വരാനിരിക്കുന്ന 2022 Mercedes Benz C-ക്ലാസിന്റെ പ്രധാന മാറ്റങ്ങളും ഫീച്ചർ ഹൈലൈറ്റുകളും

ആറാം തലമുറ C-ക്ലാസ് 2022 മെയ് 10 -ന് വിപണിയിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ഇന്ത്യയിൽ മെർസിഡീസ് ബെൻസ് അരങ്ങേറ്റം കുറിച്ചു. അതിന് പിന്നാലെ വാഹനത്തിന്റെ മാർക്കറ്റ് സ്പെസിഫിക്ക് ഫീച്ചർ വിശദാംശങ്ങളും സവിശേഷതകളും കാർ നിർമ്മാതാക്ക് വെളിപ്പെടുത്തിയിരിക്കുകയാണ്.

വരാനിരിക്കുന്ന 2022 Mercedes Benz C-ക്ലാസിന്റെ പ്രധാന മാറ്റങ്ങളും ഫീച്ചർ ഹൈലൈറ്റുകളും

സെഡാന്റെ പുതിയ മോഡൽ ലൈനപ്പ് C200, C220d (അവന്റ്ഗ്രേഡ് ട്രിമ്മിൽ ലഭ്യമാണ്), C300d (AMG-ലൈൻ ഗ്രേഡിൽ മാത്രം ലഭ്യമാണ്) എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വാഗ്ദാനം ചെയ്യും. അവന്റ്ഗ്രേഡ് വേരിയന്റുകളിൽ ചില സ്പോർട്ടി ഡിസൈൻ ഘടകങ്ങൾ C300d വഹിക്കുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

വരാനിരിക്കുന്ന 2022 Mercedes Benz C-ക്ലാസിന്റെ പ്രധാന മാറ്റങ്ങളും ഫീച്ചർ ഹൈലൈറ്റുകളും

പുതിയ 2022 മെർസിഡീസ് C-ക്ലാസിന് മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയ്‌ക്കൊപ്പം അകത്തും പുറത്തും ശ്രദ്ധേയമായ മാറ്റങ്ങൾ ലഭിക്കുന്നു. സെഡാന്റെ പുതിയ തലമുറ മോഡലിന്റെ പ്രധാന വിശദാംശങ്ങൾ ഇതാ.

വരാനിരിക്കുന്ന 2022 Mercedes Benz C-ക്ലാസിന്റെ പ്രധാന മാറ്റങ്ങളും ഫീച്ചർ ഹൈലൈറ്റുകളും

പവർട്രെയിനുകൾ & മൈലേജ്

204 bhp കരുത്തും 300 Nm torque ഉം പുറപ്പെടുവിക്കാൻ പര്യാപ്തമായ ഒരു പുതിയ 1.5 ലിറ്റർ, നാല് സിലിണ്ടർ പെട്രോൾ എഞ്ചിനിൽ നിന്നാണ് C200 -ന് പവർ ലഭിക്കുന്നത്. C220d 2.0 ലിറ്റർ ഡീസൽ മോട്ടോറുമായാണ് വരുന്നത്.

വരാനിരിക്കുന്ന 2022 Mercedes Benz C-ക്ലാസിന്റെ പ്രധാന മാറ്റങ്ങളും ഫീച്ചർ ഹൈലൈറ്റുകളും

ഇത് 200 bhp പവറും 440 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്നു. റേഞ്ച് ടോപ്പിംഗ് C300d വേരിയന്റിന് കരുത്തേകുന്നത് 2.0 ലിറ്റർ ഡീസൽ എഞ്ചിനാണ്, ഇത് പരമാവധി 265 bhp കരുത്തും 550 Nm പീക്ക് torque ഉം സൃഷ്ടിക്കുന്നു.

വരാനിരിക്കുന്ന 2022 Mercedes Benz C-ക്ലാസിന്റെ പ്രധാന മാറ്റങ്ങളും ഫീച്ചർ ഹൈലൈറ്റുകളും

മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഒരു ഇന്റഗ്രേറ്റഡ് സ്റ്റാർട്ട് ജനറേറ്ററും (ISG) മൂന്ന് എഞ്ചിനുകളും പ്രയോജനപ്പെടുത്തുന്നു. രണ്ട് സിസ്റ്റങ്ങളും 20 bhp വരെ കരുത്തും 200 Nm മികച്ച torque ഉം നൽകുന്നു.

വരാനിരിക്കുന്ന 2022 Mercedes Benz C-ക്ലാസിന്റെ പ്രധാന മാറ്റങ്ങളും ഫീച്ചർ ഹൈലൈറ്റുകളും

കൂടാതെ, ഈ സാങ്കേതികവിദ്യകൾ പുതിയ 2022 മെർസിഡീസ് ബെൻസ് C-ക്ലാസിനെ മുമ്പത്തേതിനേക്കാൾ കൂടുതൽ ഇന്ധനക്ഷമതയുള്ളതാക്കുന്നു. ഇതിന്റെ C200, C220d, C300d എന്നിവ യഥാക്രമം ലിറ്ററിന് 16.9 കിലോമീറ്റർ, 23 കിലോമീറ്റർ, 20.37 കിലോമീറ്റർ എന്നീ മൈലേജ് വാഗ്ദാനം ചെയ്യുന്നു.

വരാനിരിക്കുന്ന 2022 Mercedes Benz C-ക്ലാസിന്റെ പ്രധാന മാറ്റങ്ങളും ഫീച്ചർ ഹൈലൈറ്റുകളും

ട്രാൻസ്മിഷൻ ചുമതലകൾ നിർവഹിക്കുന്നതിന്, സെഡാനിൽ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് നൽകിയിരിക്കുന്നത്. C200, C220d എന്നിവയ്ക്ക് 7.3 സെക്കൻഡിൽ പൂജ്യത്തിൽ നിന്ന് 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയുമെന്നും C300d 5.7 സെക്കൻഡിനുള്ളിൽ ഇത് ചെയ്യുമെന്നും കാർ നിർമ്മാതാക്കൾ അവകാശപ്പെടുന്നു.

വരാനിരിക്കുന്ന 2022 Mercedes Benz C-ക്ലാസിന്റെ പ്രധാന മാറ്റങ്ങളും ഫീച്ചർ ഹൈലൈറ്റുകളും

എന്താണ് ഉള്ളിൽ പുതിയതായി ചേർത്തിരിക്കുന്നത്

പുതിയ C-ക്ലാസ് S-ക്ലാസ്സുമായി പല കാര്യങ്ങളിലും സാമ്യം പങ്കിടുന്നു, പ്രത്യേകിച്ചും ലംബമായി സ്ഥാപിച്ചിരിക്കുന്ന 11.9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ഫീച്ചർ ചെയ്യുന്ന സെൻട്രൽ കൺസോൾ നോക്കുമ്പോൾ. ഏറ്റവും പുതിയ തലമുറ MBUX സാങ്കേതികവിദ്യ ഉപയോഗിച്ചാണ് യൂണിറ്റ് ഒരുക്കിയിരിക്കുന്നത്.

വരാനിരിക്കുന്ന 2022 Mercedes Benz C-ക്ലാസിന്റെ പ്രധാന മാറ്റങ്ങളും ഫീച്ചർ ഹൈലൈറ്റുകളും

12.3 ഇഞ്ച് ഫുൾ ഡിജിറ്റൽ ഡ്രൈവർ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, കണക്റ്റഡ് കാർ ടെക്, ADAS, പ്രീമിയം ബർമെസ്റ്റർ സൗണ്ട് സിസ്റ്റം, വലിയ സൺറൂഫ്, ആംബിയന്റ് ലൈറ്റിംഗ്, വയർലെസ് ചാർജിംഗ്, ഡ്യുവൽ സോൺ ക്ലൈമറ്റ് കൺട്രോൾ, നാപ്പ ലെതർ അപ്ഹോൾസ്റ്ററി, പവർഡ് ഫ്രണ്ട് സീറ്റുകൾ, റിയർ സെന്റർ ആംറെസ്റ്റ്, മുന്നിൽ ഒരു വയർലെസ് ഫോൺ ചാർജർ, ഹീറ്റഡ് ഫംഗ്ഷനോടുകൂടിയ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന സ്റ്റിയറിംഗ് എന്നിവയും സെഡാനിൽ ഉണ്ട.. സിയന്ന ബ്രൗൺ, മക്കിയാറ്റോ ബീജ്, ബ്ലാക്ക് എന്നിവ ഉൾപ്പടെ മൂന്ന് ഇന്റീരിയർ കളർ ഓപ്‌ഷനുകൾ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

വരാനിരിക്കുന്ന 2022 Mercedes Benz C-ക്ലാസിന്റെ പ്രധാന മാറ്റങ്ങളും ഫീച്ചർ ഹൈലൈറ്റുകളും

വലിയ അളവുകൾ

പുതിയ 2022 മെർസിഡീസ് C-ക്ലാസ് വലുപ്പത്തിലും വളർന്നിട്ടുണ്ട്. മുൻഗാമിയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയതിന് 65 mm നീളവും 10 mm വീതിയും 7 mm ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമുണ്ട്.

വരാനിരിക്കുന്ന 2022 Mercedes Benz C-ക്ലാസിന്റെ പ്രധാന മാറ്റങ്ങളും ഫീച്ചർ ഹൈലൈറ്റുകളും

ഇപ്പോൾ, സെഡാൻ 4751 mm നീളവും 1820 mm വീതിയും അളക്കുന്നു. ഇതിന്റെ വീൽബേസും 25 mm (2865 mm) വർധിപ്പിച്ചിട്ടുണ്ട്. പിൻ സീറ്റുകൾ കൂടുതൽ വിശാലമാക്കുന്നതിനായി, വാഹന നിർമ്മാതാക്കൾ 21 mm കൂടുതൽ വീൽബേസും വാഗ്ദാനം ചെയ്യുന്നു.

വരാനിരിക്കുന്ന 2022 Mercedes Benz C-ക്ലാസിന്റെ പ്രധാന മാറ്റങ്ങളും ഫീച്ചർ ഹൈലൈറ്റുകളും

കളർ ഓപ്ഷനുകൾ

മൊജാവെ സിൽവർ, സലാറ്റിൻ ഗ്രേ, ഒപാലൈറ്റ് വൈറ്റ്, ഹൈടെക് സിൽവർ, കവൻസൈറ്റ് ബ്ലൂ, മാനുഫാക്തൂർ ഒപാലൈറ്റ്, ഒബ്സിഡിയൻ ബ്ലാക്ക് എന്നിങ്ങനെ ആറ് എക്സ്റ്റീരിയർ പെയിന്റ് സ്‌കീമുകളിലാണ് 2022 മെർസിഡീസ് ബെൻസ് C-ക്ലാസ് വരുന്നത്. കവൻസൈറ്റ് ബ്ലൂ, മാനുഫാക്തൂർ ഒപാലൈറ്റ് വൈറ്റ്, ഒബ്സിഡിയൻ ബ്ലാക്ക് ഷേഡുകൾ C300d വേരിയന്റിനായി കരുതിവച്ചിരിക്കുന്നു എന്നത് ശ്രദ്ധിക്കുക.

Most Read Articles

Malayalam
English summary
2022 mercedes benz c class unveiled major changes and highlights
Story first published: Thursday, May 5, 2022, 16:30 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X