അവന്മാർക്ക് ചേഞ്ച് വേണമത്രേ ചേഞ്ച്! പുത്തൻ Grand i10 Nios -ൽ Hyundai വരുത്തുന്ന മാറ്റങ്ങൾ

ഗ്രാൻഡ് i10 -ന്റെ രണ്ടാം തലമുറ ഗ്രാൻഡ് i10 നിയോസ് എന്ന രൂപ 2019 ഓഗസ്റ്റിൽ ഹ്യുണ്ടായി അവതരിപ്പിച്ചു. ഇപ്പോൾ, അടുത്ത വർഷം തങ്ങളുടെ എൻട്രി ലെവൽ ഹാച്ച്ബാക്കിന് ഒരു മിഡ്-ലൈഫ് അപ്‌ഡേറ്റ് നൽകാൻ കമ്പനി പദ്ധതിയിടുന്നു.

അവന്മാർക്ക് ചേഞ്ച് വേണമത്രേ ചേഞ്ച്! പുത്തൻ Grand i10 Nios -ൽ Hyundai വരുത്തുന്ന മാറ്റങ്ങൾ

വാസ്തവത്തിൽ, വാഹന നിർമ്മാതാക്കൾ അടുത്തിടെ പുതിയ മോഡലിന്റെ പരീക്ഷണയോട്ടവും തുടങ്ങിയിരുന്നു. പുതിയ 2023 ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ വിശദാംശങ്ങൾ ഇതുവരെ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല. ഹാച്ച്ബാക്കിന്റെ പരിഷ്കരിച്ച മോഡലിനെക്കുറിച്ച് ഇതുവരെ ഞങ്ങൾക്ക് അറിയാവുന്ന നാല് പ്രധാന വസ്തുതകൾ ഇതാ.

അവന്മാർക്ക് ചേഞ്ച് വേണമത്രേ ചേഞ്ച്! പുത്തൻ Grand i10 Nios -ൽ Hyundai വരുത്തുന്ന മാറ്റങ്ങൾ

ചെറിയ ഡിസൈൻ മാറ്റങ്ങൾ

വാഹനത്തിന്റെ എക്സ്റ്റീരിയറിൽ ചെറിയ മാറ്റങ്ങൾ വരുത്തുമെന്ന് സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. ഹാച്ച്ബാക്കിൽ അല്പം പരിഷ്കരിച്ച ഫ്രണ്ട് ഗ്രില്ല്, ഇന്റഗ്രേറ്റഡ് എൽഇഡി ഡിആർഎല്ലുകളോട് കൂടിയ നവീകരിച്ച ഹെഡ്‌ലാമ്പുകൾ, പുതിയ ടെയിൽലാമ്പുകൾ, പിൻ ബമ്പർ എന്നിവ ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

അവന്മാർക്ക് ചേഞ്ച് വേണമത്രേ ചേഞ്ച്! പുത്തൻ Grand i10 Nios -ൽ Hyundai വരുത്തുന്ന മാറ്റങ്ങൾ

നിലവിലുള്ള വീലുകളെ ഒരു കൂട്ടം പുതുതായി രൂപകൽപന ചെയ്ത ഡ്യുവൽ-ടോൺ അലോയി വീലുകൾ ഉപയോഗിച്ച് കമ്പനി മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു. ദക്ഷിണ കൊറിയൻ കാർ നിർമ്മാതാക്കൾ പുതിയ കളർ സ്കീമുകളും 2023 നിയോസിൽ വാഗ്ദാനം ചെയ്തേക്കാം.

അവന്മാർക്ക് ചേഞ്ച് വേണമത്രേ ചേഞ്ച്! പുത്തൻ Grand i10 Nios -ൽ Hyundai വരുത്തുന്ന മാറ്റങ്ങൾ

പുതിയ ഫീച്ചറുകൾ & ടെക്

പുതിയ 2023 ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഇന്റീരിയർ ഇപ്പോഴും ഞങ്ങൾക്ക് കാര്യമായ ഒരു ധാരണ ലഭിക്കാത്ത വശമാണ്. എന്നിരുന്നാലും, ക്യാബിൻ ലേയൗട്ടിൽ മാറ്റം ഉണ്ടായിരിക്കില്ല എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.

അവന്മാർക്ക് ചേഞ്ച് വേണമത്രേ ചേഞ്ച്! പുത്തൻ Grand i10 Nios -ൽ Hyundai വരുത്തുന്ന മാറ്റങ്ങൾ

പുതിയ അപ്‌ഹോൾസ്റ്ററി, ഇന്റീരിയർ തീം എന്നിവയ്‌ക്കൊപ്പം ഒരു കൂട്ടം നൂതന സവിശേഷതകളുമായി ഹ്യുണ്ടായി പുതിയ നിയോസിനെ സജ്ജമാക്കാൻ സാധ്യതയുണ്ട്.

അവന്മാർക്ക് ചേഞ്ച് വേണമത്രേ ചേഞ്ച്! പുത്തൻ Grand i10 Nios -ൽ Hyundai വരുത്തുന്ന മാറ്റങ്ങൾ

സ്‌മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുള്ള 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, 5.3 ഇഞ്ച് സെമി ഡിജിറ്റൽ മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലേ, വയർലെസ് ചാർജിംഗ്, ആർക്കമൈസ് പ്രീമിയം സൗണ്ട് സിസ്റ്റം, ഇക്കോ കോട്ടിംഗോടുകൂടിയ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രമീകരിക്കാവുന്ന റിയർ ഹെഡ്‌റെസ്റ്റുകൾ, പുഷ് ബട്ടൺ സ്റ്റാർട്ട് /സ്റ്റോപ്പ് സിസ്റ്റം, ലെതർ റാപ്പ്ഡ് സ്റ്റിയറിംഗ് വീൽ എന്നിവ വാഗ്ദാനം ചെയ്യുന്നത് തുടരും.

അവന്മാർക്ക് ചേഞ്ച് വേണമത്രേ ചേഞ്ച്! പുത്തൻ Grand i10 Nios -ൽ Hyundai വരുത്തുന്ന മാറ്റങ്ങൾ

അതേ എഞ്ചിൻ സജ്ജീകരണം

നിലവിലുള്ള മോഡലിൽ നിന്ന് പവർട്രെയിനുകൾ കാര്യമായ മാറ്റമില്ലാതെ മുന്നോട്ട് കൊണ്ടുപോകും. 83 bhp പവറും 114 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ , 110 bhp മാക്സ് പവറും 172 Nm പീക്ക് torque ഉം സൃഷ്ടിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ, 69 bhp പവറും 95 Nm പീക്ക് torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ പെട്രോൾ CNG ഫ്യൂവൽ എന്നീ ഓപ്ഷനുകളിലാണ് പുതിയ ഗ്രാൻഡ് i10 നിയോസ് വരാൻ സാധ്യത. ട്രാൻസ്മിഷൻ ചോയിസുകളിൽ അഞ്ച് സ്പീഡ് മാനുവലും അഞ്ച് സ്പീഡ് AMT യൂണിറ്റും ഉൾപ്പെടും.

അവന്മാർക്ക് ചേഞ്ച് വേണമത്രേ ചേഞ്ച്! പുത്തൻ Grand i10 Nios -ൽ Hyundai വരുത്തുന്ന മാറ്റങ്ങൾ

പ്രതീക്ഷിക്കുന്ന വില

പുതിയ 2023 ഹ്യുണ്ടായി ഗ്രാൻഡ് i10 നിയോസ് ഫെയ്‌സ്‌ലിഫ്റ്റിന് അകത്തും പുറത്തും കുറച്ച് അപ്‌ഡേറ്റുകൾക്കൊപ്പം ചെറിയ വില വർധനവിന് സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ, ഹാച്ച്ബാക്ക് മോഡൽ ലൈനപ്പിന്റെ എക്സ്-ഷോറൂം വില 5.43 ലക്ഷം രൂയിൽ തുടങ്ങി 8.51 ലക്ഷം രൂപ വരെ ഉയരുന്നു.

അവന്മാർക്ക് ചേഞ്ച് വേണമത്രേ ചേഞ്ച്! പുത്തൻ Grand i10 Nios -ൽ Hyundai വരുത്തുന്ന മാറ്റങ്ങൾ

മറ്റ് അനുബന്ധ വാർത്തകളിൽ ഹ്യുണ്ടായി അടുത്തിടെ തങ്ങളുടെ ജനപ്രിയ മോഡലായ വെന്യുവിന്റെ കൂടുതൽ സ്പോർട്ടി പതിപ്പായ വെന്യു N-ലൈൻ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. N6, N8 എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് വെന്യു N-ലൈൻ വിൽപ്പനയ്ക്ക് എത്തുന്നത്.

അവന്മാർക്ക് ചേഞ്ച് വേണമത്രേ ചേഞ്ച്! പുത്തൻ Grand i10 Nios -ൽ Hyundai വരുത്തുന്ന മാറ്റങ്ങൾ

ബേസ് മോഡൽ N6 -ന് 12.16 ലക്ഷം രൂപയും ടോപ്പ് സ്പെക്ക് മോഡൽ N8 -ന് 13.15 ലക്ഷം രൂപയുമാണ് എക്സ്-ഷോറൂം വില. i20 N-ലൈനിന് ശേഷം ബ്രാൻഡിൽ നിന്ന് ഇന്ത്യയിൽ എത്തുന്ന രണ്ടാമത്തെ N-ലൈൻ മോഡലാണിത്.

അവന്മാർക്ക് ചേഞ്ച് വേണമത്രേ ചേഞ്ച്! പുത്തൻ Grand i10 Nios -ൽ Hyundai വരുത്തുന്ന മാറ്റങ്ങൾ

എക്സ്റ്റീരിയറിലും ഇന്റീരിയറിലും നിരവധി സൗന്ദര്യ വർധക അപ്പ്ഡേറ്റുകൾക്കൊപ്പം ചില മെക്കാനിക്കൽ മെച്ചപ്പെടുത്തലുകളോടെയാണ് ഈ സ്പോർട്ടി പതിപ്പ് എത്തുന്നത്. 118 bhp മാക്സ് പവറും 172 Nm പീക്ക് torque ഉം പുറപ്പെടുവിക്കുന്ന 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് വാഹനത്തിൽ വരുന്നത്. ഏഴ് സ്പീഡ് DCT ഗിയർബോക്സ് മാത്രമേ ഇതിൽ ലഭിക്കുകയുള്ളൂ.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
4 major updates that hyundai might give for upcoming grand i10 nios facelift
Story first published: Wednesday, September 21, 2022, 12:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X