2023 Kodiaq-നായുള്ള ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി Skoda; വില വര്‍ധിപ്പിച്ചു

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഈ വര്‍ഷം ജനുവരിയിലാണ് സ്‌കോഡ ഇന്ത്യ തങ്ങളുടെ മുന്‍നിര എസ്‌യുവിയായ കൊഡിയാക് രാജ്യത്ത് അവതരിപ്പിക്കുന്നത്. 34.99 ലക്ഷം രൂപ പ്രാരംഭ എക്സ്ഷോറൂം വിലയിലാണ് മോഡലിനെ അവതരിപ്പിച്ചത്.

2023 Kodiaq-നായുള്ള ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി Skoda; വില വര്‍ധിപ്പിച്ചു

ഈ പ്രീമിയം ഫുള്‍-സൈസ് എസ്‌യുവിയുടെ ആദ്യ ബാച്ച് ലോഞ്ച് ചെയ്ത് 24 മണിക്കൂറിനുള്ളില്‍, 2022-ല്‍ ഇന്ത്യക്കായി അനുവദിച്ച 1,200 യൂണിറ്റുകളും വിറ്റുതീര്‍ന്നതായി കമ്പനി അറിയിച്ചിരുന്നു. ഇപ്പോള്‍, കമ്പനി കൊഡിയാകിന്റെ ബുക്കിംഗ് വീണ്ടും ആരംഭിക്കാനൊരുങ്ങുകയാണ്.

2023 Kodiaq-നായുള്ള ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി Skoda; വില വര്‍ധിപ്പിച്ചു

റിപ്പോര്‍ട്ട് അനുസരിച്ച് പുതിയ ബുക്കിംഗ് ആരംഭിക്കുമ്പോള്‍, മോഡലിന്റെ വില കമ്പനി വര്‍ധിപ്പിക്കുകയും ചെയ്യും. പുതിയ 2023 സ്‌കോഡ കൊഡിയാകിന്റെ എക്സ്ഷോറൂം വില 37.49 ലക്ഷം രൂപ മുതലാണ്. 2022 ഏപ്രില്‍ മാസത്തിലാണ് കമ്പനി മോഡലിന്റെ വില വര്‍ധിപ്പിക്കുന്നത്.

2023 Kodiaq-നായുള്ള ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി Skoda; വില വര്‍ധിപ്പിച്ചു

മൂന്ന് വേരിയന്റുകളിലാണ് വാഹനം വില്‍പ്പനയ്ക്ക് എത്തുന്നത്. ഏറ്റവും പുതിയ വില പരിഷ്‌കരണത്തോടെ, സ്‌കോഡയില്‍ നിന്നുള്ള മുന്‍നിര ഓഫറായ കൊഡിയാക് സ്റ്റെല്‍ വേരിയന്റിന് ഇപ്പോള്‍ 37.49 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില.

2023 Kodiaq-നായുള്ള ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി Skoda; വില വര്‍ധിപ്പിച്ചു

കൊഡിയാക് സ്‌പോര്‍ട്ട്‌ലൈന്‍ വേരിയന്റിന് 38.49 ലക്ഷം രൂപയും, കൊഡിയാക് ലോറിന്‍ & ക്ലെമന്റ് വേരിയന്റിന് 39.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടത്. സ്‌കോഡ ഇന്ത്യയിലെ എല്ലാ ഡീലര്‍ഷിപ്പുകളിലും 50,000 രൂപയ്ക്ക് ഇതിനുള്ള ബുക്കിംഗ് ലഭ്യമാണ്.

2023 Kodiaq-നായുള്ള ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി Skoda; വില വര്‍ധിപ്പിച്ചു

വിപണിയില്‍ എംജി ഗ്ലോസ്റ്റര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍ മുതലായവ ഉള്‍പ്പെടെയുള്ള മസ്‌കുലാര്‍ ഫുള്‍ സൈസ് എസ്‌യുവികളുമായിട്ടാണ് ഇത് വിപണിയില്‍ മത്സരിക്കുന്നത്. പുതിയ വരവിലും വാഹനത്തിന് കാര്യമായ സ്വീകാര്യത ലഭിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

2023 Kodiaq-നായുള്ള ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി Skoda; വില വര്‍ധിപ്പിച്ചു

ഇനി എഞ്ചിന്‍ സവിശേഷതകളിലേക്ക് വന്നാല്‍, ഡയറക്ട് ഇഞ്ചക്ഷന്‍ സംവിധാനമുള്ള 2.0 ലിറ്റര്‍ TSI ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് പുതിയ 2023 സ്‌കോഡ കൊഡിയാകിന് കരുത്തേകുന്നത്.

2023 Kodiaq-നായുള്ള ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി Skoda; വില വര്‍ധിപ്പിച്ചു

ഈ മോട്ടോര്‍ 187 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ 7-സ്പീഡ് DSG-യുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. കൂടാതെ പവര്‍ നാല് ചക്രങ്ങളിലേക്കും എത്തിക്കുന്നു. വെറും 7.8 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നും കമ്പനി അവകാശപ്പെടുന്നു.

2023 Kodiaq-നായുള്ള ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി Skoda; വില വര്‍ധിപ്പിച്ചു

ഫീച്ചറുകളുടെ കാര്യത്തില്‍, പുതിയ സ്‌കോഡ കൊഡിയാകിന് 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും സ്മാര്‍ട്ട്ഫോണ്‍ കണക്റ്റിവിറ്റിയും 10.25 ഇഞ്ച് വെര്‍ച്വല്‍ കോക്പിറ്റും, ക്രൂയിസ് കണ്‍ട്രോള്‍, മസാജ് ഫംഗ്ഷനോടുകൂടിയ മുന്‍ സീറ്റുകള്‍ എന്നിവയും ലഭിക്കുന്നു.

2023 Kodiaq-നായുള്ള ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി Skoda; വില വര്‍ധിപ്പിച്ചു

പനോരമിക് സണ്‍റൂഫ്, ത്രീ-സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, 12-സ്പീക്കര്‍ കാന്റണ്‍ സൗണ്ട് സിസ്റ്റം, ആംബിയന്റ് ലൈറ്റിംഗ്, ഒമ്പത് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ഇഎസ്സി, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഹില്‍ ഹോള്‍ഡ് കണ്‍ട്രോള്‍, ഡൈനാമിക് ഷാസി കണ്‍ട്രോള്‍, ടയര്‍ പ്രെഷര്‍ മോണിറ്ററിംഗ് സിസ്റ്റം തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളും എസ്‌യുവിയുടെ സവിശേഷതകളാണ്.

2023 Kodiaq-നായുള്ള ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി Skoda; വില വര്‍ധിപ്പിച്ചു

''കൊഡിയാക് ഒരു ആഡംബര 4×4 മോഡലും, തങ്ങളുടെ മുന്‍നിര ഓഫറുമാണെന്നാണ് സ്‌കോഡ ഓട്ടോ ഇന്ത്യയുടെ ബ്രാന്‍ഡ് ഡയറക്ടര്‍ സാക്ക് ഹോളിസ് പറഞ്ഞത്. 2023-ലേക്ക് തങ്ങള്‍ ബുക്കിംഗ് തുറക്കുന്നുവെന്നും 2023-ലെ ബാക്കി വാല്യങ്ങള്‍ക്കായി ഘട്ടം തിരിച്ചുള്ള ബുക്കിംഗ് വിന്‍ഡോകള്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2023 Kodiaq-നായുള്ള ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി Skoda; വില വര്‍ധിപ്പിച്ചു

2022-നെ ഇന്ത്യയിലെ സ്‌കോഡയുടെ ഏറ്റവും വലിയ വര്‍ഷമാക്കി മാറ്റാന്‍ സ്ലാവിയയും കുഷാക്കും തങ്ങളെ പ്രാപ്തമാക്കുമ്പോള്‍, കൊഡിയാകിനോടുള്ള മികച്ച പ്രതികരണം കാണിക്കുന്നത് ഉപഭോക്താക്കള്‍ സ്‌കോഡയെ മൂല്യ ആഡംബരത്തിന്റെ ആത്യന്തികമായി കാണുന്നു എന്നത് വ്യക്തമാണെന്നും സാക്ക് ഹോളിസ് വ്യക്തമാക്കി.

2023 Kodiaq-നായുള്ള ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി Skoda; വില വര്‍ധിപ്പിച്ചു

ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍, വിപണിയില്‍ ഇപ്പോള്‍ വലിയൊരു തിരിച്ചുവരവാണ് സ്‌കോഡ നടത്തിക്കൊണ്ടിരിക്കുന്നത്. ഫോക്‌സ്‌വാഗണുമായി സഹകരിച്ച് തുടങ്ങിയ ഇന്ത്യ 2.0 പദ്ധതി വലിയ വിജയമാണെന്ന് വേണം പറയാന്‍.

2023 Kodiaq-നായുള്ള ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി Skoda; വില വര്‍ധിപ്പിച്ചു

ഇരുബ്രാന്‍ഡുകളും പ്രാദേശികമായി വികസിപ്പിച്ച MQB-A0-IN പ്ലാറ്റ്‌ഫോം പുതിയ വാഹനങ്ങളുടെ വില ഒരു പരിധിവരെ പിടിച്ച് നിര്‍ത്താന്‍ സാധിച്ചുവെന്ന് വേണം പറയാന്‍. സ്‌കോഡയില്‍ നിന്നുള്ള കുഷാക്ക്, സ്ലാവിയ മോഡലുകള്‍ക്ക് വലിയ സ്വീകാര്യതയാണ് വിപണിയില്‍ ലഭിക്കുന്നത്.

2023 Kodiaq-നായുള്ള ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി Skoda; വില വര്‍ധിപ്പിച്ചു

വിപണിയില്‍ എത്തി ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ കുഷാക്കിന്റെ 28,000-ല്‍ അധികം യൂണിറ്റുകള്‍ വിറ്റഴിക്കാന്‍ ബ്രാന്‍ഡിന് സാധിച്ചു. ചെക്ക് വാഹന നിര്‍മാതാക്കള്‍ക്ക് വിപണയില്‍ ഒരു പുതുജീവന്‍ സമ്മാനിച്ച മോഡലുകളില്‍ ഒന്നാണ് കുഷാക്ക്. പ്രതിമാസം 2,386 യൂണിറ്റുകളാണ് നിരത്തിലെത്തുന്നത്.

2023 Kodiaq-നായുള്ള ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി Skoda; വില വര്‍ധിപ്പിച്ചു

രണ്ട് എഞ്ചിന്‍ ഓപ്ഷനുകളിലാണ് കുഷാക്ക് വിപണിയില്‍ എത്തുന്നത്. 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ എഞ്ചിന്‍ 115 bhp കരുത്തും 178 Nm പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. അതേസമയം 1.5 ലിറ്റര്‍ TSI എഞ്ചിന്‍ 150 bhp കരുത്തും 250 Nm torque ഉം ആണ് സൃഷ്ടിക്കുന്നത്.

2023 Kodiaq-നായുള്ള ബുക്കിംഗ് ആരംഭിക്കാനൊരുങ്ങി Skoda; വില വര്‍ധിപ്പിച്ചു

രണ്ട് എഞ്ചിനുകളും മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളോടെയാണ് വാഗ്ദാനം ചെയ്യുന്നതെന്നതും എടുത്തുപറയേണ്ടതാണ്. എന്നിരുന്നാലും, 1.5 TSI വേരിയന്റില്‍ കാണുന്ന 7-സ്പീഡ് DCT ഗിയര്‍ബോക്സിന് പകരം 6-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് 1.0 TSI എഞ്ചിന്‍ അവതരിപ്പിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
2023 skoda kodiaq bookings re open soon in india find here new price list
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X