മഹീന്ദ്ര സ്കോർപിയോ N 4WD ട്രിം ഒരു പാർട്ട് ടൈം 4WD സംവിധാനത്തോടെയാണ് വരുന്നത്, ഇത് XUV700 -ൽ വാഗ്ദാനം ചെയ്യുന്ന പെർമോനന്റ് യൂണിറ്റിൽ നിന്ന് വ്യത്യസ്തമാണ്.

സ്കോർപിയോയുടെ 4WD സിസ്റ്റത്തെ '4Xplorer' എന്നാണ് വിളിക്കുന്നത്. വാഹനത്തിന്റെ ട്രാൻസ്ഫർ കേസിൽ നാല് ഹൈ, നാല് ലോ ഗിയർ അനുപാതത്തിലാണ് ഇത് വരുന്നത്. പുതിയ മഹീന്ദ്ര സ്കോർപിയോ N 4Xplorer റഫ് റോഡ്, സ്നോ, മഡ്, വാട്ടർ എന്നിങ്ങനെ നാല് മോഡുകൾ വാഗ്ദാനം ചെയ്യുന്നു. ഓഫ്-റോഡിംഗ് കഴിവുകൾ മെച്ചപ്പെടുത്തുന്നതിനായി, മഹീന്ദ്ര മാനുവൽ ലോക്കിംഗ് റിയർ ഡിഫറൻഷ്യലും ചേർത്തിരിക്കുന്നു.

2022 മഹീന്ദ്ര സ്കോർപ്പിയോ Vs പഴയ സ്കോർപിയോ
പുതിയ സ്‌കോർപിയോ N -ന് നിലവിലെ മോഡലിനെക്കാൾ 206 mm നീളവും 97 mm വീതിയും 125 mm നീളവും കുറവാണ്. വാസ്തവത്തിൽ, വീൽബേസ് 70 mm വർധിച്ചിട്ടുണ്ട്.

ടാറ്റ സഫാരിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് അല്പം വലിയ അളവുകൾ ഉണ്ട്. ഇതിന് സഫാരിയെക്കാൾ 1 mm നീളവും 23 mm വീതിയും 84 mm ഉയരവുമുണ്ട്. കൂടാതെ എസ്‌യുവിക്ക് 9 mm കൂടുതൽ വീൽബേസുമുണ്ട്.

2022 മഹീന്ദ്ര സ്കോർപിയോ N ഫീച്ചറുകൾ
- AdrenoX ഉൾപ്പടെ 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം
- കണക്റ്റഡ് കാർ ടെക്
- ഒരു സെമി-ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോൾ
- ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ
- ഒരു ഇലക്ട്രിക് സൺറൂഫ്
- വയർലെസ് ചാർജർ
- ക്രൂയിസ് കൺട്രോൾ
- ഉയരം ക്രമീകരിക്കാവുന്ന സീറ്റ് ബെൽറ്റുകൾ
- ലംബർ സീറ്റിനൊപ്പം ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റ്
- 3D സൗണ്ട് സ്റ്റേജിംഗുള്ള സോണി സോഴ്സ്ഡ് 12 -സ്പീക്കർ സിസ്റ്റം