Just In
- 23 min ago
കമ്മ്യൂട്ടർ മുതൽ പ്രീമിയം വരെ, വിപണി പിടിക്കാൻ ജൂൺ മാസം വിൽപ്പനയ്ക്കെത്തിയ പുത്തൻ മോട്ടോർസൈക്കിളുകൾ
- 1 hr ago
കാത്തിരിപ്പ് അവസാനിപ്പിച്ച് കണ്ണഞ്ചിപ്പിക്കും വിലയിൽ New-Gen Brezza പുറത്തിറക്കി Maruti
- 2 hrs ago
സുരക്ഷയുടെ കാര്യത്തിൽ ഒരു പടി മുന്നോട്ട്; GNCAP ടെസ്റ്റിൽ 3 സ്റ്റാർ റേറ്റിംഗ് കരസ്ഥമാക്കി S-Presso
- 3 hrs ago
കൂടുതൽ ശ്രദ്ധ എസ്യുവിയിലേക്ക്; പുത്തൻ മാർക്കറ്റ് തന്ത്രങ്ങളുമായി Hyundai
Don't Miss
- News
ഇടവേളയ്ക്ക് ശേഷം പത്തനംതിട്ടയില്‍ വീണ്ടും കോവിഡ് കൂടുന്നു: വാക്സിനേഷന് ഊർജ്ജിതമാക്കണം
- Lifestyle
27 നാളുകാര്‍ക്കും ജൂലൈ മാസത്തിലെ സമ്പൂര്‍ണഫലം
- Movies
'തേങ്ങാക്കൊല മാങ്ങാത്തൊലി'കണ്ടിട്ട് നിലയുടെ പ്രതികരണം ഇങ്ങനെ, മനസില്‍ നിന്ന് എഴുതിയ വരികളാണ് അത്
- Finance
സമ്പാദ്യമായ 5,000 രൂപയുമായി ഓഹരി വിപണിയിലെത്തിയ യുവാവ്; ഇന്ന് ശതകോടീശ്വരന്മാരുടെ പട്ടികയിൽ ; സ്വപ്ന വിജയം
- Sports
'മോര്‍ഗനും ധോണിയും ഒരുപോലെ', വലിയ വ്യത്യാസങ്ങളില്ല, സാമ്യത ചൂണ്ടിക്കാട്ടി മോയിന്‍ അലി
- Technology
മോഷണം പോയ റേഞ്ച് റോവർ കാർ കണ്ടെത്താൻ സഹായിച്ചത് ആപ്പിൾ എയർ ടാഗ്
- Travel
മേഘങ്ങള്‍ക്കു മുകളിലെ ആണവോര്‍ജ്ജ ഹോട്ടല്‍, ലാന്‍ഡിങ് ഇല്ല!! അറ്റുകുറ്റപണി ആകാശത്ത്... സ്കൈ ക്രൂസ് അത്ഭുതമാണ്
അഞ്ചും പത്തും അല്ല പുത്തൻ Brezza -യിൽ വരുന്നത് 45 ഓളം അപ്പ്ഡേറ്റുകൾ
ഇന്തോ ജാപ്പനീസ് വാഹന നിർമ്മാതാക്കളിൽ നിന്നുള്ള സബ് കോംപാക്ട് എസ്യുവിയായ മാരുതി സുസുക്കി വിറ്റാര ബ്രെസ വരും ദിവസങ്ങളിൽ അതിന്റെ രണ്ടാം തലമുറയിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ്.

എസ്യുവിയുടെ പുതിയ മോഡലിനെ മാരുതി ബ്രെസ എന്ന് വിളിക്കുമെന്നും അതിന്റെ വില 2022 ജൂൺ 30 -ന് പ്രഖ്യാപിക്കുമെന്നും കാർ നിർമ്മാതാക്കൾ ഇതിനോടകം സ്ഥിരീകരിച്ചു. മോഡൽ ലൈനപ്പ് മൂന്ന് ഓട്ടോമാറ്റിക്, നാല് മാനുവൽ വകഭേദങ്ങൾ ഉൾപ്പെടെ നാല് ട്രിമ്മുകളിൽ (LXi, VXi, ZXi, ZXi+) വരും.

വാഹനത്തിന്റെ ഔദ്യോഗിക ഫീച്ചർ ലിസ്റ്റ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പുതിയ 2022 മാരുതി ബ്രെസ 45 -ലധികം എക്സ്റ്റീരിയർ, ഇന്റീരിയർ, മെക്കാനിക്കൽ അപ്ഡേറ്റുകളുമായി വരുമെന്ന് റിപ്പോർട്ട് ചെയ്യുന്നു.

022 മാരുതി ബ്രെസ ഇന്റീരിയർ ഫീച്ചറുകൾ
മിക്ക നവീകരണങ്ങളും ക്യാബിനിനുള്ളിൽ ആയിരിക്കും. സ്മാർട്ട്പ്ലേ പ്രോ ഇന്റർഫേസും ഏറ്റവും പുതിയ സ്മാർട്ട്ഫോൺ കണക്റ്റിവിറ്റിയുമുള്ള 9.0 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവുമായാണ് പുതിയ ബ്രെസ വരുന്നത്.

സ്മാർട്ട്പ്ലേ പ്രോ ഉയർന്ന ZXi ട്രിമ്മിനായി റിസർവ് ചെയ്യപ്പെടുമെന്നത് ശ്രദ്ധിക്കേണ്ടതാണ്, അതേസമയം VXi, താഴ്ന്ന വേരിയന്റുകൾക്ക് സ്മാർട്ട്പ്ലേ സ്റ്റുഡിയോ ലഭിക്കും. 40 -ലധികം കണക്റ്റഡ് ഫീച്ചറുകളുള്ള സുസുക്കി കണക്ട് സിസ്റ്റം ZXi, ZXi+ ട്രിമ്മുകളിലും ലഭ്യമാകും. OTA (ഓവർ-ദി-എയർ) അപ്ഡേറ്റുകൾ, വയർലെസ് ഡോക്ക്, അഡ്വാൻസ്ഡ് വോയിസ് അസിസ്റ്റൻസ് എന്നിവയും യൂണിറ്റ് പിന്തുണയ്ക്കും.

2022 മാരുതി ബ്രെസ ഇന്റീരിയർ
ഡ്യുവൽ-ടോൺ ഇന്റീരിയർ, ആംബിയന്റ് ലൈറ്റുകൾ, ടിൽറ്റ്-അപ്പ് ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക് സൺറൂഫ്, ഹെഡ്-അപ്പ്-ഡിസ്പ്ലേ (HUD), കൂൾഡ് ഗ്ലോവ് ബോക്സ്, ഇന്റർമിറ്റൻഡ് ഫംഗ്ഷനോടു കൂടിയ റിയർ വൈപ്പർ, ടൈപ്പ് A, C റിയർ ഫാസ്റ്റ് ചാർജർ USB പോർട്ടുകൾ, ടെലിസ്കോപ്പിക് ഫംഗ്ഷനുള്ള ഒരു ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും ക്രൂയിസ് കൺട്രോളും ഉയർന്ന ZXi, ZXi+ ട്രിമ്മുകളിൽ മാത്രമായിരിക്കും.

എസ്യുവിക്ക് പുതിയ, മൾട്ടി ലേയേർഡ് ഡാഷ്ബോർഡ് ഡിസൈൻ, പുതിയ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ടോഗിൾ കൺട്രോൾ ഓട്ടോ എസി യൂണിറ്റ്, മികച്ച നിലവാരമുള്ള സീറ്റ് ഫാബ്രിക്, വീതിയേറിയ പിൻ സീറ്റ് എന്നിവയും ഓഫറിലുണ്ടാകും.

സുരക്ഷയുമായി ബന്ധപ്പെട്ട്, പുതിയ മാരുതി ബ്രെസ ആറ് എയർബാഗുകൾ, പിൻ പാർക്കിംഗ് ക്യാമറ, 360 ഡിഗ്രി ക്യാമറ എന്നിവ വാഗ്ദാനം ചെയ്യും. മുകളിൽ പറഞ്ഞ സുരക്ഷാ ഫിറ്റ്മെന്റുകൾ ZXi+ ട്രിമ്മിനായി നീക്കിവച്ചിരിക്കും. ഹിൽ ഹോൾഡ് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റോൾ ഓവർ മിറ്റിഗേഷൻ, റിയർ പാർക്കിംഗ് ക്യാമറ എന്നിവയും എസ്യുവിയിലുണ്ടാകും.

പുതിയ മാരുതി ബ്രെസ 2022 ഡിസൈൻ അപ്ഡേറ്റുകൾ
ഇതിന് മുൻവശത്ത് കാര്യമായ സൗന്ദര്യവർധക മാറ്റങ്ങൾ വരും. LXi, VXi വേരിയന്റുകൾക്ക് പുതിയ ബൈ-ഹാലൊജൻ പ്രൊജക്ടർ ഹെഡ്ലാമ്പുകൾ ലഭിക്കുമെങ്കിലും, ഫ്ലോട്ടിംഗ് ഡിആർഎല്ലുകളുള്ള ഡ്യുവൽ എൽഇഡി പ്രൊജക്ടർ ഹെഡ്ലാമ്പുകൾ ZXi, ZXi+ ട്രിമ്മുകളിൽ മാത്രമേ ലഭ്യമാകൂ.

ഉയർന്ന വേരിയന്റുകളിൽ ഫോളോ-മീ-ഹോം, ലീഡ്-മീ-ടു-വെഹിക്കിൾ ഫീച്ചറുകൾ ഉള്ള ഓട്ടോ ഹെഡ്ലാമ്പുകളും ലഭിക്കും. 215 സെക്ഷൻ ടയറുകളും എൽഇഡി ഫോഗ് ലാമ്പുകളുമുള്ള ഓൾ ബ്ലാക്ക് 16 ഇഞ്ച് അലോയി വീലുകളും ZXi ട്രിമ്മിൽ മാത്രമേ ലഭ്യമാകൂ.

ബോഡി ക്ലാഡിംഗും എസ്യുവിയിൽ ഉണ്ടാകും. പുതിയ ലൈറ്റ്റോൺ എൽഇഡി ടെയിൽലാമ്പുകൾ, വലിയ റിയർ ക്വാർട്ടർ ഏരിയ, പുതുക്കിയ റിയർ സിഗ്നേച്ചർ എന്നിവ ഉപയോഗിച്ച് പിൻ പ്രൊഫൈൽ അപ്ഡേറ്റ് ചെയ്യും.

കളർ ഓപ്ഷനുകൾ
മാഗ്മ ഗ്രേ (LXi), സ്പ്ലെൻഡിഡ് സിൽവർ (LXi), എക്സുബറന്റ് ബ്ലൂ (LXi), ബ്രേവ് കാക്കി (VXi) എന്നിങ്ങനെ നാല് പുതിയ കളർ ഓപ്ഷനുകൾ പുതിയ മാരുതി ബ്രെസ 2022 ലഭ്യമാകും.

LXi വേരിയന്റ് സിസ്ലിംഗ് റെഡ്, പേൾ ആർട്ടിക് പെയിന്റ് സ്കീമുകളിലും ലഭിക്കും, ZXi, ZXi എന്നിവ വൈറ്റ്, ഗ്രേ, ബ്ലൂ ഷെയ്ഡുകളിൽ മാത്രം ലഭ്യമാകും. ഉപഭോക്താക്കൾക്ക് സിൽവർ & ബ്ലാക്ക്, കാക്കി & വൈറ്റ്, റെഡ് & ബ്ലാക്ക് എന്നിവയുൾപ്പെടെയുള്ള ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളും ലഭിക്കും.
2022 മാരുതി ബ്രെസ എഞ്ചിൻ സവിശേഷതകൾ
ഹുഡിന്റെ കീഴിൽ, പുതിയ ബ്രെസയിൽ ഡ്യുവൽജെറ്റ്, ഡ്യുവൽ VVT സാങ്കേതികവിദ്യയുള്ള പുതിയ K15C സ്മാർട്ട് ഹൈബ്രിഡ് പെട്രോൾ എഞ്ചിൻ ഉണ്ടാകും. മോട്ടോർ മികച്ച പ്രകടനവും ഇന്ധനക്ഷമതയും NVH ലെവലും നൽകുമെന്ന് പറയപ്പെടുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ പാഡിൽ ഷിഫ്റ്ററുകളുള്ള പുതിയ ആറ്-സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും അഞ്ച്-സ്പീഡ് മാനുവൽ യൂണിറ്റും ഉൾപ്പെടും.