2022 Maruti Suzuki Brezza; അളവുകളും വേരിയന്റ് വിവരങ്ങളും പുറത്ത്

നിര്‍മാതാക്കളായ മാരുതി സുസുക്കി അതിന്റെ പുതിയ ബ്രെസ കോംപാക്ട് എസ്‌യുവി രാജ്യത്ത് അവതരിപ്പിക്കാനൊരുങ്ങുകയാണ്. ലോഞ്ച് ചെയ്യുന്നതിന് ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍, എസ്‌യുവിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

2022 Maruti Suzuki Brezza; അളവുകളും വേരിയന്റ് വിവരങ്ങളും പുറത്ത്

മോഡലിന്റെ അളവുകളും വേരിയന്റുകളും സംബന്ധിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മുമ്പത്തെ അതേ ഗ്ലോബല്‍-C പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, ബ്രെസയില്‍ ഇപ്പോള്‍ പുതുക്കിയ എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ ഡിസൈനും ഒരു പുതിയ എഞ്ചിനും കമ്പനി അവതരിപ്പിക്കും.

2022 Maruti Suzuki Brezza; അളവുകളും വേരിയന്റ് വിവരങ്ങളും പുറത്ത്

ടാറ്റ നെക്‌സോണ്‍, കിയ സോനെറ്റ്, മഹീന്ദ്ര XUV300, നിസാന്‍ മാഗ്നൈറ്റ്, റെനോ കൈഗര്‍ അടുത്തിടെ പുറത്തിറക്കിയ ഹ്യുണ്ടായി വെന്യു ഫെയ്‌സ്‌ലിഫ്റ്റ് എന്നിവയ്ക്കൊപ്പം രാജ്യത്തെ ശക്തമായ എസ്‌യുവി വിഭാഗത്തിലാണ് ബ്രെസ മത്സരിക്കുന്നത്. അളവുകളുടെ കാര്യത്തില്‍ അതിന്റെ എതിരാളികളുമായി ഇത് എങ്ങനെ വ്യത്യസ്തപ്പെട്ടിരിക്കുന്നുവെന്നും, ഓഫര്‍ ചെയ്യുന്ന വേരിയന്റുകള്‍ ഏതെല്ലാമെന്നുമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്.

2022 Maruti Suzuki Brezza; അളവുകളും വേരിയന്റ് വിവരങ്ങളും പുറത്ത്

ലഭിക്കുന്ന റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ മാരുതി സുസുക്കി ബ്രെസയ്ക്ക് 3,995 mm നീളവും 1,790 mm വീതിയും 1,685 mm ഉയരവുമുണ്ട്. ഇതിന് 2,500 mm വീല്‍ബേസ് ഉണ്ട്. മുമ്പത്തേതിനേക്കാള്‍ 45 mm ഉയരം കൂടുതലുണ്ടെന്നതൊഴിച്ചാല്‍ ഇത് ഔട്ട്ഗോയിംഗ് മോഡലിന് സമാനമാണ്.

2022 Maruti Suzuki Brezza; അളവുകളും വേരിയന്റ് വിവരങ്ങളും പുറത്ത്

പുതിയ ബ്രെസയുടെ നീളം പഴയതിന് തുല്യമാണെന്നത് ശ്രദ്ധേയമാണ്. പ്ലാറ്റ്ഫോം മാറ്റിയില്ലെങ്കില്‍ വീല്‍ബേസ് സാധാരണഗതിയില്‍ അതേപടി നിലനില്‍ക്കുമ്പോള്‍, പുനര്‍രൂപകല്‍പ്പന ചെയ്ത ബമ്പറുകള്‍ കാരണം കാറിന്റെ നീളം സാധാരണയായി വ്യത്യാസപ്പെടുന്നു.

2022 Maruti Suzuki Brezza; അളവുകളും വേരിയന്റ് വിവരങ്ങളും പുറത്ത്

ബ്രെസയെപ്പോലെ, പ്രധാന കോസ്മെറ്റിക് അപ്ഡേറ്റുകളുള്ള അതേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള 2022 ബലേനോ പോലും ഔട്ട്ഗോയിംഗ് മോഡലിനേക്കാള്‍ 10 mm ചെറുതാണ്.

2022 Maruti Suzuki Brezza; അളവുകളും വേരിയന്റ് വിവരങ്ങളും പുറത്ത്

എതിരാളികളെ അപേക്ഷിച്ച്, റെനോ കൈഗര്‍, നിസാന്‍ മാഗ്നൈറ്റ് എന്നിവയേക്കാള്‍ നേരിയ നീളമേ ബ്രെസയ്ക്കുള്ളൂ. ഇത് റെനോ-നിസാന്‍ ജോഡിയെക്കാള്‍ വിശാലമാണ്, എന്നാല്‍ മഹീന്ദ്ര XUV300, ടാറ്റ നെക്‌സോണ്‍ എന്നിവയേക്കാള്‍ ഇടുങ്ങിയതാണ്.

2022 Maruti Suzuki Brezza; അളവുകളും വേരിയന്റ് വിവരങ്ങളും പുറത്ത്

ബ്രെസയുടെ 2,500 mm വീല്‍ബേസ് മറ്റ് കോംപാക്ട് എസ്‌യുകള്‍ക്ക് സമാനമാണ്, എന്നാല്‍ മഹീന്ദ്ര XUV300-നേക്കാള്‍ 100 mm ചെറുതാണ്, ടാറ്റ നെക്സോണിനെ അപേക്ഷിച്ച് വളരെ കുറച്ച് മാത്രമാണിതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

2022 Maruti Suzuki Brezza; അളവുകളും വേരിയന്റ് വിവരങ്ങളും പുറത്ത്

വേരിയന്റുകളിലേക്ക് വന്നാല്‍, പുതിയ ബ്രെസയ്ക്ക് ആകെ 10 വേരിയന്റുകള്‍ ഉണ്ടാകുമെന്നാണ് പറയുന്നത്. ഏഴ് മാനുവല്‍ വേരിയന്റുകളുണ്ടാകും - LXi, LXi(O), VXi, VXi (O), ZXi, ZXi (O), ZXI+ - കൂടാതെ മൂന്ന് ഓട്ടോമാറ്റിക് - VXi, ZXi, ZXi+.

2022 Maruti Suzuki Brezza; അളവുകളും വേരിയന്റ് വിവരങ്ങളും പുറത്ത്

5-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുള്ള 1.5 ലിറ്റര്‍ K15C നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനിലാണ് ബ്രെസ വരുന്നത്. പഴയ 4-സ്പീഡ് ഓട്ടോമാറ്റിക്കിന് പകരം 6-സ്പീഡ് യൂണിറ്റ് വരും, അത് അടുത്തിടെ മുഖംമിനുക്കിയ XL6, എര്‍ട്ടിഗ എംപിവികളില്‍ കണ്ടതിന് സമാനമായിരിക്കും.

2022 Maruti Suzuki Brezza; അളവുകളും വേരിയന്റ് വിവരങ്ങളും പുറത്ത്

സിഎന്‍ജിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുകൊണ്ട് തന്നെ മാരുതി, ബ്രെസയുടെ സിഎന്‍ജി പതിപ്പ് പിന്നീട് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫീച്ചറുകളുടെ കാര്യത്തില്‍, ഏറ്റവും പുതിയ ടീസറുകള്‍ പ്രകാരം, ഹെഡ്സ്-അപ്പ് ഡിസ്പ്ലേ, ഇലക്ട്രിക് സണ്‍റൂഫ് തുടങ്ങിയ ഫീച്ചറുകള്‍ മാരുതി വാഗ്ദാനം ചെയ്യുമെന്ന് വേണം പ്രതീക്ഷിക്കാന്‍.

2022 Maruti Suzuki Brezza; അളവുകളും വേരിയന്റ് വിവരങ്ങളും പുറത്ത്

കൂടാതെ, പുതിയ എസ്‌യുവിക്ക് 9.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ സിസ്റ്റം, വയര്‍ലെസ് ഫോണ്‍ കണക്റ്റിവിറ്റി, 360 ഡിഗ്രി ക്യാമറ തുടങ്ങിയ സവിശേഷതകള്‍ എന്നിവയും ലഭിക്കും. സുരക്ഷയുടെ കാര്യത്തില്‍, ബ്രെസയ്ക്ക് ESC സ്റ്റാന്‍ഡേര്‍ഡും ഉയര്‍ന്ന വേരിയന്റുകളില്‍ ആറ് എയര്‍ബാഗുകളും ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Most Read Articles

Malayalam
English summary
2022 maruti suzuki brezza dimensions and variant details out read to find more
Story first published: Wednesday, June 29, 2022, 16:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X