ഇന്ത്യയിൽ പുതിയ NX 350h എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങി Lexus; ബുക്കിംഗ് ആരംഭിച്ചു

രാജ്യത്ത് ഏറ്റവും പുതിയ NX 350h എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ജാപ്പനീസ് ആഡംബര വാഹന നിർമാതാക്കളായ ലെക്‌സസ്. അതിന്റെ ഭാഗമായി മോഡലിനായുള്ള പ്രീ-ബുക്കിംഗ് ഔദ്യോഗികമായി ആരംഭിച്ചതായി പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി.

ഇന്ത്യയിൽ പുതിയ NX 350h എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങി Lexus; ബുക്കിംഗ് ആരംഭിച്ചു

വരും ആഴ്ച്ചകളിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്ന ഏറ്റവും പുതിയ ലെക്‌സസ് NX 350h എസ്‌യുവിയുടെ ടീസർ ചിത്രവും ഇതോടൊപ്പം കമ്പനി പുറത്തുവിട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം ജൂണിലാണ് എസ്‌യുവി ആഗോളതലത്തിൽ അരങ്ങേറ്റം കുറിച്ചത്.

ഇന്ത്യയിൽ പുതിയ NX 350h എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങി Lexus; ബുക്കിംഗ് ആരംഭിച്ചു

ടൊയോട്ട ന്യൂ ഗ്ലോബൽ ആർക്കിടെക്ചർ (TNGA) പ്ലാറ്റ്‌ഫോമിന്റെ GA-K പതിപ്പിനെ അടിസ്ഥാനമാക്കിയാണ് ഈ ആഡംബര വാഹനത്തെ കമ്പനി തയാറാക്കിയിരിക്കുന്നത്.

ഇന്ത്യയിൽ പുതിയ NX 350h എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങി Lexus; ബുക്കിംഗ് ആരംഭിച്ചു

ലെക്‌സസ് NX അതിന്റെ ചടുലത, വിശാലമായ പ്രവർത്തനക്ഷമത, കായികക്ഷമത എന്നിവ കാരണം ഇന്ത്യയിലെ തങ്ങളുടെ ഉപഭോക്താക്കൾ ഏറ്റവും ഇഷ്ടപ്പെടുന്ന മോഡലുകളിലൊന്നാണെന്ന് കമ്പനിയുടെ ഇന്ത്യൻ ഘടകത്തിന്റെ പ്രസിഡന്റ് നവീൻ സോണി പറഞ്ഞു.

ഇന്ത്യയിൽ പുതിയ NX 350h എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങി Lexus; ബുക്കിംഗ് ആരംഭിച്ചു

അതിനാൽ തന്നെ ഈ പുതിയ NX എസ്‌യുവി എത്രയും വേഗം പുറത്തിറക്കാൻ തങ്ങൾ ഉത്സുകരാണെന്നും കൂടാതെ ആഡംബര വിപണിയിൽ NX ഒരു പുതിയ മാനദണ്ഡം സ്ഥാപിക്കുമെന്ന് ഉറപ്പാണെന്നും നവീൻ സോണി കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ പുതിയ NX 350h എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങി Lexus; ബുക്കിംഗ് ആരംഭിച്ചു

കാഴ്ച്ചയിൽ പുതിയ ലെക്‌സസ് NX 350h പുതിയ ബ്ലാക്ക്ഡ്-ഔട്ട് സ്പിൻഡിൽ ഗ്രില്ലും എൽ-ആകൃതിയിലുള്ള ഡിആർഎല്ലുകളും ഫീച്ചർ ചെയ്യുന്ന സ്ലീക്ക് ഹെഡ്‌ലാമ്പുകൾ ഉള്ള ഒരു അഗ്രസീവ് ഫ്രണ്ട് ഡിസൈനാണ് അവതരിപ്പിക്കുക. എസ്‌യുവിയുടെ മൊത്തത്തിലുള്ള രൂപത്തിന് ഊന്നൽ നൽകുന്ന ഫോഗ് ലാമ്പുകൾക്കൊപ്പം സി ആകൃതിയിലുള്ള എയർ ഇൻടേക്കുകളും ഇതിന് ലഭിക്കുന്നുണ്ട്.

ഇന്ത്യയിൽ പുതിയ NX 350h എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങി Lexus; ബുക്കിംഗ് ആരംഭിച്ചു

പിൻഭാഗത്തേക്ക് നോക്കിയാൽ ഒരു നീളമേറിയ ലൈറ്റ് ബാർ തന്നെയാണ് വരാനിരിക്കുന്ന ആഢംബര എസ്‌യുവിയുടെ ഏറ്റവും വലിയ ആകർഷണം. ഇത് വാഹനത്തിന്റെ മധ്യഭാഗത്ത് സ്വതന്ത്രമായി സ്ഥാപിച്ചിരിക്കുന്ന എൽ-ആകൃതിയിലുള്ള ടെയിൽ ലാമ്പുകൾക്കൊപ്പമാണ് ഇടംപിടിച്ചിരിക്കുന്നത്.

ഇന്ത്യയിൽ പുതിയ NX 350h എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങി Lexus; ബുക്കിംഗ് ആരംഭിച്ചു

മാത്രമല്ല ലെക്സസിന്റെ അടുത്ത തലമുറയെ പ്രതീകപ്പെടുത്തുന്ന ലൈസൻസ് പ്ലേറ്റിന് മുകളിലാണ് കമ്പനി ബ്രാൻഡിംഗ് സ്ഥാപിച്ചിരിക്കുന്നത്. അളവനുസരിച്ച് പുതിയ ലെക്സസ് NX 350h എസ്‌യുവിക്ക് മൊത്തത്തിൽ 4,661 മില്ലീമീറ്റർ നീളവും 1,865 മില്ലീമീറ്റർ വീതിയും 1,661 മില്ലീമീറ്റർ ഉയരവും ഉണ്ടാകും. അതേസമയം വീൽബേസ് 2690 മില്ലീമീറ്റർ ആയിരിക്കും.

ഇന്ത്യയിൽ പുതിയ NX 350h എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങി Lexus; ബുക്കിംഗ് ആരംഭിച്ചു

ഇനി വാഹനത്തിന്റെ അകത്തളത്തിലേക്ക് കയറിയാൽ NX 350h എസ്‌യുവി ടാസുന കൺസെപ്റ്റ് അടിസ്ഥാനമാക്കി മനോഹരമായി രൂപകൽപ്പന ചെയ്ത ഇന്റീരിയറാണ് ഒരുക്കുക.

ഇന്ത്യയിൽ പുതിയ NX 350h എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങി Lexus; ബുക്കിംഗ് ആരംഭിച്ചു

അതിൽ ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ പിന്തുണയുള്ള 9.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, 14 ഇഞ്ച് നാവിഗേഷൻ സിസ്റ്റം, വയർലെസ് ചാർജിംഗ്, 10 സ്പീക്കറുകളുള്ള ലെക്‌സസ് പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവയും അതിലേറെയും സവിശേഷതകൾ ലെക്‌സസ് വാഗ്‌ദാനം ചെയ്യും.

ഇന്ത്യയിൽ പുതിയ NX 350h എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങി Lexus; ബുക്കിംഗ് ആരംഭിച്ചു

സുരക്ഷയെ സംബന്ധിച്ചിടത്തോളം എസ്‌യുവിയിൽ ഇ-ലാച്ച് സിസ്റ്റം, സേഫ് എക്‌സിറ്റ് അസിസ്റ്റ്, പനോരമിക് വ്യൂ മോണിറ്റർ, റിമോട്ട് ഫംഗ്‌ഷനോടുകൂടിയ അഡ്വാൻസ്‌ഡ് ഡ്രൈവർ അസിസ്റ്റൻസ് ടെക്‌നോളജി, പ്രീ-ക്രാഷ് സേഫ്റ്റി, ഫ്രണ്ട് ക്രോസ്-ട്രാഫിക് തുടങ്ങിയ നൂതന സുരക്ഷാ സാങ്കേതികവിദ്യകളാണ് ജാപ്പനീസ് ബ്രാൻഡ് സജ്ജീകരിച്ചിരിക്കുന്നത്.

ഇന്ത്യയിൽ പുതിയ NX 350h എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങി Lexus; ബുക്കിംഗ് ആരംഭിച്ചു

ഇതോടൊപ്പം തന്നെ അലേർട്ട്, റഡാർ ക്രൂയിസ് കൺട്രോൾ, ലെയ്ൻ ഡിപ്പാർച്ചർ അലേർട്ട്, ലെയ്ൻ ചേഞ്ച് അസിസ്റ്റ്, പ്രോ ആക്റ്റീവ് ഡ്രൈവിംഗ് അസിസ്റ്റ്, ഇബിഡി ഉള്ള എബിഎസ്, ട്രാക്ഷൻ കൺട്രോൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ എന്നിവയും അതിലേറെയും സംവിധാനങ്ങളും ലെക്‌സസ് ഉപഭോക്താക്കൾക്കായി നൽകും.

ഇന്ത്യയിൽ പുതിയ NX 350h എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങി Lexus; ബുക്കിംഗ് ആരംഭിച്ചു

ആഗോളതലത്തിൽ ലെക്സസ് NX എസ്‌യുവി വിശാലമായ എഞ്ചിൻ ഓപ്ഷനുമായാണ് വരുന്നത്. 350h എസ്‌യുവിയിൽ ബ്രാൻഡിന്റെ ഇലക്ട്രിക് ഡ്രൈവിനൊപ്പം 2.5 ലിറ്റർ, 4 സിലിണ്ടർ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഇത് 236 bhp പരമാവധി കരുത്തായിരിക്കും നൽകുന്നത്.

ഇന്ത്യയിൽ പുതിയ NX 350h എസ്‌യുവി അവതരിപ്പിക്കാൻ ഒരുങ്ങി Lexus; ബുക്കിംഗ് ആരംഭിച്ചു

ആഡംബര എസ്‌യുവിയുടെ എഞ്ചിൻ ഇലക്‌ട്രോണിക്കലി കൺട്രോൾഡ് കൺടിന്യൂസ്‌ലി വേരിയബിൾ ട്രാൻസ്മിഷനുമായും (ECVT) നാല് ചക്രങ്ങളിലേക്കും പവർ അയയ്‌ക്കുന്ന പാഡിൽ ഷിഫ്റ്ററുകളുമായുമാണ് ലെക്‌സസ് ഘടിപ്പിച്ചിരിക്കുന്നത്. എന്തായാലും ലക്ഷ്വറി ശ്രേണിയിലേക്ക് കടക്കുമ്പോൾ എല്ലാത്തരം ഉപഭോക്താക്കളെയും തൃപ്‌തിപ്പെടുത്താനുള്ള കഴിവുകളും ഫീച്ചറുകളുമാണ് വാഹനം അവതരിപ്പിക്കുന്നത്.

Most Read Articles

Malayalam
English summary
All new lexus nx 350h pre bookings open in india ahead of launch
Story first published: Wednesday, January 19, 2022, 16:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X