Alto K10 ബേസ് മോഡലിനെ Maruti ഒരുക്കിയിരിക്കുന്നത് ഇങ്ങനെ; കാണാം വോക്ക്എറൗണ്ട് വീഡിയോ

കഴിഞ്ഞ 22 വർഷമായി ഇന്ത്യൻ വിപണിയിലുള്ള ഒരു കാർ പുതുതലമുറയിലേക്ക് ചേക്കേറുന്നതും കാത്തിരിക്കുകയാണ് വാഹന പ്രേമികൾ. സാധാരണക്കാരുടെ മുതൽ സമ്പന്നരുടെ വരെ കൈകളിലൂടെ ഒരുതവണയെങ്കിലും മാറിമറിഞ്ഞെത്തിയ ആൾട്ടോയുടെ കാര്യമാണ് ഈ പറയുന്നത്.

Alto K10 ബേസ് മോഡലിനെ Maruti ഒരുക്കിയിരിക്കുന്നത് ഇങ്ങനെ; കാണാം വോക്ക്എറൗണ്ട് വീഡിയോ

മാരുതി സുസുക്കി ആൾട്ടോ കഴിഞ്ഞ 22 വർഷമായി ഇന്ത്യയിൽ ഏറെ പ്രിയപ്പെട്ടതും ഉയർന്ന ഡിമാൻഡുള്ളതുമായ കാറായി തന്നെ നിലനിൽക്കുകയാണ്. ഏതാണ് 4.32 ദശലക്ഷത്തിലധികം (43.2 ലക്ഷം) ഉപഭോക്താക്കളുള്ള ആൾട്ടോയ്ക്ക് മറ്റൊരു വാഹനത്തിനും മറികടക്കാനാവാത്ത വിധമുള്ള അടിത്തറയാണുള്ളതും.

Alto K10 ബേസ് മോഡലിനെ Maruti ഒരുക്കിയിരിക്കുന്നത് ഇങ്ങനെ; കാണാം വോക്ക്എറൗണ്ട് വീഡിയോ

ചെറുകാർ സെഗ്മെന്റിൽ മാരുതി 800-ന് ശേഷം ഇത്രയും വിപ്ലവം തീർത്ത മറ്റൊരു മോഡൽ പോലുമില്ലെന്ന് പറയാനാവും. കൂടാതെ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയിൽ ഇപ്പോഴും ആൾട്ടോ മുൻപന്തിയിലാണ്. K10 എന്ന നവയുഗ പ്രതിഭയെ അവതരിപ്പിക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കുമ്പോൾ മോഡലിന്റെ ബേസ് വേരിയന്റിന്റെ വോക്ക്എറൌണ്ട് വീഡിയോ ആണ് ഇപ്പോൾ പുറത്തുവരുന്നത്.

Alto K10 ബേസ് മോഡലിനെ Maruti ഒരുക്കിയിരിക്കുന്നത് ഇങ്ങനെ; കാണാം വോക്ക്എറൗണ്ട് വീഡിയോ

മാരുതി സുസുക്കി 2022 ഓഗസ്റ്റ് 18-ന് പുതുതലമുറ ആൾട്ടോ K10 പുറത്തിറക്കാൻ ഒരുങ്ങുകയാണ്. രാജ്യത്തെ എല്ലാ മാരുതി സുസുക്കി അരീന ഷോറൂമുകളിലും വിൽപ്പനയ്‌ക്കെത്തുന്ന വാഹനം സ്റ്റാൻഡേർഡ് (STD), LXi, VXi, VXi+ എന്നീ വേരിയന്റുകളിലായിരിക്കും വാഗ്ദാനം ചെയ്യുക.

Alto K10 ബേസ് മോഡലിനെ Maruti ഒരുക്കിയിരിക്കുന്നത് ഇങ്ങനെ; കാണാം വോക്ക്എറൗണ്ട് വീഡിയോ

സോളിഡ് വൈറ്റ്, ഗ്രാനൈറ്റ് ഗ്രേ, സിൽക്കി വൈറ്റ്, സ്ലിംഗ് റെഡ്, സ്പീഡി ബ്ലൂ, എർത്ത് ഗോൾഡ് എന്നിവ ഉൾപ്പെടുന്ന എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും ആൾട്ടോ K10-ന് ഉണ്ടാവും.

എൻട്രി ലെവൽ ഹാച്ചിന്റെ എക്സ്റ്റീരിയർ ഡിസൈൻ പരിഷ്ക്കാരങ്ങളിൽ പുതിയ സിംഗിൾ പീസ് ഗ്രിൽ, ഹാലൊജൻ ഹെഡ്‌ലാമ്പുകൾ, സ്റ്റീൽ വീലുകൾ, പുനർരൂപകൽപ്പന ചെയ്ത ബമ്പറുകൾക്കൊപ്പം സ്‌ക്വയർ ഓഫ് ടെയിൽ ലാമ്പുകൾ എന്നിവയെല്ലാം ചേർന്ന് കാറിന് മനോഹര രൂപമാണ് ഒരുക്കുന്നത്.

Alto K10 ബേസ് മോഡലിനെ Maruti ഒരുക്കിയിരിക്കുന്നത് ഇങ്ങനെ; കാണാം വോക്ക്എറൗണ്ട് വീഡിയോ

ഇന്റീരിയറുകൾ കൂടുതൽ വിശാലമാകും എന്നതും ശ്രദ്ധേയമാണ്. അതേസമയം പുത്തൻ ആൾട്ടോ K10-ന് ചില അധിക സുഖസൗകര്യങ്ങളും സാങ്കേതിക നവീകരണങ്ങളും ലഭിക്കും. പൂർണമായും കറുപ്പിലാണ് കാറിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. ടോപ്പ് വേരിയന്റിൽ സെലേറിയോയുടെതു പോലെ ഡാഷ്‌ബോർഡിലെ പവർ വിൻഡോ സ്വിച്ചുകളും കാണാം.

Alto K10 ബേസ് മോഡലിനെ Maruti ഒരുക്കിയിരിക്കുന്നത് ഇങ്ങനെ; കാണാം വോക്ക്എറൗണ്ട് വീഡിയോ

റിമോട്ട് കീ, ഇലക്ട്രിക് അഡ്ജസ്റ്റ് ചെയ്യാവുന്ന ORVM-കൾ, മാനുവൽ എയർ കണ്ടീഷനിംഗ്, ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും K10 ടോപ്പ് എൻഡ് വേരിയന്റിൽ ലഭ്യമാവും.

Alto K10 ബേസ് മോഡലിനെ Maruti ഒരുക്കിയിരിക്കുന്നത് ഇങ്ങനെ; കാണാം വോക്ക്എറൗണ്ട് വീഡിയോ

റിയർ പാർക്കിംഗ് സെൻസറുകൾ, ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, എബിഎസ് എന്നിവ ഉപയോഗിച്ച് സുരക്ഷയും മെച്ചപ്പെടുത്തും. അവ ഓരോന്നും സ്റ്റാൻഡേർഡായി എല്ലാ വേരിയന്റുകളിലും വാഗ്ദാനം ചെയ്യുമെന്നാണ് മാരുതി സുസുക്കി അറിയിച്ചിരിക്കുന്നത്. സെലേറിയോ, വാഗൺആർ, എസ്-പ്രെസോ എന്നിവയ്ക്ക് രൂപം നൽകുന്ന കമ്പനിയുടെ ഹാർട്ട്ടെക്‌റ്റ് പ്ലാറ്റ്‌ഫോമിൽ ഒരുക്കിയിരിക്കുന്നതിനാൽ നിലവിലെ ആൾട്ടോ 800 പതിപ്പിനേക്കാൾ വലിപ്പം വരാനിരിക്കുന്ന K10 മോഡലിനുണ്ടാവും.

Alto K10 ബേസ് മോഡലിനെ Maruti ഒരുക്കിയിരിക്കുന്നത് ഇങ്ങനെ; കാണാം വോക്ക്എറൗണ്ട് വീഡിയോ

പുതിയ K10-ന് 3,530 mm നീളവും 1,490 mm വീതിയും 1,520 mm ഉയരവും ഉണ്ടാകും. അതേസമയം 2,380 മില്ലീമീറ്റർ നീളമുള്ള വീൽബേസായിരിക്കും എൻട്രി ലെവൽ ഹാച്ച്ബാക്കിനുണ്ടാവുക. മൊത്തം ഭാരം 1,150 കിലോഗ്രാമായാണ് കണക്കാക്കുന്നത്. ഇത് ബേസ് ആൾട്ടോ 800 മോഡലലിനെക്കാൾ 30 കിലോ ഭാരം കുറവാണെന്നത് പ്രത്യേകം ശ്രദ്ധിക്കാം.

Alto K10 ബേസ് മോഡലിനെ Maruti ഒരുക്കിയിരിക്കുന്നത് ഇങ്ങനെ; കാണാം വോക്ക്എറൗണ്ട് വീഡിയോ

17 ലിറ്റർ ശേഷിയുള്ള ഫ്യുവൽ ടാങ്ക്, 177 ലിറ്റർ ബൂട്ട് സ്പേസ്, 160 mm ഗ്രൗണ്ട് ക്ലിയറൻസ് എന്നിവയാണ് മറ്റ് ഹൈലൈറ്റുകൾ. 5 സ്പീഡ് മാനുവൽ, 5 സ്പീഡ് എഎംടി ഓട്ടോമാറ്റിക് എന്നിവയുമായി ഘടിപ്പിച്ച 1.0 ലിറ്റർ കെ സീരീസ് പെട്രോൾ എഞ്ചിനാണ് 2022 ആൾട്ടോ K10 കാറിന് തുടിപ്പേകാൻ എത്തുക.

Alto K10 ബേസ് മോഡലിനെ Maruti ഒരുക്കിയിരിക്കുന്നത് ഇങ്ങനെ; കാണാം വോക്ക്എറൗണ്ട് വീഡിയോ

ഈ എഞ്ചിൻ 67 bhp പവറിൽ പരമാവധി 89 Nm torque വരെ നൽകാനും പ്രാപ്‌തമായിരിക്കും. സ്റ്റാർട്ട്/സ്റ്റോപ്പ് ടെക്നോളജിയും എഞ്ചിന്റെ ഭാഗമായതിനാൽ മൈലേജിന്റെ കാര്യത്തിലും ആശങ്കകൾ ഒന്നും വേണ്ട. ലോഞ്ച് ചെയ്തുകഴിഞ്ഞാൽ റെനോ ക്വിഡ് മാത്രമായിരിക്കും ആൾട്ടോ K10-ന് വെല്ലുവിളിയാവുക.

Alto K10 ബേസ് മോഡലിനെ Maruti ഒരുക്കിയിരിക്കുന്നത് ഇങ്ങനെ; കാണാം വോക്ക്എറൗണ്ട് വീഡിയോ

അടുത്തിടെ വിപണിയിൽ നിന്നും ഹ്യുണ്ടായി സാൻട്രോ പിൻമാറിയതിനാൽ മാരുതിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാവും. ആൾട്ടോ 800 നിലവിൽ 3.39 ലക്ഷം മുതൽ 5.03 ലക്ഷം രൂപ വരെയുള്ള എക്സ്ഷോറൂം വിലയിലാണ് വിൽപ്പനയ്ക്ക് എത്തുന്നത്. ഇതിൽ നിന്നും അൽപം വില വർധനവ് മാത്രമാവും K10 മോഡലിനുണ്ടാവുക.

Most Read Articles

Malayalam
English summary
2022 maruti alto k10 base variant lxi mt arrives at dealer
Story first published: Tuesday, August 16, 2022, 11:28 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X