രണ്ടാംവരവിനൊരുങ്ങി അംബാസഡർ; പ്രവർത്തനങ്ങൾ ആരംഭിച്ച് ഹിന്ദുസ്ഥാൻ മോട്ടോർസ്

ഒരിക്കൽ 'വീൽസ് ഓഫ് ഇന്ത്യ' എന്ന് വിളിച്ചിരുന്ന അംബാസഡർ വീണ്ടും ഇന്ത്യൻ നിരത്തുകളിൽ എത്തിയേക്കുമെന്ന വാർത്തകൾ വീണ്ടും സജീവമാകുന്നു. ഇന്ത്യയിലെ ഹിന്ദുസ്ഥാൻ മോട്ടോർസ് എന്ന കാർ നിർമാണ കമ്പനി 1958 പുറത്തിറക്കിയ ഇതിഹാസമായിരുന്നു അംബാസഡർ.

രണ്ടാംവരവിനൊരുങ്ങി അംബാസഡർ; പ്രവർത്തനങ്ങൾ ആരംഭിച്ച് ഹിന്ദുസ്ഥാൻ മോട്ടോർസ്

ഇംഗ്ലണ്ടിലുണ്ടായിരുന്ന മോറിസ് ഓക്സ്ഫോർഡ് എന്ന കാറിനെ അടിസ്ഥാനപ്പെടുത്തിയാണ് ഹിന്ദുസ്ഥാൻ മോട്ടോർസ് അന്ന് രൂപകൽപ്പന ചെയ്‌ടുത്തത്. എന്നാൽ രണ്ടാം വരവിൽ ഇത്തവണ ഡിസൈൻ മേക്ക് ഓവറോടെയായിരിക്കും ഇതിഹാസ മോഡൽ പുനർജന്മം എടുക്കുക.

രണ്ടാംവരവിനൊരുങ്ങി അംബാസഡർ; പ്രവർത്തനങ്ങൾ ആരംഭിച്ച് ഹിന്ദുസ്ഥാൻ മോട്ടോർസ്

ഹിന്ദ് മോട്ടോർ ഫിനാൻഷ്യൽ കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെയും (എച്ച്എംഎഫ്സിഐ) ഫ്രഞ്ച് കാർ നിർമാതാക്കളായ പ്യൂഷോയുടെയും സംയുക്ത സംരംഭമായ ‘അംബി'യുടെ രൂപകല്പനയും എഞ്ചിനും പുതിയ അവതാരത്തിൽ അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. രണ്ട് വർഷത്തിനുള്ളിൽ ഐക്കണിക് അംബാസഡർ യാഥാർഥ്യമാകുമെന്നാണ് വാർത്തകൾ.

MOST READ: സുരക്ഷയുടെ കാര്യത്തിലും കിടിലം, ANCAP ക്രാഷ് ടെസ്റ്റിൽ 5-സ്റ്റാർ റേറ്റിംഗ് സ്വന്തമാക്കി Kia EV6

രണ്ടാംവരവിനൊരുങ്ങി അംബാസഡർ; പ്രവർത്തനങ്ങൾ ആരംഭിച്ച് ഹിന്ദുസ്ഥാൻ മോട്ടോർസ്

അംബാസഡറിന്റെ പുതിയ അവതാരം ചെന്നൈയിലെ ഹിന്ദുസ്ഥാൻ മോട്ടോർസിന്റെ നിർമാണ കേന്ദ്രത്തിലായിരിക്കും നിർമിക്കുക. ഇത് HMFCI-യുടെ കീഴിലാണ് നിലവിൽ പ്രവർത്തിക്കുന്നത്. ജനുവരിയിൽ 100 മില്യൺ യൂറോയിലധികം മൂല്യമുള്ള രണ്ട് സംയുക്ത സംരംഭങ്ങളിൽ ഗ്രൂപ്പ് പിഎസ്എ സികെ ബിർള ഗ്രൂപ്പുമായി ഒപ്പുവച്ചു. തുടർന്ന് ഒരു മാസത്തിനുശേഷം അംബാസഡർ നെയിംപ്ലേറ്റ് സികെ ബിർള ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഹിന്ദുസ്ഥാൻ മോട്ടോർസിൽ നിന്ന് 80 കോടി രൂപയ്ക്ക് സ്വന്തമാക്കുകയും ചെയ്‌തിരുന്നു.

രണ്ടാംവരവിനൊരുങ്ങി അംബാസഡർ; പ്രവർത്തനങ്ങൾ ആരംഭിച്ച് ഹിന്ദുസ്ഥാൻ മോട്ടോർസ്

നേരത്തെ 2014 മേയിൽ ഇന്ത്യയിൽ കൊൽക്കത്തയിലെ കമ്പനിയുടെ അവസാന പ്ലാന്റും അടച്ചു പൂട്ടിയതോടെ അംബാസഡർ കാറിന്റെ ഉത്പാദനം പൂർണമായും നിലച്ചത്. ഗ്രൂപ്പ് പിഎസ്എ ഇന്ത്യൻ വിപണിയിൽ ഇലക്ട്രിക് വാഹനങ്ങൾ വിപണനം ചെയ്യാനായി മാത്രമായി അംബാസഡർ പേര് ഉപയോഗിക്കുമെന്ന് മുമ്പുണ്ടായിരുന്ന വാർത്തകൾ സൂചിപ്പിച്ചിരുന്നു.

MOST READ: ലുക്ക് പോലെ തന്നെ കരുത്തിലും കേമൻ! Scorpio N മോഡലിന്റെ എഞ്ചിൻ വിശദാംശങ്ങളും പുറത്ത്

രണ്ടാംവരവിനൊരുങ്ങി അംബാസഡർ; പ്രവർത്തനങ്ങൾ ആരംഭിച്ച് ഹിന്ദുസ്ഥാൻ മോട്ടോർസ്

പുതിയ പവർട്രെയിനിന്റെ രൂപകൽപ്പനയും മെക്കാനിക്കൽ ജോലികളും വിപുലമായ ഘട്ടത്തിൽ എത്തിയതോടെ ‘പുതിയ രൂപത്തിലുള്ള' അമ്പിയുടെ വികസനം ആരംഭിച്ചതായി ഹിന്ദുസ്ഥാൻ മോട്ടോർസിന്റെ ഡയറക്ടർ ഉത്തം ബോസ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

രണ്ടാംവരവിനൊരുങ്ങി അംബാസഡർ; പ്രവർത്തനങ്ങൾ ആരംഭിച്ച് ഹിന്ദുസ്ഥാൻ മോട്ടോർസ്

ഹിന്ദുസ്ഥാൻ മോട്ടോർസിന്റെ ചെന്നൈ ഫാക്ടറി മുമ്പ് മിത്സുബിഷി വാഹനങ്ങൾ പുറത്തിറക്കിയിരുന്നു. അതേസമയം പശ്ചിമ ബംഗാളിലെ ഉത്തർപര യൂണിറ്റ് അംബാസഡർ മാത്രമായി നിർമിച്ചു. പ്രശസ്ത മോഡൽ മോറിസ് ഓക്സ്ഫോർഡ് സീരീസ് III ൽ നിന്ന് ഉരുത്തിരിഞ്ഞതാണ് അംബാസിഡർ. ഇത് ആഭ്യന്തര വിപണിയിൽ അഭൂതപൂർവമായ വിജയമാണ് പിന്നീട് നേടിയെടുത്തത്.

MOST READ: റീസെയിൽ വാല്യുവിന്റെ കാര്യത്തിൽ നിറങ്ങൾക്കുമുണ്ട് വലിയ പങ്ക്! ഏതിനാണ് കൂടുതലും കുറവും?

രണ്ടാംവരവിനൊരുങ്ങി അംബാസഡർ; പ്രവർത്തനങ്ങൾ ആരംഭിച്ച് ഹിന്ദുസ്ഥാൻ മോട്ടോർസ്

വിശാലമായ സ്വഭാവവും ദൃഢമായ ബിൽഡ് ക്വാളിറ്റിയും മൂലം ആർക്കും കീഴടക്കാനാവാത്ത നേട്ടങ്ങളാണ് അക്കാലത്ത് അംബാസിഡർ നേടിയെടുത്തത്. ഒരുകാലത്ത് കുണ്ടും കുഴിയും നിറഞ്ഞ ഇന്ത്യൻ നിരത്തുകളിലൂടെയുള്ള സുഗമമായ യാത്രക്ക് ഏറ്റവും അനുയോജ്യപെട്ട കാറായി അംബാസഡർ കണക്കാക്കപ്പെട്ടിരുന്നു. വാഹനം തരുന്ന യാത്രാ സുഖവും ഡ്രൈവിംഗ് അനുഭവവും അക്കാലത്ത് ഒരു കാറിനും നൽകാനായിരുന്നില്ല.

രണ്ടാംവരവിനൊരുങ്ങി അംബാസഡർ; പ്രവർത്തനങ്ങൾ ആരംഭിച്ച് ഹിന്ദുസ്ഥാൻ മോട്ടോർസ്

ആദ്യ കാലത്ത് പെട്രോൾ ഏഞ്ചിനിൽ മാത്രം ഇറങ്ങിയിരുന്ന അംബാസഡർ പിന്നീട് പെട്രോളിനു പുറമേ ഡീസലിലും എൽപിജിയിലും ലഭ്യമായി. അക്കാലത്ത് അംബാസഡർ ഒരു സ്റ്റാറ്റസ് സിംബൽ ആയിരുന്നു. അതിന്റെ ജീവിതചക്രത്തിലുടനീളം പ്രീമിയം ഫീച്ചറുകളും സമൃദ്ധമായ റൈഡ് നിലവാരവും നൽകുന്നതിലും വാഹനം വിജയം കണ്ടിരുന്നു.

MOST READ: വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്

രണ്ടാംവരവിനൊരുങ്ങി അംബാസഡർ; പ്രവർത്തനങ്ങൾ ആരംഭിച്ച് ഹിന്ദുസ്ഥാൻ മോട്ടോർസ്

ചരിത്രത്തിലേക്ക് നോക്കിയാൽ അംബാസഡറിന്റെ നിർമാണം 1956-ലാണ് ആരംഭിക്കുന്നത്. തുടർന്ന് മുകളിൽ സൂചിപ്പിച്ചതു പോലെ അത് 2014 വരെ തുടർന്നു. അവസാന തലമുറ ഗ്രാൻഡ്, അവിഗോ, എൻകോർ എന്നീ വേരിയന്റുകളുടെ വരവിനും സാക്ഷിയായി. ഹിന്ദുസ്ഥാൻ മോട്ടോർസിന്റെ സാമ്പത്തിക പ്രശ്നങ്ങളും കുറഞ്ഞ ഡിമാൻഡും കാരണം ഫ്രണ്ട്-വീൽ ഡ്രൈവ് കാറിന്റെ ഉത്പാദനം അന്ന് അവസാനിപ്പിക്കുകയായിരുന്നു.

രണ്ടാംവരവിനൊരുങ്ങി അംബാസഡർ; പ്രവർത്തനങ്ങൾ ആരംഭിച്ച് ഹിന്ദുസ്ഥാൻ മോട്ടോർസ്

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കാർ നിർമാതാക്കളായ ഹിന്ദുസ്ഥാൻ മോട്ടോർസ് സ്വാതന്ത്ര്യത്തിന് മുമ്പ് ഗുജറാത്തിലാണ് സ്ഥാപിതമായത്. 1948-ൽ അതിന്റെ പ്രവർത്തനങ്ങൾ പശ്ചിമ ബംഗാളിലേക്ക് മാറ്റി. അവിടെ അംബാസഡർ അസംബ്ലി ലൈനുകളിൽ നിന്ന് പുറത്തിറങ്ങാൻ തുടങ്ങി. മുപ്പത് വർഷത്തിലേറെയായി ഇത് രാജ്യത്തെ ഏറ്റവും മികച്ച വിൽപ്പനയുള്ള കാറായും മാറി.

Most Read Articles

Malayalam
English summary
Ambassador nameplate will make a comeback in two years says hindustan motors
Story first published: Thursday, May 26, 2022, 16:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X