ഇരച്ചെത്തുമോ എസ്‌യുവി പ്രേമികൾ? പുത്തൻ Mahindra Scorpio Classic മോഡലിന്റെ വില പ്രഖ്യാപനം നാളെ

കഴിഞ്ഞ ദിവസമാണ് നിലവിലുണ്ടായിരുന്ന സ്കോർപിയോയെ പുതിയ ഭാവത്തിലും ക്ലാസിക് രൂപത്തിലും മഹീന്ദ്ര വിപണിയിൽ അവതരിപ്പിച്ചത്. പുത്തൻ സ്കോർപിയോ N മോഡലിനൊപ്പം വിപണിയിലെത്തുന്ന എസ്‌യുവിയുടെ വില പ്രഖ്യാപനം മാത്രം കമ്പനി അന്നേ ദിവസം നടത്തിയില്ല.

ഇരച്ചെത്തുമോ എസ്‌യുവി പ്രേമികൾ? പുത്തൻ Mahindra Scorpio Classic മോഡലിന്റെ വില പ്രഖ്യാപനം നാളെ

എന്നാൽ പുതിയ മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിന്റെ ഏവരും കാത്തിരുന്ന വില പ്രഖ്യാപനം നാളെ നടക്കുമെന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. ഇതോടെ വാഹനം വിൽപ്പനക്കായി സജ്ജമാവുകയും ചെയ്യും.

Recommended Video

Maruti Suzuki Alto K10 Launched | മോഡേൺ, യൂത്ത്ഫുൾ ആൾട്ടോ കെ 10 അവതരിപ്പിച്ച് മാരുതി സുസുക്കി
ഇരച്ചെത്തുമോ എസ്‌യുവി പ്രേമികൾ? പുത്തൻ Mahindra Scorpio Classic മോഡലിന്റെ വില പ്രഖ്യാപനം നാളെ

പുതിയ മഹീന്ദ്ര സ്‌കോർപിയോ ക്ലാസിക്, അടിസ്ഥാനപരമായി മുൻ തലമുറ സ്‌കോർപിയോയുടെ പരിഷ്ക്കരിച്ച പതിപ്പാണ്. പുതിയ സ്‌കോർപിയോ N മോഡലിനൊപ്പം ഇത് വിൽക്കാനും മഹീന്ദ്ര പ്രത്യേകം തന്ത്രങ്ങളാണ് ആവിഷ്ക്കരിച്ചിരിക്കുന്നത്. S, S 11 എന്നീ രണ്ട് വേരിയന്റുകളിലായി അഞ്ച് നിറങ്ങളിൽ എസ്‌യുവി ലഭ്യമാകും.

MOST READ: പുത്തൻ Alto K10 വാങ്ങണോ, അതോ സെക്കൻഡ് ഹാൻഡിലേക്ക് പോവണോ? ഏതാകും മികച്ച ഡീൽ??

ഇരച്ചെത്തുമോ എസ്‌യുവി പ്രേമികൾ? പുത്തൻ Mahindra Scorpio Classic മോഡലിന്റെ വില പ്രഖ്യാപനം നാളെ

2022 മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിന്റെ മുൻ ആവർത്തനവുമായി താരതമ്യപ്പെടുത്തുമ്പോൾ ശ്രദ്ധേയമായ ചില മാറ്റങ്ങളാണ് ക്ലാസിക്കിന്റെ മോടികൂട്ടുന്നതെന്നു പറയാം. ലംബമായി അടുക്കിയ ക്രോം സ്ലാറ്റുകളുള്ള ഒരു പുതിയ ഗ്രിൽ, ഫോഗ് ലൈറ്റ് ഹൗസിംഗിന് മുകളിൽ എൽഇഡി ഡിആർഎല്ലുകളോട് കൂടിയ ട്വീക്ക് ചെയ്ത ഫ്രണ്ട് ബമ്പർ, പുനർനിർമിച്ച എൽഇഡി ടെയിൽ ലൈറ്റുകൾ എന്നിവ ഒരു പുതുമ നൽകുന്നുണ്ട്.

ഇരച്ചെത്തുമോ എസ്‌യുവി പ്രേമികൾ? പുത്തൻ Mahindra Scorpio Classic മോഡലിന്റെ വില പ്രഖ്യാപനം നാളെ

അതോടൊപ്പം പുതിയ 17 ഇഞ്ച് ഡ്യുവൽ ടോൺ അലോയ് വീലുകൾ, ഡ്യുവൽ ടോൺ ഇന്റീരിയർ തീം, പുതിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, വയർലെസ് ഫോൺ മിററിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ, ഉയരം ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ് തുടങ്ങിയ സവിശേഷതകളും പുതിയ സ്കോർപിയോ ക്ലാസിക്കിന്റെ ഭാഗമാവുന്നുണ്ട്.

MOST READ: അത്ര അഫോർഡബിൾ അല്ലെങ്കിലും, കുറഞ്ഞ ബജറ്റിൽ ഒതുങ്ങുന്ന ഫോർ വീൽ ഡ്രൈവ്, ഓൾ വീൽ ഡ്രൈവ് എസ്‌യുവികളെ പരിചയപ്പെടാം

ഇരച്ചെത്തുമോ എസ്‌യുവി പ്രേമികൾ? പുത്തൻ Mahindra Scorpio Classic മോഡലിന്റെ വില പ്രഖ്യാപനം നാളെ

ബേസ് വേരിയന്റ് ക്ലാസിക് മോഡലിൽ സ്റ്റീൽ വീലുകളാണ് ലഭിക്കുന്നതെന്നതും പ്രത്യേകം ഓർമിക്കേണം. പുതിയ എഞ്ചിനും സ്കോർപിയോ ക്ലാസിക്കിന്റെ ഭാഗമാവുമ്പോൾ എസ്‌യുവിയുടെ രണ്ട് വകഭേദങ്ങളും 7, 9 സീറ്റ് ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാനുള്ള അവസരവും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഒരുക്കിയിട്ടുണ്ട്.

ഇരച്ചെത്തുമോ എസ്‌യുവി പ്രേമികൾ? പുത്തൻ Mahindra Scorpio Classic മോഡലിന്റെ വില പ്രഖ്യാപനം നാളെ

ആദ്യത്തെ 7 സീറ്റർ ഓപ്ഷന് രണ്ടാം നിരയിൽ രണ്ട് ക്യാപ്റ്റൻ സീറ്റുകളും മൂന്നാം നിരയിൽ ഒരു ബെഞ്ചും ലഭിക്കുമ്പോൾ മറ്റൊന്നിന് രണ്ടാമത്തെ നിരയിൽ ഒരു ബെഞ്ചും മൂന്നാമത്തേതിൽ രണ്ട് പേർക്ക് ഇരിക്കാനാവുന്ന ജമ്പ് സീറ്റുകളും ലഭിക്കും. അതേസമയം 9 സീറ്റർ വേരിയന്റിന് രണ്ടാമത്തെ നിരയിൽ ഒരു ബെഞ്ചും പിന്നിൽ നാല് പേർക്ക് ജമ്പ് സീറ്റുകളുമാണ് സെറ്റപ്പുചെയ്തിരിക്കുന്നത്.

MOST READ: കൺഫ്യൂഷൻ ഒഴിവാക്കാം, Ola S1, S1 പ്രോ ഇലക്‌ട്രിക് ‌സ്‌കൂട്ടറുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ നോക്കാം

ഇരച്ചെത്തുമോ എസ്‌യുവി പ്രേമികൾ? പുത്തൻ Mahindra Scorpio Classic മോഡലിന്റെ വില പ്രഖ്യാപനം നാളെ

ഗിയർ ലിവർ പുതിയ ഥാറിൽ നിന്നും കടമെടുത്താണ് വരുന്നത്. എസ്‌യുവിയിൽ സുരക്ഷയ്ക്കായി ഡ്യുവൽ ഫ്രണ്ട് എയർബാഗുകൾ, പാനിക് ബ്രേക്ക് ഇൻഡിക്കേഷൻ, ഇബിഡി സഹിതമുള്ള എബിഎസ്, ആന്റി തെഫ്റ്റ് വാർണിംഗ്, സീറ്റ് ബെൽറ്റ് റിമൈൻഡർ ലാമ്പ്, സ്പീഡ് അലർട്ട്, ഡ്രൈവിംഗ് സമയത്ത് സുരക്ഷയ്ക്ക് വേണ്ടി ഓട്ടോ ഡോർ ലോക്ക് എന്നിവയും മഹീന്ദ്ര അണിനിരത്തുന്നുണ്ട് എന്നതും വലിയ കാര്യമാണ്.

ഇരച്ചെത്തുമോ എസ്‌യുവി പ്രേമികൾ? പുത്തൻ Mahindra Scorpio Classic മോഡലിന്റെ വില പ്രഖ്യാപനം നാളെ

132 bhp പവറിൽ 300 Nm torque ഉത്പാദിപ്പിക്കുന്ന പൂർണമായും അലൂമിനിയത്തിൽ നിർമിച്ച ഭാരം കുറഞ്ഞ ജെൻ-2 എംഹോക്ക് ഡീസൽ എഞ്ചിനാണ് പുതിയ മഹീന്ദ്ര സ്കോർപിയോ ക്ലാസിക്കിന് കരുത്തേകുന്നത്. 230 Nm ലോ എൻഡ് ടോർക്ക് 1000 rpm-ൽ മാത്രമേ ഉത്പാദിപ്പിക്കപ്പെടുന്നുള്ളൂവെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇരച്ചെത്തുമോ എസ്‌യുവി പ്രേമികൾ? പുത്തൻ Mahindra Scorpio Classic മോഡലിന്റെ വില പ്രഖ്യാപനം നാളെ

പുതിയ 6 സ്പീഡ് ഗിയർബോക്‌സ് വഴിയാണ് പിൻ വീലിലേക്ക് പവർ കൈമാറുന്നത്. എഞ്ചിൻ 55 കിലോ ഭാരം കുറഞ്ഞതും മുൻ മോഡലിനെക്കാൾ 14 ശതമാനം കൂടുതൽ ഇന്ധനക്ഷമതയുമാണെന്നും മഹീന്ദ്ര അവകാശപ്പെടുന്നുണ്ട്. MTV-CL സാങ്കേതികവിദ്യ ഉപയോഗിച്ച് സസ്പെൻഷൻ സജ്ജീകരണവും മെച്ചപ്പെടുത്തിയിട്ടുണ്ടെന്നാണ് പറയുന്നത്.

ഇരച്ചെത്തുമോ എസ്‌യുവി പ്രേമികൾ? പുത്തൻ Mahindra Scorpio Classic മോഡലിന്റെ വില പ്രഖ്യാപനം നാളെ

പുതിയ സ്കോർപിയോ ക്ലാസിക്കിന് 4456 മില്ലീമീറ്റർ നീളവും 1820 മില്ലീമീറ്റർ വീതിയും 1995 മില്ലീമീറ്റർ ഉയരവുമുണ്ട്. കൂടാതെ 2680 മില്ലീമീറ്റർ വീൽബേസാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. റെഡ് റേജ്, നാപ്പോളി ബാക്ക്, ഡിസാറ്റ് സിൽവർ, പേൾ വൈറ്റ്, പുതുതായി അവതരിപ്പിച്ച ഗാലക്‌സി ഗ്രേ എന്നീ അഞ്ച് നിറങ്ങളിൽ സ്കോർപിയോ ക്ലാസിക് എസ്‌യുവി സ്വന്തമാക്കാം.

ഇരച്ചെത്തുമോ എസ്‌യുവി പ്രേമികൾ? പുത്തൻ Mahindra Scorpio Classic മോഡലിന്റെ വില പ്രഖ്യാപനം നാളെ

20 വർഷങ്ങൾക്ക് ശേഷം സ്കോർപിയോയുടെ രണ്ടാം തലമുറ മോഡലിനെ അവതരിപ്പിച്ച് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ആധുനികത ആവാഹിച്ച് സ്കോർപിയോ വീണ്ടും എത്തുന്നത് എന്നതിനാൽ ഈ മോഡലിനായും ഉപഭോക്താക്കൾ ഇരച്ചെത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
All new mahindra scorpio classic suv prices to be announced tomorrow
Story first published: Friday, August 19, 2022, 13:10 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X