രണ്ട് വേരിയന്റുകളും അഞ്ച് കളർ ഓപ്ഷനുകളും; Toyota Hilux പിക്കപ്പിന്റെ വിശദാംശങ്ങൾ ഇങ്ങനെ

2022 മാർച്ചിൽ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി ഇന്ത്യയിൽ ഹൈലക്സ് പിക്കപ്പ് ട്രക്ക് ടൊയോട്ട അടുത്തിടെ വെളിപ്പെടുത്തി. സ്റ്റാൻഡേർഡ്, ഹൈ എന്നീ രണ്ട് വകഭേദങ്ങളിലാവും ജാപ്പനീസ് നിർമ്മാതാക്കൾ വാഹനം വാഗ്ദാനം ചെയ്യുന്നത്.

രണ്ട് വേരിയന്റുകളും അഞ്ച് കളർ ഓപ്ഷനുകളും; Toyota Hilux പിക്കപ്പിന്റെ വിശദാംശങ്ങൾ ഇങ്ങനെ

ഇരു വേരിയന്റുകൾക്കും പൊതുവായ നിരവധി സവിശേഷതകൾ ഉണ്ടാകും. ഹൈലക്സിന്റെ ഓരോ വേരിയന്റും വാഗ്ദാനം ചെയ്യുന്നത് എന്തെല്ലാം എന്ന് നമുക്ക് നോക്കാം.

രണ്ട് വേരിയന്റുകളും അഞ്ച് കളർ ഓപ്ഷനുകളും; Toyota Hilux പിക്കപ്പിന്റെ വിശദാംശങ്ങൾ ഇങ്ങനെ

സ്റ്റാൻഡേർഡ്

204 bhp കരുത്ത് പുറപ്പെടുവിക്കുന്ന 2.8 ലിറ്റർ ഡീസൽ മോട്ടോറുമായിട്ടാണ് ഹൈലക്‌സിന്റെ ലൈനപ്പിലെ ബേസ് ട്രിം വിൽപ്പനയ്ക്ക് എത്തുന്നത്. ഇത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം സ്റ്റാൻഡേർഡ് 4WD സംവിധാനവുമായി വരുന്നു.

Toyota Hilux Specs
Engine 2.8L turbocharged diesel
Power 204 PS
Torque 420 Nm (MT), 500 Nm (AT)
Transmission 6-speed MT / 6-speed AT
രണ്ട് വേരിയന്റുകളും അഞ്ച് കളർ ഓപ്ഷനുകളും; Toyota Hilux പിക്കപ്പിന്റെ വിശദാംശങ്ങൾ ഇങ്ങനെ

ആക്റ്റീവ് ട്രാക്ഷൻ കൺട്രോൾ, ടയർ ആംഗിൾ മോണിറ്റർ, ഓട്ടോമാറ്റിക് ഹിൽ അസിസ്റ്റ് കൺട്രോൾ, ഡൗൺഹിൽ അസിസ്റ്റ് കൺട്രോൾ, ഇലക്‌ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്, ഓട്ടോമാറ്റിക് ലിമിറ്റഡ് സ്ലിപ്പ് ഡിഫറൻഷ്യൽ തുടങ്ങിയ ഓഫ്-റോഡ് ക്രെഡും ഇതിലുണ്ട്. ഈ ട്രിമ്മിലെ പ്രധാന സവിശേഷതകളിൽ ഇവ ഉൾപ്പെടുന്നു:

രണ്ട് വേരിയന്റുകളും അഞ്ച് കളർ ഓപ്ഷനുകളും; Toyota Hilux പിക്കപ്പിന്റെ വിശദാംശങ്ങൾ ഇങ്ങനെ

* എൽഇഡി ടേൺ ഇൻഡിക്കേറ്ററുകളോടുകൂടിയ ഡസ്ക് സെൻസിംഗ് ഹാലജൻ എൽഇഡി ഹെഡ്‌ലൈറ്റുകൾ.

* ഹാലജൻ റിയർ കോമ്പിനേഷൻ ടെയിൽ ലാമ്പുകൾ.

* ഫ്രണ്ട് ഗ്രില്ലിൽ സിൽവർ സറൗണ്ട്.

* സ്റ്റീൽ സ്റ്റെപ്പ് പെയിന്റഡ് റിയർ ബമ്പർ.

* മെഷീൻ ഫിനിഷ്ഡ് അലോയി വീലുകൾ.

രണ്ട് വേരിയന്റുകളും അഞ്ച് കളർ ഓപ്ഷനുകളും; Toyota Hilux പിക്കപ്പിന്റെ വിശദാംശങ്ങൾ ഇങ്ങനെ

* ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ.

* മാനുവൽ എസി.

* ഫാബ്രിക്ക് സീറ്റുകൾ.

* മാനുവലായി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്.

* ആറ് സ്പീക്കർ സൗണ്ട് സിസ്റ്റം.

രണ്ട് വേരിയന്റുകളും അഞ്ച് കളർ ഓപ്ഷനുകളും; Toyota Hilux പിക്കപ്പിന്റെ വിശദാംശങ്ങൾ ഇങ്ങനെ

* ക്രൂയിസ് കൺട്രോൾ.

* ഏഴ് SRS എയർബാഗുകൾ.

* VSC -ഉം ബ്രേക്ക് അസിസ്റ്റുമുള്ള ABS സിസ്റ്റം.

* മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ.

* കൂൾഡ് അപ്പർ ഗ്ലൗ ബോക്സ്.

* ECO, PWR എന്നീ ഡ്രൈവിംഗ് മോഡുകൾ.

രണ്ട് വേരിയന്റുകളും അഞ്ച് കളർ ഓപ്ഷനുകളും; Toyota Hilux പിക്കപ്പിന്റെ വിശദാംശങ്ങൾ ഇങ്ങനെ

ഹൈ വേരിയന്റ്

ഹൈ വേരിയന്റിലേക്ക് വരുമ്പോൾ, ഇതിലെ കൂട്ടിച്ചേർക്കലുകൾ തീർത്തും തീവ്രമല്ല, പക്ഷേ പിക്കപ്പ് ട്രക്കിന് പ്രീമിയം ഫീൽ നൽകാൻ പര്യാപ്തമാണ്. അധിക 500 Nm torque -ന് പുറമേ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സും ഇത് നേടുന്നു. അടിസ്ഥാന വേരിയന്റിനേക്കാൾ ഇതിൽ എന്താണ് വരുന്നത് എന്നതിനെക്കുറിച്ചുള്ള നമുക്ക് നോക്കാം:

രണ്ട് വേരിയന്റുകളും അഞ്ച് കളർ ഓപ്ഷനുകളും; Toyota Hilux പിക്കപ്പിന്റെ വിശദാംശങ്ങൾ ഇങ്ങനെ

* എൽഇഡി ഡിആർഎല്ലുകൾ ഉള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ.

* എൽഇഡി റിയർ കോമ്പിനേഷൻ ടെയിൽ ലാമ്പുകൾ.

* ക്രോം സറൗണ്ടോടുകൂടിയ പിയാനോ ബ്ലാക്ക് ഗ്രില്ല്.

* സ്റ്റീപ്പ് സ്റ്റെപ്പ് ക്രോം റിയർ ബമ്പർ.

* ക്രോം ബെൽറ്റ്ലൈൻ.

രണ്ട് വേരിയന്റുകളും അഞ്ച് കളർ ഓപ്ഷനുകളും; Toyota Hilux പിക്കപ്പിന്റെ വിശദാംശങ്ങൾ ഇങ്ങനെ

* റിയർ എസി വെന്റുകളോട് കൂടിയ ഡ്യുവൽ സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ.

* ലെതർ സീറ്റുകൾ.

* പവർ അഡ്ജസ്റ്റബിൾ ഡ്രൈവർ സീറ്റ്.

* സോഫ്റ്റ് ആംറെസ്റ്റോടുകൂടിയ സെന്റർ കൺസോൾ ബോക്സ്.

രണ്ട് വേരിയന്റുകളും അഞ്ച് കളർ ഓപ്ഷനുകളും; Toyota Hilux പിക്കപ്പിന്റെ വിശദാംശങ്ങൾ ഇങ്ങനെ

കളർ ഓപ്ഷനുകൾ

ഇമോഷണൽ റെഡ്, വൈറ്റ് പേൾ ക്രിസ്റ്റൽ ഷൈൻ, സിൽവർ മെറ്റാലിക്, സൂപ്പർ വൈറ്റ്, ഗ്രേ മെറ്റാലിക് എന്നീ അഞ്ച് ബോഡി ഷെയ്ഡുകളിലാണ് ഹൈലക്സ് ടൊയോട്ട വാഗ്ദാനം ചെയ്യുന്നത്.

രണ്ട് വേരിയന്റുകളും അഞ്ച് കളർ ഓപ്ഷനുകളും; Toyota Hilux പിക്കപ്പിന്റെ വിശദാംശങ്ങൾ ഇങ്ങനെ

ബേസ് മോഡലായ സ്റ്റാൻഡേർഡ് ട്രിം സൂപ്പർ വൈറ്റ്, ഗ്രേ മെറ്റാലിക് ഷേഡുകൾക്ക് മാത്രമായി പരിമിതപ്പെടുത്തുമ്പോൾ, ടോപ്പ്-സ്പെക്ക് ഹൈ വേരിയന്റിന് ബേസ് ട്രിമ്മിന്റെ ഗ്രേ മെറ്റാലിക് ഓപ്ഷൻ ഉൾപ്പെടെ മറ്റ് നാല് പെയിന്റ് ഓപ്ഷനുകൾ ലഭിക്കും.

രണ്ട് വേരിയന്റുകളും അഞ്ച് കളർ ഓപ്ഷനുകളും; Toyota Hilux പിക്കപ്പിന്റെ വിശദാംശങ്ങൾ ഇങ്ങനെ

50,000 രൂപ ടോക്കൺ തുകയ്ക്ക് ഓൺലൈനിലും ഒരു ലക്ഷം രൂപയ്ക്ക് അംഗീകൃത ഡീലർഷിപ്പുകളിലും ടൊയോട്ട ഹൈലക്‌സിന്റെ ബുക്കിംഗ് തുറന്നിരിക്കുന്നു. ഏപ്രിലോടെ വാഹനത്തിന്റെ ഡെലിവറി ആരംഭിക്കും. എക്സ്-ഷോറൂം വിലകൾ 30 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കാൻ സാധ്യതയുണ്ട്. ഇസൂസു D-മാക്‌സ് V-ക്രോസ് ആയിരിക്കും രാജ്യത്ത് ഹൈലക്സിന്റെ ഏക എതിരാളി.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
All new toyota hilux pickup colour options and variants explained
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X