Just In
- 33 min ago
കന്യാകുമാരി മുതൽ കാശ്മീർ വരെ ബൗൺസ് ഇലക്ട്രിക് സ്കൂട്ടറിൽ; ചരിത്രം കുറിച്ച് ഒരു മംഗലാപുരം സ്വദേശി
- 1 hr ago
400 കിലോമീറ്റര്‍ റേഞ്ച് ഉറപ്പ്; Jeeto Plus സിഎന്‍ജി ചാര്‍സൗ വിപണിയില്‍ അവതരിപ്പിച്ച് Mahindra
- 3 hrs ago
RE Hunter 350 മോഡലിന്റെ റെട്രോ, മെട്രോ വേരിയന്റുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ അറിയാം
- 5 hrs ago
യാത്രകള്‍ ആഢംബരമാക്കി യുവരാജ് സിംഗ്; BMW X7 സ്വന്തമാക്കി, ചിത്രങ്ങള്‍ കാണാം
Don't Miss
- Movies
രേഖമായിട്ടുള്ള ഐശ്വര്യ റായിയുടെ അടുപ്പം ഇഷ്ടപ്പെടാതെ അമ്മായിയമ്മ; ഭര്‍ത്താവിന്റെ മുൻകാമുകിയില്‍ അസ്വസ്ഥയായി ജയ
- News
വീണത് ഉദ്ധവ്, കൊണ്ടത് നിതീഷിന്, ബിജെപിയെ പേടിച്ച് ജെഡിയു, മുന്നണി മാറ്റത്തിന് പ്രേരണ ഇക്കാര്യം!!
- Finance
അതീവ സുരക്ഷിതം, മികച്ച വരുമാനം; ഇനി നിക്ഷേപം ട്രഷറി ബില്ലുകളില്‍; ഇടപാട് ആർബിഐയുമായി നേരിട്ട്
- Sports
ദേശീയ ടീമില്‍ അവസരം ലഭിച്ചു, പക്ഷെ ക്ലിക്കായില്ല!, പടിക്ക് പുറത്തായ ഇന്ത്യയുടെ അഞ്ച് പേര്
- Lifestyle
ദോഷഫലങ്ങളെ ഇല്ലാതാക്കും നീചഭംഗരാജയോഗം: പേരും പ്രശസ്തിയും പണവും ഫലം
- Technology
വോഡാഫോൺ ഐഡിയ വെറും 400 രൂപയിൽ താഴെ വിലയിൽ നൽകുന്നത് കിടിലൻ ആനുകൂല്യങ്ങൾ
- Travel
കശ്മീർ ഗ്രേറ്റ് ലേക്സ് ട്രെക്ക് മുതല്‍ കാടുകയറിയുള്ള അന്ധർബൻ ട്രെക്ക് വരെ..ഓഗസ്റ്റ് യാത്രയിലെ ട്രക്കിങ്ങുകള്‍
Volkswagen Virtus സ്വന്തമാക്കി നടൻ അർജുൻ അശോക്; ചിത്രങ്ങൾ പങ്കുവെച്ച് താരം
ഫോക്സ്വാഗണിൻ്റെ ഏറ്റവും പുതിയ മോഡൽ മിഡ് സൈസ് സെഡാനാണ് വിർട്ടസ് ജി ടി പ്ലസ്. ഇവിഎം ഫോക്സ്വാഗണിൻ്റെ മൂവാറ്റുപ്പുഴ ഷോറൂമിൽ നിന്നാണ് വാഹനം അർജുൻ അശോകിൻ്റെ ഗാരേജിലെത്തിച്ചത്. കാറിൻ്റെ ചിത്രങ്ങൾ അർജുൻ അശോക് തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്ക് വച്ചത്. 17.19 ലക്ഷം രൂപയാണ് അർജുൻ അശോക് സ്വന്തമാക്കിയ ഫോക്സ്വാഗണ് വിർട്ടസ് ജി ടി പ്ലസിൻ്റെ വില.

ചെറു സെഡാൻ മോഡലായ വെൻ്റോയുടെ പകരക്കാരനായാണ് വിർട്ടസ് എത്തിയിരിക്കുന്നത്. സ്കോഡാ സ്ലാവിയയുടെ എക്യുബി പ്ലാറ്റഫോമിൽ എത്തുന്ന വിർട്ടസിന് വെൻ്റോയെക്കാൾ വലുപ്പം കൂടുതലാണ്. ഈ വര്‍ഷമാദ്യം ഫോക്സ്വാഗണ് വെന്റോയുടെ ഉല്‍പ്പാദനം നിര്‍ത്താനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. കുറച്ച് വകഭേദങ്ങള്‍ വെട്ടിമാറ്റി, പോളോയെപ്പോലെ, വെന്റോയും വിപണിയോട് വിട പറഞ്ഞിരിക്കുകയാണ്. സ്ലാവിയയുടെ പ്ലാറ്റഫോമിലാണ് വിർട്ടസ് എത്തുന്നതെങ്കിലും അകത്തും പുറത്തും നിറയെ പുതുമകളാണ് കമ്പനി കൊണ്ടുവന്നിരിക്കുന്നത്.

പക്വതയാര്‍ന്നതും മനോഹരവുമായ ഒരു ഡിസൈന്‍ ഭാഷ എല്ലായ്പ്പോഴും മിക്ക ഫോക്സ്വാഗണ് കാറുകളുടെയും തുടക്കം മുതല്‍ ശക്തമായ സ്യൂട്ട് ആയിരുന്നു. പുതിയ വെര്ട്ടിസിലും ശക്തമായ ഡിസൈന്‍ ഭാഷ നിലനിര്‍ത്തിയിട്ടുണ്ട്

മുന്നില്‍ ഫോക്സ്വാഗണ് ബാഡ്ജ് മധ്യഭാഗത്ത് പ്രാധാന്യത്തോടെ സ്ഥാപിച്ചിരിക്കുന്ന നേര്‍ത്തതും സ്പോര്ട്ടിയുമായ ഗ്രില്ലാണ് മുഖ്യആകര്‍ഷണം. വാസ്തവത്തില്‍, ഫോക്സ്വാഗണ് ലോഗോ ഗ്രില്ലിനേക്കാള് വലുതാണ്. ക്രോം സ്ട്രിപ്പുകള്‍ക്കിടയില്‍ സാന്ഡ്വിച്ച് ചെയ്ത ബ്ലാക്ക് തിരശ്ചീന സ്ലാറ്റാണ് ഗ്രില്ലിന്റെ സവിശേഷത.

ഗ്രില്ലിന്റെയും ഹെഡ്ലാമ്പിന്റെയും സജ്ജീകരണം നേര്‍ത്തതും വൃത്തിയുള്ളതുമാണെങ്കിലും, ബമ്പറിലെ താഴത്തെ ഗ്രില്‍ വലുതും മികച്ച കോണ്ട്രാസ്റ്റ് വാഗ്ദാനം ചെയ്യുന്നതുമാണ്. ലോവര്‍ ഗ്രില്ലില്‍ കൂടുതല്‍ സമയം ഫോക്കസ് ചെയ്യുന്തോറും അത് വിചിത്രമാകാന്‍ തുടങ്ങും, അതിനാല്‍ ഇതിനെ ഒരു വ്യക്തിഗത ഘടകമായി കാണാതെ മുന്‍ഭാഗം മുഴുവന്‍ ഒന്നായി നോക്കുന്നതാണ് നല്ലത്. ഇതേ താഴ്ന്ന ഗ്രില്ലിലാണ് ഫോഗ് ലാമ്പുകളും സ്ഥാപിച്ചിരിക്കുന്നത്.

ഫോക്സ്വാഗന്റെ കാറുകള്‍ എപ്പോഴും തിളങ്ങുന്ന ഒരു മേഖലയാണ് കംഫര്‍ട്ട്. കാറിനുള്ളിലെ യാത്ര എളുപ്പവും ലളിതവുമാക്കുന്നതിന് ധാരാളം സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്ന അവ വളരെ പ്രായോഗികവുമാണ്. പുതിയ ഫോക്സ്വാഗണ് വെര്‍ട്ടിസും വ്യത്യസ്തമല്ല

അടിസ്ഥാന ഡൈനാമിക് ലൈന്‍ വേരിയന്റിന് ഇപ്പോള്‍ പരിചിതമായ 1.0 ലിറ്റര്‍ എഞ്ചിനാണ് നല്‍കുന്നത്. സ്കോഡ കുഷാഖ്, സ്കോഡ സ്ലാവിയ, ഫോക്സ്വാഗണ് ടൈഗൂണ്‍ മുതലായവയില്‍ ഈ എഞ്ചിന് നമ്മള് കണ്ടിട്ടുണ്ട്. ഈ യൂണിറ്റ് 113 bhp കരുത്തും 178 Nm ടോര്‍ക്കും നല്കുന്ന 3-സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനാണിത്. ഇത് 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കാം.

കൂടുതല്‍ ശക്തമായ വേരിയന്റ് പെര്‍ഫോമന്‍സ് ലൈന്‍ ആണ്, ഇതിന് 1.5 ലിറ്റര്‍ TSI EVO എഞ്ചിനാണ് കരുത്തേകുന്നത്. ഈ യൂണിറ്റ് 148 bhp കരുത്തും 250 Nm പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന നാല് സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിനാണുള്ളത്. ഇത് 6-സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് അല്ലെങ്കില്‍ 7-സ്പീഡ് DSG ഉപയോഗിച്ച് ലഭിക്കും.

പരമ്പരാഗത പെട്രോള്‍ ഹെഡ്ഡുകള്‍ ഇപ്പോഴും 6-സ്പീഡ് മാനുവല്‍ തിരഞ്ഞെടുക്കുമെങ്കിലും, പുതിയ കാലത്തെ പെട്രോള്‍ ഹെഡുകള്‍ക്കുള്ള പാര്‍ട്ടി പീസ് 7-സ്പീഡ് DSG ആണ്. 7-സ്പീഡ് DSG ഉപയോഗിച്ച് ഞങ്ങള്‍ സെഡാന് കുറച്ച് സമയം ചെലവഴിച്ചു. DSG ഉപയോഗിക്കുന്നത് എളുപ്പമാണെന്ന് വേണം പറയാന്‍. എഞ്ചിന് അതിന്റെ പവര്‍ പവര്ബാന്ഡിലുടനീളം തുല്യമായി വ്യാപിച്ചിരിക്കുന്നു, അതിനര്‍ത്ഥം, താഴത്തെ അറ്റത്തും മധ്യനിരയിലും ഏറ്റവും മുകളിലും പോലും ആവശ്യത്തിന് കൂടുതല്‍ കരുത്ത് ലഭിക്കുന്നുവെന്നാണ്.

ഫോക്സ്വാഗണ് വെര്‍ട്ടിസ് സ്പോര്‍ടിയും ഗംഭീരവും ആക്രമണാത്മകവുമായ ഒരു മോഡലാണ്. വെന്റോയുടെ ഒരു മികച്ച പകരക്കാരന് എന്നതിലുപരിയാണിത്. ഉയര്‍ന്ന സെഗ്മെന്റുകളിലേക്ക് സ്ലോട്ട് ചെയ്യുന്ന വലിയ കാറുകളെ ഏറ്റെടുക്കുന്ന ഒരു സെഡാന് ആണിതെന്നും വേണമെങ്കില്‍ പറയാം.